Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

ഇന്റര്‍നെറ്റ് യുഗത്തില്‍ പ്രത്യേകം പരിഗണിക്കേണ്ട ഹദീസ്

ഉമര്‍, മാറഞ്ചേരി

'ഖുര്‍ആന്‍ നിയമവും ധാര്‍മിക മൂല്യങ്ങളും' (ലക്കം 3203) എന്ന ഖാലിദ് അബൂ ഫദ്‌ലിന്റെ ലേഖനം വായിച്ചു. നിയമങ്ങളില്‍, ധാര്‍മികതക്ക് ഖുര്‍ആന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. 'മനുഷ്യരുടെ ജീവിതലക്ഷ്യം അല്ലാഹു നിശ്ചയിച്ച സത്യ പാതയിലെത്തുക എന്നതാണ്. ആ ദൈവിക പാതയിലെത്താന്‍, നിലക്കാത്ത ധാര്‍മിക പോരാട്ടം വേണ്ടിവരും...... അല്ലാഹു നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ അവന്റെ നീതിയും നന്മയും നിലനില്‍ക്കുന്നില്ല എന്ന് ഒരാള്‍ക്ക് പറയാനാകില്ല...'
ഭരണാധികാരികള്‍ അധാര്‍മിക നിയമങ്ങളുണ്ടാക്കി അഹങ്കരിക്കുന്നതിന്റെ ചിത്രീകരണം വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഇബ്‌റാഹീമിനോട് തര്‍ക്കിക്കാന്‍ വന്നവനെ നീ കണ്ടില്ലേ? ഈ ചോദ്യം ആരെയും പിടിച്ചുനിര്‍ത്തും. ഇന്ന് നിരന്തരം നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ നമ്മുടെ ഓര്‍മയില്‍ വരും. ആരാണ് തര്‍ക്കിക്കാന്‍ വന്നത്? ഏത് കാര്യത്തില്‍? ദൈവത്താല്‍ അധികാരം നല്‍കപ്പെട്ട ഒരു ഭരണാധികാരി ഇബ്‌റാഹീം നബിയുടെ രക്ഷിതാവിനെക്കുറിച്ചാണ് തര്‍ക്കിക്കുന്നത്. ഇവിടെ അധികാരം നല്‍കുന്നത് ദൈവമാണ് എന്ന കാര്യം പ്രത്യേകം പറഞ്ഞിരിക്കുന്നു. അന്നത്തെ ഭരണാധികാരി നംറൂദും ദൈവം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.ആ ദൈവമാണ് ഇബ്‌റാഹീം നബി പരിചയപ്പെടുത്തുന്ന രക്ഷിതാവ്. നിയമനിര്‍മാതാവും. രാജാവ് തന്റെ അഹങ്കാരം നിമിത്തം ആ രക്ഷിതാവിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാകുന്നില്ല. ദൈവ നാമത്തിലാകട്ടെ, മറ്റു വാക്കുകളിലാകട്ടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്ന മന്ത്രിമാര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണെന്നു സമ്മതിക്കുകയാണ്, ഒരര്‍ഥത്തില്‍. സത്യം എന്ത്? പ്രതിജ്ഞ ആരോട്? എന്നതെല്ലാം അന്തിമ വിശകലനത്തില്‍ ദൈവത്തിലാണ് എത്തുക. രാജ്യവും ഭരണഘടനയും അതിന്റെ പ്രധാന ഘടകങ്ങളാണ്. ഇബ്‌റാഹീം നബിയുടെ രക്ഷിതാവ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാന്‍ കഴിയും എന്ന ധാര്‍ഷ്ട്യമായിരുന്നു രാജാവായിരുന്ന നംറൂദിന്. ഇന്നും ഭരണാധികാരികളെ അക്രമം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഈ അഹന്തയാണ്. ദൈവത്തിന്റെ നാമത്തിലും സഗൗരവത്തിലും പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുന്നവര്‍ ആ ദൈവത്തെയും പ്രതിജ്ഞയെയും വിസ്മരിച്ചുകൊണ്ട് അക്രമവും അനീതിയും നടപ്പില്‍ വരുത്തുന്നു. ജീവിപ്പിക്കാനും മരിപ്പിക്കാനും ദൈവത്തെപ്പോലെ തങ്ങള്‍ക്കും കഴിവുണ്ടെന്ന് പറയാന്‍ വരെ തയാറാകുന്നു. എന്നിട്ട് ആളുകളെ കൊന്നൊടുക്കുന്നു. നംറൂദിന്റെ മന്ത്രിസഭയിലും കൊട്ടാരത്തിലുമെല്ലാം മതപുരോഹിതന്മാര്‍ വിലസിയിരുന്നു. 
എന്നാല്‍ ദൈവിക നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു പകരം സ്വന്തം താല്‍പര്യങ്ങളും ആശയങ്ങളുമാണ് അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ തുനിഞ്ഞത്. ഈ അക്രമത്തെയാണ് പ്രവാചകന്മാര്‍ സ്‌നേഹസംവാദങ്ങളിലൂടെ മാറ്റിയെടുക്കാന്‍ തയാറായത്. തനിക്ക് ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയുമെന്ന നംറൂദിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഇബ്‌റാഹീം നബിയുടെ ചോദ്യം ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുന്നവര്‍ക്ക് മാതൃകയാണ്. ഒരു പ്രാപഞ്ചിക നിയമത്തെ മാറ്റാന്‍ തനിക്ക് കഴിയില്ലെന്ന് രാജാവിനെക്കൊണ്ട് സമ്മതിപ്പിക്കുകയാണ്, ഇബ്‌റാഹീം നബി.
ഭരണാധികാരിയുടെ കീഴില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കുമായിരുന്ന കുടുംബത്തില്‍നിന്നാണ് ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ ഇബ്‌റാഹീം എന്ന വിപ്ലവകാരി ലോകത്തിന്റെ നേതാവായി വളര്‍ന്നത്. ഖുര്‍ആനിലും തല്‍മൂദിലും ഈ ചരിത്രം ഒരേപോലെ വിവരിക്കുന്നുണ്ട്. അതിനാല്‍ ആ പ്രവാചകന്റെ അനുയായികളായ എല്ലാവരും അധികാര കേന്ദ്രങ്ങളില്‍നിന്നുള്ള അനീതിക്കെതിരില്‍ ശബ്ദിക്കാന്‍ ബാധ്യസ്ഥരാണ്. ഇബ്‌റാഹീം നബിയുടെ ചരിത്രം ആ അര്‍ഥത്തില്‍ പഠനവിധേയമാക്കണം. 

ഖുര്‍ആനും അനീതിക്കെതിരായ സമരവും

സുജൂദും കോവിഡും ചില തെറ്റിദ്ധാരണകള്‍

'സുജൂദ് ചെയ്യുന്നതുകൊണ്ടുള്ള ഭൗതിക നേട്ടങ്ങള്‍' എന്ന ലേഖനത്തിലെ (3203) ചില നിരീക്ഷണങ്ങളോടുള്ള വിയോജിപ്പാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
സാധാരണ നിലയില്‍ രക്തചംക്രമണം വളരെ കുറവ് മാത്രം നടക്കുന്ന ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തേക്ക് (Upper Zone) സുജൂദ് ചെയ്യുമ്പോള്‍ ഗുരുത്വാകര്‍ഷണം നിമിത്തം കൂടുതല്‍ രക്തം പ്രവഹിക്കുകയും ഇത് കൊറോണ ഉള്‍പ്പെടെയുള്ള അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് കുറിപ്പിലെ അനുമാനം. പക്ഷേ കോവിഡ്-19 ന്യൂമോണിയ 80 ശതമാനത്തിലധികവും ബാധിക്കുന്നത് ശ്വാസകോശത്തിന്റെ താഴ് (Lower Lobes)  ഭാഗത്തെയാണ്.(1) സുജൂദ് ചെയ്യുമ്പോള്‍ സര്‍ക്കുലേഷനില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഈ ഭാഗത്തെ അണുബാധയെ ഗുണപരമായി സ്വാധീനിക്കുകയില്ല എന്നത് വ്യക്തമാണല്ലോ.
ടി.ബി പോലെയുള്ള രോഗങ്ങള്‍ അധികവും ബാധിക്കുന്നത് ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തെയാണ് എന്നതൊരു വസ്തുതയാണ്. വായുപ്രവാഹവും രക്തചംക്രമണവും തമ്മിലുള്ള അനുപാതം ശ്വാസകോശത്തിന്റെ  താഴ്ഭാഗത്തെ അപേക്ഷിച്ച് മുകളില്‍ കൂടുതലായതുകൊണ്ടും മുകള്‍ ഭാഗത്ത് നിണനീരൊഴുക്ക് (Lymphatic Drainage)  കുറവായതു കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.(2) ദീര്‍ഘിച്ച സുജൂദ് ചെയ്യുന്നതുവഴി ഇത് തടയാന്‍ കഴിയുമോ..? സുജൂദ് ചെയ്തുകൊണ്ട് പ്രാര്‍ഥിക്കുന്നത് മുസ്‌ലിംകള്‍ മാത്രമാണല്ലോ. മുസ്‌ലിം സമുദായത്തില്‍ അതിന്റെ നേട്ടം പ്രകടമായി അനുഭവപ്പെടുന്നില്ല എന്നു കാണാന്‍ കഴിയും. 
The Milli Gazette  2015-ല്‍ പ്രസിദ്ധീകരിച്ച മുംബൈയിലെ വിവിധ ആശുപത്രികളില്‍നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടനുസരിച്ച് മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ക്ഷയരോഗബാധ കൂടുതലാണ്. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലെ പിന്നാക്കാവസ്ഥയാണ് ടി.ബി പോലെയുള്ള അസുഖങ്ങള്‍ കൂടുതലാകാനുള്ള മുഖ്യകാരണം. (3)
ഒരേ റക്അത്തില്‍ ഒറ്റനില്‍പ്പില്‍ പ്രവാചകന്‍ (സ) മൂന്ന് വലിയ സൂറത്തുകള്‍ (അല്‍ബഖറ, ആലുഇംറാന്‍, അന്നിസാഅ്) ഓതിയതായി ഹദീസില്‍ പറയുന്നു. ദീര്‍ഘിച്ച ഈ നില്‍പിനെയും 'ശാസ്ത്രീയ' വിശകലനം കൊണ്ട് വ്യാഖാനിക്കേണ്ടതുണ്ടോ..?
ഫര്‍ദ് നമസ്‌കാരങ്ങളുടെ സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷ-നിരുന്മേഷാവസ്ഥകളുമായി ബന്ധപ്പെടുത്തിയാണെന്നും അതേ കുറിപ്പില്‍ പറയുന്നു. ഉച്ചക്കു ശേഷം ചെറിയൊരു മയക്കം അഭിലഷണീയവും അസ്വ്‌റിനു ശേഷമുള്ള ഉറക്കം വിരോധിക്കപ്പെട്ടതുമാണെന്നിരിക്കെ മഗ്രിബ് നമസ്‌കാരം മൂന്ന് റക്അത്തും അസ്വ്ര്‍ നാല് റക്അത്തും ആക്കിയതിന്റെ യുക്തിയെന്താണ്?
'ഹൃദയം, തലച്ചോര്‍, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങള്‍ക്കും ശ്വസന-രക്തസംക്രമണ-ഹോര്‍മോണ്‍ വ്യവസ്ഥകള്‍ക്കും വളരെ അനുകൂലവും ഫലപ്രദവുമായ ആരാധനാ കര്‍മമാണ് നമസ്‌കാരത്തിലെ സുജൂദ്' എന്ന ഒറ്റവരിയില്‍ ഉപസംഹരിക്കുന്ന പ്രസ്താവനയുടെ ശാസ്ത്രീയ അടിസ്ഥാനമെന്താണ്? ആരാധനാ കര്‍മങ്ങളുടെ ആത്മീയവശം തന്നെ അത് നിര്‍വഹിക്കാന്‍ എത്രയും മതിയായതാണ് എന്നിരിക്കെ ഭൗതിക കാരണങ്ങള്‍ എണ്ണിപ്പറയുന്നതിന് കുറഞ്ഞ പക്ഷം തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറയുണ്ടായിരിക്കല്‍ അനിവാര്യമാണ്. തെളിയിക്കപ്പെടാത്ത അനുമാനങ്ങളെ ശാസ്ത്രീയ വസ്തുതകള്‍ എന്ന നിലക്ക് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്കിടയാക്കും. 

1. https://www.ncbi.nlm.nih.gov/pmc/articles/PMC7212068/
2. https://clinmedjournals.org/articles/jide/journal-of-infectious-diseases-and-epidemiology-jide-4-053.php?jid=jide
3. https://www.milligazette.com/news/1-community-news/12483-muslims-more-prone-to-tb-as-compared-other-communities/

ഡോ. ഹുസൈന്‍, ദോഹ- ഖത്തര്‍

ആ പരാമര്‍ശം ശരിയല്ല

പ്രഫ. കെ. മൂസ സാഹിബിനെ കുറിച്ച കെ.വി ഖാലിദിന്റെ അനുസ്മരണത്തില്‍ (2021 ജൂണ്‍ 18 ലക്കം) അദ്ദേഹം എം.പി പോളിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു എന്ന് എഴുതിയതില്‍ പിശകുണ്ട്. കാരണം പോള്‍ ഫാറൂഖ് കോളേജില്‍ അധ്യാപകനായിരുന്നില്ല. തിരുച്ചിറപ്പള്ളി കോളേജ്, തൃശൂരിലെ സെന്റ് തോമസ്, ചങ്ങനാശ്ശേരിയിലെ എസ്.ബി കോളജ് എന്നിവിടങ്ങളില്‍ മാത്രമേ അദ്ദേഹം അധ്യാപകനായിട്ടുള്ളൂ. പിന്നീടാണ് അദ്ദേഹം പ്രസിദ്ധമായ എം.പി പോള്‍ ട്യൂട്ടോറിയല്‍ കോളേജ് സ്ഥാപിച്ചത്. ഫാറൂഖ് കോളേജില്‍ അധ്യാപകനായിരുന്നത് അദ്ദേഹത്തിന്റെ മകന്‍ ബാബു പോളായിരുന്നു. 

വി.എ കബീര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി