Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

പീപ്പ്ള്‍സ് ഹെല്‍ത്ത് ആരോഗ്യ ബോധവല്‍ക്കരണത്തില്‍ പുതിയ ചുവടുവെപ്പുകള്‍

ഡോ.കെ മുഹമ്മദ് ഇസ്മാഈല്‍

പീപ്പ്ള്‍സ് ഫൗണ്ടേഷനും എത്തിക്കല്‍ മെഡിക്കല്‍ ഫോറവും (EMF)  സംയുക്തമായി ആരംഭിച്ച പുതിയ പദ്ധതിയാണ് PEOPLE'S HEALTH.  വിജ്ഞാനം വികസിച്ചുകൊണ്ടേയിരിക്കുന്ന പുതിയ കാലത്തിന്റെ ഒരു പരിമിതിയാണ്, സേവനത്തിന്റെയും അറിവിന്റെയും മേഖലകളിലുള്ളവര്‍ പരസ്പരബന്ധമില്ലാതെ അവരവരുടെ മേഖലകളില്‍  തളച്ചിടപ്പെട്ടുപോയി എന്നത്. ഈ പരിമിതി മറികടക്കാനുള്ള ശ്രമമാണ് പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
അപ്രതീക്ഷിതമായ ആഘാതമായാണ് രോഗം മിക്കവരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഭൗതികമായി  സമ്പന്നനാണെങ്കില്‍ പോലും അതുമൂലമുള്ള ഭാരിച്ച ചെലവുകള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയണമെന്നില്ല.  ചില കുടുംബങ്ങളുടെയെങ്കിലും നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രോഗം മൂലം സൃഷ്ടിക്കപ്പെടുന്നു. ഈയിടെ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സഹായം തേടി  ഒരു ഫോണ്‍ കോള്‍ വന്നു. വീട്ടിലെ ഒരംഗത്തിന് മൂന്ന് ലക്ഷം രൂപ ചെലവ് വരുന്ന ഒരു സര്‍ജറി ആവശ്യമായി വന്നിരിക്കുന്നു. തല്‍ക്കാലം മൂന്ന് ലക്ഷം കടമായി തരണം. താമസിക്കുന്ന വീട് വില്‍പനക്കു വെച്ചിരിക്കുന്നു. വിറ്റ് പണം കിട്ടുമ്പോള്‍ കടം വീട്ടാം. ഇതാണ് ഫോണില്‍ പറഞ്ഞ കാര്യം.  പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഉടനടി ചെയ്തത് മറ്റൊന്നാണ്. രോഗിയെ മറ്റൊരു വിദഗ്ധ സര്‍ജനെ കൊണ്ട് പരിശോധിപ്പിച്ചു. ഒരു ലക്ഷം രൂപക്ക് താഴെ വരുന്ന ചെലവില്‍ രോഗം ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു.
ഏകദേശം രണ്ടു മാസം മുമ്പ് കഠിനമായ വയറു വേദനയുമായി മറ്റൊരു രോഗി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തി. വിശദമായ പരിശോധനയില്‍ വയറ്റിലെ മഹാധമനി (അയറീാശിമഹ മീൃമേ) വീര്‍ത്തു പൊട്ടാറായിട്ടുണ്ടെന്നും  ഏകദേശം എട്ട് ലക്ഷം രൂപ ചെലവ് വരുന്ന സര്‍ജറി അന്നു തന്നെ ചെയ്തില്ലെങ്കില്‍ ജീവന്‍ അപകടത്തിലാണെന്നുമാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. പീപ്പ്ള്‍സ് ഹെല്‍ത്ത്  ഇടപെട്ട് ഈ രോഗിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.  സൗജന്യമായി തന്നെ സര്‍ജറി നടത്തിയെടുക്കാനും കഴിഞ്ഞു. ഇങ്ങനെ അപകടം നിറഞ്ഞതും  ചെലവേറിയതുമായ ചികിത്സകള്‍ നമ്മില്‍ പലര്‍ക്കും നിര്‍ദേശിക്കപ്പെടാറുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനകം ചികിത്സയെ സംബന്ധിച്ച  വലിയ തീരുമാനങ്ങളെടുക്കേണ്ടിവരും. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍  വിദഗ്ധരുടെ അടുത്തു നിന്ന് സുരക്ഷിതവും ലളിതവുമായ ബദലുകളെക്കുറിച്ച് മെഡിക്കല്‍ ഗൈഡന്‍സ് നല്‍കുന്ന കണ്‍സള്‍ട്ടന്‍സിയാണ് പീപ്പ്ള്‍സ് ഹെല്‍ത്ത് പദ്ധതി. ഇതിന്റെ സേവനം പൊതുജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമായിരിക്കും. 7736501088 എന്ന നമ്പറില്‍ പീപ്പ്ള്‍സ് ഹെല്‍ത്ത് സേവനങ്ങള്‍ക്കായി നിങ്ങള്‍ക്ക് ബന്ധപ്പെടാം.
2020 സെപ്റ്റംബര്‍ രണ്ട് മുതലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആറ് മാസങ്ങള്‍ക്കകം തന്നെ നേരത്തേ സൂചിപ്പിച്ചതു പോലെയുള്ള നിരവധി കേസുകളില്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ഗൈഡന്‍സ് നല്‍കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്.
സര്‍ക്കാര്‍ മേഖലയിലും, ചിലപ്പോഴൊക്കെ സ്വകാര്യ മേഖലയിലും ചെലവ് കൂടിയ ചികിത്സകള്‍ സൗജന്യനിരക്കില്‍ ലഭ്യമാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സര്‍ക്കാറിന്റെ 'ഹൃദ്യം' പദ്ധതി. ഹൃദ്രോഗവുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ കാര്‍ഡിയാക് സെന്ററുകളില്‍ അപ്പോയ്ന്‍മെന്റ് കാത്തുനില്‍ക്കേണ്ട കാര്യമില്ല. ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമുള്ള കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഒഴിവു വരുന്ന മുറക്ക് തീര്‍ത്തും സൗജന്യമായി അവരെ ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഇതുപോലെ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ വിവിധ സ്‌കീമുകളിലായി കിട്ടാനിടയുള്ള  സൗജന്യ ചികിത്സകളെക്കുറിച്ച വിവരം പൊതുജനത്തിന് ലഭ്യമാക്കാനും  പീപ്പ്ള്‍സ് ഹെല്‍ത്ത് ശ്രമിക്കുന്നു.
   കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റ് ഡോക്ടര്‍മാരില്‍ ചിലരെങ്കിലും തങ്ങള്‍ സ്ഥിരം കാണുന്ന സമ്പന്നരായ രോഗികള്‍ക്കു പുറമെ നിര്‍ധന രോഗികള്‍ക്കും തങ്ങളുടെ ചികിത്സ നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇവരുടെ സേവനം പാവപ്പെട്ട രോഗികള്‍ക്ക് ചെലവ് കുറഞ്ഞ ആശുപത്രികളില്‍ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കാന്‍ സാധിച്ചാല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആശ്വാസമാകും. പല ശസ്ത്രക്രിയകളിലും ശരീരത്തില്‍ ഘടിപ്പിക്കേണ്ട ചെലവ് കൂടിയ ശാുഹമി േഉപകരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ്. രോഗിയുടെ സാമ്പത്തിക സാഹചര്യമനുസരിച്ച്  ചെലവ് കുറഞ്ഞ ബദലുകള്‍ കണ്ടെത്തിക്കൊടുക്കുക, നിലവാരമുള്ളതും അതേസമയം വിലകുറഞ്ഞതുമായ മരുന്നുകള്‍ എല്ലാവര്‍ക്കും  ലഭ്യമാക്കുക, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മലയോര - തോട്ടം - തീരദേശ മേഖലകളില്‍ സൗജന്യ വൈദ്യ സേവനമെത്തിക്കുക, നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നൈതികതയില്‍ മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയ സേവനങ്ങളും പീപ്പ്ള്‍സ് ഹെല്‍ത്തിന്റെ ഭാവിപദ്ധതികളാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് രോഗം വരാതെ നോക്കുക എന്നത് (ജൃല്‌ലിശേീി ശ െയലേേലൃ വേമി രൗൃല). പ്രമേഹം, രക്താധിസമ്മര്‍ദം തുടങ്ങി തെറ്റായ ജീവിതശൈലിയുടെ അനന്തരഫലങ്ങളായ രോഗങ്ങള്‍ അവസാനം മനുഷ്യരെ ഹൃദയാഘാതം, പക്ഷാഘാതം, കിഡ്‌നി തകരാറുകള്‍  എന്നിങ്ങനെ ഗുരുതരമായ അനാരോഗ്യാവസ്ഥകളിലെത്തിക്കാം. തെറ്റായ ജീവിത ശൈലിക്കെതിരെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളും പീപ്പ്ള്‍സ് ഹെല്‍ത്ത് പദ്ധതിയിലൂടെ നടത്തിവരുന്നുണ്ട്. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ റിട്ട. പ്രഫ. ഡോ. എസ്. ശിവശങ്കരന്‍, എന്‍.എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. റേച്ചല്‍ ഡാനിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ യഥാക്രമം 'ഹൃദ്രോഗം: പ്രതിരോധം, ചികിത്സ - ഒരു ജീവിത ചക്ര സമീപനം', 'കോവിഡും ഹൃദ്രോഗ ചികിത്സയും' എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ആരോഗ്യ ക്ലാസ്സുകള്‍ ഇതിനകം നടത്തുകയുണ്ടായി. മികച്ച പ്രതികരണമാണ് ക്ലാസ്സുകള്‍ക്ക് ലഭിച്ചത്. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമുകളെ കുറിച്ച ബോധവല്‍ക്കരണം ഉദ്ദേശിച്ചുള്ളതാണ് അടുത്തതായി നടക്കാന്‍ പോകുന്ന പരിപാടി.
ഈ അര്‍ഥത്തില്‍ ജനസൗഹൃദപരമായി ആരോഗ്യമേഖലയെ  പരിവര്‍ത്തിപ്പിക്കുകയെന്ന സ്വപ്‌നത്തില്‍ നമുക്ക് കൈമുതലായുള്ളത് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ എന്ന കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന എന്‍.ജി.ഒയുടെ സേവന ശൃംഖലകളും മെഡിക്കല്‍ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിലെ 200-ലധികം വരുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനനിരയുമാണ്. 

(എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്