Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

റഹീം ചേന്ദമംഗല്ലൂര്‍

എഫ്.ഡി.ഡി.ഐ പ്രവേശനം

ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഫൂട്ട് വെയര്‍ ഡിസൈന്‍ & ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (എഫ്.ഡി.ഡി.ഐ) വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, ഹൈദറാബാദ്, കൊല്‍ക്കത്ത, പറ്റ്ന ഉള്‍പ്പെടെ 11 കാമ്പസുകളിലേക്കാണ് അഡ്മിഷന്‍ നടക്കുന്നത്. ആള്‍ ഇന്ത്യാ സെലക്ഷന്‍ ടെസ്റ്റ് (AIST) അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂലൈ നാലിനാണ് പ്രവേശന പരീക്ഷ. ഫൂട്ട്‌വെയര്‍ ഡിസൈന്‍ & പ്രൊഡക്ഷന്‍ ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഗുഡ്സ് & ആക്സസറീസ് ഡിസൈന്‍ എന്നിവയില്‍ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍, റീട്ടെയില്‍ & ഫാഷന്‍ മര്‍ക്കന്‍ന്റൈസില്‍ ബി.ബി.എ എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ് ടു അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്), എം.ബി.എ പ്രോഗാമുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://applyadmission.net/fddi2021/    എന്ന ലിങ്കിലൂടെ ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. വിശദ വിവരങ്ങള്‍ക്ക്: https://fddiindia.com/

 

'നാറ്റ' ആദ്യ പരീക്ഷ ഏപ്രില്‍ 10-ന്

ബി.ആര്‍ക്ക് കോഴ്‌സ് പ്രവേശനത്തിന് ആര്‍ക്കിടെക്ചര്‍  കൗണ്‍സില്‍ ദേശീയതലത്തില്‍ നടത്തുന്ന നാഷ്‌നല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറിന് (NATA) ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. http://www.nata.in/  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 2000 രൂപ. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനവും) അല്ലെങ്കില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് മാത്‌സ് ഐഛിക വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആദ്യ പരീക്ഷക്ക് മാര്‍ച്ച് 28 വരെയും, രണ്ടാം പരീക്ഷക്ക് മെയ് 30 വരെയും അപേക്ഷ നല്‍കാം. ചഅഠഅ സിലബസ് അടങ്ങിയ വിശദമായ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. NATA -  2021 സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ബി.ആര്‍ക്ക് അഡ്മിഷന്‍ നടക്കുക. ഇമെയില്‍: nata.helpdesk2021@gmail.com, ഹെല്‍പ്പ് ഡെസ്‌ക്: 9560707764, 9319275557. ഏപ്രില്‍ 10-നാണ് ആദ്യപരീക്ഷ, രണ്ടാം പരീക്ഷ ജൂണ്‍ 12-ന് നടക്കും.   

 

പി.ജി, റിസര്‍ച്ച് പ്രോഗ്രാമുകള്‍

ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (JNCASR)  ഇന്‍സ്റ്റിറ്റിയൂട്ട് പി.ജി, റിസര്‍ച്ച്, ഇന്റഗ്രേറ്റഡ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ എം.എസ്.സി ഇന്‍ കെമിസ്ട്രി പ്രോഗ്രാമിന് 55 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദമാണ് (കെമിസ്ട്രി പ്രധാന വിഷയമായി പഠിച്ചിരിക്കണം) യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ഖഅങ സ്‌കോര്‍ നേടിയിരിക്കണം. മെറ്റീരിയല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ നല്‍കുന്നത്. വിവിധ പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://www.jncasr.ac.in/. അവസാന തീയതി ഏപ്രില്‍ 19. കേന്ദ്ര സര്‍ക്കാറിന്റെ സയന്‍സ് & ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് JNCASR. 

 


കുസാറ്റ് അഡ്മിഷന്‍

കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2021 അധ്യയന വര്‍ഷത്തിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകള്‍, ബി.കോം/ബി.ബി.എ, എല്‍.എല്‍.ബി, ബി.വോക്ക്, എം.എ, എം.എസ്.സി, എം.ടെക്, എം.വോക്ക്, എം.ബി.എ, എല്‍.എല്‍.എം, എം.ഫില്‍, പി.എച്ച്.ഡി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാം. എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളിലേയും പ്രവേശനം ജൂണില്‍ നടക്കുന്ന 'കാറ്റ്' പ്രവേശന പരീക്ഷ വഴിയായിരിക്കും. https://admissions.cusat.ac.in/   എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പിഴയോടു കൂടി ഏപ്രില്‍ 7 വരെയും അപേക്ഷ സ്വീകരിക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഏപ്രില്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് എം.ടെകിന് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ്‌ലൈന്‍: +91-484-2577100, +91-484-2577159. ഇമെയില്‍: admissions@cusat.ac.in.

 

ഇക്കണോമിക്‌സില്‍ ഉന്നത പഠനം

ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് റിസര്‍ച്ച് (IGIDR) എം.എസ്.സി ഇക്കണോമിക്‌സ്, പി.എച്ച്.ഡി ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എഞ്ചിനീയറിംഗ്/ ടെക്‌നോളജി എന്നിവയില്‍ ബിരുദമാണ് എം.എസ്.സി പ്രോഗ്രാമിനുള്ള യോഗ്യത (ഇക്കണോമിക്‌സിന് മാത്രം 55 ശതമാനം മാര്‍ക്ക് മതി). അപേക്ഷകര്‍ പ്ലസ് ടുവിലെങ്കിലും മാത്‌സ് പഠിച്ചിരിക്കണം. സ്‌കോളര്‍ഷിപ്പ് ലഭിക്കും. എം.എസ്.സി നേടുന്നവര്‍ക്ക് പി.എച്ച്.ഡിയിലേക്ക് കടക്കുകയും ചെയ്യാം. 20000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. നിശ്ചിത വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ (ഇക്കണോമിക്‌സിന് മാത്രം 55 ശതമാനം) പി.ജി യോഗ്യതയുള്ളവര്‍ക്ക് പി.എച്ച്.ഡി ഡെവലപ്പ്‌മെന്റ് സ്റ്റഡീസിനും അപേക്ഷിക്കാം. മെയ് 8-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 18. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.igidr.ac.in/. മുംബൈ ആസ്ഥാനമായ ഡീംഡ് യൂനിവേഴ്‌സിറ്റിയാണ് IGIDR.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌