Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 26

3195

1442 ശഅ്ബാന്‍ 12

പൊയില്‍തൊടി മുഹമ്മദ്

ടി.എ റസാഖ്, ഫറോക്ക് പേട്ട

ഫറോക്ക് പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്ന പൊയില്‍തൊടി മുഹമ്മദ് എന്ന മാനുക്ക തൊള്ളായിരത്തി അറുപതുകളിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. ഫറോക്കിലെ തലയെടുപ്പുള്ള പുരാതന സുന്നി കുടുബത്തിലെ അംഗമായിരുന്ന അദ്ദേഹം എല്ലാ യാഥാസ്ഥിതിക എതിര്‍പ്പുകളോടും പൊരുതിയാണ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. ഫറോക്ക് പേട്ടയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മര്‍ഹും പി.കെ മൊയ്തീന്‍ സാഹിബും പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക് ലൈബ്രറിയും സ്റ്റഡി സര്‍ക്കഌമാണ് മാനുക്കയെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്. 
ജനങ്ങളുമായി സംവദിക്കാനും പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും എന്നും മുന്നിലുണ്ടാകും മാനുക്ക. ഫറോക്ക് ഏരിയയില്‍ ആദ്യം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് പേട്ടയിലായിരുന്നു. പരിസരപ്രദേശങ്ങളായ കടലുണ്ടി, ചാലിയം, ചെറുവണ്ണൂര്‍, കരുവന്‍തുരുത്തി, രാമനാട്ടുകര എന്നീ പ്രദേശങ്ങളിലേക്ക് പരിമിതരായ പ്രവര്‍ത്തകര്‍ നടത്തിയ നിരന്തര സ്‌ക്വാഡുകളിലൂടെയാണ് അവിടങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സമ്മേളന നഗരികള്‍ക്കരികെ പ്രസ്ഥാനത്തിന്റെ ബുക്ക് സ്റ്റാള്‍ ഒരുക്കുന്നതിലും മാനുക്ക മുന്നിലുണ്ടാവും.
യൂനാനി ഹംദര്‍ദ് വൈദ്യശാല എന്ന പേരില്‍ മാനുക്കയുടെ സ്ഥാപനത്തിന്റെ നേരെ മുകളിലെ വാടക മുറിയിലായിരുന്നു അന്നത്തെ ജമാഅത്തെ ഇസ്‌ലാമി ഹംദര്‍ദ് ഹല്‍ഖ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് അന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ മാനുക്കയുടെ യൂനാനി ഹംദര്‍ദ് വൈദ്യശാല ഫറോക്കിലെ ഹംദര്‍ദ് ഹല്‍ഖയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചത്. വൈദ്യശാലയില്‍ വരുന്നവര്‍ക്കെല്ലാം മരുന്നിനൊടൊപ്പം പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന ആനുകാലികങ്ങളും സാഹിത്യങ്ങളും നല്‍കി. അങ്ങനെ യൂനാനി ഹംദര്‍ദ്, ജമാഅത്തെ ഇസ്‌ലാമി ഹംദര്‍ദ് ഹല്‍ഖയുടെ 'ഭാഗമായി'. പിന്നീടത് വിനയ മെഡിക്കല്‍സ് എന്ന ഇംഗ്ലീഷ് മരുന്നുഷോപ്പായി മാറിയപ്പോഴും മാനുക്ക കച്ചവടത്തോടൊപ്പം തന്റെ ദൗത്യം നിറവേറ്റിക്കൊണ്ടിരുന്നു. ഏതാണ്ട് മുപ്പത് വര്‍ഷത്തോളം ഈ ഷോപ്പ് അദ്ദേഹത്തിന്റെ ജീവിതായോധന മാര്‍ഗവും ഒപ്പം പ്രസ്ഥാന പ്രവര്‍ത്തന കേന്ദ്രവുമായി.
പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും മാനുക്ക മാതൃകയായി. ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും പ്രസ്ഥാന പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പ്രായവും ആരോഗ്യവും വകവെക്കാതെ ദല്‍ഹിയിലും ഹൈദറാബാദിലുമൊക്കെ നടന്ന പ്രാസ്ഥാനിക അഖിലേന്ത്യാ സമ്മേളനങ്ങളിലും മാനുക്ക  പങ്കെടുത്തിട്ടുണ്ട്.
ഫറോക്കിലെ ഇര്‍ശാദിയാ കോളേജിന്റെ സ്ഥാപക കമ്മിറ്റി അംഗം എന്ന നിലയില്‍ അതിന്റെ സെക്രട്ടറി, ഖജാഞ്ചി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഫറോക്ക് ഹല്‍ഖയുടെ സെക്രട്ടറിയും ഖജാഞ്ചിയുമായി സേവനം ചെയ്തിട്ടു്, ദീര്‍ഘകാലം. തന്റെ കുടുംബത്തെയും പ്രസ്ഥാനത്തോടൊപ്പം നിര്‍ത്താന്‍ മാനുക്ക പരമാവധി പരിശ്രമിച്ചു. മൂത്ത മകന്‍ ബശീര്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഫറോക്ക് ഏരിയാ കോഡിനേറ്ററാണ.് അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് ര് ആണ്‍മക്കളും അവരുടെ ഭാര്യമാരും പ്രസ്ഥാനത്തിന്റെ വിവിധ ഘടനയിലെ പ്രവര്‍ത്തകരും ചുമതലയുള്ളവരുമാണ്. നാല് പെണ്‍മക്കളും ഭര്‍ത്താക്കന്മാരും അവരുടെ മക്കളുമെല്ലാം പ്രസ്ഥാന പ്രവര്‍ത്തകരും സഹകാരികളുമാണ്. നേരത്തേ ജമാഅത്തെ ഇസ്‌ലാമി വേങ്ങര, എടരിക്കോട് ഏരിയകളുടെ പ്രസിഡന്റും ഇപ്പോള്‍ പീപ്പ്ള്‍സ് ഫൗണ്ടഷന്‍ വേങ്ങര ഏരിയാ കോഡിനേറ്ററുമായ പി.പി കുഞ്ഞാലി മാസ്റ്റര്‍, മര്‍ഹും അബ്ദുല്ല എടവണ്ണപ്പാറ, അബ്ദുല്ലക്കുട്ടി പണിക്കരപുറായ, കുഞ്ഞഹമ്മദ് കുമ്മിണിപ്പറമ്പ് എന്നിവര്‍ ജാമാതാക്കളാണ്.

 

കൊച്ചലീമ

മാള ഏരിയയിലെ പുഴയോര ഗ്രാമമായ അന്നമനടയില്‍ പ്രസ്ഥാനം നട്ടുപിടിപ്പിക്കാന്‍ ത്യാഗം ചെയ്ത മര്‍ഹും അയ്യാരില്‍ ഇബ്‌റാഹീം സാഹിബിന്റെ ഭാര്യയാണ് കൊച്ചലീമ ഇബ്‌റാഹീം (84).
അന്നമനടയിലും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ ദമ്പതികള്‍ക്ക് സാധിച്ചിരുന്നു. പരേതയായ അന്നമനട ആമിനാ ഖാസിമിനോടൊപ്പമാണ് കൊച്ചലീമ സ്‌ക്വാഡ് പ്രവര്‍ത്തനത്തിറങ്ങിയിരുന്നത്. വനിതകളുടെ വസ്ത്രധാരണം, ഇബാദത്ത്, ശിര്‍ക്ക് എന്നിവയായിരുന്നു ആദ്യകാല ചര്‍ച്ചാ വിഷയങ്ങള്‍. പൊതു സമൂഹത്തില്‍ വനിതകള്‍ പ്രത്യക്ഷപ്പെടാത്ത കാലത്തായിരുന്നു ഇരുവരുടെയും രംഗപ്രവേശമെന്ന് ചേര്‍ത്തു വായിക്കണം. യാഥാസ്ഥിതിക വിഭാഗം ഇവര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ കഴിവുള്ള വനിതകള്‍ ഈ പ്രദേശങ്ങളില്‍നിന്നും പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. 
മാളയില്‍ ഒരു ഏരിയാതല വനിതാ സമ്മേളനം അക്കാലത്ത് നടത്തുകയുണ്ടായി. അന്നത് സാഹസികം തന്നെയായിരുന്നു.  ഭര്‍ത്താവിനെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പിന്തുണച്ച് അദ്ദേഹത്തിന്റെ കരുത്തായി അവര്‍ നിലകൊണ്ടു. എട്ടു മക്കളുണ്ട്. അവരെ ദീനീമാര്‍ഗത്തില്‍ വാര്‍ത്തെടുക്കുന്നതിലും അവര്‍ വിജയിച്ചു. ജമാഅത്ത് ജില്ലാ വനിതാ നേതൃത്വം മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ അവരിലുണ്ട്.
വിവാഹം കഴിഞ്ഞതോടെ വിശ്രമം എന്തെന്നറിയാതെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. പ്രസ്ഥാന പ്രവര്‍ത്തകന്റെ ഭാര്യ എന്ന നിലയില്‍ എന്താകണം എന്നതിന് ഇവര്‍ നല്ല മാതൃകയാണ്. മാധ്യമം ഏജന്‍സി ഏറ്റെടുത്ത് ഇബ്‌റാഹീം സാഹിബിന് ഏറേ സാമ്പത്തിക ബാധ്യതകള്‍ വന്നിരുന്നു. ഇതെല്ലാം ഈ ദമ്പതികള്‍ സ്വയം വഹിക്കുകയായിരുന്നു.
മക്കള്‍: അശ്‌റഫ്, അബ്ദുന്നാസര്‍, അബ്ബാസ്, അലി അസ്ഹര്‍, ഹുദാബീവി (ജില്ലാ സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം), മുഹമ്മദ് യഹിയ, അബ്ദുസ്സത്താര്‍ (എഫ്.ഐ.ടി.യു. ജില്ല ട്രഷറര്‍), റഹ്മത്ത് (അധ്യാപിക അല്‍ മദ്‌റസത്തു റഹ്മാനിയ കാതികോട്).

അബ്ബാസ്, മാള

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (114-122)
ടി.കെ ഉബൈദ്‌