Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

IRMA ഫെലോ പ്രോഗ്രാം

റഹീം ചേന്ദമംഗല്ലൂര്‍

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദ് (IRMA)  നല്‍കുന്ന ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിന് (റൂറല്‍ മാനേജ്‌മെന്റ്) അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവര്‍ക്കും (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്) പ്രാബല്യത്തിലുള്ള കാറ്റ്, ജി.മാറ്റ്, ജി.ആര്‍.ഇ.ഗേറ്റ്, യു.ജി.സി-ജെ.ആര്‍.എഫ്/നെറ്റ്, സി.എസ്.ഐ.ആര്‍-ജെ.ആര്‍.എഫ് /നെറ്റ്, ഐ.സി.എ.ആര്‍ -എസ്,ആര്‍.എഫ്, ഐ.സി.എ.ആര്‍-എ.എസ്.ആര്‍.ബി-നെറ്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.irma.ac.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം പ്രാഥമിക റിസര്‍ച്ച് പ്രൊപ്പോസല്‍ കൂടി സമര്‍പ്പിക്കണം. 2021 മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാം. നാല് വര്‍ഷത്തെ പഠന കാലയളവില്‍ പ്രതിമാസം 28000 രൂപ വരെ ഫെലോഷിപ്പും, 20000 രൂപ പ്രതിവര്‍ഷം കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇ-മെയില്‍: admis@irma.ac.in, ഫോണ്‍: 02692 221659 /221940, വാട്‌സ്ആപ്പ്: 70690 66711.

 

മഹാത്മാ ഗാന്ധി നാഷ്‌നല്‍ ഫെലോഷിപ്പ്

നൈപുണ്യ വികസന - സംരംഭകത്വ മന്ത്രാലയവും, ഐ.ഐ.എമ്മും സംയുക്തമായി നല്‍കുന്ന മഹാത്മാ ഗാന്ധി നാഷ്‌നല്‍ ഫെലോഷിപ്പ് (MGNF) 2021-2023-ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. രണ്ട് വര്‍ഷത്തെ ഫെലോഷിപ്പ് പ്രോഗ്രാമിന് കോഴിക്കോട് ഐ.ഐ.എം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് ഐ.ഐ.എമ്മുകള്‍ക്ക് കീഴില്‍ അവസരമുണ്ടാകും. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 21-നും 30-നും ഇടയിലായിരിക്കണം. സാമൂഹികമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 50000 രൂപയും, രണ്ടാം വര്‍ഷം 60000 രൂപയും പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. 660-ല്‍ പരം ജില്ലകളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഫെലോഷിപ്പ് പ്രോഗ്രാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിനാണ് സെലക്ഷന്‍. ഏപ്രില്‍ മാസം പ്രവേശന പരീക്ഷ നടക്കും. വിശദ വിവരങ്ങള്‍ക്ക് https://www.iimb.ac.in/mgnf/  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍:  helpdesk.mgnf@gmail.com. മാര്‍ച്ച് 27 വരെ അപേക്ഷ സമര്‍പ്പിക്കാം.

 

ജനസംഖ്യാ ശാസ്ത്ര പഠനാവസരം

കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് (IIPS) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ്/സയന്‍സ് ഇന്‍ പോപ്പുലേഷന്‍ സ്റ്റഡീസ് (എം.എ/എം.എസ്.സി), മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ-സ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രഫി (എം.ബി.ഡി), മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (എം.പി.എസ്), ഡോക്ടര്‍ ഓഫ് ഫിലോസഫി ഇന്‍ പോപ്പുലേഷന്‍ സ്റ്റഡീസ്/ ബയോ-സ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രഫി (പി.എച്ച്.ഡി), പാര്‍ട്ട് ടൈം പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് എം.എ, എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രതിമാസം 5000 രൂപ ഫെലോഷിപ്പും ലഭിക്കും.  ഈ മാസം 18 വരെ http://www.iipsindia.ac.in/  എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇവര്‍ സെപ്റ്റംബര്‍ 30-നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും മാര്‍ച്ച് 24-നകം നിശ്ചിത വിലാസത്തില്‍ ലഭിക്കണം: 'The In-charge, Academic Section, International Institute for Population Sciences, Govandi Station Road, Deonar, Mumbai - 400088.'  ഏപ്രില്‍ 10-നാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ് 1000 രൂപ. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. ഇ-മെയില്‍: admission@iipsindia.ac.in, ഫോണ്‍: 022-62507704.

 

ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ് 2021 -22

വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പിന് മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാന്‍ അവസരം. നിശ്ചിത വിഷയങ്ങളില്‍ യു.എസ്, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലെ മുന്‍നിര സര്‍വകലാശാലകളില്‍ പഠന ഗവേഷണങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് 30 വയസ്സ് കവിയരുത്. വിശദ വിവരങ്ങള്‍ക്ക് https://www.inlaksfoundation.org/scholarships/how-to-apply/ എന്ന വെബ്‌സൈറ്റ് കാണുക. ഇ-മെയില്‍: applications@inlaksfoundation.org. 

 

ഗവേഷണാവസരങ്ങള്‍  

ഐ.ഐ.ടി മദ്രാസ് ജൂലൈ സെഷന്‍ പി.എച്ച്.ഡി, എം.എസ് പ്രവേശനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ബയോ ടെക്‌നോളജി, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്,  ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ് ഡിസൈന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ & മെറ്റീരിയല്‍സ്, ഓഷ്യന്‍ എഞ്ചിനീയറിംഗ്, എയ്റോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പി.എച്ച്.ഡി, എം.എസ് അവസരങ്ങളുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://research.iitm.ac.in/
 

 

ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂനിയന്‍ നല്‍കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍നിന്നും, സഹകരണ പരിശീലന കോളേജുകളില്‍നിന്നും ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായവരും 16-നും 40-നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട സഹകരണ കേന്ദ്രം/കോളേജ് പ്രിന്‍സിപ്പലിന്റെ മേല്‍വിലാസത്തില്‍ മാര്‍ച്ച് 31 -നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://scu.kerala.gov.in/ .

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌