Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

TISS പ്രവേശനം 

റഹീം ചേന്ദമംഗല്ലൂര്‍

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) മുംബൈ. തുല്‍ജാപൂര്‍, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ 2021 വര്‍ഷത്തെ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ സോഷ്യല്‍ സയന്‍സസ്, റൂറല്‍ ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലൈസേഷനോടെയുള്ള ബി.എ (ഓണേഴ്സ്) സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡെവലപ്പ്‌മെന്റ് പ്രാക്റ്റീസ്, ക്രിമിനോളജി & ജസ്റ്റിസ്, ഡിസബിലിറ്റി സ്റ്റഡീസ് & ആക്ഷന്‍, സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, എജുക്കേഷന്‍, മീഡിയ & കള്‍ച്ചറല്‍ സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത് തുടങ്ങി ഇരുപതില്‍ പരം എം.എ കോഴ്‌സുകളിലേക്കും, എം.എ /എം.എസ്.സി കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രോഗ്രാമുകള്‍ക്കനുസരിച്ച് അഭിരുചി പരീക്ഷകള്‍ ഉണ്ടാവും. വിശദ വിവരങ്ങള്‍ക്ക് https://admissions.tiss.edu/  എന്ന വെബ്‌സൈറ്റ് കാണുക. ടിസ്സ് കെയര്‍: 022-25525252, മെയില്‍: admissionsinfo@tiss.edu.

 

NIFT അഡ്മിഷന്‍ 

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) വിവിധ ബാച്ച്‌ലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ കമ്യൂണിക്കേഷന്‍, ആക്സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍ എന്നീ ബാച്ച്‌ലര്‍ പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഡിസൈന്‍, ഫാഷന്‍ മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഫെബ്രുവരി 14-നാണ് പ്രവേശന പരീക്ഷ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.applyadmission.net/nift2021/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി 21.

 

ജെ.ഇ.ഇ മെയിന്‍ 2021 

തെരഞ്ഞെടുത്ത ദേശീയ സ്ഥാപനങ്ങളില്‍ ഫുള്‍ ടൈം ബി.ഇ/ബി.ടെക്/ ബി.ആര്‍ക്ക്/ ബി.പ്ലാനിംഗ് കോഴ്‌സുകളില്‍ അഖിലേന്ത്യാ പ്രവേശനത്തിനായുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2021-ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി 16 വരെയാണ് രജിസ്ട്രേഷനുള്ള സമയം. ഈ വര്‍ഷം മുതല്‍ നാല് തവണയായി എക്സാം നടക്കും. ആദ്യ പരീക്ഷ ഫെബ്രുവരിയിലും തുടര്‍ന്നുള്ളവ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലുമായി നടക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോഴിക്കോട് എന്‍.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും ജെ.ഇ.ഇ മെയിന്‍ സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദ വിവരങ്ങള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://jeemain.nta.nic.in/എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

IIM-ല്‍ പി.എച്ച്.ഡി അവസരങ്ങള്‍ 

ഐ.ഐ.എം കോഴിക്കോട് പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്‌സ്, ഫിനാന്‍സ്, അക്കൗണ്ടിംഗ് & കണ്‍ട്രോള്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ & ഹ്യൂമന്‍ റിസോഴ്‌സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് & ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ ഏരിയകളിലേക്കാണ് അപേക്ഷ വിളിച്ചത്. 55 ശതമാനം മാര്‍ക്കോടെ പി.ജി, 50 ശതമാനം മാര്‍ക്കോടെ CA, ICWA & CS, ബി.ടെക് (6.5 CGPA) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം (ഇവര്‍ 2021 ജൂണ്‍ 30-നകം യോഗ്യത നേടിയിരിക്കണം). വിശദ വിവരങ്ങള്‍ക്ക്: https://iimk.ac.in/academics/fpm/admission.php.
 

 

NFS യൂനിവേഴ്‌സിറ്റി പ്രവേശനം

നാഷ്‌നല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി (NFSU) മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ എം.എസ്.സി ഫോറന്‍സിക് ഒഡോന്റോളജി, ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ഹ്യുമാനിറ്റേറിയന്‍ ഫോറന്‍സിക്‌സ്, പി.ജി ഡിപ്ലോമ ഇന്‍ ഫോറന്‍സിക് നഴ്‌സിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ വിളിച്ചത്. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ https://www.nfsu.ac.in/admission എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷയുടെയും കൗണ്‍സലിംഗിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 2021 ജനുവരി 10-നാണ് പ്രവേശന പരീക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ കാമ്പസിലേക്കുള്ള അഡ്മിഷനാണ് നടക്കുക. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌