Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

RGIPT-യില്‍ ബി.ടെക് ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയില്‍ (RGIPT) ബി.ടെക്, ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി (ഐ.ഡി.ഡി) പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പെട്രോളിയം എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലാണ് ബി.ടെക്കും ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രിയും നല്‍കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിലും ബി.ടെക്  നല്‍കുന്നുണ്ട്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകര്‍ പ്ലസ് ടു വിന് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. https://www.rgipt.ac.in/  എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 20 വരെ അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് 1200 രൂപ (പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും, പെണ്‍കുട്ടികള്‍ക്കും 600 രൂപ). കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്സിംഗ്

കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തിവരുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. നവംബര്‍ 28 -ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും, നഴ്സിംഗ് സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷകര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം, കൂടാതെ റെഗുലറായി പഠിച്ച ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് & മിഡൈ്വഫറി കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ നിരക്കില്‍ സ്റ്റൈപ്പന്റും ലഭിക്കും. അപേക്ഷാ ഫീസ് 800 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. 

 

അലീഗഢ് വിദൂര കോഴ്‌സുകള്‍

അലീഗഢ് വിദൂര കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. ഡിഗ്രി, പി.ജി, ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ നല്‍കാം. ഡിപ്ലോമ ഇന്‍ ഫോറിന്‍ ലാംഗ്വേജസ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ്, പി.ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം & മാസ്സ് കമ്മ്യൂണിക്കേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് & ഡ്യൂട്ടീസ്, പേഴ്‌സണല്‍ മാനേജ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗുഡ്സ് & സര്‍വീസ് ടാക്‌സ് തുടങ്ങി 23 -ഓളം കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഈ കോഴ്സുകളുടെ റീജിയണല്‍ കേന്ദ്രം  മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള അലീഗഢ് കാമ്പസാണ്. https://www.amu.ac.in/malappuram/busiadmin/shownotice.jsp?did=408  എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് www.cdeamu.ac.in  എന്ന വെബ്സൈറ്റിലോ 9778100801, 9947755458 എന്ന നമ്പറിലോ ബന്ധപ്പെടാം.  

 

NPTI - യില്‍ പി.ജി ഡിപ്ലോമ

നാഷ്‌നല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് (NPTI) നല്‍കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്മിഷന്‍ & ഡിസ്ട്രിബ്യൂഷന്‍ കോഴ്‌സിന് ഡിസംബര്‍ 4 വരെ അപേക്ഷ നല്‍കാം. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്സ്/ പവര്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 26 ആഴ്ച നീണ്ടുനില്‍ക്കുന്ന കോഴ്‌സാണ്. http://www.nptibangalore.in/  എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ 500 രൂപയുടെ ഡി.ഡി യും, അനുബന്ധ രേഖകളും സഹിതം The Director, National Power Training Institute-PSTI, Subramanyapura Road, Banashankari-II Stage, Near Yarrab Nagar Bus stop, Bangalore-560 070  എന്ന അഡ്രസ്സിലേക്ക് അയക്കണം. ഫോണ്‍: 080-26713758, 26934351/52, ഇമെയില്‍: pstinpti@yahoo.com.

 

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്

ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ്/ അഗ്രിക്കള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ്/ നിയമം/ പ്യുവര്‍ സയന്‍സ്/ മാനേജ്‌മെന്റ് വിഷയങ്ങളില്‍ വിദേശ സര്‍വകലാശാലകളില്‍ പി.ജി, പി.എച്ച്.ഡി പഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും http://www.bcdd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ 30-നകം ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം -3 എന്ന വിലാസത്തിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

 

കെല്‍ട്രോണില്‍ ഒഴിവുകള്‍

കെല്‍ട്രോണില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നൂറില്‍ പരം ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചത്. http://www.keltron.org/ , https://www.cmdkerala.net/ എന്നീ വെബ്സൈറ്റുകളിലൂടെ ഈ മാസം 25 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

 

എസ്.എസ്.സി റിക്രൂട്ട്‌മെന്റ്

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (SSC) കമ്പയിന്‍ഡ് ഹയര്‍ സെക്കന്ററി ലെവല്‍ (CHSL) പരീക്ഷയിലൂടെ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് തൊഴിലവസരം. https://ssc.nic.in/  എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷ നല്‍കാം. CHSL ടയര്‍-I, ടയര്‍-II ഡിസ്‌ക്രിപ്റ്റീവ് പരീക്ഷകള്‍, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2021 ഏപ്രിലിലാണ് ടയര്‍ വണ്‍ പരീക്ഷ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌