Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

ലോക മേധാവിത്വത്തിന്റെ വംശീയ കോഡുകള്‍

ശിഹാബ് പൂക്കോട്ടൂര്‍

1869-ല്‍ ഫിലദെല്‍ഫിയയില്‍ ചേര്‍ന്ന ജൂത പുരോഹിതരുടെ (റബ്ബിമാരുടെ) കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇസ്രയേല്‍ രാജ്യത്തെ ഇങ്ങനെയാണ് വ്യവസ്ഥപ്പെടുത്തുന്നത്. ''സാധാരണ ഒരു രാജ്യമല്ല ഇവിടെ രൂപീകരിക്കാന്‍ പോകുന്നത്. ലോകത്ത് അസാധാരണമായി നിലനില്‍ക്കുന്ന ഒരു വിശുദ്ധ വംശത്തിന്റെ ലോക ആസ്ഥാനമാണ് രൂപീകരിക്കുന്നത്. ലോകത്തെ കീഴ്‌പ്പെടുത്താനും ഭരിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു സിസ്റ്റം യഹൂദ വംശത്തിന് കൈവശപ്പെടുത്താന്‍ ഒരു ആസ്ഥാനം ആവശ്യമാണ്.''
ലോക മേധാവിത്വം പിടിക്കാന്‍ വംശീയമായ രാഷ്ട്ര ആസ്ഥാനം അനിവാര്യമാണ്. ഇത് നിലനിര്‍ത്താന്‍ ലോകമെമ്പാടും വിവിധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയെന്നത് സയണിസ്റ്റ് പദ്ധതിയുടെ ഭാഗമാണ്. രഹസ്യ സംഘങ്ങള്‍, ലോബിയിംഗ് കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍,  വിവിധ ഗവേഷണ-രഹസ്യാന്വേഷണ വിഭാഗങ്ങളിലുള്ള പങ്കാളിത്തം തുടങ്ങിയവയിലൂടെ  വംശ വിശുദ്ധിയുടെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ് സയണിസ്റ്റുകള്‍. 1982 ജൂണ്‍ 10-ന് 'ആക്ഷന്‍ ഇസ്രയേല്‍' എന്ന സംഘടനയുടെ സ്വിസ് വിഭാഗം തലവന്‍ എഴുതി: ''ഇസ്രയേലീ സൈന്യം ഒരു യുദ്ധമുന്നണി കാത്തുസൂക്ഷിക്കുന്നു (ഫലസ്ത്വീന്‍-അറബികള്‍). രണ്ടാമതൊരു മുന്നണിയുണ്ട്; ലോക സമ്പദ് വ്യവസ്ഥയാണത്. യഹൂദ ജനത ഒന്നാണെന്നും അവിഭാജ്യമാണെന്നും നാം തെളിയിച്ചുകൊണ്ടിരിക്കണം. സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണം നാം ഏറ്റെടുക്കണം. യഹൂദര്‍ക്കു വേണ്ടി ഏതു കുറ്റകൃത്യങ്ങളെയും നിരൂപാധികം പിന്തുണക്കാനും ന്യായീകരിക്കാനും കഴിയുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കണം. സ്വാധീനമുള്ള മേഖലകളിലും ആളുകളിലും ഒരു നെറ്റ്‌വര്‍ക്ക് കണക്കെ പ്രവര്‍ത്തിക്കണം'' ( (What Price Isreal--  ന്യൂയോര്‍ക്ക്- 1953- ആല്‍ഫ്രഡ് ലിലിന്താള്‍).
ആഗോള സമ്പത്തിനെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് ജൂത ലോബിയാണ്. ആര്യന്‍ മിത്തിന്റെ ഇരകളായ ജൂതര്‍ എങ്ങനെയാണ് ആര്യന്‍ മിത്തിന്റെ പ്രതിനിധികളും അതിനെ പ്രതിനിധീകരിക്കുന്നവരുടെ കൂട്ടാളികളുമായത്? വിദ്വേഷം, മുന്‍വിധി, വിശുദ്ധി എന്നിവയുടെ മേല്‍ സ്ഥാപിതമായ ആര്യവത്കരണത്തിന്റെ തത്ത്വശാസ്ത്രമാണ് സയണിസ്റ്റുകളും പിന്‍പറ്റുന്നത്. ബ്രാഹ്മണരും ജൂതരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ണത്തെ ആസ്പദിച്ചുള്ള ആര്യന്‍ നിര്‍മിത ജാതി സമ്പ്രദായം വെള്ള വംശീയതയും ജൂതവംശീയതയും തങ്ങളുടെ ഫിലോസഫിയായി സ്വീകരിക്കുകയാണുണ്ടായത്. 'ഹിന്ദു രാഷ്ട്ര ദര്‍ശന്‍' എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ വിദേശ മതമായ ആര്യമതം എങ്ങനെയാണ് തദ്ദേശീയരായ ദ്രാവിഡര്‍ക്ക് ഇന്ത്യയില്‍ ആവശ്യമായി വന്നതെന്നും പേര്‍ഷ്യന്‍ ആര്യന്മാരുടെ മേധാവിത്വം ലോകത്തിന് നല്‍കിയ നേട്ടങ്ങളെന്തെന്നും വിവരിക്കുന്നുണ്ട്. ആര്യാവര്‍ത്തിത്തം എന്ന വൈദേശികതയെ ദേശീയതയായും വംശീയ മഹിമയായും ചേര്‍ത്തിണക്കിയ അപൂര്‍വ വൈരുധ്യങ്ങളുടെ സങ്കരമാണ് സംഘ് പരിവാറിന്റെ ആദര്‍ശം. ഇതിലൂടെ പൗരത്വ സമരങ്ങളില്‍, തങ്ങള്‍ വരുന്നവരെ സ്വീകരിക്കുന്നവരായും അവര്‍ക്ക് പൗരത്വം നല്‍കുന്നവരായും ചിത്രീകരിക്കാന്‍ സംഘ് പരിവാറിന് വളരെ വേഗത്തില്‍ സാധിക്കുന്നു. അമേരിക്കയിലേക്ക് 'കുടിയേറിയ' വെള്ള വംശീയതയും ഫലസ്ത്വീനിലേക്ക് കുടിയേറിയ ജൂതവംശീയതയും ഇന്ത്യയിലേക്ക് കുടിയേറിയ ആര്യവംശീയതയും അതത് രാജ്യങ്ങളിലെ ദേശരൂപങ്ങളായി  നിലനിര്‍ത്തുന്നതിന് ലോകത്ത് നടന്ന ഹിംസാത്മകമായ പരിശ്രമങ്ങള്‍ ധാരാളമുണ്ട്. തദ്ദേശീയര്‍ ഔദാര്യത്തിനര്‍ഹരായി ജീവിക്കണമെന്ന ഏറ്റവും വലിയ അനീതി ലോക മേധാവിത്വത്തിലെത്തിയത് മൂന്ന് വംശീയതകളും പല രീതികളില്‍ രഹസ്യമായും പരസ്യമായും ഒന്നിച്ചതുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയായ വാജ്പേയിയുടെ സെക്രട്ടറി ബൃജേഷ് മിശ്ര ഇരുപതിലധികം തവണ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വംശീയ പ്രത്യയശാസ്ത്രങ്ങള്‍ ലോകത്ത് രൂപപ്പെടുത്തിയ രഹസ്യ കോഡുകളുടെ അവലോകനങ്ങളും വിലയിരുത്തലുകളുമാണ് ഇതിലൂടെ നിരന്തരം നടത്തിയിരുന്നത്. യൂറോപ്പിലും ഇസ്രയേലിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന വംശീയ അതിക്രമങ്ങളെ പരസ്പരം അപലപിക്കാതിരിക്കാന്‍ ഇവര്‍ കാണിക്കുന്ന ജാഗ്രതയാണ് വംശീയ കോഡുകളുടെ പരിപാലന രീതി എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ജര്‍മന്‍ പത്രമായ ക്രിസ്റ്റ് സ്റ്റേറ്റ് ഇന്റര്‍നാഷ്നല്‍ (Christ State International - Special Edition- May 1992) ആര്യന്മാരും സയണിസ്റ്റുകളും തമ്മിലുള്ള സാമ്യത വിലയിരുത്തുന്നുണ്ട്. അമേരിക്കന്‍ ഡോളറുകളാണ് സയണിസ്റ്റ് പിരമിഡിനെ നിലനിര്‍ത്തുന്നത്. ഹിന്ദുത്വവാദികളുടെ വിവിധ സംഘടനകള്‍ക്ക് ലഭിക്കുന്ന സഹായ ധനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചതും അമേരിക്കയില്‍നിന്നുതന്നെയായിരുന്നു(Christ State International -1999). 1976-ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച 56 പേരില്‍ 50 പേരും ഫ്രീമാസന്‍ സംഘത്തില്‍ പെട്ടവരായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ്, ക്ലിന്റണ്‍ എന്നിവരും ഫ്രീമാസന്‍ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. അമേരിക്കന്‍ കോടീശ്വരനും സയണിസ്റ്റ് ഭാരവാഹിയുമായ റോക്ക് ഫെല്ലറിനും അദ്ദേഹത്തിന്റെ കമ്പനിക്കും വൈറ്റ് ഹൗസിലുള്ള സ്വാധീനം വിവരണാതീതമാണ്. റോട്ടറി ക്ലബ്ബുകള്‍, ലയണ്‍സ് ക്ലബ്ബുകള്‍ വഴി സമ്പന്നരായവരെ സ്വാധീനിക്കാന്‍ സയണിസ്റ്റുകള്‍ നടത്തിയ പദ്ധതിയും ക്രിസ്റ്റ് സ്റ്റേറ്റ് ഇന്റര്‍നാഷ്നല്‍ ഉദ്ധരിക്കുന്നുണ്ട്. ഐ.എം.എഫും ലോക ബാങ്കും സയണിസ്റ്റുകളുടെ അടിമ സംവിധാനങ്ങളാണെന്നും പത്രം വ്യക്തമാക്കുന്നു. കോളനി  രാജ്യങ്ങളെ ചൂഷണം ചെയ്ത് പാപ്പരാക്കുകയും സാമ്പത്തികമായി അവയെ വരുതിയിലാക്കുകയും ചെയ്യുന്നതില്‍ സയണിസ്റ്റുകളായ നയരൂപീകരണക്കാരുടെ സ്വാധീനവും ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്. സമ്പന്നരെയും രാഷ്ട്ര വിശാരദന്മാരെയും സ്വാധീനിച്ച് തങ്ങളുടെ വംശ മേധാവിത്വത്തിന് നിലനില്‍പ്പൊരുക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് രഹസ്യ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജൂതവിരുദ്ധ പാരമ്പര്യം നിലനിന്നിരുന്ന നാസി ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സംഘം 'ബനായ്ബര്‍ത്ത്' (Bnai Birth) എന്ന സയണിസ്റ്റ് രഹസ്യ സംഘടനയാണ്.
ഗാന്ധിയെ വധിച്ച ഗോദ്സെ ചിത്പവന്‍ ബ്രാഹ്മണനായിരുന്നു. ചിത്പവന്‍ ബ്രാഹ്മണര്‍ ജൂത വംശപരമ്പരയില്‍ പെട്ടവരും മഹാരാഷ്ട്രയില്‍ കുടിയേറിയവുമാണ്(LP Mamreen Patterosm- Structure and Change in Indian Society  പേജ് 399). ആര്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് ചിത്പവന്‍ ബ്രാഹ്മണ കുടുംബത്തില്‍ പിറന്നയാളാണ്. വംശീയതയുടെ വേരുകള്‍ ലോകമൊട്ടാകെ പടര്‍ന്നു പിടിച്ചതിന്റെ ചരിത്രങ്ങളിലൂടെ ഇറങ്ങിനടന്നാല്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെട്ടുകൊണ്ടേയിരിക്കും.
ലോകാധിപത്യത്തിനു വേണ്ടിയുള്ള പ്രോട്ടോക്കോളുകള്‍- Protocols on the World Dictatorship എന്ന കൃതിയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടന്ന ആഗോള സംഭവവികാസങ്ങളെ വിലയിരുത്തുന്നുണ്ട്. ജൂത, വെള്ള, ആര്യ വംശീയതയുടെ രഹസ്യ കോഡുകള്‍ പേറുന്ന ഫ്രീമാസന്‍ മൂവ്മെന്റുകളുടെ പ്രവര്‍ത്തന രീതികളും ഇതിനോട് ചേര്‍ത്തു പറയുന്നുണ്ട്.
''ഫ്രീമാസനുകളുടെ ബാഹ്യമായ പ്രവൃത്തികള്‍ നമ്മുടെ ശക്തിയെയും അതിന്റെ ലക്ഷ്യത്തെയും മറച്ചുവെക്കുക എന്ന ഉദ്ദേശ്യം നിറവേറ്റുന്ന നമ്മുടെ യുദ്ധ പദ്ധതിയും നമ്മുടെ കരുത്തിന്റെ കേന്ദ്രവും പൊതുജനത്തില്‍നിന്നും മറഞ്ഞതായിരിക്കും'' (പേജ് 264, ഉദ്ധരണം ബ്രാഹ്മണിസം- വി.ടി രാജശേഖര്‍).
മേസനുകളുടെ രഹസ്യ സങ്കേതങ്ങളില്‍ ഇരകള്‍ക്കു പോലും സംശയിക്കാനിടയില്ലാത്ത രീതിയില്‍ മരണശിക്ഷ നടപ്പിലാക്കുന്നു; ഒരു സ്വാഭാവിക മരണം പോലെ. അനുസരിക്കാത്തവര്‍ക്കും സംഘത്തില്‍നിന്ന് പുറത്തുപോയവര്‍ക്കും ഇതായിരിക്കും ഫലം. ''ഏതെങ്കിലും രീതിയിലുള്ള പുതിയ രഹസ്യ സംഘത്തെയും വല്ലവനും സ്ഥാപിച്ചാല്‍ അവന്നും വധശിക്ഷയായിരിക്കും. പ്രസ്സിലൂടെ നാം ശക്തമായ സ്വാധീനം നേടിയെടുത്തിട്ടുണ്ട്. മാധ്യമ ലോകത്തെ സ്വാധീനം കാരണം വലിയ സാമ്പത്തിക നേട്ടങ്ങളും നാം നേടിയെടുത്തിട്ടുണ്ട്. ഒരു ചെറു വാര്‍ത്ത പോലും നമുക്കെതിരില്‍ ജനങ്ങളിലെത്താന്‍ പാടില്ല''(General Plan for a World Dictatorship പേജ് 286).
''അതിലുപരിയായി എഴുത്തിലും സംസാരത്തിലും സമര്‍ഥമായ ഉപായങ്ങളിലൂടെയും ചാരുതയിലൂടെയും ഇവയെക്കുറിച്ച് വിവരമില്ലാത്തവരെയും സാധാരണക്കാരെയും നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ക്രമപ്പെടുത്താനും തന്ത്രപരമായ രീതികളിലൂടെ ജനങ്ങളെയും വ്യക്തികളെയും നയിക്കുന്നതിനും നാം നിപുണരാവണം'' (പേജ് 265).
''ഏകാധിപത്യം നിറഞ്ഞതാണ് നമ്മുടെ ഭരണരീതി. അതില്‍ അസംതൃപ്തരായ ജനതയുടെ ഏതൊരു പ്രതിരോധത്തെയും എപ്പോഴും എവിടെ വെച്ചും നുള്ളിക്കളയാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പുറമെ ജനഹിതത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പ്രസ്താവനകള്‍ ഇറക്കുമ്പോഴും വിശുദ്ധ വംശത്തിന്റെ സ്വേഛാധിപത്യം നിലനില്‍ക്കാനുള്ള രൂഢമൂലമായ പ്രവര്‍ത്തനങ്ങളില്‍ നാം ഏര്‍പ്പെട്ടുകൊണ്ടിരിക്കണം. നമുക്ക് അനുകൂലമായ രീതിയില്‍ ലോകത്തിന്റെ നയങ്ങളെ രൂപപ്പെടുത്തുന്നതിനാവശ്യമായ ലോബിയിംഗ് ശൈലിക്കു വേണ്ടി നാം സമയവും സമ്പത്തും വിനിയോഗിക്കണം'' (Protocols of the World Dictatorship p. 266).

തിയോഡര്‍ ഹെര്‍സല്‍ എന്ന യുക്തിവാദിയുടെ സയണിസവും സവര്‍ക്കര്‍ എന്ന യുക്തിവാദിയുടെ ആര്‍.എസ്.എസ്സും തമ്മിലുള്ള സാമ്യങ്ങള്‍ വംശീയതയുടെ പാഠങ്ങളില്‍ മാത്രമല്ല, മതങ്ങളെ സമര്‍ഥമായി ഉപയോഗിച്ച രീതികളില്‍ കൂടിയുമാണ് (സവര്‍ക്കറെയും ഗോഡ്സെയെയും വിശുദ്ധവത്കരിക്കുന്ന സി. രവിചന്ദ്രനെയും ഇസ്രയേലിനും സയണിസത്തിനും വേണ്ടി നിരന്തരം ശബ്ദിക്കുന്ന യൂറോപ്പിലെ യുക്തിവാദ പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്താല്‍ യുക്തിവാദി സംഘങ്ങളുടെ വംശീയ വേരുകള്‍ കൂടി നമുക്ക് മനസ്സിലാക്കാനാകും).
വംശീയാധിഷ്ഠിതമായ ലോക മേധാവിത്വത്തിനുവേണ്ടി നിലകൊള്ളുന്ന സംഘങ്ങളുടെ രഹസ്യവും പരസ്യവുമായ ഇഴയടുപ്പങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ രാഷ്ട്രീയ തത്ത്വശാസ്ത്രത്തെ സ്ഥിരപ്പെടുത്താന്‍ അവര്‍ക്ക് അധികാരം ലഭിച്ചിടങ്ങളില്‍ പരസ്യമായും അല്ലാത്തയിടങ്ങളില്‍ രഹസ്യമായും നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരു അധികാരഘടന പരസ്പരം സഹകരിച്ച് ഇവര്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. ഓരോ ഘടനയും തമ്മില്‍ നിരവധി രാഷ്ട്രീയ, ചരിത്ര വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകം നിയന്ത്രിക്കാന്‍ അധികാരമുള്ള 'വിശുദ്ധ വംശം' എന്ന ഫ്രയ്മിനെ ഒരുപോലെ ഈ വിഭാഗങ്ങളെല്ലാം ആദര്‍ശവത്കരിക്കുന്നു. ഈ വംശീയ ഫ്രയ്മിനെ ആദര്‍ശപരമായി തന്നെ (പ്രായോഗികമായും) നേരിടാന്‍ സാധിക്കുന്ന ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവത്കരിക്കുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും ആര്യ, ജൂത, വെള്ള വംശീയവാദങ്ങള്‍ അത്ഭുതകരമായ യോജിപ്പ് തുടരുകയും ചെയ്യുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി