Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

മാധവന്‍ നായരുെട 'മലബാര്‍ കലാപം'

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

മലബാര്‍ സമരത്തിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രക്ഷോഭം, ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷക സമരം തുടങ്ങിയ നിലകളില്‍ വിശകലനം ചെയ്യപ്പെട്ട ഈ സമരത്തിന് വര്‍ഗീയ ഛായ നല്‍കാന്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിലൂന്നി നാടു ഭരിച്ച ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. 'മലബാര്‍ കലാപം' എന്ന പേരില്‍ കെ. മാധവന്‍ നായര്‍ രചിച്ച കൃതി പ്രസിദ്ധീകരിച്ചത് മലബാര്‍ സമരത്തിന് അമ്പതാണ്ട് തികഞ്ഞ 1971-ലാണ്. 1933-ല്‍ ഗ്രന്ഥകര്‍ത്താവ് മരണപ്പെട്ടതിനു ശേഷം, 38 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രസാധനം. 1987-ല്‍ മാതൃഭൂമി ഈ കൃതി പുനഃപ്രസിദ്ധീകരിച്ചു. 33 വര്‍ഷങ്ങള്‍ക്കകം ഏഴ് പതിപ്പുകള്‍ പുസ്തകത്തിനുണ്ടായി. 1971-ല്‍ അമ്പതാം വാര്‍ഷിക സന്ദര്‍ഭത്തില്‍ മലബാര്‍ സമരം ചര്‍ച്ചാവിധേയമായിരുന്നു. മാധവന്‍ നായരുടെ കൃതിയെ നിരൂപണം ചെയ്തുകൊണ്ടാണെന്നു തോന്നുന്നു, 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ സഹപത്രാധിപരായിരുന്ന മര്‍ഹൂം എം. ആലിക്കുഞ്ഞി സാഹിബ് ലേഖനപരമ്പര എഴുതിയിരുന്നു. ഇത് പുസ്തക രൂപത്തില്‍ ഉണ്ടോ എന്നറിയില്ല. 1971 ഒടുവില്‍ നടന്ന തലശ്ശേരി കലാപത്തെ അന്നത്തെ ജനസംഘം ലോബി മാപ്പിള ലഹളയുടെ അമ്പതാം വാര്‍ഷികമെന്ന് വിശേഷിപ്പിച്ചിരുന്നു. കേരളപ്പിറവിക്കു ശേഷമുള്ള പ്രഥമ വര്‍ഗീയ കലാപം എന്ന് പറയാവുന്ന ആ കലാപം കഴിഞ്ഞിട്ട് അമ്പതാണ്ട് ആകാറായി. തലശ്ശേരി കലാപാനന്തരമാണ് മാര്‍ക്‌സിസ്റ്റ്- ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും നാല് ദശകത്തിലേറെക്കാലം ഒരു പരമ്പരയെന്നോണം നടന്നത്. ഇത് സവിശേഷ വിശകലനമര്‍ഹിക്കുന്നുണ്ട്.
മാധവന്‍ നായരുടെ പുസ്തകം, 'മലബാര്‍ കലാപം കഴിഞ്ഞ ഉടനെ എഴുതിയതാണെ'ന്ന് അദ്ദേഹത്തിന്റെ പത്‌നി കല്യാണി അമ്മ കൃതിയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതായത്, അന്ന് പലരും പ്രചരിപ്പിച്ചിരുന്ന അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും അദ്ദേഹത്തിന്റെ രചനയെ സ്വാധീനിച്ചിരിക്കാനിടയുണ്ട്. ബ്രിട്ടീഷുകാരോട് അതീവ വിധേയത്വം പുലര്‍ത്തിയ ഉദ്യോഗസ്ഥരും ജന്മികളും വാഴുന്നവരോട് ചേര്‍ന്നുനില്‍ക്കുന്ന മുസ്ലിം പ്രമാണിമാരും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ മാധവന്‍ നായരെ കുറച്ചെങ്കിലും സ്വാധീനിച്ചിരിക്കാം. പ്രസ്തുത കൃതി അപൂര്‍ണവുമാണ്. 'ക്യത്യാന്തര ബാഹുല്യം നിമിത്തമാകാം അദ്ദേഹത്തിനത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല' എന്ന് കല്യാണി അമ്മ പറയുന്നുണ്ട്. അവര്‍ ഇതുകൂടി പറയുന്നു; 'ഉദ്ദേശിച്ചിരിക്കാവുന്നതുപോലെ ഗ്രന്ഥം മുഴുവനാക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടില്ല. മാര്‍ഷ്യല്‍ നിയമപ്രകാരം നടന്ന വിചാരണകളുടെയും ശിക്ഷകളുടെയും സ്വഭാവം കൂടെ അല്‍പം വിവരിച്ച് ഈ അധ്യായത്തെ അവസാനിപ്പിക്കാം' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അപൂര്‍ണതയില്‍ വിരമിക്കുകയാണ്. ഗ്രന്ഥകാരന്‍ ഉദ്ദേശിച്ച വിവരണം നടന്നിട്ടില്ല. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യമോ വാര്‍ത്താ വിനിമയ സൗകര്യങ്ങളോ വാര്‍ത്താ ശേഖരണത്തിനുള്ള സൗകര്യമോ സാധ്യതയോ ഇല്ലാത്ത ഒരു ചുറ്റുപാടില്‍ കുത്തിക്കുറിച്ചത് അപൂര്‍ണമാണ്. ഗ്രന്ഥകര്‍ത്താവ് തന്റെ ജീവിതകാലത്ത് അത് പുസ്തകം ആക്കാതിരുന്നത് പിന്നീടുള്ള നാളുകളില്‍ പ്രസ്തുത ലേഖനങ്ങള്‍ ഒന്നുകൂടി പരിശോധിക്കാനുള്ള ആഗ്രഹം നിമിത്തമായിരിക്കമോ? നീതിപൂര്‍വകമുള്ള നിരൂപണം ഇനിയും നടക്കേണ്ടതുണ്ട്. 

വാരിയന്‍കുന്നത്ത് സിനിമയാകുമ്പോള്‍

മലബാര്‍ വിപ്ലവത്തെക്കുറിച്ച് (ലക്കം 3161) സമീല്‍ ഇല്ലിക്കല്‍ എഴുതിയ കവര്‍ സ്റ്റോറി ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നു.  പലരും വിശ്വസിക്കുന്നത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഒരു ഹാജിയാരും മുസ്‌ലിയാരും ബിസിനസ്സുകാരനും ഒക്കെയായിരുന്നുവെന്നാണ്. ഈ ധാരണ തിരുത്താന്‍, ആയിരം ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുന്ന അനുഭൂതിയുണ്ടാക്കാന്‍ ഒരു ചലച്ചിത്രത്തിന് കഴിയും. അതിനു പക്ഷേ, കേരളത്തില്‍ 'ദി മെസ്സേജ്' നിര്‍മിച്ച മുസ്ത്വഫാ അഖാദിനെപ്പോലൊരു സംവിധായകന്‍ ഉണ്ടാകണം. വരാന്‍ പോകുന്ന ചലച്ചിത്രങ്ങള്‍, ചരിത്രത്തോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ എന്നാശിക്കുന്നു. 

റശീദ് അബൂബക്കര്‍

ആ പണ്ഡിതന്‍ പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവി

കോവിഡാനന്തര സാമ്പത്തിക സാഹചര്യങ്ങളെ നേരിടാന്‍ മുസ്‌ലിം സംഘടനകളും ഇസ്ലാമിക നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം മുന്‍നിര്‍ത്തി സി.എച്ച് അബ്ദുര്‍റഹീം എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ധാരാളം പ്രായോഗിക നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. മഹല്ലുകളും മുസ്‌ലിം നേതൃത്വവും തങ്ങളുടെ പ്രദേശങ്ങളില്‍ നടപ്പിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒട്ടനവധി കാര്യങ്ങള്‍ ലേഖനത്തിലുണ്ട്. കടം വാങ്ങിയുള്ള വാഹനം, വീട് എന്നിവയില്‍ ബോധവല്‍ക്കരണം, ആഘോഷങ്ങളിലെ മിതത്വം, ഇത്തരം കാര്യങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തവരെ ബഹിഷ്‌കരിക്കലടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രസക്തമാണ്. മാത്രമല്ല, സകാത്ത് സംഘാടനത്തെ കുറിച്ചും വിതരണത്തെ കുറിച്ചും പുതിയ സാഹചര്യത്തില്‍ വരുത്തേണ്ട മുന്‍ഗണനയെ കുറിച്ചുമുള്ള സൂചനകളും പ്രധാനം തന്നെ. കേരളത്തിലെ സംഘടിത സകാത്തിന്റെ ഒരു നല്ല മാതൃകയാണ് ബൈത്തുസ്സകാത്ത് കേരള. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി പരമാവധി കുറ്റമറ്റ രീതിയിലും, ശാസ്ത്രീയമായും കാലോചിതമായും മുന്നോട്ടു പോവാനും ബൈത്തുസ്സകാത്തിന് സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചാണ് അപേക്ഷകരെ കണ്ടെത്താറുള്ളത്. വര്‍ഷത്തില്‍ ലഭിക്കുന്ന സകാത്ത് വിഹിതം വീടു നിര്‍മാണം, കടം വീട്ടല്‍, സ്വയം തൊഴില്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ മേഖലകളിലായി അലോട്ട് ചെയ്ത് സമൂഹത്തിലെ ഏറ്റവും അര്‍ഹരെ കണ്ടെത്തി വിതരണം ചെയ്തുവരുന്നു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ലേഖകന്‍ സൂചിപ്പിച്ച വ്യക്തികളുടെയും കുടുംബത്തിന്റെയും നിര്‍മാണാത്മകവും സുസ്ഥിരവുമായ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കാന്‍ ബൈത്തുസ്സകാത്ത് തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം ലഭിച്ച ഫണ്ടിന്റെ നല്ലൊരു ശതമാനം സ്വയം തൊഴില്‍ മേഖലയിലേക്ക് നീക്കിവെക്കാനും അത് കൂടുതല്‍ ക്രിയാത്മകമായി, പ്രയോജനകരമായി നടപ്പിലാക്കാനും പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴില്‍ സജീവമായിക്കൊണ്ടിരിക്കുന്ന പീപ്പ്ള്‍സ് സ്റ്റാര്‍ട്ട്അപ്പിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം, പദ്ധതിയുടെ മേല്‍നോട്ടം എന്നിവ നിര്‍വഹിച്ച് മുന്നോട്ടു പോവാനുള്ള ശ്രമത്തിലാണ്. 

ടി.ടി അലവിക്കുട്ടി പറപ്പൂര്

സകാത്തിന്റെ കാലോചിത വിതരണം

സാദിഖ് ഉളിയില്‍ (സെക്രട്ടറി, ബൈത്തുസ്സകാത്ത് കേരള)

'ഭ്രാതൃഹത്യ'!

കെ.പി പ്രസന്നന്‍ എഴുതിയ 'മാപ്പര്‍ഹിക്കാത്ത കുറ്റം' ലേഖനം (ലക്കം 3156) വായിച്ചു. ഇത്തരം ലേഖനങ്ങള്‍ പ്രബോധനത്തില്‍ കൂടുതല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും മനുഷ്യമനസ്സുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. 'ഭ്രാതൃഹത്യ' പോലുള്ള പദങ്ങള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്ന രീതിയിലായാല്‍ നന്നായിരിക്കും. 

മുഹമ്മദ് അസ്‌ലം കാഞ്ഞിരപ്പള്ളി

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌