Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

IIMC-യില്‍ മലയാളം ജേണലിസം 

റഹീം ചേന്ദമംഗല്ലൂര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സ് (IIMC)  ദക്ഷിണേന്ത്യന്‍ കാമ്പസായ കോട്ടയം സെന്ററില്‍ ഒരു വര്‍ഷത്തെ മലയാളം ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിന് ജൂലൈ 27 വരെ അപേക്ഷ സമര്‍പ്പിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം (ഇവര്‍ ഒക്‌ടോബര്‍ 31-നകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം). പ്രായപരിധി 25 വയസ്സ് (2020 ആഗസ്റ്റ് 1-ന്). പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ആഗസ്റ്റ് 4-ന് കോട്ടയം പാമ്പാടി കാമ്പസ്സില്‍ വെച്ചാണ് പ്രവേശന പരീക്ഷ നടക്കുക. http://www.iimc.gov.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍  iimckottayam2012@gmail.com  എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷാ ഫീസ് 1000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. Phone: 0481-2502520, Mob: +91 9496989923, +91 8547482443. IIMC ദല്‍ഹി ക്യാമ്പസ്സില്‍ നല്‍കുന്ന ഉര്‍ദു ഭാഷാ ജേണലിസം കോഴ്സിനും ഇപ്പോള്‍ അപേക്ഷിക്കാം.

 

നാഷ്‌നല്‍ ഏവിയേഷന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാം

കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര സര്‍വകലാശാലയായ രാജീവ് ഗാന്ധി നാഷ്‌നല്‍ ഏവിയേഷന്‍ യൂനിവേഴ്‌സിറ്റി നല്‍കുന്ന ബാച്ച്‌ലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഇന്‍ ഏവിയേഷന്‍ സര്‍വീസസ് & എയര്‍കാര്‍ഗോ, പി.ജി ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് (PGDAO)  എന്നീ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഒന്നര വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സിന് 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത, പ്രായ പരിധി 25 വയസ്സ്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു(മാത്തമാറ്റിക്സ്/ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്/ ബിസിനസ് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം)വാണ് ഏവിയേഷന്‍ സര്‍വീസസ് & എയര്‍കാര്‍ഗോ കോഴ്‌സിനുള്ള യോഗ്യത. പ്രായപരിധി 21 വയസ്സ്. ആഗസ്റ്റ് 16-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷാ ഫീസ് 950 രൂപ. വിശദ വിവരങ്ങള്‍ക്ക് https://www.rgnau.ac.in/en സന്ദര്‍ശിക്കുക. ഫോണ്‍ 0535-2704912, 011-24632950. അവസാന തീയതി ജൂലൈ 27.

 

നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (NSD)അപേക്ഷ ക്ഷണിച്ചു

നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (NSD) വിവിധ സെന്ററുകളിലായി നല്‍കുന്ന ഏകവര്‍ഷ റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. അഭിനയം, ഡ്രാമറ്റിക് ആര്‍ട്‌സ്, തിയേറ്റര്‍ എജുക്കേഷന്‍, ഇന്ത്യന്‍ ക്ലാസ്സിക്കല്‍ തിയേറ്റര്‍ എന്നിവയില്‍ യഥാക്രമം ബംഗളൂരു, സിക്കിം, ത്രിപുര, വരാണസി കേന്ദ്രങ്ങളിലാണ് കോഴ്‌സുകള്‍ നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://nsd.gov.in/delhi/.

 

സ്‌പോര്‍ട്‌സില്‍ ഉപരിപഠനം

ലക്ഷ്മിഭായ് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ നല്‍കുന്ന വിവിധ സ്‌പോര്‍ട്‌സ് പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, എം.എ ഇന്‍ സ്‌പോര്‍ട്‌സ് സൈക്കോളജി/സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്/ സ്‌പോര്‍ട്‌സ് ജേണലിസം, പി.ജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിംഗ്, പി.എച്ച്.ഡി ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍/യോഗ കോഴ്സുകളിലേക്ക് ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.lnipe.edu.in/wordpress/.    ഓരോ പ്രോഗ്രാമിലെയും യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രോസ്പെക്റ്റസില്‍ ലഭ്യമാണ്.

 

ഏവിയേഷന്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)  ഏവിയേഷന്‍ മാനേജ്‌മെന്റ്, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍ മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് പി.ജി ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ സയന്‍സ്/ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് http://www.hal-india.co.in/  എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 080þ2540 0845 / 2540 0872, Mob. / WhatsApp: +91 99866 41481, ഇമെയില്‍: open_progs@hal-india.co.in . അപേക്ഷ ഫോമിന് https://forms.gle/AJhNrTvXhtezQ5Kb9 സന്ദര്‍ശിക്കുക.

 

'സെബി'യില്‍ ഇന്റേണ്‍ഷിപ്പ്

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പി.ജിക്ക് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം, അപേക്ഷകര്‍ക്ക് 2020 ഏപ്രില്‍ 1-ന് 35 വയസ്സ് കവിയാന്‍ പാടില്ല. യൂനിവേഴ്‌സിറ്റി/ സ്ഥാപനമേധാവി വഴിയാണ് അപേക്ഷ നല്‍കേണ്ടത്. Chief  General  Manager,  Department  of  Economic  and  Policy Analysis, 1SEBI Bhavan, C 4 A G Block, Bandra Kurla Complex, Bandra East, Mumbai, Maharashtra, India. 400051. അപേക്ഷ prabhakarrp@sebi.gov.in എന്ന മെയിലിലേക്കും അയക്കണം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 35000 രൂപ സ്റ്റൈപ്പന്റും ലഭിക്കും.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌