Prabodhanm Weekly

Pages

Search

2020 ജൂലൈ 24

3161

1441 ദുല്‍ഹജ്ജ് 03

ഇസ്‌ലാമിക് സ്റ്റഡീസ് കേവല ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരല്ല

സബാഹ് ആലുവ

ലോകത്ത് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയാത്ത അപൂര്‍വം വിജ്ഞാന ശാഖകളില്‍ ഒന്നാണ് ഇസ്‌ലാമിക് സ്റ്റഡീസ്, അഥവാ ഇസ്‌ലാമിക പഠനശാഖ. പുതിയ കാലവും പുതിയ ലോകവും കടന്നു പോകുന്ന അവസ്ഥകളെ മുന്‍നിര്‍ത്തിയാണ് ഓരോ വൈജ്ഞാനിക ശാഖയും പുതുമകളെ സ്വീകരിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്നത്. വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വശങ്ങളെയും സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ബൃഹത്തായ സംവിധാനമായിട്ടാണ് ഇസ്‌ലാം ഇസ്‌ലാമിനെ തന്നെയും പരിചയപ്പെടുത്തുന്നത്. പ്രസ്തുത ബഹുമുഖ സ്വത്വത്തെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ  ഇസ്‌ലാമിക പഠന ശാഖയിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രത്യേക കോണിലൂടെ മാത്രം 'ഇസ്‌ലാമിക് സ്റ്റഡീസ്' വ്യവഹരിക്കപ്പെടുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതൊരു പക്ഷേ നമ്മുടെ ഇസ്‌ലാമിക കലാലയങ്ങളിലെ സംവിധാനങ്ങളുടെ അപര്യാപ്തതയോ, മികച്ച ഫാക്കല്‍റ്റികള്‍ ഉയര്‍ന്നുവരാത്തതു മൂലമോ ആയിരിക്കാം.
നിലവില്‍ ഇസ്‌ലാമിക പഠനശാഖ മദ്‌റസയില്‍നിന്നാരംഭിച്ച് യൂനിവേഴ്‌സിറ്റി തലം വരെ ഉയര്‍ന്നു പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന വിജ്ഞാന ശാഖയാണ്. എങ്കില്‍ പോലും ഇന്ത്യയിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റികളെ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ മനസ്സിലാവുന്ന ചില വസ്തുതകള്‍ മറച്ചുവെക്കുക സാധ്യമല്ല. ഇന്ന് ഇന്ത്യയിലെ പ്രധാന യൂനിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റികള്‍ പോലും പുതിയ വൈജ്ഞാനിക പ്രവണതകളെ ഉള്‍ക്കൊണ്ടുകൊണ്ടല്ല മുന്നോട്ടുപോകുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ മുന്നോട്ടു വെച്ച് മികച്ച സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നതില്‍ ഡീന്‍ മുതല്‍ എച്ച്.ഒ.ഡി(HoD)മാര്‍ വരെ കാണിക്കുന്ന അലംഭാവം എടുത്തു പറയേണ്ടതാണ്. സമൂഹത്തിനോ രാജ്യത്തിനോ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ കഴിയാത്ത  ഡിപ്പാര്‍ട്ട്‌മെന്റുകളെ യൂനിവേഴ്‌സിറ്റി തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായും ഇസ്‌ലാമിക് സ്റ്റഡീസ് വിജ്ഞാന ശാഖ ഒരൊറ്റ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്കല്‍റ്റിയായി പലയിടങ്ങളിലും കാണാം. ആഴത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം അവകാശപ്പെടുകയും ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നവകാശപ്പെടുകയും ചെയ്യുന്ന സെന്‍ട്രല്‍, സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക പഠന ശാഖയുടെ മുരടിപ്പില്‍ നാം ആരെയാണ് പഴിചാരേണ്ടത്? 
വ്യത്യസ്ത മത സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ തങ്ങള്‍ക്ക് കഴിയുന്ന പോലെ സമൂഹത്തിന് മികച്ച പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു്. അവിടെയും ഇസ്‌ലാമിക് സ്റ്റഡീസ് എന്ന് വ്യവഹരിക്കപ്പെടുന്ന രീതിശാസ്ത്രത്തെ  നവീകരിക്കേണ്ടത്  അത്യാവശ്യമാണ്. പഠനാനന്തരം ലഭ്യമാവുന്ന ഉല്‍പന്നം എങ്ങനെയുള്ളതാവുമെന്ന ചോദ്യം ഓരോ സ്ഥാപനത്തെയും ആശങ്കയില്‍ നിര്‍ത്തുന്ന കാര്യം തന്നെയാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇസ്‌ലാമിക് സ്റ്റഡീസ് മുന്നോട്ടു വെക്കുന്ന ജോലിസാധ്യതകള്‍ വളരെ പരിമിതമാണ്. കേരളത്തിനു പുറത്ത് കുറവാണെങ്കില്‍ കൂടിയും ചില ഒച്ചയനക്കങ്ങള്‍ ആ മേഖലയില്‍ കേള്‍ക്കാന്‍ കഴിയും.
എന്നാല്‍ പാശ്ചാത്യ ലോകം ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റികളെ പരിപോഷിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമു്.
ഇസ്‌ലാമിക് സ്റ്റഡീസ് വിജ്ഞാന ശാഖയെ ഇന്ത്യാന യൂനിവേഴ്‌സിറ്റി സമീപിച്ച രീതി അനുകരണീയമാണ്. യൂനിവേഴ്‌സിറ്റിയിലെ മറ്റെല്ലാ ഫാക്കല്‍റ്റികളുമായും സഹകരിച്ചാണ്Department of Islamic Studies ഇവിടെ പ്രവര്‍ത്തിക്കുന്നത്. Department of African Studies, Department of Anthropology, Centre for the Study of Global Change, Department of Central Eurasian Studies, Department of Folklore and Ethnomusicology, Department of Gender Studies, Department of History, Department of Religious Studies, Russian Studies... തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റ്കളിലൂടെ വളരുന്ന വിജ്ഞാന ശാഖയാണ് പ്രസ്തുത യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്. Department of Women's Studies  വളരെ പ്രാധാന്യത്തോടെ വളര്‍ത്തിക്കൊണ്ടുവരുന്ന ഇസ്‌ലാമിക് സ്റ്റഡീസിലെ തന്നെ ഒരു പഠന ശാഖയാണ്. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ പേര്‍ഷ്യന്‍, ചൈനീസ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ്, ഉര്‍ദു എന്നീ ഭാഷാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള വിപുലമായ ഗവേഷണ സംരംഭങ്ങള്‍ തുറന്നുവെക്കുന്ന ലീഡ്‌സ് യൂനിവേഴ്‌സിറ്റി, ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റിയെ വ്യത്യസ്തമാക്കുന്നു. ഏതെങ്കിലും ഒരു ഭാഷയിലൂടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നതല്ല അറിവിന്റെ വ്യാപ്തി. നിലവിലുള്ള പുതിയ വൈജ്ഞാനിക പ്രവണതകളെ സ്വായത്തമാക്കണമെങ്കില്‍ ഒന്നിലധികം ഭാഷകള്‍ അറിയേണ്ടതായി വരും. നിരവധി ഭാഷകള്‍ അറിഞ്ഞിട്ടുകൂടിയും പഴയകാല മുസ്‌ലിം പണ്ഡിതര്‍ ഭാഷാ പണ്ഡിറ്റുകളായിട്ടല്ല ചരിത്രത്തില്‍ അറിയപ്പെട്ടത്. പ്രസ്തുത ഭാഷകളുപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങളാണ് അവരെ പ്രശസ്തരാക്കിയത്.      
ഖുര്‍ആനുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ സ്വീകരിക്കാവുന്ന പുതുമകളും ഉണ്ട്. Durham University, McGill Institute of Islamic Studies, University of Copenhagen, University of Heidelberg, University of Birmingham, American University of Beirut, University of Leeds, Columbian College of Arts and Sciences, University of Michigan, University of Helsinki, Philipps University Marburg, University of Dalware (USA), University of Exeter, The Ohio State University, Sarajevo University, University of Bern,  തുടങ്ങിയ തലക്കെട്ടുകളോടെ അവതരിപ്പിക്കപ്പെടുന്ന വൈജ്ഞാനിക സമീപന രീതികള്‍ ഇസ്‌ലാമിക് സ്റ്റഡീസ് എന്നത് കേവല ഫാക്കല്‍റ്റിയുടെ പേരല്ല എന്ന് തെളിയിക്കുന്നു. പരിഭാഷ എന്ന പഠനശാഖയെ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ സമീപിക്കുന്ന രീതി വ്യത്യസ്തമാണ്. പഴയകാല ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ വലിയ ശേഖരങ്ങള്‍ ബൃഹത്തായ പ്രോജക്ടുകളായി അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തി അവരിലൂടെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. Durham University, McGill Institute of Islamic Studies, University of Copenhagen, University of Heidelberg, University of Birmingham, American University of Beirut, University of Leeds, Columbian College of Arts and Sciences, University of Michigan, University of Helsinki, Philipps University Marburg, University of Dalware (USA), University of Exeter, The Ohio State University, Sarajevo University, University of Bern, നെതര്‍ലന്‍ഡ്സിലെ ചകടകട സംവിധനത്തിനു കീഴിലുള്ള അതിവിശാലമായ ഇസ്‌ലാമിക് സ്റ്റഡീസ് പ്രോജക്ടുകള്‍ തുടങ്ങി മേല്‍ വിവരിച്ച സംവിധാനങ്ങളൊക്കെതന്നെയും ഇസ്‌ലാമിക പഠനങ്ങളെ സമീപിച്ച രീതിശാസ്ത്രം നാം വിശകലനവിധേയമാക്കേണ്ടതാണ്. Department of Islamic Art, Department of Islamic Archeology, Department of Arabic Calligraphy, Department of Geometry, Department of Horticulture, Department of Heritage Studiesഎന്നിങ്ങനെയുള്ള വിശാലമായ ഭൂമിക കൂടി ചേരുമ്പോള്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിജ്ഞാന ശാഖ ഒരു യൂനിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച ഡിപ്പാര്‍ട്ട്‌മെന്റ്കളിലൊന്നായി മാറുന്നു. ഭൂപട നിര്‍മാണവും കാലാവസ്ഥാ പഠനവും മുതല്‍ റോബോട്ടിക് സയന്‍സ് വരെയും പഠനവിഷയമാക്കാന്‍ കഴിയുന്ന ഒരു വിജ്ഞാന ശാഖയെ ചെറിയ വൃത്തങ്ങളില്‍ തളച്ചിടുക അസാധ്യമാണ്.
കേരളത്തില്‍ ഇസ്‌ലാമിക കലാലയങ്ങളിലെ ചുറ്റുപാടുകള്‍ വിലയിരുത്തിയാല്‍ മേല്‍ പരാമര്‍ശിച്ച കുറച്ചധികം ഡിപ്പാര്‍ട്ട്‌മെന്റുകളെങ്കിലും വലിയ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെത്തന്നെ സംവിധാനിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. അവസരങ്ങള്‍ സൃഷ്ടിക്കുന്ന മികച്ച വിജ്ഞാന ശാഖയായി ഇസ്‌ലാമിക് സ്റ്റഡീസ് വളരണമെങ്കില്‍ മേല്‍ വിവരിച്ച പോലെ  മറ്റു ഫാക്കല്‍റ്റികളെ കൂടി ചേര്‍ത്തു വെക്കേണ്ടതു്. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ സയന്‍സ് വിജ്ഞാനീയങ്ങളുടെ പഠനങ്ങള്‍ കൂടി ഇസ്‌ലാമിക് സ്റ്റഡീസ് പരിസരത്തു നിന്ന് വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന അനന്ത സാധ്യതകളെ കാലോചിതമായി ആവിഷ്‌കരിക്കാന്‍ നമ്മുടെ സ്ഥാപനാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന നമ്മുടെ കലാലയങ്ങള്‍ ബഹുമുഖ വര്‍ണങ്ങളുള്ള സ്വപ്നങ്ങളിലേക്കാണ് വിദ്യാര്‍ഥികളെ നയിക്കേണ്ടത്.

Comments

Other Post

ഹദീസ്‌

അതിശ്രേഷ്ഠം ഈ പത്ത് ദിനങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (14-17)
ടി.കെ ഉബൈദ്‌