Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

വിദൂര വിദ്യാഭ്യാസത്തിലൂടെ നിയമം പഠിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മാസ്റ്റേഴ്സ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. https://ded.nls.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം The Director, Distance Education Department (DED), National Law School of India University Nagarbhavi, Bengaluru 560242 (Old Pin-560072), Phone: 080-23160524/529 എന്ന അഡ്രസ്സിലേക്ക് ജൂണ്‍ 30-നകം എത്തിക്കണം. 1500 രൂപയാണ് അപേക്ഷാ ഫീസ്. രണ്ട് വര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് ലോസ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലോ, മെഡിക്കല്‍ ലോ & എത്തിക്‌സ്, എന്‍വയോണ്‍മെന്റല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ലോ, ചൈല്‍ഡ് റൈറ്റ്‌സ് ലോ, കണ്‍സ്യൂമര്‍ ലോ & പ്രാക്ടീസ്, സൈബര്‍ ലോ & സൈബര്‍ പ്രാക്ടീസ് എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്. ഒരേസമയം ഒന്നിലധികം കോഴ്‌സുകളിലേക്കും അപേക്ഷ നല്‍കാം. ഓരോന്നിനും വേറെവേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 91þ080þ2316þ0524 / +91-080-2316-0529, ded@nls.ac.in

 

ഓണ്‍ലൈന്‍ പരിശീലന കോഴ്‌സുകള്‍ 

ബി. എസ്. എന്‍. എല്‍ കേരള സര്‍ക്ക്ള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഇന്റസ്ട്രിയല്‍/ വൊക്കേഷണല്‍ ട്രെയ്‌നിംഗുകള്‍ ആരംഭിച്ചു. രണ്ടും, നാലും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന കോഴ്‌സുകള്‍ക്ക് ബി. ടെക്, എം. ടെക്, പോളിടെക്നിക് ഡിപ്ലോമ, ബി. സി. എ, എം. സി. എ കോഴ്‌സുകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷ നല്‍കാം. എല്ലാ തിങ്കളാഴ്ചകളിലും പുതിയ ബാച്ചുകള്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ കോഴ്‌സുകള്‍ക്ക് 2380 രൂപയും, നാലാഴ്ചത്തെ കോഴ്‌സുകള്‍ക്ക് 4760 രൂപയുമാണ് ഫീസ് (19 ശതമാനം ജി. എസ്. ടിയും). ദിവസവും മൂന്ന് മണിക്കൂറാണ് പരിശീലനം. വിശദ വിവരങ്ങള്‍ക്ക്: http://rttctvm.bnsl.co.in/.

 

CCMN -2020 

ജാം അടിസ്ഥാനമാക്കിയുള്ള എം. എസ്. സി/ എം. എസ്. സി (ടെക്) കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ജൂണ്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ 19 എന്‍. ഐ. ടികള്‍ക്ക് പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് & ടെക്‌നോളജി, സെയിന്റ് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഉള്‍പ്പെടെ 21 സ്ഥാപനങ്ങളിലെക്കാണ് സെന്‍ട്രലൈസ്ഡ് കൗണ്‍സലിംഗ് ഫോര്‍ എം. എസ്. സി/ എം. എസ്. സി (ടെക്) അഡ്മിഷന്‍ (CCMN -2020).  കോഴിക്കോട് എന്‍. ഐ. ടിയില്‍ 75 സീറ്റുകളാണുള്ളത്. https://ccmn.admissions.nic.in/ എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 12-നകം രജിസ്റ്റര്‍ ചെയ്ത് ചോയ്സുകള്‍ നല്‍കുകയും, ലോക്ക് ചെയ്യുകയും വേണം. 60 ശതമാനം മാര്‍ക്കോടെ യോഗ്യതാ ബിരുദം നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇവര്‍ സെപ്റ്റംബര്‍ 15-നകം യോഗ്യത നേടിയിരിക്കണം. 2020 ജാം സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 17-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: ccmn2020help@mnit.ac.in

 

Post-Doctoral Fellowship Programme

എര്‍ത്ത്, ഓഷ്യന്‍ & ക്ലയ്മറ്റ് സയന്‍സസ്, ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലരേ തുടങ്ങി വിവിധ മേഖലകളില്‍ ഗവേഷണം നടത്താന്‍ ഐ. ഐ. ടി ഭുവനേശ്വര്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എഞ്ചിനീയറിംഗ്/സയന്‍സ്/ഹ്യൂമാനിറ്റിസ് മേഖലയില്‍ പി. എച്ച്. ഡി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും  Assistant Registrar (Academic Affairs), Indian Institute of Technology Bhubaneswar, Argul, Khordha, PIN - 752050, Odisha എന്ന അഡ്രസ്സിലേക്ക് അയക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി മാസം 55000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് https://www.iitbbs.ac.in/admission എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 0674-7134578, ഇമെയില്‍: ar.acad@iitbbs.ac.in

 

 എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് ചെയ്യാം 

Indian Institute of Information Technology & Management Kerala (IIITM-K) യുടെ എം. എസ്. സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം. ഫില്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് എം. ഫില്‍ കോഴ്‌സുകളുടെ കാലാവധി. സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോ-സ്പഷ്യല്‍ അനലിറ്റിക്സ് എന്നിവയിലാണ് എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പെഷ്യലൈസേഷനുകള്‍. യോഗ്യത, ഫീസ്, സീറ്റ്, പേപ്പറുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ https://www.iiitmk.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. GATE സ്‌കോര്‍ നേടിയവര്‍ക്ക് അഡ്മിഷന്‍ ടെസ്റ്റ് എഴുതേണ്ടതില്ല (കട്ട് ഓഫ് മാര്‍ക്ക് സ്ഥാപനം നിശ്ചയിക്കും) NET യോഗ്യത ഉള്ളവര്‍ക്ക് എം. ഫില്‍ അഡ്മിഷനും എന്‍ട്രന്‍സ് പരീക്ഷയില്‍ ഇളവുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്: ഇമെയില്‍: admission@iiitmk.ac.in,  ഫോണ്‍: +91 471 2527567, + 91 471 2700777

 

പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാം

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയില്‍ (ഞഏകജഠ) വിവിധ വിഷയങ്ങളില്‍ എം. ടെക്, പി. എച്ച്. ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.rgipt.ac.in/  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെ 104 എം. ടെക് സീറ്റുകളാണുള്ളത്. അമേഠിക്ക് പുറമെ ബാംഗ്ലൂരിലും സെന്ററുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌