Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

എം.ഡി/എം.എസ് ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് (PGIMER) ചണ്ഡിഗഢ് എം.ഡി/എം.എസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ പതിനാറ്. പ്രവേശന പരീക്ഷ മെയ് ഇരുപത്തിമൂന്നിനാണ്. എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇരുപത് ഡിപ്പാര്‍ട്ട്‌മെന്റുകളിലായുള്ള ആകെ സീറ്റുകളില്‍ 47 എണ്ണം ഒ.ബി.സി വിഭാഗങ്ങള്‍ക്കായി റിസര്‍വ് ചെയ്തതാണ്. വിശദ വിവരങ്ങള്‍ക്ക് www.pgimer.edu.in  എന്ന  വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ് ലൈന്‍ - 022 - 61306260, Email ID - onlinepgiexam@gmail.com. അപേക്ഷാ ഫീസ് 1500 രൂപ.

 

സി.എം.ഐ പ്രവേശനം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്(CMI) ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് & ഫിസിക്‌സ് എന്നിവയിലാണ് മൂന്ന് വര്‍ഷത്തെ ഓണേഴ്സ് ബിരുദം നല്‍കുന്നത്. ഡാറ്റ സയന്‍സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എം.എസ്.സിയും നല്‍കുന്നുണ്ട്. ഫിസിക്‌സ് പി.എച്ച്.ഡി ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മെയ് പതിനഞ്ചിന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ പതിനൊന്ന്.  ഫിസിക്‌സ് പി.എച്ച്.ഡി അഡ്മിഷന്‍ JEST - 2020 സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cmi.ac.in. ഇ-മെയില്‍ admissions@cmi.ac.in.

 

ഐ.ഐ.ടി പാലക്കാട് പ്രവേശനം

ഡാറ്റ സയന്‍സ്, കമ്പ്യൂട്ടിംഗ് & മാത്തമാറ്റിക്‌സ് ഉള്‍പ്പെടെയുള്ള വിവിധ എം.ടെക് പ്രോഗ്രാമുകളിലേക്ക് പാലക്കാട് ഐ.ഐ.ടി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബി.ഇ/ബി.ടെക് ഡിഗ്രിയും ഗേറ്റ് സ്‌കോറുമാണ് യോഗ്യത. അപേക്ഷാ ഫീസ് 500 രൂപ. പ്രതിമാസം 12400 രൂപ ടീച്ചിംഗ് അസിസ്റ്റന്‍ഷിപ്പായി ലഭിക്കും. അവസാന തീയതി ഏപ്രില്‍ പതിനഞ്ച്. വിശദ വിവരങ്ങള്‍ക്ക്: https://pgadmit.iitpkd.ac.in/. ഇ-മെയില്‍: systems@iitpkd.ac.in. എം.എസ്.സി പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ ഒമ്പത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

എം.എസ്.സി ഇക്കണോമിക്‌സ് പഠിക്കാം

ബംഗളൂരു ആസ്ഥാനമായ ഡോ. ബി.ആര്‍ അംബേദ്കര്‍ സ് കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇക്കണോമിക്‌സ്, രണ്ടു വര്‍ഷത്തെ എം.എസ്.സി ഇക്കണോമിക്‌സ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപക്ഷ നല്‍കാം. യോഗ്യത യഥാക്രമം 65 ശതമാനം മാര്‍ക്കോടെ പ്ലസ് ടു (ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളോടെ), 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി ഇക്കണോമിക്‌സ്. CUCET - 2020  റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ ഇരുപത്. വിവരങ്ങള്‍ക്ക് www.base.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ് ഡെസ്‌ക്: 7349333323

 

NET/JRF പരീക്ഷ

ശാസ്ത്ര വിഷയങ്ങളിലേക്കും മാനവിക വിഷയങ്ങളിലേക്കുമുള്ള NET/JRF പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ പതിനഞ്ചിനും ഇരുപത്തിയൊന്നിനും ഇടയിലായിട്ടാണ് പരീക്ഷ നടക്കുക. യഥാക്രമം ഏപ്രില്‍ പതിനഞ്ചും പതിനാറുമാണ്  ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതികള്‍. വിവരങ്ങള്‍ക്ക്: www.nta.ac.in, csirnet.nta.nic.in, ugcnet.nta.nic.in. അപേക്ഷാ ഫീസ് 1000 രൂപ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. മോക്ക് ടെസ്റ്റ് സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സി.എസ്.ഐ.ആര്‍ പരീക്ഷക്ക് കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

 

ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പ്

ഫുള്‍ടൈം പി.എച്ച്.ഡി പ്രവേശനം നേടുകയോ  രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള അര്‍ഹത. അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി പൂര്‍ത്തിയാക്കിയ, മുപ്പത്തിയഞ്ച്  വയസ്സ് കവിയാത്തവരായിരിക്കണം. ട്യൂഷന്‍ ഫീ, കണ്ടിജന്‍സി ചെലവിനങ്ങളിലായി രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 33000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. മെയ് മുപ്പത്തിയൊന്നിനകം അപേക്ഷ നല്‍കണം. The Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi - 110011  എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. 100 രൂപ ഡ്രാഫ്‌റ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിഷയങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: www.jnmf.in.

 

KICMA എം.ബി.എ അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) എം.ബി.എ  കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ പതിമൂന്ന് വരെ നീട്ടി. വിവരങ്ങള്‍ക്ക് http://www.kicmakerala.in  എന്ന വെബ്‌സൈറ്റ് കാണുക.

 

എല്‍.എല്‍.എം സീറ്റുകള്‍ ഒഴിവ്

രണ്ട് അലോട്ട്‌മെന്റുകള്‍ക്കു ശേഷവും മുപ്പത് എല്‍.എല്‍.എം സീറ്റുകളില്‍ ഒഴിവ്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കോളേജുകളും സീറ്റുകളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതു സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

Comments