Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

കെ.എ.എസ് മെയിന്‍സ് പരീക്ഷാ പരിശീലനം

റഹീം ചേന്ദമംഗല്ലൂര്‍

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം മണ്ണന്തല സെന്ററില്‍ ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) മെയിന്‍സ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 2-ന് ആരംഭിക്കുന്ന പരിശീലനത്തിന് ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം തിരുവനന്തപുരം മണ്ണന്തല സെന്ററിലും ചാരാച്ചിറയിലുള്ള ഓഫീസിലും ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2313065. അഡ്രസ്സ്: Institute for Civil Services Examination Training Society, Ground Floor, Ambedkar Bhavan, Near Govt. Press, Mannanthala, Thiruvananthapuram - 695015.

 

JNU Entrance Examination - 2020 

രാജ്യത്തെ മുന്‍നിര യൂനിവേഴ്‌സിറ്റികളില്‍ ഒന്നായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. മെയ് 11 മുതല്‍ 14 വരെയുള്ള തീയതികളിലായി National Testing Agency(NTA)യാണ് പ്രവേശന പരീക്ഷ നടത്തുന്നത്. എം.ഫില്‍, പി.എച്ച്.ഡി ഒഴികെയുള്ള  പ്രോഗ്രാമുകളിലേക്ക്  JNUEE ന്റെ  അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ഫില്‍, പി.എച്ച്.ഡി എന്നിവക്ക് പ്രവേശന പരീക്ഷക്ക്  പുറമെ വൈവയും ഉണ്ടാവും. വിവിധ വിഷയങ്ങളില്‍ എം.എ, എം.എസ്.സി, എം.സി.എ, ബി.എ ഓണേഴ്‌സ്, എം.ടെക്, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കും, വിവിധ ഭാഷാ പഠനങ്ങള്‍ക്കും പുറമെ ലോ & ഗവേണന്‍സ്, മോളിക്യൂലര്‍ മെഡിസിന്‍, നാനോ സയന്‍സ്, ഡിസാസ്റ്റര്‍ റിസര്‍ച്ച് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലും പഠന സൗകര്യമുണ്ട്. ബി.എ ഓണേഴ്‌സ് പ്രോഗ്രാമിന് കുറഞ്ഞ പ്രായപരിധി 2020 ഒക്‌ടോബര്‍ 1-ന് 17 വയസ്സ്. മറ്റ് പ്രോഗ്രാമുകള്‍ക്ക് പ്രായ പരിധിയില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 31. വിശദ വിവരങ്ങള്‍ക്ക്: jnuexams.nta.nic.in

 

CUCET

ബംഗളൂരു  ഡോ. ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സും സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള, കാസര്‍കോട് ഉള്‍പ്പെടെ 14-ല്‍ പരം സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളും അടക്കം ഇരുപതോളം സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന Central Universities Common Entrance Test (CUCET)- ന് ഏപ്രില്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 100-ല്‍പരം കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കാസര്‍കോട്, തലശ്ശേരി, കല്‍പ്പറ്റ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ 9 സെന്ററുകളുണ്ട്. അവസാന വര്‍ഷ പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. CUCET  സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് യു.ജി, പി.ജി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുക.  മെയ് 23, 24 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.cucetexam.in/ അപേക്ഷാ ഫീസ് 800 രൂപ.  

 

NIMCET 2020

രാജ്യത്തെ 10 എന്‍.ഐ.ടികളില്‍  മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (എം.സി.എ) കോഴ്സ് ആള്‍ ഇന്ത്യാ ക്വാട്ടയിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (NIMCET 2020) ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 31 വൈകുന്നേരം 5.00 വരെ സമര്‍പ്പിക്കാം. ആകെ 871 സീറ്റുകളാണുള്ളത്.  കോഴിക്കോട് എന്‍.ഐ.ടിയില്‍ 58 സീറ്റുകളുണ്ട്.  60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്.സി/ ബി.സി.എ, ബി.ഐ.ടി/ ബി.വോക്ക് (കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) ഡിഗ്രി തലത്തില്‍ മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം / ബി.ഇ/ ബി.ടെക് ആണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇവര്‍ സെപ്റ്റംബര്‍ 15-നു മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. അപേക്ഷാ ഫീസ് 2500 രൂപ. കോഴിക്കോട് പരീക്ഷാ കേന്ദ്രമുണ്ട്. https://www.nimcet.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. മെയ് 31-നാണ് പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഫോണ്‍: +91 73035 20035, E-mail: nimcet@nitrr.ac.in

 

ICAR പ്രവേശന പരീക്ഷ

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷക്ക് മാര്‍ച്ച്  31 വരെ അപേക്ഷ സമര്‍പ്പിക്കാം. കൃഷി സംബന്ധമായതും സമാന വിഷയങ്ങളിലും ഉന്നത പഠനാവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രവേശന പരീക്ഷ ഏറെ പ്രയോജനപ്പെടും. കാര്‍ഷിക സര്‍വകലാശാലകളിലെ 15 ശതമാനം ഡിഗ്രി സീറ്റുകളിലേക്കും, 25 ശതമാനം പി.ജി, പി.എച്ച്.ഡി സീറ്റുകളിലേക്കും ICAR  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടക്കുക. പുറമെ പി.ജി സ്‌കോളര്‍ഷിപ്പും ഗവേഷണ ഫെലോഷിപ്പുകളുടെ അര്‍ഹത നിര്‍ണയിക്കുന്നതും ആള്‍ ഇന്ത്യാ പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം മാര്‍ക്കോടെ +2 സയന്‍സാണ് ബിരുദ കോഴ്‌സുകള്‍ക്കുള്ള യോഗ്യത. അഗ്രികള്‍ച്ചറല്‍, അഗ്രി എഞ്ചിനീയറിംഗ്, ഡയറി ടെക്‌നോളജി, ബയോ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഫിഷറീസ്, സെറികള്‍ച്ചര്‍, കമ്മ്യൂണിറ്റി സയന്‍സ്...ലരേ ആണ് ബിരുദ പ്രോഗ്രാമുകള്‍. ജൂണില്‍ നടക്കുന്ന പരീക്ഷക്ക് കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://ntaicar.nic.in

 

TUEE - 2020

Tezpur University Entrance Examination (TUEE)  2020 -ന് ഏപ്രില്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. അസം ആസ്ഥാനമായ തേസ്പൂര്‍ കേന്ദ്ര സര്‍വകലാശാലയിലെ ഡിഗ്രി/ പി.ജി/ പി.എച്ച്.ഡി/ ഇന്റഗ്രേറ്റഡ്/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളില്‍ പ്രധാനമായും TUEE വഴിയാണ് അഡ്മിഷന്‍ നടക്കുന്നത്. മെയ് 29 - 31 തീയതികളിലാണ് പരീക്ഷ നടക്കുക. പി.എച്ച്.ഡി പ്രവേശനത്തിന് UGC NET-JRF/CSIR-NET/GATE/SLAT/M.Phil  യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷാ ഫീസ് 800 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.tezuadmissions.in/public/ ഹെല്‍പ്പ്‌ലൈന്‍: +91-9706533599. ഇമെയില്‍: asktuee@tezu.ernet.in

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌