Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

JEST 2020

റഹീം ചേന്ദമംഗല്ലൂര്‍

ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (ജെസ്റ്റ്) 2020-ലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 30-ലധികം വരുന്ന പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ ഫിസിക്‌സ്, ന്യൂറോ സയന്‍സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി വിഷയങ്ങളില്‍ പി.എച്ച്.ഡി/ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രവേശനത്തിനുള്ളതാണ് ജെസ്റ്റ് പ്രവേശന പരീക്ഷ. എം.എസ്.സി ഫിസിക്‌സ്/എം.ടെക്/ബി.ടെക്/അപ്ലൈഡ് ഫിസിക്‌സ്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക് പി.എച്ച്.ഡിക്ക് അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 400 രൂപ. എന്‍.ടി.എ സംഘടിപ്പിക്കുന്ന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിവരങ്ങള്‍ക്ക്: www.jest.org.in

 

ബയോടെക്‌നോളജിയില്‍ പി.എച്ച്.ഡി ചെയ്യാം

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB) 2020 ജനുവരിയിലേക്കുള്ള പി.എച്ച്.ഡി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.  Life/ Chemical/ Agricultural/ Environmental/Veterinary/Pharmaceutical/ Medical Sciences  എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ് ഡിഗ്രി നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫെലോഷിപ്പുകള്‍ ഇല്ലാത്ത അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എന്നാല്‍ UGC/CSIR/ICMR/DBT/DST-INSPIRE/KSCSTE തുടങ്ങി ഫെലോഷിപ്പുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസ് മാര്‍ക്ക് മതി. RGCB നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുക. പ്രായപരിധി 28 വയസ്സ് (2020 ജനുവരി 1-ലേക്ക്). തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് മാസത്തെ കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ. അപേക്ഷാ ഫീസ് 1000 രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വിവരങ്ങള്‍ക്ക്: https://www.rgcb.res.in/phdadmission2019B/

 

ISTD ഡിപ്ലോമ

INDIAN SOCIETY FOR TRAINING AND DEVELOPMENT (ISTD) ഡിപ്ലോമ പ്രോഗ്രാം ഇന്‍ ട്രെയിനിംഗ് & ഡെവലപ്പ്‌മെന്റ് പ്രവേശനത്തിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. 18 മാസമാണ് കോഴ്‌സിന്റെ കാലാവധി. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിദൂര പഠന രീതിയില്‍ നടത്തുന്ന കോഴ്സാണ്. ഡിഗ്രി/ തത്തുല്യമായ ഡിപ്ലോമ, പി.ജി/തത്തുല്യമായ പി.ജി ഡിപ്ലോമയാണ് യോഗ്യത. പത്ത് തിയറി പേപ്പറുകള്‍, ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട്, ലൈവ് പ്രോജക്റ്റ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. വിവരങ്ങള്‍ക്ക്: https://www.istd.co.in/

 

വീഡിയോ എഡിറ്റിംഗ് കോഴ്‌സ്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068. അപേക്ഷാ ഫോം https://keralamediaacademy.org/  എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

 

എം.എസ്.സി ഫോറന്‍സിക് കോഴ്‌സ്

ഗുജറാത്ത് ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റിയില്‍ (GFSU) എം.എസ്.സി ഫോറന്‍സിക് ഒഡന്തോളജി (MSc Forensic Odontology) കോഴ്സിന് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ബി.ഡി.എസ് ഡിഗ്രിയുള്ളവര്‍ക്കാണ് അപേക്ഷിക്കാനവസരം. GFSU-യുടെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. https://www.gfsu.edu.in/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫീസ് 1200 രൂപ. The Registrar, Gujarat Forensic Sciences University, Sector -9, Near DFS Head Quarters, Gandhinagar - 382007, Gujarat, India എന്ന അഡ്രസ്സിലേക്ക് അപേക്ഷാ ഫോമിന്റെ പ്രിന്റും അനുബന്ധ രേഖകളും സഹിതം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍: info@gfsu.edu.in, ഫോണ്‍ : 079-23977171/44/86

 

പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാലിക്കറ്റ് യൂനിവേഴ്സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പബ്ലിക് റിലേഷന്‍സ് & കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. http://www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. ദി ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസം & മാസ്സ് കമ്യൂണിക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2407361, 2407385

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌