Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

NET/JRF പരീക്ഷക്ക് തയാറെടുക്കാം

റഹീം ചേന്ദമംഗല്ലൂര്‍

ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ Council of Scientific and Industrial Research (CSIR)-ന്റെയും മാനവിക വിഷയങ്ങളില്‍ യു.ജി.സി നല്‍കുന്ന National Eligibility Test (NET) ന്റെയും  Junior Research Fellowship (JRF) ന്റെയും പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ് - അഡ്മിഷന്‍/ഫെലോഷിപ്പ് - പരീക്ഷകള്‍  നടത്താന്‍  ചുമതലപ്പെട്ട  നാഷ്‌നല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍.ടി.എ)യാണ് രണ്ട് പരീക്ഷയും നടത്തുന്നത്. ഇത്തവണ മുതല്‍ CSIR- NET/JRF പരീക്ഷയും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണ്. രാവിലെയും, ഉച്ചക്കു ശേഷവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി ഡിസംബര്‍ 15-നാണ് പരീക്ഷ. കേരളത്തില്‍ 13 ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മാനവിക വിഷയങ്ങളിലേക്കുള്ള UGC- NET/JRF ഡിസംബര്‍ 2-നും 6-നുമിടയിലാണ് നടക്കുക. ജെ.ആര്‍.എഫ് ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സിക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. വിവരങ്ങള്‍ക്ക്  www.nta.ac.in, csirnet.nta.nic.in,  ugcnet.nta.nic.in. അപേക്ഷാ ഫീസ് 1000 രൂപ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. രണ്ട് പരീക്ഷക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 9. നിരവധി അധ്യാപക ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം നടക്കാനിരിക്കെ ഏറെ പ്രാധാന്യമുള്ളതാണ് ഡിസംബറില്‍ നടക്കുന്ന പരീക്ഷ.

 

എക്‌സിക്യൂട്ടീവ് എം.ബി.എ

ഐ.ഐ.ടി മദ്രാസ് മാനേജ്‌മെന്റ് സ്റ്റഡീസ് നല്‍കുന്ന എക്‌സിക്യൂട്ടീവ് എം.ബി.എക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദം, മൂന്ന് വര്‍ഷത്തെ ജോലിപരിചയം എന്നിവയാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://doms.iitm.ac.in/admission/, Ph: 044 - 2257 5558 / +91 - 9840572328, Email: emba@iitm.ac.in
 

NICMAR-ല്‍ പി.ജി കോഴ്‌സുകള്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് & റിസര്‍ച്ച് (NICMAR) പൂനെ, ഹൈദരാബാദ്, ഗോവ, ദല്‍ഹി കാമ്പസുകളിലായി നല്‍കുന്ന ഏകവര്‍ഷ-ദ്വിവര്‍ഷ പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പ്രോജക്ട് എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓണ്‍ഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്, ഹെല്‍ത്ത്, സേഫ്റ്റി എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്... തുടങ്ങിയ കോഴ്സുകളിലേക്ക് നവംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. https://www.nicmar.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 2020 ജനുവരി മുതലാണ് അഡ്മിഷന്‍ പ്രക്രിയ നടക്കുക. യോഗ്യത, അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷ നല്‍കാം. നിക്മര്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (NCAT) അടിസ്ഥാനത്തിലാണ് പ്രവേശനം. 2018 ജനുവരി 1-നു ശേഷം നേടിയ CAT / GATE/ GMAT സ്‌കോറുള്ളവര്‍ക്ക് ചഇഅഠ-ന്  ഇളവ് ലഭിക്കും. പേഴ്‌സണല്‍ ഇന്റര്‍വ്യൂ, റേറ്റിംഗ് ഓഫ് അപ്ലിക്കേഷന്‍ എന്നിവയും പ്രവേശനത്തിന് പരിഗണിക്കും. http://admission.nicmar.ac.in- ശില്‍നിന്ന് അപേക്ഷാ ഫോം പ്രിന്റ് എടുത്ത്  ഓഫ്‌ലൈനായും അപേക്ഷിക്കാം. വിലാസം : NICMAR 25/1, Balewadi , NIA Post office, Pune - 411045.  മെറിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകളും ലഭിക്കും.

 

MBF കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് (ഐ.ഐ.എഫ്) നല്‍കുന്ന രണ്ട് വര്‍ഷത്തെ മാനേജ്‌മെന്റ് ഓഫ് ബിസിനസ് ഫിനാന്‍സ് (എം.ബി.എഫ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം ആരംഭിക്കുന്ന കോഴ്‌സിന് ഒക്‌ടോബര്‍ 10 വരെ അപേക്ഷ നല്‍കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത (ഒ.ബി.സി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം). CAT/XAT/ AIMAT / CMAT / GMATGRE പരീക്ഷകളിലെ സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് അഡ്മിഷന്‍ നടക്കുക. സയന്‍സ് ശാഖകളില്‍ 75 ശതമാനം, കോമേഴ്സ് - ആര്‍ട്‌സ് ശാഖകളില്‍ 65 ശതമാനം  എങ്കിലും മാര്‍ക്കുള്ളവര്‍ക്ക് ടെസ്റ്റ് എഴുതേണ്ട. കോഴ്സ് വിവരങ്ങള്‍, സ്‌കോളര്‍ഷിപ്പ്, ഫീസ് ഇളവ് തുടങ്ങി വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://www.iif.edu. Admission Email : admission@iif.edu. Phone : +91-9811971002, 9999321585
 

ബയോളജിയില്‍ പി.ജി ഡിപ്ലോമ

പ്രതിമാസ സ്റ്റൈപ്പന്റോടെ ബിഗ് ഡേറ്റ ബയോളജിയില്‍ പി.ജി ഡിപ്ലോമ ചെയ്യാന്‍ Institute of Bio-Informatics and Applied Bio-Technology (IBAB) യില്‍ അവസരം. നവംബര്‍ 3-ന് നടക്കുന്ന ദേശീയ എന്‍ട്രന്‍സ് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് പ്രവേശനം. പ്രവേശന പരീക്ഷക്ക് ഒക്‌ടോബര്‍ 20 വരെ അപേക്ഷ നല്‍കാം. ഒക്‌ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെ മോക്ക് ടെസ്റ്റ് ഉണ്ടാകും. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ബയോടെക്‌നോളജി, ബയോമെഡിക്കല്‍ ടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഐ.ടി എന്നിവയില്‍ ബി.ടെക് / ബി.ഇ അല്ലെങ്കില്‍ ബയോടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നിവയില്‍ എം.എസ്.സിയാണ് യോഗ്യത. 60 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്സ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: https://www.ibab.ac.in, Email : pgdbigdata@ibab.ac.in
 

CA/ICWA(CMA)/CS സ്‌കോളര്‍ഷിപ്പ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് CA/ICWA(CMA)/CS കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള, ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കുള്ളവരായിരിക്കണം. വിവരങ്ങള്‍ക്ക്: http://minoritywelfare.kerala.gov.in/,  ഫോണ്‍ 0471- 2302090, 2300524. അവസാന തീയതി ഒക്‌ടോബര്‍ 21.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌