Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

ഇലക്‌ട്രോണിക്‌സ്, ഐ.ടി കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

കോഴിക്കോട്ടുള്ള നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT) യില്‍ വിവിധ ഇലക്‌ട്രോണിക്സ്, ഐ.ടി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ബി.ടെക്, ബി.എസ്.സി ഇന്‍ കമ്പ്യൂട്ടര്‍/ ഐ.ടി/ ഇലക്‌ട്രോണിക്സ്, ബി.സി.എ, പി.ജി.ഡി.സി.എ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍/ ഐ.ടി/ ഇലക്‌ട്രോണിക്സ് എന്നിവയില്‍ 3 വര്‍ഷ ഡിപ്ലോമയാണ് യോഗ്യത. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. അപേക്ഷ, കോഴ്‌സ് ഫീസ്, സീറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: http://nielit.gov.in/calicut/

 

ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍

ജാമിഅ മില്ലിയ ഇസ്‌ലാമിയ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓപ്പണ്‍ ലേണിംഗ് നടത്തുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, എം.എ എജുക്കേഷന്‍, എം.എ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി വിവിധ ഡിഗ്രി-പി.ജി കോഴ്‌സുകളിലേക്കും, പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് (പി.ജി.ഡി.ജി.സി), നഴ്‌സറി ടീച്ചര്‍മാര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ് കെയര്‍ ആന്റ് എജുക്കേഷന്‍ (ഡി.ഇ.സി.സി.ഇ) ഉള്‍പ്പെടെയുള്ള ഡിപ്ലോമ, മറ്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.  അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും www.jmi.ac.in/cdol-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജാമിഅ മില്ലിയ്യയുടെ കേരളത്തിലെ അംഗീകൃത വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയിലേക്ക് എത്തിക്കണം. വിലാസം: അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓപ്പണ്‍ ലേണിംഗ്, ശാന്തപുരം, പട്ടിക്കാട് (പി.ഒ), മലപ്പുറം-679325. ഫോണ്‍: 9207945556, 04933270439.

 

ഒ.ബി.സി സ്‌കോളര്‍ഷിപ്പുകള്‍

ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വഴി ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം അഡ്മിഷന്‍ നേടി ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. http://bcdd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം താഴെ പറയുന്ന അഡ്രസ്സിലേക്ക് എത്തിക്കണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ: മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കാക്കനാട്, എറണാകുളം - 682030, Ph: 0484 2429130. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ: മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്  - 673020. PH: 0495 2377786. അവസാന തീയതി സെപ്റ്റംബര്‍ 7.  
ഒ.ബി.സി വിഭാഗത്തില്‍പെട്ട ഉന്നത വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ / എഞ്ചിനീയറിംഗ്/ പ്യുവര്‍ സയന്‍സ്/ നിയമ/ മാനേജ്‌മെന്റ്/ അഗ്രികള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ് എന്നീ മേഖലകളില്‍ പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ ചെയ്യാന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകന്റെ പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. 60% മാര്‍ക്കോടെ ഡിഗ്രി പാസായിരിക്കണം, കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അപേക്ഷാ ഫോമും മറ്റ് വിശദ വിവരങ്ങളും http://bcdd.kerala.gov.in/  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍ - നാലാം നില, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം - 3 എന്ന അഡ്രസ്സിലേക്ക് എത്തിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30

 

ഡിസെബിലിറ്റി സ്റ്റഡീസില്‍ എം.എ ചെയ്യാം

എം.ജി യൂനിവേഴ്‌സിറ്റി പുതുതായി തുടങ്ങുന്ന എം.എ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് & ആക്ഷന്‍ പി.ജി പ്രോഗ്രാമിലേക്ക് സെപ്റ്റംബര്‍ 6 വരെ അപേക്ഷ സമര്‍പ്പിക്കാം. ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://www.mgu.ac.in/
 

സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ / എയിഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലും ഒന്നാം വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്  നല്‍കുന്നു. http://www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷാ ഫോം, അനുബന്ധ രേഖകള്‍ സഹിതം 2019 ഒടോബര്‍ 1-നകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

 

പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  സര്‍ക്കാര്‍/ എയിഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് നല്‍കുന്ന എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. വാര്‍ഷികവരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 30% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌