Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

ബോറിസ് ജോണ്‍സണും ക്യുല്യമിന്റെ പിന്മുറക്കാരും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

വംശീയവാദിയും ഇസ്‌ലാം വിരുദ്ധനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായ ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റത് രാജ്യത്തിന്റെ സാമൂഹിക - രാഷ്ട്രീയ മേഖലകള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകാന്‍ കാരണമായേക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ വിശ്വാസി സമൂഹമാണ് മുസ്‌ലിംകള്‍. 2017-ലെ കണക്കനുസരിച്ച്  മുസ്‌ലിംകള്‍ ജനസംഖ്യയുടെ 5 ശതമാനം വരും. ഇംഗ്ലിലും ഇസ്‌ലാം നിറസാന്നിധ്യമായൊരു കാലത്താണ് നാം ജീവിക്കുന്നത്. ഈ അവസ്ഥയിലേക്ക് ഇസ്‌ലാം വളര്‍ന്നതിനു പിന്നില്‍ ഒരുപാട് ത്യാഗവും കഠിനാധ്വാനവുമു്.
ഇംഗ്ലണ്ടിലെ ഇസ്‌ലാം വ്യാപനത്തിനു പിന്നില്‍ സുപ്രധാന കണ്ണിയായി വര്‍ത്തിച്ചത് അബ്ദുല്ല വില്യം ഹെന്റി ക്യുല്യം (1856-1932) ആണ്. ഇസ്‌ലാം ആശ്ശേഷിച്ച ആദ്യ ഇംഗ്ലീഷുകാരിലൊരാളാണ്  അദ്ദേഹം. അഭിഭാഷകനായ  ഹെന്റി ക്യുല്യം 1887-ല്‍ ചികിത്സക്കായി  മൊറോക്കോയിലേക്ക് പോയിരുന്നു. ആ യാത്രക്കിടയിലാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണം. സഹയാത്രികരായ ഒരു കൂട്ടം ഹാജിമാരുടെ സ്വഭാവരീതികളും ആരാധനകളുമൊക്കെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.
വ്യാവസായിക വിപ്ലവാനന്തരമുള്ള ഇംഗ്ലണ്ടിലെ പ്രക്ഷുബ്ധമായ ജീവിത സാഹചര്യത്തേക്കാള്‍ മൊറോക്കോയിലെ  സമാധാനാന്തരീക്ഷവും ഇസ്‌ലാമിക ജീവിത രീതികളും അബ്ദുല്ല  ഹെന്റി ക്യുല്യമിന് കൂടുതല്‍ ഇഷ്ടമായി. ഇംഗ്ലണ്ടില്‍ തിരികെയെത്തിയ  അദ്ദേഹം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തദ്ഫലമായി അറുനൂറിലധികം ബ്രിട്ടീഷുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയുായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സമൂഹം ക്രിസ്തുമതത്തോടുള്ള നിന്ദയായും അക്രമണോത്സുക മതമായുമാണ് ഇസ്‌ലാമിനെ കിരുന്നത്. ഇസ്‌ലാമിനെതിരെ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം അദ്ദേഹം സഞ്ചരിക്കുകയും ചെയ്തിരുന്നു.
ആണ്‍കുട്ടികള്‍ക്കായി ബോര്‍ഡിംഗ് സ്‌കൂളും പെണ്‍കുട്ടികള്‍ക്കായി പകല്‍ ക്ലാസ്സുകളും അദ്ദേഹം ആരംഭിച്ചു. അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുക്കുകയും ഓര്‍ഫനേജ് തുടങ്ങുകയും ചെയ്തു. 1889-ല്‍  ലിവര്‍പൂളില്‍ ഇംഗ്ലണ്ടിലെ ആദ്യ മസ്ജിദും ഇസ്‌ലാമിക് സെന്ററും അദ്ദേഹം സ്ഥാപിച്ചു. അതേ വര്‍ഷം തന്നെ The Faith of Islam  എന്ന കൃതി പ്രസിദ്ധീകരിച്ചു. വിക്ടോറിയന്‍ കാലഘട്ടത്തിലെ ശാസ്ത്ര വീക്ഷണങ്ങള്‍ മുന്നില്‍ വെച്ച് രചിച്ച ഈ കൃതിക്ക്  മൂന്ന് എഡിഷനുകളിറങ്ങി. 13 ഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. കൃതിക്കുായ കീര്‍ത്തി കാരണം വിക്‌ടോറിയാ രാജ്ഞി പോലും അതിന്റെ ഒരു കോപ്പി വാങ്ങി സൂക്ഷിച്ചു. അദ്ദേഹത്തിന്റെ Islamic World  എന്ന മാസികക്ക് ലോകതലത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു.  ക്രിസ്തീയ പുരോഹിതരും ഇംഗ്ലീഷ് മീഡിയയും സൃഷ്ടിച്ച മുന്‍വിധികള്‍ കാരണം ധാരാളം പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. അദ്ദേഹം യാത്ര ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിനു നേരെ പന്നിത്തലകളും കല്ലുകളുമെറിഞ്ഞു. അദ്ദേഹത്തിനു നേരെ വധശ്രമം പോലുമുണ്ടായി. താന്‍ നേരിട്ട ഈ ക്രൂരതകളൊന്നും ഇസ്‌ലാമിക പ്രബോധനത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. 1890-ല്‍ അദ്ദേഹം എഴുതിയ Fanatics and Fanaticism, പാശ്ചാത്യ സമൂഹത്തില്‍ മതാന്ധത സൃഷ്ടിച്ച പ്രശ്‌നങ്ങളെയും അനന്തരഫലങ്ങളെയും അത്തരമൊരു മതാന്ധതയെ സമചിത്തതയോടെ നേരിട്ട മുഹമ്മദ് നബി(സ)യുടെ ജീവിത പശ്ചാത്തലം വെച്ച് പഠനവിധേയമാക്കുന്ന കൃതിയാണ്.
ഇംഗ്ലീഷ് മീഡിയയില്‍ സജീവ സാന്നിധ്യമറിയിച്ച ആദ്യ മുസ്‌ലിമായ അബ്ദുല്ല ക്യുല്യം മുസ്‌ലിം യുവതയോട്് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതാനാവശ്യപ്പെടുകയുായി. ഇസ്‌ലാമിക പ്രബോധനത്തിനും മുസ്‌ലിംകളുടെ അവകാശസംരക്ഷണത്തിനും വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ലോക മുസ്‌ലിം ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഉസ്മാനീ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അബ്ദുല്ല ക്യുല്യമിനെ ബ്രിട്ടീഷ് മുസ്ലിംകളുടെ ശൈഖുല്‍ ഇസ്‌ലാമായി നിയോഗിച്ചു. പേര്‍ഷ്യന്‍- അഫ്ഗാന്‍ ഭരണകൂടങ്ങളും അദ്ദേഹത്തെ ബ്രിട്ടീഷ് മുസ്‌ലിംകളുടെ നേതാവായി പരിഗണിച്ചു.  മതസംഹിതകളിലും ശാസ്ത്ര വിഷയങ്ങളിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന അബ്ദുല്ല ക്യുല്യം ഒരു കവി കൂടിയായിരുന്നു. അബ്ദുല്ല ക്യുല്യമിന്റെ പിന്മുറക്കാരെ യൂറോപ്പ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാലമാണിത്. ബോറിസ് ജോണ്‍സണെപ്പോലുള്ള വംശീയവാദദികള്‍ അധികാരം കൈപ്പിടിയിലൊതുക്കുന്ന ഇക്കാലത്ത് ക്യുല്യമിന്റെ മാതൃക ഉയര്‍ത്തിപ്പിടിക്കാന്‍ യൂറോപ്യന്‍ മുസ്‌ലിം സമൂഹത്തിന് കഴിയുമോ?.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം