Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

NTTF-പി.ജി ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണ  സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷനില്‍ (NTTF) പി.ജി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷ കോഴ്‌സുകളായPG Degree in Tool Engineering (PGTE), PG Degree in Product Design & Engineering (PGPDE), ഒരു വര്‍ഷത്തെ PG Diploma in Tool Design (PGDTD), PG Diploma in Quality Engineering & Management (PGDQM) . ഒരു വര്‍ഷത്തെ School of Postgraduate Studies, NTTF, 23/24, II Phase, Peenya Industrial Area, Bangalore - 560 058 എന്നീ കോഴ്‌സുകള്‍ക്ക് ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഗേറ്റ് മാതൃകയിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂണ്‍ 30-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് മലപ്പുറത്തും തലശ്ശേരിയിലും സെന്ററുകളുണ്ട്. അപേക്ഷാ ഫോം, മാര്‍ക്ക് ലിസ്റ്റ് കോപ്പി, 500 രൂപ പേയ്‌മെന്റ് സ്ലിപ് ഉള്‍പ്പെട്ട രേഖകള്‍ School of Postgraduate Studies, NTTF, 23/24, II Phase, Peenya Industrial Area, Bangalore - 560 058എന്ന അഡ്രസ്സിലേക്ക് സ്പീഡ് പോസ്റ്റായോ കൊറിയറായോ അയക്കണം. വിശദ വിവരങ്ങള്‍ക്ക്: https://www.nttftrg.com/

 

അധ്യാപക ഒഴിവുകള്‍

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ വിവിധ വകുപ്പുകളിലായി അധ്യാപക ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ജൂലൈ രണ്ട് വരെ വിവിധ തീയതികളിലായാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. അപേക്ഷകര്‍ക്ക് 2019 ജനുവരി 1-ന് 40 വയസ്സ് കവിയരുത്, ഒ.ബി.സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. യോഗ്യത, വകുപ്പ്, ഒഴിവുകള്‍, സംവരണ ക്രമം, ഇന്റര്‍വ്യൂ തീയതി സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://www.uoc.ac.in/. 90-ല്‍പരം ഒഴിവുകളാണുള്ളത്.
 

 

മെന്റല്‍ ഹെല്‍ത്ത് എജുക്കേഷന്‍ കോഴ്‌സ്

ബംഗളൂരു ആസ്ഥാനമായ നിംഹാന്‍സ് (NIMHANS)   നല്‍കുന്ന രണ്ട് മാസത്തെ മെന്റല്‍ ഹെല്‍ത്ത് എജുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. വെള്ള പേപ്പറിലെ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും, ഈ കോഴ്സ് ചെയ്യുന്നതിന്റെ ആവശ്യകത സംബന്ധിച്ച് 500 വാചകത്തില്‍ കവിയാത്ത എഴുത്തും ഉള്‍പ്പെടെDept. of Mental Health Education, M.V. Govindaswamy Center (Ground Floor), NIMHANS, Bangalore-560029  എന്ന അഡ്രസ്സിലേക്കോ meenakisyer@gmail.com  എന്ന മെയിലിലേക്കോ അയക്കണം. ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ഡിഗ്രിയാണ് യോഗ്യത. വിവരങ്ങള്‍ക്ക്: http://www.nimhans.ac.in/, Phone: 26995156.


എം.ബി.എ, ഡിപ്ലോമ & സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

സാവിത്രിഭായ് ഫൂലെ പൂനെ യൂനിവേഴ്സിറ്റി എം.ബി.എ - ഫാര്‍മ ബയോടെക്‌നോളജി, ഡിപ്ലോമ & സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക്  യഥാക്രമം ജൂണ്‍ 25, ജൂണ്‍ 21 തീയതികള്‍ വരെ അപേക്ഷിക്കാം. എം.ബി.എ അപേക്ഷിക്കുന്നവര്‍ 50% മാര്‍ക്കോടെ സയന്‍സ് / എഞ്ചിനീയറിംഗ്  ബിരുദം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ നടത്തുന്ന മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ATMA) യോഗ്യത എന്നിവ നേടിയിരിക്കണം. https://campus.unipune.ac.in/ccep/login.aspx  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ സംരംഭകര്‍ക്കും, മാനേജ്‌മെന്റ് മേഖലയില്‍  മൂന്ന് വര്‍ഷത്തെ പരിചയമുള്ളവര്‍ക്കുമായുള്ള എക്‌സിക്യൂട്ടീവ് എം.ബി.എയും നല്‍കുന്നുണ്ട്. ജൂണ്‍ 22 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.pumba.in/. Ph: +91 -(0)-20 - 2569 3380 / 0545. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജിയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സസ്, മീഡിയ & കമ്യൂണിക്കേഷന്‍ സ്റ്റഡീസ്, സൈക്കോളജി, കമ്യൂണിക്കേഷന്‍  & ജേര്‍ണലിസം ഉള്‍പ്പെടെ നല്‍കുന്ന വിവിധ ഡിപ്ലോമ & സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. മുകളില്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ചുകൊണ്ടാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്.

 

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ ഹ്രസ്വകാല ഇസ്‌ലാം പഠന പ്രോഗ്രാമുകള്‍

കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് & റിസര്‍ച്ച്(CISR) ഹ്രസ്വകാല ഇസ്ലാം പഠന പ്രോഗ്രാമുകള്‍ നല്‍കുന്നു. അറബി ഭാഷ, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം, കര്‍മശാസ്ത്ര തത്ത്വങ്ങള്‍, തസ്വവ്വുഫും സൂഫി വീക്ഷണങ്ങളും, ഇസ്ലാമിന്റെ സാമൂഹിക / നരവംശ ശാസ്ത്ര വീക്ഷണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളാണ് നല്‍കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷാ ഫോം ംംം.രശൃെ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ 20 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ജൂണ്‍ 29-ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടക്കുക. അഡ്വാന്‍സ്ഡ് ഡിപ്ലോമക്ക് പഠന നിലവാരത്തിന്റെയും സാമ്പത്തികാവസ്ഥയുടെയും അടിസ്ഥാനത്തില്‍ 80% വരെ സ്‌കോളര്‍ഷിപ്പും ലഭിക്കും. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസവും, ഡിപ്ലോമക്ക് മൂന്ന് ദിവസവും, അഡ്വാന്‍സ്ഡ് ഡിപ്ലോമക്ക് അഞ്ച് ദിവസവും ക്ലാസ്സുകളുണ്ടാവും. പ്രതിമാസ കോഴ്സ് ഫീ യഥാക്രമം 800, 2000, 3000 എന്നിങ്ങനെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Ph: 9048008191, E-mail: adis@cisr.in.  ഇതിനു പുറമെ ആറ് മാസത്തെ ഇസ്ലാമിക് കൗണ്‍സലിംഗ് പ്രോഗ്രാമും CISR  നല്‍കുന്നുണ്ട്. 

 

ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ കോഴ്‌സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ (കകകഇ) നല്‍കുന്ന വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. അര്‍ബന്‍ പ്ലാനിംഗ് ഡിസൈന്‍ & ആര്‍ക്കിടെക്ചര്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, കോണ്‍ട്രാക്ട്  മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഐ.ടി, ഇന്റീരിയര്‍ ഡിസൈന്‍ & കണ്‍സ്ട്രക്ഷന്‍, ഡാറ്റ അനലിറ്റിക്സ്, റീട്ടെയില്‍  മാനേജ്‌മെന്റ്... തുടങ്ങി വിവിധ കോഴ്‌സുകള്‍ക്ക് ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡിഗ്രി/ ബി.ടെക് യോഗ്യതയുള്ളവര്‍ക്കുള്ള അനവധി കോഴ്‌സുകള്‍ IIIC നല്‍കുന്നുണ്ട്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. മികച്ച പ്ലേസ്മെന്റും സ്ഥാപനം നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iiic.ac.in. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍