Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

ആത്മീയവും ഭൗതികവുമായ സന്നാഹങ്ങളൊരുക്കി ബദ്ര്‍

ഡോ. അലി സ്വല്ലാബി

മുഹമ്മദ് നബി (സ) നേതൃത്വം നല്‍കിയ വിശ്വാസിസമൂഹത്തിന് ആദ്യ വിജയമുണ്ടാകുന്നത് റമദാന്‍ മാസത്തിലാണ്. മദീനയില്‍ ഒരു രാഷ്ട്രം പിച്ചവെച്ചു തുടങ്ങുന്ന സമയമായിരുന്നു. ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മദീനയുടെ പുറത്തേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്ന സന്ദര്‍ഭം. അപ്പോഴാണ് ചരിത്രപ്രസിദ്ധമായ ആ സംഭവം. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു: മക്കക്കാരുടെ ഒരു വലിയ കച്ചവട സംഘം ശാമില്‍നിന്ന് തിരിച്ചുവരുന്നു. അതിനെ നയിക്കുന്നത് ഖുറൈശി പ്രമുഖന്‍ അബൂസുഫ്‌യാന്‍. വിലപിടിപ്പുള്ള കച്ചവട ഉരുപ്പടികള്‍ സംരക്ഷിക്കാനായി മാത്രം മുപ്പതോ നാല്‍പ്പതോ യോദ്ധാക്കള്‍. ഈ ഖാഫിലയെക്കുറിച്ച് രഹസ്യമായി വിവരങ്ങള്‍ അറിഞ്ഞുവരാന്‍ പ്രവാചകന്‍ ബസ്ബസ ബ്‌നു അംറ് എന്നൊരാളെ പറഞ്ഞയക്കുന്നു. കൃത്യമായ വിവരങ്ങളുമായി ബസ്ബസ എത്തിയപ്പോള്‍, പ്രവാചകന്‍ അനുയായികളോട് പറഞ്ഞു: 'ഈ സംഘത്തിനെതിരെ നമുക്ക് പുറപ്പെടണം.'

മദീനയില്‍നിന്ന് നബിയും അനുയായികളും യാത്ര തിരിക്കുന്നത് ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പന്ത്രണ്ടിന്. ഒരു കാര്യം ഉറപ്പാണ്. യുദ്ധം ഈ പുറപ്പാടിന്റെ ലക്ഷ്യമേ ആയിരുന്നില്ല. കച്ചവട സംഘത്തെ തടയുക മാത്രമായിരുന്നു ഉദ്ദേശ്യം. വിശ്വാസികള്‍ക്കും മക്കയിലെ അവരുടെ പ്രതിയോഗികള്‍ക്കുമിടയില്‍ യുദ്ധാവസ്ഥ നിലനിന്നിരുന്നതുകൊണ്ട് ഇതുപോലുള്ള നീക്കങ്ങള്‍ സ്വാഭാവികവുമാണ്. പ്രതിയോഗികളായ ഖുറൈശികള്‍ കച്ചവടത്തില്‍ മുതലിറക്കിയതിന്റെ നല്ലൊരു ഭാഗം മക്കയില്‍നിന്ന് പുറത്താക്കപ്പെട്ട വിശ്വാസികളില്‍നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളായിരുന്നുവെന്നും ഇതോട് ചേര്‍ത്തുവായിക്കണം.
മുസ്‌ലിംകള്‍ക്ക് സംഘടിപ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും ശക്തമായ സൈന്യവുമായല്ല അവര്‍ ബദ്‌റില്‍ എത്തിയത്. കാരണം ഒരു കച്ചവട സംഘത്തെ തടയുക മാത്രമായിരുന്നല്ലോ അവരുടെ ലക്ഷ്യം. മുന്നൂറില്‍പരം എന്നാണ് അവരുടെ എണ്ണത്തെക്കുറിച്ച് വന്നിട്ടുള്ളത്. മുന്നൂറ്റി പത്തൊമ്പത് എന്നാണ് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്നൂറ്റി നാല്‍പത് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സുസജ്ജരായ ഖുറൈശിപ്പടയെയും അവരുടെ സഖ്യകക്ഷികളെയും- അവരുടെ എണ്ണം ആയിരത്തോളം, കുതിരപ്പടയാളികള്‍ ഇരുന്നൂറ്- നേരിടേണ്ടിവരുമെന്ന് അവര്‍ കരുതിയില്ല. രണ്ട് കുതിരകള്‍ മാത്രമാണ് മുസ്‌ലിം പക്ഷത്ത് ഉണ്ടായിരുന്നത്.
മദീനയില്‍നിന്ന് നബിയും അനുയായികളും കച്ചവട സംഘത്തെ തടയാന്‍ പുറപ്പെടുമ്പോള്‍ ഉണ്ടായ ചില സംഭവങ്ങള്‍ ചരിത്രകൃതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ഗുണപാഠങ്ങളുണ്ട് ആ സംഭവങ്ങളില്‍. ഒരു സംഭവം ഇങ്ങനെയാണ്: നബിയും സംഘവും മദീനക്ക് പുറത്തുള്ള ബുയൂത്തുസ്സുഖ്‌യാ എന്ന സ്ഥലത്തെത്തി. അവിടെ വെച്ചാണ് സൈനിക ക്രമീകരണങ്ങള്‍ നടത്തുന്നത്. പോയ കൂട്ടത്തില്‍ കുട്ടികളായ ബര്‍റാഉ ബ്‌നു ആസ്വിബും അബ്ദുല്ലാഹിബ്‌നു ഉമറും ഉണ്ടായിരുന്നു. അവരോട് തിരിച്ചുപോകാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. ഒരു ഏറ്റുമുട്ടല്‍ അഭിമുഖീകരിക്കാനുള്ള പ്രായം അവര്‍ക്ക് ആയിട്ടില്ല. എത്ര ആവേശത്തോടെയാണ് ആ കുട്ടികള്‍ ദൈവമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചതെന്ന് നോക്കൂ. പറഞ്ഞല്ലോ, കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയായിരുന്നു മുസ്‌ലിം സൈന്യം ഇറങ്ങിത്തിരിച്ചത്. മൂന്നാള്‍ക്ക് ഒരു ഒട്ടകമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ ഒട്ടകപ്പുറത്ത് ഇരിക്കുമ്പോള്‍ മറ്റു രണ്ടു പേര്‍ നടക്കണം. അബൂലുബാബ, അലിയ്യുബ്‌നു അബീത്വാലിബ് എന്നിവരോടൊപ്പമായിരുന്നു നബിയുടെ ഊഴം. 'പ്രവാചകരേ, അങ്ങ് ഒട്ടകപ്പുറത്ത് കയറൂ, ഞങ്ങള്‍ നടന്നോളാം' എന്ന് അവരിരുവരും പറഞ്ഞുനോക്കിയെങ്കിലും റസൂല്‍ (സ) സമ്മതിച്ചില്ല. 'എന്നേക്കാള്‍ ശക്തരൊന്നുമല്ല നിങ്ങള്‍' എന്ന് പറഞ്ഞ് അവിടുന്ന് തന്റെ ഊഴം വന്നപ്പോള്‍ മാത്രമേ ഒട്ടകപ്പുറത്ത് കയറിയുള്ളൂ. തന്റെ അനുയായികള്‍ക്കൊപ്പം പ്രയാസങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു നേതാവായ അന്ത്യപ്രവാചകനും.
നബിയും സംഘവും തനിക്ക് നേരെ വരുന്നുണ്ടെന്ന വിവരം ഖുറൈശി കച്ചവടസംഘത്തെ നയിക്കുന്ന അബൂസുഫ്‌യാന്‍ എങ്ങനെയോ മണത്തറിഞ്ഞു. അബൂസുഫ്‌യാന്‍ ഉടന്‍ തന്നെ തന്റെ റൂട്ട് കടല്‍ക്കര വഴിയാക്കി. അടിയന്തര സഹായം ആവശ്യപ്പെട്ട് ളംളമബ്‌നു അംറ് എന്നൊരാളെ മക്കയിലേക്ക് അയക്കുകയും ചെയ്തു. ഖുറൈശികളെ വികാരാവേശം കയറ്റുന്ന രീതിയിലാണ് ളംളമ മക്കയില്‍ പ്രത്യക്ഷനായത്. തന്റെ ഒട്ടകത്തിന്റെ മൂക്ക് അയാള്‍ മുറിച്ചിരുന്നു. തന്റെ ഉടുപ്പിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവുമൊക്കെ കീറിപ്പറിച്ചിരുന്നു. 'ഖുറൈശികളേ, മഹാ നാശം, മഹാ നാശം' എന്ന് അലറിക്കൊണ്ടാണ് അയാള്‍ ഓടിവരുന്നത്. 'മുഹമ്മദും കൂട്ടരും നമ്മുടെ സ്വത്തുവഹകള്‍ പിടിച്ചെടുക്കാന്‍ പോകുന്നു. സഹായിക്കൂ, സഹായിക്കൂ.'
ജുഹ്ഫ എന്ന പ്രദേശത്ത് എത്തിയപ്പോള്‍ അബൂസുഫ്‌യാന് ബോധ്യമായി, അപകടം ഒഴിഞ്ഞുപോയിരിക്കുന്നു. കച്ചവട സംഘം രക്ഷപ്പെട്ടെന്നും ഇനി സഹായവുമായി വരേണ്ടതില്ലെന്നും അദ്ദേഹം ഖുറൈശി പ്രമുഖരെ അറിയിച്ചു. യുദ്ധത്തിനിറങ്ങി പുറപ്പെടാനിരുന്ന ഖുറൈശികള്‍ക്കിടയില്‍ ആശയക്കുഴപ്പമായി. എന്തു വന്നാലും മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കണമെന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നതോടെ അവരുടെ സൈന്യം ബദ്‌റിലേക്ക് നീങ്ങി. തങ്ങളുടെ ശക്തി മറ്റു അറബ് ഗോത്രങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള അവസരമായും അവരതിനെ കണ്ടു. അവരുടെ മേധാവിത്വത്തെയാണല്ലോ മുസ്‌ലിംകള്‍ ചോദ്യം ചെയ്തിരിക്കുന്നത്.

അനുചരന്മാരുമായി കൂടിയാലോചിക്കുന്നു
ഖുറൈശി കച്ചവട സംഘം രക്ഷപ്പെടുകയും ഖുറൈശിപ്പട രണ്ടും കല്‍പിച്ച് ഇറങ്ങിപ്പുറപ്പെടുകയും ചെയ്തിരിക്കുന്നു എന്ന വിവരം ലഭിച്ചതോടെ പ്രവാചകന്‍ അനുചരന്മാരുമായി ഇനിയെന്ത് ചെയ്യും എന്ന് കൂടിയാലോചിച്ചു. ഈ നിലയില്‍ സുസജ്ജരായ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിലുള്ള അതൃപ്തി ഒരു വിഭാഗം തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്തു. അക്കാര്യം ഖുര്‍ആന്‍ തന്നെ രേഖപ്പെടുത്തുന്നുണ്ടല്ലോ:
''ന്യായമായ കാരണത്താല്‍ നിെന്റ നാഥന്‍ നിെന്ന നിെന്റ വീട്ടില്‍നിന്ന് പുറത്തിറക്കിെക്കാണ്ടുേപായ േപാെലയാ
ണിത്. വിശ്വാസികൡെലാരു വിഭാഗം അതിഷ്ടെപ്പട്ടിരുന്നില്ല. സത്യം നന്നായി േബാധ്യമായിട്ടും അവര്‍ നിേന്നാട് തര്‍ക്കിക്കുകയായിരുന്നു. േനാക്കിനില്‍െക്ക മരണത്തിേലക്ക് നയിക്കെപ്പടുന്നതുേപാെലയായിരുന്നു അവരുെട അവസ്ഥ. രണ്ടു സംഘങ്ങൡ ഒന്നിെന നിങ്ങള്‍ക്ക് കീഴ്െപ്പടുത്തിത്തരാെമന്ന് അല്ലാഹു നിങ്ങേളാട് വാഗ്ദാനം െചയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘെത്ത നിങ്ങള്‍ക്കു കിട്ടണെമന്നായി രുന്നു നിങ്ങളാ്രഗഹിച്ചത്. എന്നാല്‍ അല്ലാഹു ഉേദ്ദശിച്ചത് തെന്റ കല്‍പനകള്‍ വഴി സത്യെത്ത സത്യമായി സ്ഥാപിക്കാ നും സത്യനിേഷധികളുെട മുരട് മുറിച്ചുകളയാനുമാണ്. സത്യം സ്ഥാപിക്കാനും അസത്യെത്ത തൂെത്തറിയാനുമായിരുന്നു അത്. പാപികള്‍ അത് എ്രതേയെറ െവറുക്കുന്നുെവങ്കിലും!'' (അല്‍ അന്‍ഫാല്‍ 5-8).
കൂടിയാലോചനക്കിടെ മുഹാജിറുകളെ പ്രതിനിധീകരിച്ച് സംസാരിച്ചത് മിഖ്ദാദുബ്‌നുല്‍ അസ്‌വദ്. വളരെ അര്‍ഥവത്തായിരുന്നു അദ്ദേഹം നബിക്ക് നല്‍കിയ ഉറപ്പുകള്‍: 'നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ എന്ന് ഇസ്രാഈല്യര്‍ മൂസാ(അ)യോട് പറഞ്ഞ പോലെ ഞങ്ങള്‍ ഒരിക്കലും പറയില്ല. അങ്ങയുടെ വലത്തു നിന്നും ഇടത്തുനിന്നും മുന്നില്‍നിന്നും പിന്നില്‍ നിന്നും ഞങ്ങള്‍ യുദ്ധം ചെയ്യും.' നബിയെ ഈ വര്‍ത്തമാനം നന്നായി സന്തോഷിപ്പിച്ചു. എന്നിട്ടും അവിടുന്ന് പറഞ്ഞുകൊണ്ടിരുന്നു: 'ജനങ്ങളേ! അഭിപ്രായങ്ങള്‍ പറയൂ.' സൈന്യത്തില്‍ ഭൂരിഭാഗവും മദീനാവാസികളായ അന്‍സ്വാറുകളാണ്. അവരുടെ അഭിപ്രായം വ്യംഗ്യമായി ആരായുകയാണ് നബി എന്ന് അന്‍സ്വാരി പ്രമുഖനായ സഅ്ദുബ്‌നു മുആദ് മനസ്സിലാക്കി. 'സമുദ്രത്തിലേക്കാണ് താങ്കള്‍ എടുത്തു ചാടുന്നതെങ്കില്‍ ഒപ്പം ഞങ്ങളും ചാടിയിരിക്കും' എന്ന ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ സഅ്ദ് ഉരുവിട്ടപ്പോള്‍, ഇതാ വിജയം നമ്മുടെ കണ്‍മുന്നില്‍ എന്ന മട്ടില്‍ പ്രവാചകന്‍ അവരോട് സംസാരിച്ചു. സമൂഹങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന യുദ്ധത്തെക്കുറിച്ചാണ് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പ്രവാചകന്‍ തന്റെ അനുയായികളെ ക്ഷണിക്കുന്നത്. അവരെയത് എത്രയേറെ ആവേശപ്പെടുത്തിയിരിക്കും! ഏതൊരാള്‍ക്കും അഭിപ്രായം പറയാം. അയാളുടെ പദവിയോ പണസ്ഥിതിയോ ഒന്നും പ്രശ്‌നമല്ല. എന്തഭിപ്രായം പറഞ്ഞാലും സര്‍വ സൈന്യാധിപനായ പ്രവാചകന്‍ കോപിക്കുകയോ മുഷിയുകയോ ചെയ്യില്ല. അത് തന്റെ തന്നെ അഭിപ്രായത്തിന് എതിരാണെങ്കിലും. എല്ലാവരില്‍നിന്നും അഭിപ്രായങ്ങള്‍ തേടിക്കൊണ്ടേ വിജയവഴിയില്‍ സഞ്ചരിക്കാനാവൂ എന്ന വലിയ പാഠമാണ് അവിടുന്ന് നല്‍കുന്നത്. നേതാവുമായി ആശയവിനിമയം നടത്താന്‍ ഒരു അനുയായിക്കും തടസ്സങ്ങളുണ്ടാവരുത്. അപ്പോഴതാ ഹുബാബു ബ്‌നു മുന്‍ദിര്‍ എന്നൊരാള്‍ എഴുന്നേല്‍ക്കുന്നു. അദ്ദേഹത്തോട് പ്രത്യേകമായി അഭിപ്രായമൊന്നും ചോദിച്ചിട്ടില്ല. അദ്ദേഹം ആരായുന്നത്, യുദ്ധത്തില്‍ നാം ഇന്ന സ്ഥലത്ത് താവളമടിക്കാന്‍ തീരുമാനിച്ചത് ദൈവ നിശ്ചയ പ്രകാരമാണോ അതോ പ്രവാചകന്റെ സ്വന്തം യുദ്ധതന്ത്രമാണോ എന്നാണ് (യുദ്ധതന്ത്രമാണെങ്കില്‍ അത് മാറ്റുക തന്നെ വേണമെന്ന്!)

വിവരശേഖരണം
യുദ്ധം തുടങ്ങും മുമ്പ് ശത്രുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്ന് പ്രവാചകന്‍ അനുയായികളെ പഠിപ്പിക്കുന്നു. സ്വന്തം നിലക്കും മറ്റുള്ളവരെ പ്രയോജനപ്പെടുത്തിയും കൃത്യമായ വിവരങ്ങള്‍ ബദ്ര്‍ യുദ്ധവേളയില്‍ അദ്ദേഹം ശേഖരിക്കുന്നുണ്ട്. ഇതൊരു മൗലിക തത്ത്വമാണ്. ഖുര്‍ആന്‍ അത് പഠിപ്പിക്കുന്നത് ഇങ്ങനെ: '''സമാ
ധാനത്തിെന്റേയാ ഭയത്തിെന്റേയാ വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് െകാട്ടിേഘാഷിക്കും. മറിച്ച് അവരത് െെദവദൂതന്നും അവരിെലതെന്ന ഉത്തരവാദെപ്പട്ടവര്‍ക്കും എത്തിച്ചിരുെന്നങ്കില്‍ ഉറപ്പായും അവരിെല നിരീക്ഷണപാടവമുള്ളവര്‍ അതിെന്റ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിെന്റ അനു്രഗഹവും കാരുണ്യവും ഇല്ലായിരുന്നുെവങ്കില്‍, നിങ്ങെളല്ലാവരും പിശാചിെന്റ പിറെക േപാകുമായിരുന്നു, ഏതാനും ചിലെരാഴിെക'' (അന്നിസാഅ് 83). സുരക്ഷാ ശിക്ഷണം (അത്തര്‍ബിയത്തുല്‍ അംനിയ്യ) എന്ന് നമുക്കിതിനെ വിളിക്കാം. മക്കയില്‍ രഹസ്യ പ്രബോധനം നടത്തിയിരുന്ന കാലത്തും പിന്നീട് മദീനയില്‍ ഒരു രാഷ്ട്രം രൂപപ്പെട്ടപ്പോഴുമൊക്കെ ഈ സുരക്ഷാ ശിക്ഷണം സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് നല്‍കിപ്പോന്നിട്ടുണ്ട്. അനുയായികളില്‍ യുദ്ധവേളകളില്‍ വളരെ ഉയര്‍ന്ന ഒരു മാനസികാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ മര്‍മം. കൂടിയാലോചന, സ്വതന്ത്രമായ അഭിപ്രായ പ്രകടനം, ഒടുവില്‍ കാര്യങ്ങള്‍ തീരുമാനമായാല്‍ സകലരും ആ നിലപാട് അംഗീകരിക്കല്‍ ഇതൊക്കെയാണ് ആ കര്‍മപദ്ധതിയെ വിജയത്തിലെത്തിക്കുക.

പുതുരീതികള്‍
ബദ്ര്‍ യുദ്ധത്തില്‍ പ്രവാചകന്‍ തന്റെ സൈന്യത്തെ വളരെ ചിട്ടയോടെയാണ് അണിനിരത്തിയത്. ചിട്ടയോടെയുള്ള സൈനിക നീക്കം അറബികള്‍ക്ക്അതിനു മുമ്പ് അറിയുമായിരുന്നില്ല. ഇബ്‌നു ഖല്‍ദൂന്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്: ''ഒരു കൂട്ടമായി നീങ്ങുക എന്നതായിരുന്നു അറബികളുടെ രീതി. കടന്നാക്രമിക്കുക, തിരിച്ചോടുക എന്നതായിരുന്നു അവര്‍ക്ക് പരിചയമുണ്ടായിരുന്നത്.'' വ്യവസ്ഥാപിത സൈനിക സംവിധാനത്തെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്'' (അസ്സ്വഫ്ഫ് 4). ഭൗതിക സന്നാഹങ്ങളൊരുക്കുന്നതോടൊപ്പം, പ്രാര്‍ഥനയും യുദ്ധവേളകളില്‍ പ്രവാചകന്റെ ആയുധമായിരുന്നു; ആത്മീയമായ ആയുധങ്ങളിലൊന്ന്. പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന പ്രവാചകന്റെ കൈപിടിച്ച് ഇനി മതി എന്ന് പറയുന്നുണ്ട് സന്തത സഹചാരിയായ അബൂബക്ര്‍ സിദ്ദീഖ്. ഇങ്ങനെ ഭൗതികവും ആത്മീയവുമായ സന്നാഹങ്ങള്‍ പൂര്‍ണതയിലെത്തുമ്പോഴേ ഏതൊരു യുദ്ധവും യഥാര്‍ഥത്തില്‍ വിജയിക്കുന്നുള്ളൂ.

(ലിബിയന്‍ ചരിത്രകാരനും കോളമിസ്റ്റുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌