Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

ശ്രീലങ്ക കൂട്ടക്കുരുതിയുടെ ബാക്കിപത്രം

എം.എച്ച്.എം ഹസന്‍

ശ്രീലങ്കയിലെ ചര്‍ച്ചുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങള്‍ ശ്രീലങ്കന്‍ മുസ്‌ലിം സമൂഹത്തെ അതിന്റെ ഒരു സഹസ്രാബ്ദം നീളുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പ്രബോധനത്തിനു വേണ്ടി ശ്രീലങ്കയിലെ പ്രിബോധയ സിന്‍ഹള മാഗസിന്റെ എഡിറ്റര്‍ എം.എച്ച്.എം ഹസന്‍ എഴുതുന്നു.

കഴിഞ്ഞ ഏപ്രില്‍ 21-ന് കൊളംബോയിലെ സെന്റ് ആന്റണി ചര്‍ച്ചില്‍ ഈസ്റ്റര്‍ ഞായറാഴ്ചയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ ബോംബ് സ്‌ഫോടനമുണ്ടായി. തൊട്ടുടനെ മുപ്പത് കിലോമീറ്റര്‍ അപ്പുറമുള്ള നെഗംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ മറ്റൊരു സ്‌ഫോടനം. കിഴക്കന്‍ ശ്രീലങ്കയില്‍ ബത്തിക്കലോവയിലെ സയണ്‍ ചര്‍ച്ചിലുമുണ്ടായി ഇതേസമയം മറ്റൊരു സ്‌ഫോടനം. കൊളംബോയിലെ സിനമണ്‍ ഗ്രാന്റ്, കിംഗ്‌സ്ബറി, ഷന്‍ഗ്രി ലാ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ദഹിവാലയിലെ ഒരു മോട്ടലിലും സ്‌ഫോടനങ്ങളുണ്ടായി. ഉത്തരവാദിത്തം ഐ.എസ് ഏല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 250-ല്‍ അധികം പേര്‍. അവരില്‍ 44 വിദേശികള്‍, 46 കുഞ്ഞുങ്ങള്‍. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്. അതേ ദിവസം വൈകുന്നേരം സംശയിക്കപ്പെടുന്ന ഒരു ബംഗ്ലാവ് റെയ്ഡ് ചെയ്യുന്നതിനിടെ വീണ്ടും പൊട്ടിത്തെറി. അതില്‍ കൊല്ലപ്പെട്ടത് മൂന്ന് പോലീസുകാരും ഒരു സ്ത്രീയും രണ്ടു കുഞ്ഞുങ്ങളും. പിന്നത്തെ വെള്ളിയാഴ്ച നടന്ന തെരച്ചിലിനിടെ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 15 പേര്‍. മൂന്നു പുരുഷന്മാരും ആറ് സ്ത്രീകളും ആറ് കുട്ടികളും. ശ്രീലങ്കന്‍ മുസ്‌ലിംകളില്‍ പെട്ട ചില ചാവേറുകളാണ് ഈ കൂട്ടക്കൊലക്കും നശീകരണത്തിനുമൊക്കെ കാരണക്കാര്‍ എന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ബാക് പാക്കുകളില്‍ ബോംബുകളുമായി ചാവേറുകള്‍ സ്‌ഫോടന സ്ഥലത്തേക്ക് വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാന്‍ ചാവേറുകള്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണ്. സംശയത്തിന്റെ പേരില്‍ വളരെപ്പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുകയുണ്ടായി; ചാവേറുകളുടെ കുടുംബാംഗങ്ങളായിരുന്നു പിടികൂടപ്പെട്ടവരില്‍ അധികവും. അവരുടെ സുഹൃത്തുക്കളും അനുഭാവികളുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. മുസ്‌ലിം വീടുകളിലും സ്ഥാപനങ്ങളിലും മസ്ജിദുകളിലും റെയ്ഡുകള്‍ നടന്നു. പല കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട്- വാള്‍ സൂക്ഷിച്ചു, തീവ്ര ആശയങ്ങളുള്ള സി.ഡികളും പുസ്തകങ്ങളും കൈവശം വെച്ചു പോലുള്ളവ- ഇരുനൂറിലേറെ പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. രാത്രി കര്‍ഫ്യൂവും സോഷ്യല്‍ മീഡിയാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവ പിന്നീട് പിന്‍വലിച്ചു.

ഇപ്പോഴും രാഷ്ട്രം സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കഷ്ടപ്പെടുകയാണ്. യൂനിവേഴ്‌സിറ്റികളും സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. മെയ് 13 കഴിഞ്ഞേ അവ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങൂ. 'അടിയന്തര നിയന്ത്രണങ്ങള്‍' ചട്ടം ഉപയോഗിച്ച് നിഖാബിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. മുസ്‌ലിംകള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുകയാണ്. ഇതര വിഭാഗങ്ങളുമായുള്ള ബന്ധങ്ങള്‍ ഏറക്കുറെ തകര്‍ന്നുവെന്നു പറയാം. മുസ്‌ലിം ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക, നാഷ്‌നല്‍ ശൂറാ കൗണ്‍സില്‍, ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമാ, ശ്രീലങ്ക ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം മീഡിയാ ഫോറം തുടങ്ങിയ സംഘടനകളും കൂട്ടായ്മകളും എല്ലാ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത ഭാഷയിലാണ് ഈ ക്രൂരതയെ അപലപിച്ചിരിക്കുന്നത്. വീടുകളിലും ഷോപ്പുകളിലും ഓഫീസുകളിലുമെല്ലാം ദേശീയ പതാക ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്; അനുശോചനമറിയിക്കാനായി. അതിക്രമങ്ങളെ അപലപിക്കുന്ന ബാനറുകളും രാജ്യത്തുടനീളം കാണാം.

ആയിരത്തിലധികം വര്‍ഷങ്ങളായി ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ഒരതിക്രമത്തിനും മുസ്‌ലിംകള്‍ ഇന്നേവരെ തുടക്കമിട്ടിട്ടില്ല. അധികാരം പിടിക്കാനായി 1971-ലും 1988-ലും സിംഹള യുവാക്കള്‍ ആയുധം കൈയിലെടുത്തിരുന്നു. തങ്ങള്‍ക്കൊരു രാഷ്ട്രം ഉണ്ടാക്കിയെടുക്കാനായി തമിഴ് യുവാക്കള്‍ 30 വര്‍ഷം യുദ്ധം ചെയ്തു. സമീപകാല ചരിത്രം പരിശോധിച്ചാല്‍, പല ഹിംസാത്മക നീക്കങ്ങളുടെയും ഇരകളായിരുന്നു ശ്രീലങ്കന്‍ മുസ്‌ലിം സമൂഹം എന്ന് കണ്ടെത്താനാകും. ആ അതിക്രമങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ധാരാളം സ്വത്ത്‌നാശമുണ്ടായി. കുറച്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മസ്ജിദുകള്‍ അഗ്നിക്കിരയായി. അപ്പോഴും മുസ്‌ലിം സമൂഹം സമാധാനത്തിന്റെ പാത തന്നെയാണ് തെരഞ്ഞെടുത്തത്. സമാധാനകാംക്ഷികളായ മുസ്‌ലിം സമൂഹം എന്ന സല്‍പ്പേരിനാണ് അവിവേകികളായ ചില ചെറുപ്പക്കാരുടെ ക്രൂരചെയ്തികള്‍ കളങ്കമേല്‍പ്പിച്ചിരിക്കുന്നത്.

ഇതുവരെ വംശീയ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരുന്നത് ചില ബുദ്ധിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകളാണ്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ അത്തരം യാതൊരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും. പിന്നെ എന്തിനാണ് ക്രൈസ്തവ സമൂഹത്തെ ടാര്‍ഗറ്റ് ചെയ്തത്? എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശികളെ ഉന്നം വെച്ചത്? അന്താരാഷ്ട്ര കളരിയില്‍ കളിക്കുന്ന ഐ.എസ് എന്ന ഭീകര സംഘമാണ് ഇതിനു പിന്നില്‍ എന്നതാണ് ഉത്തരം.

ഗവണ്‍മെന്റിന് സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചകളാണെന്ന കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സി വളരെ വിശദാംശങ്ങളോടെ തന്നെ ഇങ്ങനെയൊരു ആക്രമണം നടക്കാനുള്ള സാധ്യതയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കന്‍ മുസ്‌ലിം നേതാക്കള്‍, ശ്രീലങ്കന്‍ മുസ്‌ലിം സമൂഹത്തിനകത്ത് ഒരു മിലിറ്റന്റ് ഗ്രൂപ്പ് വളര്‍ന്നുവരുന്നുണ്ടെന്ന് തെളിവുകള്‍ സഹിതം ഭരണകൂടത്തെ ധരിപ്പിച്ചതാണ്. പക്ഷേ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സികള്‍ അതൊന്നും ഗൗരവത്തിലെടുക്കുകയുണ്ടായില്ല.

കിഴക്കന്‍ പ്രവിശ്യയിലെ കത്തന്‍കുടി എന്ന പട്ടണം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷ്‌നല്‍ തൗഹീദ് ജമാഅത്ത് എന്ന ചെറിയ സംഘമാണ് പ്രതിപ്പട്ടികയില്‍ ഒന്നാമതുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭീകര സംഘത്തിന്റെ നേതാവിനെതിരെ ഇവിടത്തുകാര്‍ തെരുവിലിറങ്ങിയിരുന്നു. അവര്‍ രണ്ടു വര്‍ഷം മുമ്പ് അയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനങ്ങള്‍ക്കു ശേഷമാണ് അബൂബക്കര്‍ ബഗ്ദാദിയുടേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ പുറത്തിറങ്ങിയത്. അതില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുക്കുന്നു. സിറിയയില്‍ തങ്ങളുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തതിനുള്ള പ്രതികാരമാണിതെന്ന് അയാള്‍ പറയുന്നുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഈ ഭീകര കൃത്യം ചെയ്യാന്‍ ചില ശ്രീലങ്കന്‍ മുസ്‌ലിം ചെറുപ്പക്കാരെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്‌തെടുക്കുന്നതില്‍ ഐ.എസ് വിജയിച്ചുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

ശ്രീലങ്കന്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം ഇതിന്റെ പേരില്‍ പഴികേള്‍ക്കുകയാണ്. ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും മുസ്‌ലിം സംഘടനകളെ നിരോധിക്കണമെന്നുമൊക്കെ മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സംഘര്‍ഷാവസ്ഥ മൂര്‍ഛിപ്പിക്കുന്ന നിഷേധാത്മക റോളാണ് മീഡിയ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വളരെയേറെ നിസ്സഹായാവസ്ഥയിലാണ് മുസ്‌ലിം സമൂഹം. ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ കനത്തതായതിനാല്‍ തങ്ങള്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് ശബ്ദിക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.

ഈ ചാവേറാക്രമണത്തിന്റെ പ്രേത്യകത, മിക്ക ചാേവറുകളും ആ സംഘത്തിെന്റ ഉയര്‍ന്ന നേതാക്കള്‍ തെന്നയാണ് എന്നതാണ്. അവെരാെക്കയും കുേബര കുടുംബങ്ങളില്‍നിന്നുള്ളവരും വിദ്യാസമ്പന്നരുമാണ്. ഈ പ്രതിഭാസം ഭരണാധികാരികെള സംബന്ധിേച്ചടേത്താളം ഇേപ്പാഴും ഒരു സമസ്യയായി തുടരുകയാണ്. ഈ ഭീഷണി എല്‍.ടി.ടി.ഇയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാെണന്നും പൊതുെവ മനസ്സിലാക്കപ്പെടുന്നുണ്ട്. ആയുധ്രപേയാഗം കൊണ്ട് മാത്രം ഈ പ്രതിഭാസെത്ത തുടച്ചുനീക്കാനാവില്ല. അതിന്റെ സങ്കീര്‍ണതകെളക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മുസ്‌ലിം സമൂഹത്തെക്കൂടി അതിെനതിെര അണിനിരത്തിെയങ്കില്‍ മാത്രമേ ഗവണ്‍മെന്റിെന്റ നീക്കം വിജയകരമായിത്തീരുകയുള്ളൂ. ഇനി ഇതിന്റെ േപരില്‍ മുസ്‌ലിം സമുദായം ഇരകളാക്കപ്പെടുകയാണെങ്കില്‍ അത് അവരെ കൂടുതല്‍ അന്യവത്കരിക്കാനും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനുമേ സഹായകമാകൂ.


മുസ്‌ലിം സമൂഹം ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും പൂര്‍ണമായി ഗവണ്‍മെന്റ് നീക്കങ്ങളുമായി സഹകരിക്കുന്നുണ്ട്. ഭീകര ഗ്രൂപ്പിലെ മറ്റാളുകളെ പിടികൂടാനായത് സമുദായ േനതൃത്വം നല്‍കിയ വിവരങ്ങളുെട അടിസ്ഥാനത്തിലാണ്. ഭീകരാ്രകമണവുമായി ബന്ധമുള്ളവരെന്ന് സംശയിക്കെപ്പടുന്നവരില്‍ 95 ശതമാനം പേരെയും പിടികൂടിക്കഴിെഞ്ഞന്നും സ്ഥിതി നിയന്ത്രണവിേധയമാെണന്നും ഗവണ്‍മെന്റ് പറയുന്നു. പക്ഷേ, ഐ.എസിന് പുതിയ റിക്രൂട്ടുകളെ കിട്ടുന്നത് എങ്ങെന തടയും എന്നതാണ് അഭിമുഖീകരിേക്കണ്ട ഏറ്റവും വലിയ വെല്ലുവിളി.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍