Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ബി.പി.എല്‍ സ്‌കോളര്‍ഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍  2018-'19 വര്‍ഷം എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍നിന്നും ബി.പി.എല്‍ സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ http://www.cee-kerala.org/ എന്ന വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 10 ശതമാനം സ്വയം കണ്ടെത്തിയാല്‍ മതിയാവും, ബാക്കി ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 30. 

 

കുറഞ്ഞ ചെലവില്‍ നഴ്സിംഗ് പഠനം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജ്കുമാര്‍ അമൃത് കൗര്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. നാല് വര്‍ഷ ബി.എസ്.സി (ഓണേഴ്സ്) നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യഥാക്രമം 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/ തത്തുല്യ യോഗ്യത, 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി നഴ്സിംഗും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വനിതകള്‍ക്ക് മാത്രമാണ് പ്രവേശനം. അപേക്ഷകര്‍ക്ക് 2019 ഒക്‌ടോബര്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയാവണം. അവസാന തീയതി ബി.എസ്.സി (ഓണേഴ്സ്) നഴ്സിംഗ് ഏപ്രില്‍ 18,  എം.എസ്.സി നഴ്സിംഗ് മാര്‍ച്ച് 22 . അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rakcon.com/


 

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്

അപ്ലൈഡ് ഇക്കണോമിക്സില്‍ എം.എ, എം.ഫില്‍, ഇക്കണോമിക്സില്‍ പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പഠിക്കാന്‍ അവസരം. അപേക്ഷാ ഫോം http://cds.edu/ എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം Academic Programe Office, Centre for Development Studies, Ulloor, Medical College - P.O, Thiruvananthapuram - 695011  എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഏപ്രില്‍ 10. തിരുവനന്തപുരം, കോഴിക്കോട്, ഗുവാഹത്തി, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി നടത്തുന്ന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടത്തുക. പരീക്ഷാ തീയതി മെയ് 19. യോഗ്യത നേടുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരം ലഭിക്കും.

 

 

CUCET

ബംഗളൂരു ഡോ. ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സും, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള (കാസര്‍കോട്) ഉള്‍പ്പെടെ 10 സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന Central Universities Common Entrance Test (CUCET)-ന് ഏപ്രില്‍ 2 വരെ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 80 കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കാസര്‍കോട്, തലശ്ശേരി, കല്‍പ്പറ്റ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ 9 സെന്ററുകളുണ്ട്. അവസാന വര്‍ഷ പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. CUCET സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് യു.ജി, പി.ജി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുക. ഏപ്രില്‍ 28, 29 തീയതികളിലാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.cucetexam.in/ NIMCET 2019

രാജ്യത്തെ 11 എന്‍.ഐ.ടികളില്‍  മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ) കോഴ്സ് ആള്‍ ഇന്ത്യാ ക്വാട്ടയിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി (NIMCET-2019)-ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. ആകെ 805 സീറ്റുകളാണുള്ളത്. കോഴിക്കോട് എന്‍.ഐ.ടിയില്‍ 46 സീറ്റുകളുണ്ട്. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്.സി/ ബി.സി.എ, ബി.ഐ.ടി/ ബി.ഇ/ ബി.ടെക് ആണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.nimcet.in/


 

All India Institute of Speech and Hearing (AIISH)

മൈസൂരു ആസ്ഥാനമായ All India Institute of Speech and Hearing വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ ലഭിക്കുന്ന കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്ത കോഴ്‌സുകള്‍ക്കുള്ള അപേക്ഷാ ഫോം വെബ്‌സൈറ്റില്‍നിന്ന് പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം Director, AIISH, Mysuru, Karnataka - 570 006 എന്ന അഡ്രസ്സിലേക്ക് അയക്കണം. അവസാന തീയതി ഏപ്രില്‍ 29. വിവരങ്ങള്‍ക്ക് 0821  2502206 / 2502212. അപേക്ഷാ ഫീസ് 500 രൂപ. മെയ് 18-നാണ് പ്രവേശന പരീക്ഷ. വിശദവിവരങ്ങള്‍ക്ക്: http://www.aiishmysore.in

 

 

മാത്‌സില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് & ഫിസിക്‌സ് എന്നിവയില്‍ മൂന്നു വര്‍ഷത്തെ ഡിഗ്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ് എന്നിവയില്‍ പി.ജി & പി.എച്ച്.ഡി, ഫിസിക്‌സില്‍ പി.എച്ച്.ഡി എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫിസിക്‌സില്‍ പി.എച്ച്.ഡി  ഒഴികെയുള്ള പ്രോഗ്രാമുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. കേരളത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന തീയതി ഏപ്രില്‍ 13. വിശദ വിവരങ്ങള്‍ക്ക്: www.cmi.ac.in/admissions/

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍