Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

സിവില്‍ സര്‍വീസ്

റഹീം ചേന്ദമംഗല്ലൂര്‍

സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? അതിനായി പരിശ്രമിക്കാന്‍ സന്നദ്ധനാണോ? മികച്ച  തയാറെടുപ്പും ആത്മവിശ്വാസത്തോടെയുള്ള പരിശ്രമവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു മുന്നില്‍ വഴികള്‍ പലതുണ്ട്.


റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി

ന്യൂനപക്ഷ വിഭാഗങ്ങളെയും, എസ്.സി-എസ്.ടി, സ്ത്രീകളെയും ഗവണ്‍മെന്റ് സര്‍വീസിലേക്ക് പ്രാപ്തരാക്കി വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യാര്‍ഥം മാനവശേഷി മന്ത്രാലയത്തിന്റെ പിന്തുണയോടെ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്കു കീഴില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകള്‍ നടത്തപ്പെടുന്നുണ്ട്. അവയില്‍ ചിലത്:

1) Residential Coaching Academy Jamia Millia Islamia

2) Jamia Hamdard Residential Coaching Academy

3) MANUU Civil Service Examination Residential Coaching Academy

ക്ലാസ്സ് റൂം, ഹോസ്റ്റല്‍, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഭക്ഷണം തുടങ്ങി യൂനിവേഴ്‌സിറ്റിയുടെ എല്ലാ സൗകര്യങ്ങളും മിതമായ നിരക്കില്‍ ഉപയോഗപ്പെടുത്തി സിവില്‍ സര്‍വീസിന് തയാറെടുക്കാന്‍ ഈ കാമ്പസുകള്‍ സൗകര്യമൊരുക്കുന്നു. പത്തുമാസം നീണ്ടുനില്‍ക്കുന്നതാണ് കോഴ്‌സ്. ചില യൂനിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റും നല്‍കുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അഡ്മിഷന്‍ അറിയിപ്പ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാം. വിവരങ്ങള്‍ക്ക്:www.jmi.ac.in , www.manuu.ac.in , www.jamiahamdard.edu


SIR SAYED Coaching & Guidance Centre for Civil Services

സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ZFI) നടത്തുന്ന ഈ കോച്ചിംഗ് സെന്ററിലേക്ക് ജനുവരി - ഏപ്രില്‍ സമയത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ശ്രീനഗര്‍, മലപ്പുറം, കൊല്‍ക്കത്ത, ലഖ്നൗ, ഭോപ്പാല്‍, വഡോദര തുടങ്ങിയ സ്ഥലങ്ങളിലും സെലക്ഷന്‍ പ്രക്രിയ നടക്കും. പ്രായപരിധി മുപ്പത് വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ZFI സാമ്പത്തിക സഹായം നല്‍കും. വിവരങ്ങള്‍ക്ക്: www.zakatindia.org


 

Kerala State Civil Service Academy

അക്കാദമിയില്‍ Prelims cum Mains (PCM) Regular, Weekend & Evening  ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. തിരുവനന്തപുരം, പൊന്നാനി, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിലാണ് റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളുള്ളത്. ഒരു വര്‍ഷത്തെ റെഗുലര്‍ ബാച്ചിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുക. ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എല്ലാ ഞായര്‍, രണ്ടാം  ശനി ദിവസങ്ങളിലും അക്കാദമിക്കു കീഴിലുള്ള വിവിധ സെന്ററുകളില്‍ കോച്ചിംഗ് ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ +1 , +2 വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് എല്ലാ സെന്ററുകളിലും നല്‍കുന്നുണ്ട്. ചെങ്ങന്നൂര്‍, കോന്നി, മൂവാറ്റുപുഴ, ആലൂര്‍ (തൃശൂര്‍), കല്യാശേരി (കണ്ണൂര്‍), കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും അക്കാദമിക്ക് സെന്ററുകളുണ്ട്. വിവരങ്ങള്‍ക്ക്: www.ccek.orgസിവില്‍ സര്‍വീസ്  കോഴ്‌സ്/ഹോസ്റ്റല്‍ ഫീസ്റീ ഇമ്പേഴ്‌സ്‌മെന്റ്

കേരള സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് സ്റ്റഡീസ് പൊന്നാനി, യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളിലെ  സിവില്‍ സര്‍വീസ് പഠിതാക്കളായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ വകുപ്പ് കോഴ്‌സ് /ഹോസ്റ്റല്‍ ഫീസ് റീഇമ്പേഴ്‌സ്‌മെന്റ് നല്‍കുന്നു. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും, നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ വരുന്നവര്‍ക്ക് അപേക്ഷിക്കാം. 20000 രൂപ വരെ കോഴ്‌സ് ഫീ ഇനത്തിലും, 10000 രൂപ വരെ ഹോസ്റ്റല്‍ ഫീസ് ഇനത്തിലും ലഭിക്കും. വിവരങ്ങള്‍ക്ക് http://www.minoritywelfare.kerala.gov.in.സിവില്‍ സര്‍വീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സ്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി രണ്ട് മാസത്തെ പ്രിലിമിനറി ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16. വിവരങ്ങള്‍ക്ക്www.ccek.org , Ph: 0471 2313065. മാര്‍ച്ച് 20-ന് ക്ലാസ്സുകള്‍ ആരംഭിക്കും

 

 

 

All India Online Aptitude Test (AIOAT)

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (RCI)  അംഗീകൃത ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 21-ന് നടക്കുന്ന ടെസ്റ്റിന് മാര്‍ച്ച് 15 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. യോഗ്യത 50 ശതമാനം മാര്‍ക്കോടെ +2, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.rehabcouncil.nic.in

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് (NISH) ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. Diploma in India Sign Language Interpreting (DISLI), Diploma in Early Childhood Special Education (Hearing Impairment (DECSE(HI))  എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15. വിവരങ്ങള്‍ക്ക്: http://www.nish.ac.in . AIOAT വഴിയാണ് പ്രവേശനം.

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് അന്ധവിദ്യാലയ അധ്യാപക പരിശീലന കേന്ദ്രത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. വിവരങ്ങള്‍ക്ക്: www.rehabcouncil.nic.in. AIOAT വഴിയാണ് പ്രവേശനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്