Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

വാന്‍ ഡോണിനു പിന്നാലെ ജൊറം വാന്‍ ക്ലവരന്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

നെതര്‍ലാന്റ്‌സിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ (PVV) മുന്‍ പാര്‍ലമെന്റ് അംഗം ജൊറം വാന്‍ ക്ലവരന്‍ ഇസ്‌ലാം ആശ്ലേഷിച്ചു.  ഇസ്‌ലാംഭീതി വളര്‍ത്താനും മുസ്‌ലിംകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞ ഏഴു വര്‍ഷമായി മുന്നില്‍ തന്നെയുായിരുന്ന വാന്‍ ക്ലവരന്റെ ഇസ്‌ലാം സ്വീകരണം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. നെതര്‍ലാന്റ്‌സിനെ ഇസ്‌ലാംമുക്ത രാജ്യമാക്കാന്‍ ആഗ്രഹിച്ച അദ്ദേഹം ബുര്‍ഖക്കും മിനാരങ്ങള്‍ക്കും  നിരോധനം ഏര്‍പ്പെടുത്തിയേ അടങ്ങൂ എന്ന് പ്രതിജ്ഞ പോലും എടുത്തിരുന്നു. ഒരു ഇസ്‌ലാംവിരുദ്ധ പുസ്തക രചനക്കിടയിലാണ് അപ്രതീക്ഷിതമായി തന്റെ ഇസ്‌ലാം സ്വീകരണം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. 2018 ഒക്‌ടോബറില്‍ 'അപോസ്റ്റെറ്റ്: ഫ്രം ക്രിസ്ത്യനിറ്റി റ്റു ഇസ്‌ലാം ഇന്‍ ദി ടൈം ഓഫ് സെക്യുലര്‍ ടെറര്‍' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. ഇസ്‌ലാം  നുണയും  ഖുര്‍ആന്‍ വിഷവുമാണെന്ന് പ്രചരിപ്പിച്ചിരുന്ന ക്ലവരന്‍ തന്റെ പ്രസ്താവനകളെല്ലാം തെറ്റായിരുന്നെന്നും ഫ്രീഡം പാര്‍ട്ടിയുടെ നയനിലപാടാണ് ഇതിനു കാരണമായതെന്നും വ്യക്തമാക്കി.

2010 മുതല്‍ 2014 വരെ ഫ്രീഡം പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായിരുന്നു.  മൊറോക്കോക്കാര്‍ക്കെതിരായ പാര്‍ട്ടി നേതാവ്  ഗീര്‍ട് വൈല്‍ഡേഴ്‌സിന്റെ വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനത്തുനിന്നു രാജി വെച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചിരുന്നെങ്കിലും 2017-ല്‍ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെടുകയാണുായത്. അതോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്ന അര്‍നോഡ് വാന്‍ ഡോണും ഇതിനു മുമ്പ് ഇസ്‌ലാമാശ്ലേഷിച്ചിരുന്നു. ക്ലവരിനെ പ്രശംസിച്ച് വാന്‍ ഡോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 

നെതര്‍ലാന്റ്‌സിലെ ഒരു മില്യനോളം വരുന്ന മുസ്‌ലിംകള്‍  ഡച്ച് ജനതയുടെ 5.8 ശതമാനമു്. അതിലധികവും തുര്‍ക്കി, മൊറോക്കോ വംശജരാണ്. ഇസ്‌ലാംഭീതിയും വംശീയവാദവും ശക്തമാകുന്ന യൂറോപ്യന്‍ നാടുകളില്‍ വാന്‍ ക്ലവരന്‍, വാന്‍ ഡോണ്‍ പോലുള്ളവരുടെ ഇസ്‌ലാമാശ്ലേഷം ഇസ്‌ലാമിനെക്കുറിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നതില്‍ സംശയമില്ല. 

 

 

ശ്രദ്ധയാകര്‍ഷിച്ച് ഹിജാബ് ദിനം

2019 ഫെബ്രുവരി ഒന്നിലെ ലോക ഹിജാബ് ദിനം (വേള്‍ഡ് ഹിജാബ് ഡേ) സവിശേഷ പരിപാടികളാല്‍ സജീവമായിരുന്നു. മലേഷ്യ, നൈജീരിയ, കെനിയ,  സൗത്താഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിക്കപ്പെട്ടതായി ഡെയിലി സബാഹ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മത വിഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ ഹിജാബ് ധാരിണികളായ മുസ്ലിം സ്ത്രീകളെ പിന്തുണക്കണമെന്ന ഉദ്ദേശ്യത്തോടെ 2013-ല്‍  ആരംഭിച്ചതാണ് ഈ ദിനാചരണം. ഇസ്‌ലാം, മുസ്ലിം വിഷയങ്ങളിലുള്ള മുന്‍ധാരണകള്‍  ഇല്ലാതാക്കുക എന്നതാണ് പരിപാടികളുടെ ലക്ഷ്യം. ബംഗ്ലാദേശ്-അമേരിക്കന്‍ ആക്ടിവിസ്റ്റായ നസ്മ ഖാനാണ് ഹിജാബ് ദിനത്തിന് തുടക്കം കുറിച്ചത്. 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാംവിരുദ്ധതയാണ് നസ്മ ഖാനെ ഇതിന് പ്രേരിപ്പിച്ചത്. Free In Hijab,  #World Hijab Day തുടങ്ങിയ ഹാഷ്ടാഗുകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുമു്. മുസ്ലിം വനിതകളോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ ഹെഡ് സ്‌കാര്‍ഫ് ധരിക്കാന്‍ എല്ലാ വര്‍ഷവും വേള്‍ഡ് ഹിജാബ് ഡേ സംഘാടകര്‍ ആഹ്വാനം ചെയ്യാറുണ്ട്. ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരും 45-ലധികം രാജ്യങ്ങളിലായി  70-ലധികം പ്രതിനിധികളും ഇപ്പോള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ പ്രതിനിധികള്‍,  പണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പിന്തുണ നേടിയെടുക്കാനും ഇവര്‍ക്ക് കഴിഞ്ഞു. മുസ്ലിം സ്ത്രീ പതിതയും തടവറയിലുള്ളവളുമാണെന്ന തരത്തിലുള്ള മീഡിയാ പ്രചാരണം നടന്നുകൊണ്ടിരിക്കുമ്പോള്‍  ഹിജാബിനെക്കുറിച്ച ബോധവല്‍ക്കരണം അനിവാര്യമാണെന്നാണ് നസ്മ ഖാന്‍ പറയുന്നത്. 

 

 

 

'നമുക്ക് മസ്ജിദ് സന്ദര്‍ശിക്കാം'

ഗുജറാത്തിലെ അഹ്മദാബാദ് ഉമറുബ്‌നു ഖത്ത്വാബ് മസ്ജിദില്‍ ഇതര മതസ്ഥര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'നമുക്ക് മസ്ജിദ് സന്ദര്‍ശിക്കാം' കാമ്പയിനിന് തുടക്കം കുറിച്ചു. മസ്ജിദ് സന്ദര്‍ശിച്ച് ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകളകറ്റുകയും ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങള്‍ പരിചയപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്യുകയാണ് കാമ്പയിന്റെ ലക്ഷ്യം. വിവിധ മതസ്ഥരായ 150-ലധികം ആളുകള്‍ മസ്ജിദ് സന്ദര്‍ശിക്കുകയും മത നേതൃത്വവുമായി സംവദിക്കുകയും ചെയ്തു. മസ്ജിദിനകം ഇതുവരെ കിട്ടില്ലാത്തവര്‍ക്ക് ഇതൊരു നവ്യാനുഭവമായി. വുദൂ, നമസ്‌കാരം,  ഏക ദൈവ വിശ്വാസം, നബി(സ)യുടെ ചരിത്രം, ഖുര്‍ആന്‍, വിശ്വാസം തെരഞ്ഞെടുക്കാനുള്ള അവകാശം,  പെരുമാറ്റ മര്യാദകള്‍, ഇസ്‌ലാമിക് ബാങ്കിംഗ്, ആത്മഹത്യയെക്കുറിച്ച ഇസ്‌ലാമിക വീക്ഷണം, സാമുദായിക സൗഹാര്‍ദം തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സന്ദര്‍ശകരില്‍നിന്ന് ഹൃദ്യമായ പ്രതികരണമാണ് ലഭിച്ചതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു. ഫാഷിസവും ഇസ്‌ലാം ഭീതിയും ശക്തിയാര്‍ജിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിനെ ഹൃദ്യമായി പരിചയപ്പെടുത്തുന്ന ഇതുപോലുള്ള പരിപാടികള്‍ കേരളത്തിലെ മുസ്‌ലിം  സംഘടനാ നേതൃത്വങ്ങള്‍ക്കും  ആലോചിക്കാവുന്നതാണ്. 

 

 

 

ബെഹ്‌റുസ് ബുച്ചാനിക്ക് വിക്‌ടോറിയന്‍ പുരസ്‌കാരം

ഇറാനിയന്‍ കുര്‍ദിഷ് തടവുപുള്ളി  ആസ്‌ട്രേലിയയുടെ ഉന്നത സാഹിത്യ പുരസ്‌കാരത്തിനര്‍ഹനായി. 'ചീ എൃശലിറ ആൗ േവേല ങീൗിമേശി:െ ണൃശശേിഴ ളൃീാ ങമിൗ െജൃശീെി' എന്ന നോവലിനാണ് ബെഹ്റൂസ്  ബുച്ചാനിക്കു  2019-ലെ  സാഹിത്യത്തിനുള്ള വിക്‌ടോറിയന്‍ അവാര്‍ഡ് ലഭിച്ചത്. തടവിലായതിനാല്‍ ഒരു ലക്ഷം ഡോളര്‍ അടങ്ങുന്ന അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞില്ല. കൂടാതെ 25000 ഡോളര്‍ സമ്മാനത്തുകയുള്ള  വിക്‌ടോറിയന്‍ പ്രൈസും ഈ   കൃതിക്ക് ലഭിച്ചു. മാനുസ്,  നൗറു ജയിലുകളില്‍ തടവുപുള്ളികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍  ഇതില്‍ വിവരിക്കുന്നുണ്ട്. ധാരാളം നിരപരാധികള്‍ അവിടെ പീഡിപ്പിക്കപ്പെടുന്നതിനാല്‍ ഈ നേട്ടം ആഘോഷിക്കാന്‍ കഴിയില്ലെന്നാണ് ബുച്ചാനി പറയുന്നത്. 

കടല്‍ മാര്‍ഗേണ ആസ്ട്രേലിയയില്‍ എത്തുന്ന അഭയാര്‍ഥികളെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് രാഷ്ട്രം സ്വീകരിക്കുന്നത്. ക്രൂരമായ ഈ നയം അവാര്‍ഡ് ലബ്ധിയോടു കൂടി ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. മൊബൈല്‍ ടെക്സ്റ്റ് മെസേജുകള്‍ ഉപയോഗിച്ചാണ് ബുച്ചാനി നോവല്‍ എഴുതിയത്. ഫാന്റസി, കവിത, ഗദ്യം,  ചരിത്രം എന്നിവയുടെ സങ്കലനമാണ് ബുച്ചാനിയുടെ നോവല്‍. പത്രപ്രവര്‍ത്തകനും സിനിമാ സംവിധായകനും കവിയുമായ ബുച്ചാനി മൊബൈല്‍ സന്ദേശങ്ങളിലൂടെ അക്കാദമിഷ്യനായ ഓമിദ് തോഫിഗിയാനിനു തന്റെ നോവല്‍ ഭാഗങ്ങള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരത്തിനു അയച്ചു കൊടുത്താണ് പുസ്തകം തയാറാക്കിയത്. ഇപ്പോഴും മാനുസ് ദ്വീപില്‍ കഴിയുന്ന ബുച്ചാനിക്കും  മറ്റു അഭയാര്‍ഥികള്‍ക്കും ആസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനു അനുവാദം ലഭിച്ചിട്ടില്ല.  2013-ല്‍ ആസ്‌ട്രേലിയന്‍ തീരത്തണഞ്ഞ ബുച്ചാനിയെയും സംഘത്തെയും സൈന്യം അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു തടസ്സം നേരിട്ടതിനാല്‍ ഇറാനില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു ബുച്ചാനി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍