Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

നിംഹാന്‍സില്‍ ഒഴിവുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

ബംഗളൂരു ആസ്ഥാനമായ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (നിംഹാന്‍സ്) ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 63 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.nimhans.ac.in  എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് The Director, Nimhans, P. B. No: 2900, Hosur road , Bengaluru - 560029, India എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 12. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

 

ഡിപ്ലോമ ഇന്‍ പാക്കേജിംഗ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (ഐ.ഐ.പി) ഒന്നര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പാക്കേജിംഗ് (കറസ്‌പോണ്ടന്‍സ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, കൊമേഴ്സ് & ആര്‍ട്‌സില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് / ടെക്‌നോളജിയില്‍ ഡിപ്ലോമ, വ്യവസായ മേഖലയില്‍ ഓപ്പറേഷനല്‍ തലത്തില്‍ പ്രൊഡക്ഷന്‍, പര്‍ച്ചേഴ്സ്, മാര്‍ക്കറ്റിംഗ്, ക്വാളിറ്റി കണ്‍ട്രോള്‍...ലരേ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, അഹ്മദാബാദ് എന്നിവയാണ് ഐ.ഐ.പി സെന്ററുകള്‍. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി ഡിസംബര്‍ 21. അയക്കേണ്ട വിലാസം: Indian Institute of Packaging, E-2 MIDC Area, Chakala, Andheri (E), Mumbai 400 093 Ph: 28219803/6751/9469/825/4631. വിവരങ്ങള്‍ക്ക് http://www.iip-in.com/ജെസ്റ്റ് യോഗ്യതാ പരീക്ഷക്ക്ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

2019 ഫെബ്രുവരിയില്‍ നടക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (ജെ.ഇ.എസ്.ടി) പരീക്ഷക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. രാജ്യത്തെ 30-ല്‍ പരം മുന്‍നിര ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ ന്യൂറോ സയന്‍സ്, തിയററ്റിക്കല്‍  കമ്പ്യൂട്ടര്‍ സയന്‍സ്, കംപ്യൂറ്റേഷണല്‍ ബയോളജി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ പി.എച്ച്.ഡി/ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകളിലെ പ്രവേശനമാണ് ജെസ്റ്റ് വഴി നടത്തുന്നത്. ജെസ്റ്റ് സ്‌കോറിന് ഒരു വര്‍ഷത്തെ വാല്യു ഉണ്ട്. 2019 ഫെബ്രുവരി 17-നാണ് ടെസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jest.org.in

 

 

ബനാറസില്‍ എം.ബി.എ

ബനാറസ് ഹിന്ദു സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 10+2+3 പാറ്റേണില്‍ ഡിഗ്രി/അഗ്രികള്‍ചര്‍, മെഡിസിന്‍, നിയമം, എജുക്കേഷന്‍, ടെക്‌നോളജി, എന്നിവയില്‍ ബിരുദം / 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷ നല്‍കാം, ഇവര്‍ 2019 ജൂണ്‍ 30-ന് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കാറ്റ് സ്‌കോര്‍, അക്കാദമിക മികവ്, ഗ്രൂപ്പ് ഡിസ്‌കഷന്‍  എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 % റിസര്‍വേഷന്‍ ഉണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 28. വിശദ വിവരങ്ങള്‍ക്ക്: http://www.bhu.ac.in/fms/ or Email: admissions@fmsbhu.ac.in 

 

 

നിഫ്റ്റില്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ ചെയ്യാം

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (NIFT) ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി ബാച്‌ലര്‍, മാസ്റ്റര്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, നൈറ്റ് വിയര്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍, മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി, മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മന്റ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്ത് 16 നിഫ്റ്റ് സെന്ററുകളുണ്ട്. https://applyadmission.net/NIFT2019 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  ക്യാമ്പസുകളുണ്ട്. ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് 23 വയസ്സാണ് പ്രായപരിധി, പി.ജിക്ക് പ്രായപരിധിയില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 28. ഫൈനോടു കൂടി ജനുവരി 3 വരെ. വിശദ വിവരങ്ങള്‍ക്ക്: www.nift.ac.in

 

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി Chennai,  Hoshiarpur , Bhatinda / Mansa - Punjab കേന്ദ്രങ്ങളിലെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ/ടെസ്റ്റ് നടത്തുന്നു. നവംബര്‍ 12 മുതല്‍ 25  വരെയുള്ള തീയതികളിലായി 68 പോസ്റ്റുകളിലേക്കാണ് ഇന്റര്‍വ്യൂ / ടെസ്റ്റ് നടക്കുന്നത്. ഇന്റര്‍വ്യൂ / ടെസ്റ്റ് തീയതി, പോസ്റ്റ്, യോഗ്യത, പ്രായപരിധി, പോസ്റ്റിംഗ് സ്ഥലം...etc തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ http://www.nie.gov.in/careers.php എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

ഐ.ഐ.ടി ഭുവനേശ്വറില്‍ പി.എച്ച്.ഡി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഭുവനേശ്വര്‍ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് ഓഷ്യന്‍ & ക്ലൈമറ്റ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ് & മാനേജ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഇലക്ട്രിക്കല്‍ സയന്‍സസ്, മെക്കാനിക്കല്‍ സയന്‍സസ്, മിനറല്‍സ്, ഹ്യുമാനിറ്റീസ്, ബേസിക് സയന്‍സസ് എന്നീ ഡിപാര്‍ട്ട്‌മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iitbbs.ac.in

 

 

ബയോളജി & ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സ്  യോഗ്യതാ പരീക്ഷ

ജോയിന്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി & ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സ് (JGEEBILS) പരീക്ഷക്ക് നവംബര്‍ 12 വരെ അപേക്ഷിക്കാം. ഡിസംബര്‍ 9-ന് നടക്കുന്ന യോഗ്യതാ പരീക്ഷ ദേശീയ പ്രാധാന്യമുള്ള 16 സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റ് ആണ്. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. വിവരങ്ങള്‍ക്ക്: http://univ.tifr.res.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍