Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

JIPMER അധ്യാപക ഒഴിവുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (JIPMER) ല്‍ വിവിധ അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല്‍പതിലധികം വിഭാഗങ്ങളിലെ 67 പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 21 തസ്തികകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 വൈകു: 4.30. യോഗ്യത, വയസ്സ്, തെരഞ്ഞെടുപ്പു രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.jipmer.puducherry.gov.in


 

ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍  ഓണ്‍ലൈന്‍ കോഴ്‌സുകള്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (NIDM) വേള്‍ഡ് ബാങ്കുമായി ചേര്‍ന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നു. ദുരന്ത നിവാരണങ്ങളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നല്‍കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ രണ്ട് തരത്തിലുള്ള കോഴ്‌സുകളാണ് നല്‍കിവരുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന Comprehensive Natural Disaster Risk Management Framework Course-ഉം, Thematic Course-ല്‍ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഒമ്പത് തരത്തിലുള്ള കോഴ്‌സുകളുമാണ് നല്‍കുന്നത്. കോഴ്‌സ് ഫീ യഥാക്രമം 1000, 1500 രൂപയാണ്. അപ്ലിക്കേഷന്‍ ഫോമിനും, കോഴ്സ് കലണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു http://www.nidm.gov.in/online.asp  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോറം ു prgmgr@onlinenidm.gov.in എന്ന മെയിലിലേക്ക് അയക്കണം, കൂടാതെ Executive Director, National Institute of Disaster Management, 5-B, IIPA Campus, IP Estate, Ring Road, New Delhi-110002  എന്ന അഡ്രസ്സിലേക്കും അയക്കണം.

 

സൗജന്യ RTI കോഴ്‌സ്

വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക, ഈ നിയമം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ഗവണ്‍മെന്റ് സൗജന്യമായി ആര്‍.ടി.ഐ കോഴ്‌സ് നല്‍കുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അടുത്ത ബാച്ച് ആഗസ്റ്റ് അവസാനം ആരംഭിക്കും. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍:  8281064199. വിവരാവകാശ നിയമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://rti.img.kerala.gov.in എന്ന ആര്‍.ടി.ഐ നോളജ് പോര്‍ട്ടലില്‍ ലഭ്യമാണ്. 

 

പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍ച്ച് ആന്റ്ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഒഴിവുകള്‍ 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO)-ലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെയുള്ള 494 തസ്തികയില്‍ 130 എണ്ണം ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. ബി.എസ്.സി/എഞ്ചിനീയറിംഗ്, ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, അനുബന്ധ വിഷയങ്ങളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 28 വയസ്സ് (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). രാജ്യത്തെ 60-ഓളം വരുന്ന സെന്ററുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29. പ്രവേശന പരീക്ഷക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക്: https://www.drdo.gov.in  

 

കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ന്യൂനപക്ഷ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും  നല്‍കുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, ടോപ്പ് ക്ലാസ് എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നല്‍കുന്ന നാഷ്‌നല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹയര്‍ എജുക്കേഷന്‍ വകുപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്‍കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്: https://scholarships.gov.in s‑lÂ-¸‑v s‑U-k‑v--I‑v: 0120þ6619540‑, helpdesk@nsp.gov.in  

 

 

വഖ്ഫ് ബോര്‍ഡിന്റെ പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പ്

മെഡിക്കല്‍, എഞ്ചിനീയറിംഗ്,  മാനേജ്മെന്റ്, നിയമം, ഐ.ടി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകര്‍ മുന്‍ പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായിരിക്കണം (ബി.ടെക് ലാറ്ററല്‍ എന്‍ട്രികാര്‍ക്കും അപേക്ഷിക്കാം). പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ഒക്‌ടോബര്‍ 31-നകം Administrative cum Accounts Officer , Kerala State Wakf Board, Near International Stadium, VIP Road, Kaloor 682 017 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും: www.keralastatewakfboard.in


 

ASAP- സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്

പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന Additional Skill Acquisition Programme (ASAP) ല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്സിക്യൂട്ടിവ്‌സിനെ (SDE) നിയമിക്കുന്നു. അസാപ്പ് നല്‍കുന്ന സിലബസ് അനുസരിച്ച് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി വിഷയങ്ങളില്‍ ട്രെയ്‌നിംഗ് നല്‍കുക എന്നതായിരിക്കും എസ്.ഡി.ഇമാരുടെ ഉത്തരവാദിത്തം. പ്രവൃത്തി ദിനങ്ങളില്‍ ഒരു മണിക്കൂറും, തെരഞ്ഞെടുത്ത അവധി ദിനങ്ങളില്‍ 3-4 മണിക്കൂറുമാണ് ട്രെയ്‌നിംഗ് ക്ലാസ് എടുക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://asapkerala.gov.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍