Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

നവ ഹിന്ദുത്വ രാഷ്ട്രീയത്തിന് വഴങ്ങാത്ത അംബേദ്കര്‍

ഡോ. സയ്യിദ് മുഹമ്മദ് അനസ്

''ഭരണഘടനാ ശില്‍പിയും ഇന്ത്യയിലെ ദലിത് പിന്നാക്ക ജനവിഭാഗത്തിന്റെ വിമോചകനുമായ ഡോ. അംബേദ്കറെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി വ്യാഖ്യാനിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങളുടെ പൊള്ളത്തരം തുറന്നുകാണിച്ച് സംഘ് പരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അംബേദ്കറുടെ വിമോചന ആശയങ്ങളും ഭിന്ന ധ്രുവങ്ങളിലാണെന്ന് സ്ഥാപിക്കുന്ന പുസ്തകം. ഒപ്പം സംഘ് പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിക് അധീശത്വത്തിന്റെ മസ്തകം പിളര്‍ത്തുന്ന 'ജാതി ഉന്മൂലനം' എന്ന അംബേദ്കര്‍ കൃതിയുടെ  സംഗ്രഹ വിവര്‍ത്തനവും'' എന്നാണ് അംബേദ്കറും നവ ഹിന്ദുത്വ രാഷ്ട്രീയവും എന്ന കൃതിയയെ പ്രസാധകര്‍  പരിചയപ്പെടുത്തുന്നത്. പേജുകള്‍ മറിച്ചുനോക്കിയാല്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന പ്രൗഢമായ ഒരു കൊച്ചു കൃതിയാണിത്്. രാം പുനിയാനിയാണ് ഗ്രന്ഥകര്‍ത്താവ്.

ദലിതുകളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ നിയമങ്ങള്‍ സര്‍ക്കാര്‍ കൊുവരിക, അവര്‍ക്കെതിരെ ക്രൂരതകള്‍ വര്‍ധിച്ചുവരിക തുടങ്ങിയ സമകാലിക രാഷ്ട്രീയ പരിസരത്ത് ഈ പുസ്തകത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദലിതുകളുടെ നേതൃത്വത്തില്‍ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നതിന് ചരിത്രപരമായും മത-ജാതിപരമായും തന്നെ കാരണങ്ങളുണ്ടെന്ന് പുസ്തകത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും.

ഇന്ത്യയില്‍ ഫാഷിസത്തിന്റെ വേരുകളെയും അത് സമൂഹത്തില്‍ തീര്‍ക്കുന്ന വെറുപ്പിനെയും കാലുഷ്യങ്ങളെയും  കുറിച്ച് അക്കാദമിക തലത്തില്‍ തന്നെ പഠനം നടത്തുന്ന  എഴുത്തുകാരനാണ് രാം പുനിയാനി. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പല കൃതികളും ഉണ്ടുതാനും. അതില്‍നിന്നും കുറച്ച് വ്യത്യസ്തവും കാലികവുമായ കൃതിയാണ് 'അംബേദ്കറും നവ ഹിന്ദുത്വ രാഷ്ട്രീയവും.'

ഹിന്ദുത്വ രാഷ്ട്രീയവും, അംബേദ്കര്‍ തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും  എന്തിനാണോ ഉഴിഞ്ഞുവെച്ചത് ആ രാഷ്ട്രീയവും വിപരീത ദിശയിലാണുള്ളത് എന്ന് ഈ കൃതി  തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നു.

അംബേദ്കറുടെ ഏറ്റവും പ്രധാന രചനയും ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണവുമായ അിിശവശഹമശേീി ീള ഇമേെല ന്റെ സംഗ്രഹ വിവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടു്. അംബേദ്കറുടെ നടക്കാതെ പോയ ഒരു പ്രസംഗത്തിന്റെ ലിഖിത രൂപമാണ് 'ജാതി ഉന്മൂലനം' എന്ന പേരില്‍ അദ്ദേഹം പിന്നീട് പ്രസിദ്ധീകരിച്ച ആ കൃതി.

പ്രസ്തുത പ്രസംഗത്തിന്റെ 26  പോയിന്റുകള്‍  വളരെ  ചുരുക്കിയും ലളിതമായും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.  ഹിന്ദു ധര്‍മത്തോടും ജാതിവ്യവസ്ഥയോടും  രൂക്ഷമായി  എതിര്‍പ്പുകള്‍ പറയുന്ന ഈ പ്രഭാഷണത്തിന്റെ   അവസാനത്തെ പോയിന്റാണ്  'ഞാന്‍  ഹിന്ദുമതം  ഉപേക്ഷിക്കുകയാണ്' എന്ന അംബേദ്കറുടെ വെളിപ്പെടുത്തല്‍.

അംബേദ്കര്‍ ആശയങ്ങള്‍ക്ക് ഒരു ഹിന്ദു അനുകൂല ഛായ  നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആര്‍.എസ്.എസ്   പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. അവരുടെ മുഖപത്രങ്ങള്‍ വിശേഷാല്‍ പതിപ്പുകളും ഇറക്കിയിരുന്നു. അംബേദ്കറുടെയും ആര്‍.എസ്.എസിന്റെയും ആശയങ്ങള്‍ തമ്മില്‍ അത്തരം ഒരു സമീകരണവും സാധ്യമല്ലെന്നാണ് ഈ പുസ്തകം സമര്‍ഥിക്കുന്നത്.

അംബേദ്കര്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ കടുത്ത  വിമര്‍ശകനായിരുന്നു. ഇന്ത്യന്‍ ദേശീയത, മതേതരത്വം, സാമൂഹികനീതി എന്നിവയുടെ വക്താവുമായിരുന്നു. അതേസമയം  ആര്‍.എസ്.എസ്  രണ്ട്  അടിസ്ഥാന സ്തംഭങ്ങളുടെ മുകളിലാണ്  നിലകൊണ്ടത്. അതിലൊന്ന്  ബ്രാഹ്മണിക്കല്‍ ഹിന്ദുയിസവും രണ്ടാമത്തേത് ഹിന്ദു ദേശീയതയുമാണ്.

ആര്‍.എസ്.എസും ഹിന്ദുത്വ ആശയങ്ങളും കടുത്ത സ്ത്രീവിരുദ്ധമാണെന്നു കൂടി  ഈ പുസ്തകം വിവരിക്കുന്നുണ്ട്. സീതയെ പറ്റിച്ച രാമനെയും,  ദലിതനായ ശംബുകനെ വിദ്യ അഭ്യസിച്ചതിനാല്‍, അവന്റെ കഴുത്തറുത്തു കൊന്ന ശ്രീരാമന്റെ ബ്രാഹ്മണ നീതിയെയും ഈ കൃതി അനാവരണം ചെയ്യുന്നു. സ്ത്രീകള്‍ക്ക് സംഘ് നേതൃത്വത്തില്‍  കല്‍പ്പിക്കുന്ന   അസ്പൃശ്യതയും പുസ്തകത്തില്‍ വിവരിക്കുന്നു.

ഒരു വശത്ത് അംബേദ്കറെ ഹിന്ദുത്വത്തിന്റെ പ്രതീകമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍,  മറുവശത്ത് ഹിന്ദുത്വ അജ, ജാതിശ്രേണീ വ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. തങ്ങളുമായി ബന്ധപ്പെട്ട വിവിധ സംഘടനകളിലൂടെ അത് തിരിച്ചുകൊണ്ടുവരാന്‍ വ്യവസ്ഥാപിത ശ്രമങ്ങള്‍ നടത്തുന്നു. ബാബാ സാഹെബിന്റെ യഥാര്‍ഥ പാന്ഥാവിനെയും, ഹിന്ദുത്വ രാഷ്ട്രീയം നിര്‍മിച്ച മിഥ്യയെയും തമ്മില്‍ തിരിച്ചറിയുക അത്യന്താപേക്ഷിതമാണ്. 

യാസര്‍ ഖുത്വ്ബാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ളത്. ഭാഷ ലളിതമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍