Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

 

 സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഓപ്ഷന്‍ വിഷയങ്ങളായെടുത്ത് +2 അഥവാ തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ആകെയുള്ളതില്‍ 20 ശതമാനം  സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31-ന്  27 വയസ്സില്‍ കൂടാന്‍ പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത സമയത്തിനുള്ളില്‍ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചലാന്‍ സഹിതം അതത് ജില്ലയിലുള്ള നഴ്‌സിംഗ് സ്‌കൂളില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് '2018-ലെ നഴ്‌സിംഗ് കോഴ്‌സിനുള്ള അപേക്ഷ' എന്ന് പ്രത്യേകം കാണിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.dhskerala.gov.in

 

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT)

വ്യോമസേനയിലേക്ക് വഴിയൊരുക്കുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി(AFCAT)ന് അപേക്ഷ ക്ഷണിച്ചു. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ & നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് വിജ്ഞാപനമായത്. എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി, മീറ്റിയറോളജിക്കല്‍ എന്‍ട്രി വഴിയും തെരഞ്ഞെടുക്കും. പ്രായപരിധി 20-26 വയസ്സ്. ഫ്‌ളയിങ് ഓഫിസര്‍ ആവാന്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം/ ബിടെക്/തത്തുല്യ യോഗ്യത, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ നിര്‍ദിഷ്ട എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. നോണ്‍  ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ തസ്തികകള്‍ക്കനുസരിച്ച് വിവിധ യോഗ്യതകളാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ആഗസ്റ്റിലാണ് ഓണ്‍ലൈന്‍ പരീക്ഷ. വിവരങ്ങള്‍ക്ക്: www.afcat.cdac.in

 

 

ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍  6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ  തൊഴില്‍ പരിശീലനവും കൂടി ചേര്‍ന്നതാണ് കോഴ്‌സ് കാലയളവ്. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പെന്റും ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 650 രൂപ. പ്രോസ്‌പെക്ടസ്സും  അപേക്ഷാ ഫോമും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ജൂലൈ 21-ന് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

 

സി-ടെറ്റ്  അധ്യാപക യോഗ്യതാ പരീക്ഷ

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി- ടെറ്റ്) സെപ്റ്റംബറില്‍ നടക്കും. വിവിധ കാറ്റഗറിയായി രണ്ട് പേപ്പറില്‍ നടക്കുന്ന പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ചും ഓരോ വിഷയങ്ങളുടെയും സിലബസ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ www.ctet.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 19.

 

 

ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്‌സുകള്‍ക്ക്  അപേക്ഷിക്കാം 

Sports Authority of India (SAI) ലക്ഷ്മിഭായി നാഷ്‌നല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ)യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. Bachelor of Physical Education (BPEd.) 2 Years, Master of Physical Education (MPE)  2 Years,  Post Graduate Diploma in Health and Fitness Management  (PGDHFM) 1 Year   എന്നീ കോഴ്സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. മിടുക്കര്‍ക്ക് അക്കാദമിക് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സ്‌പോര്‍ട്‌സ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിക്കും. അപേക്ഷാ തീയതി ജൂലൈയില്‍  പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://lncpe.gov.in

 

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫൗണ്ടേഷന്‍ കോഴ്‌സ്

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ല്‍ സ്‌ക്രീന്‍ ആക്റ്റിംഗില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തുന്നു. ആഗസ്റ്റ് 6 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ഇരുപത്തിമൂന്ന് ദിവസത്തെ കോഴ്‌സിന് ആഗസ്റ്റ് ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 20  വൈകുന്നേരം നാല് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ftiindia.com


 

IIM-ല്‍ രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ലോമ

 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) രണ്ട് വര്‍ഷത്തെ Executive Post Graduate Programme (EPGP) in Management  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ബിരുദം/ തത്തുല്യ യോഗ്യത, ബിരുദത്തിനു ശേഷം പ്രഫഷണല്‍/ മാനേജ്മന്റ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം എന്നിവയാണ്  യോഗ്യത.  ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മൂന്ന് ക്ലാസ്സുകളാണ്  ഉണ്ടാവുക (ശനി, ഞായര്‍ ഉള്‍പ്പെടെ). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13.  കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iimk.ac.in,  Contact: 04952809417, 223, 412, 225.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍