Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

ഹല്ലാഖിന്റെ ഡികൊളോണിയല്‍ വ്യവഹാരങ്ങള്‍

പി. റിന്‍ഷാദ്

നവവിമര്‍ശന പദ്ധതിയായ ഡികൊളോണിയല്‍, വിശിഷ്യാ ഇസ്‌ലാമിക് ഡികൊളോണിയല്‍ വ്യവഹാരത്തിന്റെ ഭാഗമായി എഴുതപ്പെട്ട കനപ്പെട്ട അക്കാദമിക ഗ്രന്ഥമാണ് വാഇല്‍ ഹല്ലാഖിന്റെ THE IMPOSSIBLE STATE: Islam, Politics and Modernity’s Moral Predicament. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സയ്യിദ് മൗദൂദി, സയ്യിദ് ഖുത്വ്ബ് പോലുള്ള ധൈഷണികരും മുന്നോട്ടുവെച്ച ഹാകിമിയ്യത്ത്, ശരീഅത്തിന്റെ പ്രയോഗവത്കരണം തുടങ്ങിയ ചിന്തകളെ വിപുലീകരിക്കുന്നതിനുള്ള സാധ്യതകളെ കൂടി അന്വേഷിക്കുന്നു് ഹല്ലാഖിന്റെ ഈ കൃതി.

ലോകവ്യാപകമായി പ്രചാരത്തിലുള്ള കേന്ദ്രിത രാഷ്ട്രീയ ഘടനയെയും ഈ സവിശേഷ ഘടനക്ക് ന്യായീകരണമാകുന്ന ജ്ഞാനശാസ്ത്രത്തെയും (ഋുശേെമാീഹീഴ്യ) അപനിര്‍മിക്കാനുള്ള ആലോചനകളാണ് ഡി കൊളോണിയാലിറ്റി. ഡി കൊളോണിയല്‍ വായനകള്‍ സവിശേഷമാകുന്നത് യൂറോപ്യേതര ജ്ഞാനശാസ്ത്രയിടങ്ങളില്‍നിന്ന് ജ്ഞാനം അന്വേഷിക്കുകയും അവയെ പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നിടത്താണ്. കൊളോണിയാലിറ്റിയുടെ അപനിര്‍മാണം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ വായനയെ ഇസ്‌ലാം-മുസ്‌ലിം ഇടങ്ങളില്‍നിന്ന് സമീപിക്കുകയാണ് ഇസ്‌ലാമിക് ഡി കൊളോണിയാലിറ്റി.

മാക്ഗില്‍ യൂനിവേഴ്‌സിറ്റി  പ്രഫസറായി സേവനമനുഷ്ഠിക്കുകയും ഇസ്‌ലാമിക് സ്റ്റഡീസില്‍ ജെയിംസ് മാക്ഗില്‍ പ്രഫസര്‍ പദവി ലഭിക്കുകയും ചെയ്ത ഹല്ലാഖ് നിലവില്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ അവലോണ്‍ ഫൗണ്ടേഷനില്‍ ഹ്യുമാനിറ്റീസ് പ്രഫസറായി ജോലിചെയ്യുന്നു. നിയമം, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, തര്‍ക്ക ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന ജ്ഞാന മേഖലകളില്‍ ഗവേഷണം നടത്തുന്ന അദ്ദേഹത്തിന്റെ തന്നെ Shari'a: Theory, Practice, Transformations എന്ന ഗ്രന്ഥത്തിലെ അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് THE IMPOSSIBLE STATE-നെ ആമുഖത്തില്‍ പരിചയപ്പെടുത്തുന്നത്.

'സ്റ്റേറ്റ്' അഥവാ 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന പരികല്‍പനയെ റദ്ദ് ചെയ്തുകൊണ്ടാണ് ഹല്ലാഖ് തന്റെ നിരീക്ഷണങ്ങള്‍ വികസിപ്പിക്കുന്നത്. 'നാഷന്‍ സ്റ്റേറ്റ് അധികാരം' മുസ്‌ലിംകള്‍ക്ക് ഫിറ്റല്ല എന്ന് തുടക്കത്തിലേ പറഞ്ഞുവെക്കുന്നുണ്ട്. സ്റ്റേറ്റ് സങ്കല്‍പ്പത്തിനു പകരം നൂറ്റാണ്ടുകളായി വികസിച്ചു വന്ന 'കഹെമാശര ഏീ്‌ലൃിമിരല' എന്ന മാതൃകയെ പ്രതിഷ്ഠിക്കുകയും, തുടര്‍ന്ന് ഇസ്‌ലാമിക് ഗവണ്‍മെന്റിന്റെ സാധ്യത അന്വേഷിക്കുകയുമാണ് ചെയ്യുന്നത്. യൂറോ പാരമ്പര്യത്തില്‍നിന്ന് ജ•മെടുത്ത നാഷന്‍ സ്റ്റേറ്റ് നിരന്തരമായി  അത്തരമൊരു പാമ്പര്യത്തെയാണ് പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. നാഷന്‍  സ്റ്റേറ്റില്‍ നിയമനിര്‍മാണം, കാര്യനിര്‍വഹണം, ജുഡീഷ്യറി എന്നീ മൂന്ന് കാറ്റഗറിയിലായാണ് അധികാരം വിഭജിക്കപ്പെട്ടിരിക്കുന്നതെന്നും നിരീക്ഷിക്കുന്നു.

നാഷന്‍ സ്റ്റേറ്റിലെ നിയമം, പരമാധികാരം തുടങ്ങിയ വിഷയങ്ങളില്‍ വ്യതിരിക്തമായ നിലപാടാണ് ഹല്ലാഖ് വെച്ചുപുലര്‍ത്തുന്നത്. ദൈവത്തെ പരമാധികാരിയാക്കിയുള്ള ഹാകിമിയ്യത്തിന്റെ സ്ഥാപനമാണ് അദ്ദേഹത്തിന് രാഷ്ട്രം. പരമമായ അധികാരവും വിധേയത്വവും അല്ലാഹുവിനാകുന്ന, അവന്റെ ഇഛകള്‍ (ശരീഅത്ത്) നടപ്പിലാക്കുന്ന ഒരു രാഷ്ട്ര കണ്‍സപ്റ്റാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ശരീഅത്തിനെക്കുറിച്ച നിലവിലെ ബോധങ്ങള്‍ ഈയൊരര്‍ഥത്തിലല്ല നിലനില്‍ക്കുന്നത്. അതെങ്ങനെയാണ് രൂപപ്പെട്ടതെന്ന് ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ശരീഅത്ത് മനസ്സിലാക്കപ്പെട്ടതും പ്രയോഗവല്‍ക്കരിച്ചതും അതത് നാടുകളിലെ നാട്ടുനടപ്പിനോടും പ്രാദേശിക നിയമങ്ങളോടും ഇടപഴകിക്കൊണ്ടാണ്.  അന്ന് സമൂഹത്തെയും ഗവണ്‍മെന്റിനെയുമൊക്കെ നിയന്ത്രിക്കുന്ന പരമമായ ധാര്‍മിക നിയമമായും സാമൂഹിക കര്‍തൃത്വമായുമൊക്കെ ശരീഅത്ത് നിലനില്‍ക്കുന്നുായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ അധിനിവേശത്തോടെ ശരീഅത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അധികാരം തകര്‍ക്കപ്പെടുകയും വ്യക്തിനിയമങ്ങള്‍ക്ക് തെളിവെടുക്കാനുള്ള അസംസ്‌കൃത വസ്തുവായി അത് മാറ്റപ്പെടുകയും ചെയ്തു. പിന്നീടത് ദേശരാഷ്ട്രത്തിന്റെ അധികാരഘടനയിലേക്ക് പുനരാവിഷ്‌കരിക്കപ്പെടുകയുണ്ടായി. 

ശരീഅത്ത് പിന്നീട് രണ്ട് തലങ്ങളിലായാണ് പ്രധാനമായും മനസ്സിലാക്കപ്പെട്ടത്. ഒന്ന്, ശരീഅത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാതെയും നടപടിക്രമങ്ങള്‍ ഒട്ടും പാലിക്കാതെയും ഭീകര ഗ്രൂപ്പുകള്‍ നടത്തുന്ന തലവെട്ടുക, കല്ലെറിഞ്ഞു കൊല്ലുക പോലുള്ള ശിക്ഷാ നടപടികളിലൂടെ. ര്, കേവലം വ്യക്തിനിയമമായും ദൈവവുമായുള്ള വ്യക്തിയുടെ ബന്ധമായും മാത്രം അത് മനസ്സിലാക്കപ്പെട്ടു.

കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപമാറ്റം ചെയ്യപ്പെട്ട ശരീഅത്തീ ബോധങ്ങളില്‍നിന്ന് മുക്തമായിട്ട് വേണം ശരീഅ വായനകള്‍ നടത്തേണ്ടത്. സാമൂഹിക കര്‍തൃത്വം, അഥോറിറ്റി എന്നീ സ്ഥാനങ്ങളില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു ശരീഅത്ത് എന്ന വസ്തുത അഭിമുഖീകരിച്ചുകൊണ്ട് കൂടിയാണ് പുതിയ ഇജ്തിഹാദുകള്‍  വിശിഷ്യാ രാഷ്ട്രീയ ഇജ്തിഹാദുകള്‍ നടത്തേണ്ടത്. പുസ്തകത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഇസ്‌ലാമിക് ഗവേണന്‍സിന്റെ വിചാര മാതൃകയെയും ആധുനിക ദേശരാഷ്ട്രത്തിന്റെ വിചാര മാതൃകയെയും സസൂക്ഷ്മം വിലയിരുത്താനാണ് ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. മൊഡേണിറ്റിയുടെ നിയമം, രാഷ്ട്രീയം, ധാര്‍മികത, മാതൃകാ ജീവിതം തുടങ്ങിയവയോടുള്ള കാഴ്ചപ്പാടുകളെയും ധാരണകളെയും വിമര്‍ശനാത്മകമായാണ് അദ്ദേഹം സമീപിക്കുന്നത്. 

ഭരണഘടനയെ നിദാനമാക്കി സമഗ്രാധിപത്യത്തിന്റെ മാനദണ്ഡം, നിയമവാഴ്ച എന്നിവ അന്വേഷിക്കുന്ന മൂന്നാം അധ്യായത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും അധികാരവികേന്ദ്രീകരണത്തെക്കൂടി ചര്‍ച്ചാവിഷയമാക്കുന്നു. ഇത്തരമൊരു സമീപനത്തിന് കാരണമായി രണ്ട് കാര്യങ്ങളാണ് പ്രധാനമായി അദ്ദേഹം ഉന്നയിക്കുന്നത്: ഒന്ന്, ഒരു ഭരണഘടനയുടെ ഫ്രെയിംവര്‍ക്കും ഘടനയുമൊക്കെ ഇസ്‌ലാമിക് ഗവേണന്‍സിലും ആധുനിക രാഷ്ട്രത്തിലുമൊക്കെ എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാനും അതിലുപരി ഇരു വ്യവസ്ഥകളുടെയും ചരിത്രപശ്ചാത്തലവും പരിധികളും ബോധ്യപ്പെടാനും.  രണ്ട്, ഇരു വ്യവസ്ഥകളുടെയും ഭരണഘടനാ വ്യത്യാസങ്ങളും വ്യതിരിക്തതകളും മനസ്സിലാക്കുക. നാലാം ഭാഗത്ത്, നിയമത്തിന്റെ അര്‍ഥം, വ്യാഖ്യാനം, ധാര്‍മികതയും നിയമവും തമ്മിലുള്ള ബന്ധം, ഇസ്‌ലാമിക് ഗവേണന്‍സിലും മോഡേണ്‍ സ്റ്റേറ്റിലും നിയമത്തിന്റെയും  ധര്‍മത്തിന്റെയും പ്രസക്തി തുടങ്ങിയ അന്വേഷണങ്ങളാണ്.

ഇസ്‌ലാമിക ഭരണ സംവിധാനത്തിന്റെ സ്ഥാപനം, നിലനില്‍പ്  ഒക്കെ അസാധ്യമാണെന്ന വാദം ഉന്നയിക്കുമ്പോള്‍ ആധുനിക സ്റ്റേറ്റിന്റെ അവസ്ഥകള്‍ മുന്നില്‍ വെച്ച് തിരിച്ചാക്രമണം നടത്താമെന്നാണ് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത്. അവസാന ഭാഗത്ത് നാഷന്‍ സ്റ്റേറ്റിന്റെ വിവിധങ്ങളായ പ്രതികൂലാവസ്ഥകളെ വിവരിക്കുകയാണ്. ഈസ്റ്റ്- വെസ്റ്റ് എന്ന ദ്വന്ദ്വങ്ങളെയൊക്കെ റദ്ദ് ചെയ്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനെ സാര്‍വലൗകികമായി വ്യാഖ്യാനിക്കാനും സ്ഥാപിക്കാനും പ്രയത്‌നിക്കുന്ന 'മോഡേണ്‍ മുസ്‌ലി'മിനെ കൂടി  ഈ ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.  

(ആലുവ അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍