Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

ലോ അക്കാദമി: ശാശ്വത പരിഹാരമാണ് വേണ്ടത്

കെ.എസ് നിസാര്‍

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം ഏറെ സാമൂഹിക ശ്രദ്ധ നേടുകയുായി. ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെ വ്യാപ്തി ദിനംതോറും വര്‍ദ്ധിച്ചുവെന്നതും എസ്.എഫ്.ഐയുടെ പിന്മാറ്റവും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും സി.പി.എമ്മും സി.പി.ഐയും കൊമ്പുകോര്‍ത്തതുമെല്ലാം സമരത്തിന്റെ രൂപവും ശൈലിയും തന്നെ മാറ്റിക്കളഞ്ഞു. വസ്തുതാന്വേഷണങ്ങള്‍ക്കൊപ്പം  പോര്‍വിളികളും മുറക്ക് നടക്കുന്നുായിരുന്നു. 

അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത് കക്ഷിഭേദമില്ലാതെ ഒന്നിച്ചാണ്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയായിരുന്നു സമരക്കാരുടെ പ്രാധാന ആവശ്യം. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും സ്വതന്ത്രരായ വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിദ്യാര്‍ഥി ഐക്യവേദി ഉാക്കിയത്. എന്നാല്‍ ഈ വിദ്യാര്‍ഥി ഐക്യ സമരത്തില്‍ തുടക്കത്തില്‍ എസ്.എഫ്.ഐ മാത്രം ഉണ്ടായിരുന്നില്ല. സമരം തുടങ്ങി മൂന്ന് ദിവസത്തിനു ശേഷമാണവര്‍ സമരത്തിലേക്ക് വരുന്നത്. എവിടെയായിരുന്നു നിങ്ങള്‍ എന്നു ചോദിച്ച ചാനല്‍ അവതാരകന് എസ്.എഫ്.ഐ നേതാവ് കൊടുത്ത മറുപടി 'ഞങ്ങള്‍ നിവേദനം കൊടുക്കാന്‍ പോയിരിക്കുകയായിരുന്നു' എന്നാണ്. എന്നാല്‍ വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ എസ്.എഫ്.ഐ കൊണ്ടുനടക്കുന്ന ആഢ്യ മനോഭാവമാണ് അവരെ സമരത്തോടൊപ്പം ചേരാന്‍ വൈകിപ്പിച്ചതെന്ന്  കാണാന്‍ കഴിയും. തങ്ങളില്ലാതെ ആരംഭിച്ച സമരം വിജയിക്കില്ലെന്ന സ്വാര്‍ഥവിചാരവും അതിലുണ്ട്. ഇതൊരു കേവല വിദ്യാര്‍ഥി സമരം മാത്രമാണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയിലും ഈ മനോഭാവം നിഴലിച്ചുനില്‍ക്കുന്നുണ്ട്.

അവരുടെയെല്ലാം പ്രതീക്ഷകളെ തകിടം മറിക്കുംവിധം സമരം ശക്തിയാര്‍ജിക്കുന്നത് കണ്ടപ്പോള്‍ ഗത്യന്തരമില്ലാതെ സമരഭൂമിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു എസ്.എഫ്.ഐ. അവരുടെ കടന്നുവരവിനെ സമരക്കാര്‍ ചോദ്യം ചെയ്തില്ല. എങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ അവരുടെ ഓരോ നീക്കത്തിലും അപകടം പതിയിരിക്കുന്നതായി തങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. സമരത്തെ ഏതു ദിശയിലേക്കാണ് കൊുപോവുക എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. ഏറെ വൈകാതെത്തന്നെ, 21-ാം ദിവസം സമരത്തില്‍നിന്നും എസ്.എഫ്.ഐ പിന്‍വലിഞ്ഞു. മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പതിനേഴിന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്നു പറഞ്ഞാണ് സമരം അവസാനിപ്പിച്ചത്.

പക്ഷേ, എസ്.എഫ്.ഐ നേതാക്കളുടെ വിശദീകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും മനസ്സിലാകുന്നുായിരുന്നില്ല. സംസ്ഥാന സെക്രട്ടറി വിജിനോട് സമര രംഗത്തുള്ള പെണ്‍കുട്ടികള്‍ ചോദിച്ചു: 'ചേട്ടാ, ഈ വെള്ളപ്പേപ്പറിന് എന്തുറപ്പാണുള്ളത്?' ഇതിന് മറുപടിയുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പരിഹാസം നിറഞ്ഞു.  മിനുട്‌സ് ഹാജരാക്കാന്‍ പറ്റാത്ത മാനേജ്‌മെന്റിന്റെ നിലപാട് അവര്‍ക്ക് കൂടുതല്‍ ആഘാതമേല്‍പിച്ചു. തുടര്‍ന്ന് ന്യായീകരണ പരമ്പരകളായിരുന്നു. അതിന് നേതാക്കള്‍ തന്നെ നേരിട്ടിറങ്ങി. ന്യയായീകരണങ്ങള്‍ യുക്തിസഹമോ തെളിവുകളുടെ പിന്‍ബലമുള്ളതോ അല്ലാത്തതിനാല്‍ പൊതുസമൂഹം അവ പുഛിച്ചുതള്ളി. പിന്നെ, 'ഞങ്ങള്‍ നേടിയതിനേക്കാള്‍ എന്താണ് നിങ്ങള്‍ കൂടുതല്‍ നേടുക' എന്നായി വെല്ലുവിളി. വെല്ലുവിളികളെ അതിജീവിക്കാന്‍ മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമോ എന്നായി ചാനലുകളിലും മറ്റും ചര്‍ച്ച. 

പൊതുവില്‍ സമരങ്ങളോട് സി.പി.എം സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണ് അക്കാദമിയിലും സംഭവിച്ചിട്ടുള്ളത്. ഞങ്ങളില്ലാത്ത സമരം വിജയിക്കില്ലെന്ന് എസ്.എഫ്.ഐ തുറന്നുപറഞ്ഞത് ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. നിര്‍മിക്കപ്പെട്ട കെട്ടുകഥകളെ വിദ്യാര്‍ഥികള്‍ പിന്തുണക്കുമെന്ന അമിത ആത്മവിശ്വാസമാണ് പൊളിഞ്ഞുപോയത്. 

എസ്.എഫ്.ഐ സമരം ചെയ്തത് എന്തിനായിരുന്നു? ചാമ്പ്യനാകാനോ അതോ വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണാനോ? ചാമ്പ്യനാകാനായിരുന്നുവെന്ന് പ്രസിഡന്റ് തന്നെ വ്യക്താക്കുന്നു. അതുകൊണ്ടാണ് പാമ്പാടി നെഹ്‌റു കോളേജിലും എറണാകുളം മഹാരാജാസിലും കണ്ട ആവേശം അവരില്‍ കാണാതിരുന്നത്. ജാതി അധിക്ഷേപം, വംശീയ അധിക്ഷേപം, മാര്‍ക്കിലെ തിരിമറി, സ്വജനപക്ഷപാതിത്വം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ട സമരത്തില്‍ ഇതിന്റെ കാരണക്കാരിയായ പ്രിന്‍സിപ്പലിനെതിരെ ഒരു പരാതിയും അവര്‍ നല്‍കാതിരുന്നതും അതിനാല്‍ തന്നെയാവണം. എന്നാലോ, വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഓരോ ദിവസം കഴിയുംതോറും വാര്‍ത്താ മൂല്യം വര്‍ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഭൂമിയും ബിരുദവും വിദ്യാഭ്യാസ യോഗ്യതയും വരെയുള്ള വിഷയങ്ങളിലേക്ക് അന്വേഷണം വികസിച്ചു. നാറുന്ന കഥകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നു തന്നെയാണ് പൊതുസമൂഹം കരുതുന്നത്.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സിന്റിക്കേറ്റ് ഉപസമിതി തെളിവെടുപ്പിനു ശേഷം ശരിവെച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിഷയത്തില്‍ ഇടപെട്ട് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്. കേവലം അരമണിക്കൂര്‍ ചര്‍ച്ചയില്‍തന്നെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ ഗൗരവം ബോധ്യപ്പെട്ട മന്ത്രി, മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതിനു ശേഷം പരിഹാരമുണ്ടാക്കാം എന്നാണ് മറുപടി നല്‍കിയത്. ജനുവരി 25-ന് നല്‍കിയ ഈ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നത്. പക്ഷേ, ഇതിനിടയിലാണ് ഒരു കൂട്ടര്‍ 'ചാമ്പ്യന്‍' മോഹവുമായി മാനേജ്‌മെന്റുമായി ധാരണയുണ്ടാക്കി എന്ന് അവകാശവാദമുന്നയിച്ച് കടന്നുവരുന്നത്. പത്രസമ്മേളനം നടത്തി സമരപ്പന്തലില്‍നിന്ന് സഖാക്കള്‍ എഴുന്നേറ്റുപോകുമ്പോള്‍ അതിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചത് ഒരു പറ്റം വിദ്യാര്‍ഥികളുടെ മഹത്തായ യത്‌നങ്ങളെയാണ് എന്നവര്‍ മറന്നുപോയി. ഇത് ഒറ്റിക്കൊടുക്കലും വഞ്ചനയുമാണെന്ന് വിദ്യാര്‍ഥികള്‍ വിളിച്ചുപറഞ്ഞത് അതുകൊാണ്. 

രണ്ട് കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ലക്ഷ്മി നായരും സി.പി.എമ്മും സമരത്തെ പൊളിക്കാന്‍ ശ്രമിച്ചത്. ഒന്ന് എല്ലാ കാലത്തും ഫാഷിസ്റ്റു അധികാരകേന്ദ്രങ്ങള്‍ ഉന്നയിച്ചുപോന്നിട്ടുള്ള സദാചാര പ്രശ്‌നം. ജെ.എന്‍.യുവിലെന്ന പോലെ സമരത്തിനെതിരില്‍ അത് ഇവിടെയും ഉന്നയിക്കപ്പെട്ടു.  

മറ്റൊന്ന് സി.പി.എമ്മുമായി ബന്ധപ്പെട്ടതാണ്. 'ഫാഷിസ്റ്റ് വിരുദ്ധത' എന്ന ആശയത്തെ എത്ര സമര്‍ഥമായാണ് ഈ സമരം നിര്‍വീര്യമാക്കുന്നതിനായി സി.പി.എം ഉപയോഗിക്കുന്നത് എന്ന് അല്‍പമൊന്ന് നിരീക്ഷിച്ചാല്‍ ബോധ്യമാകും. എസ്.എഫ്.ഐ സമരം അവസാനിപ്പിക്കുന്നതുവരെയും ഫാഷിസ്റ്റ് ബന്ധം എന്ന ആരോപണം എവിടെയും കേട്ടിരുന്നില്ല. ഇപ്പോഴാകട്ടെ, കാനം രാജേന്ദ്രന്‍ അടക്കമുള്ള സി.പി.ഐ നേതാക്കളില്‍ വരെ ഫാഷിസ്റ്റ് ബന്ധമാരോപിച്ച് വിദ്യാര്‍ഥി കൂട്ടായ്മയെ പൊളിക്കാന്‍ ശ്രമിക്കുന്നു. കിട്ടിയ അവസരം നന്നായി മുതലെടുക്കുന്ന ബി.ജെ.പി ഇതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നുവെന്ന വസ്തുത ഇവിടെ മറക്കപ്പെടുകയാണ്. ഫാഷിസ്റ്റ് വിരുദ്ധത ആരോപിച്ച് മുതലെടുപ്പ് നടത്തുന്നവര്‍ യഥാര്‍ഥത്തില്‍ ഫാഷിസ്റ്റുകള്‍ക്ക് വളരാനുള്ള മണ്ണൊരുക്കിക്കൊടുക്കുകയല്ലേ ചെയ്യുന്നത്? 

അക്കാദമി വിഷയത്തില്‍ സമരം ചെയ്യാന്‍ ധാര്‍മികമായി യോഗ്യതയില്ലാത്ത രണ്ട് കൂട്ടരാണ് സമരഭൂമിയിലുായിരുന്നത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ അപ്പറാവുവിനെ പുറത്താക്കാന്‍ നടന്ന സമരങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച ബി.ജെ.പിയും എ.ബി.വി.പിയും, അഛന്‍ ചെയ്ത പാപത്തിന്റെ കറകള്‍ മായ്ക്കാന്‍ നിരാഹാരമനുഷ്ഠിക്കുന്ന കെ. മുരളീധരനും. ഈ പരിഹാസ്യനാട്യങ്ങള്‍ക്ക് അരങ്ങൊരുക്കുകയാണ് സി.പി.എം ചെയ്തത്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിലൂടെ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് ഫലപ്രദമായ പരിഹാരമാണ് അക്കാദമിയില്‍ ഉണ്ടാവേണ്ടത്. വിദ്യാര്‍ഥികളുടെ മരണത്തിനും പീഡനങ്ങള്‍ക്കും  ഉത്തരവാദികളായ സ്വാശ്രയ കോളേജുകളെക്കുറിച്ചും  ദലിത് പീഡനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ കോളേജുകളെക്കുറിച്ചും വാര്‍ത്തകള്‍ വന്നുകൊിരിക്കുന്നുമു്. ഇവിടെ ആവശ്യമായ ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍  പരാജയപ്പെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവാനേ ഉപകരിക്കൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌