Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

സംഘ് പരിവാര്‍ തീക്കളി തുടരുക തന്നെയാണ്

റഹ്മാന്‍ മധുരക്കുഴി

രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്തി സാമൂഹിക സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ നിരന്തരം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന നികൃഷ്ട ചെയ്തികള്‍ അതിന്റെ പാരമ്യത്തിലെത്തിയതിന്റെ ദൃഷ്ടാന്തമാണ് 'മുസ്‌ലിം മുക്ത ഭാരത'മാണ് തങ്ങളുടെ ലക്ഷ്യമെന്ന ഹിന്ദുത്വ കൊടും തീവ്രവാദി സാധ്വി പ്രാചിയുടെ പരസ്യ പ്രസ്താവന. മുസ്‌ലിം  സ്ഥാപനങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും പ്രാചി തട്ടിവിട്ടിട്ടുണ്ട്. വിഷലിപ്തമായ തന്റെ പ്രസംഗത്തില്‍ ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റായും, ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയും ലൗ ജിഹാദിന്റെ പ്രചാരകരായും മുദ്ര കുത്തുകയും ചെയ്തിരിക്കുന്നു.

ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരം പിടിക്കുക എന്ന ദുഷ്ടലക്ഷ്യത്തിനു വേണ്ടിയാണ് സംഘികള്‍ ഈ തീക്കളി കളിക്കുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.പിയിലെ മുസഫര്‍ നഗറില്‍ 60-ലേറെ പേരുടെ മരണത്തിനിടയാക്കിയ ന്യൂനപക്ഷ ധ്വംസനത്തിന്റെ പിന്നിലും ഈ ദുഷ്ടലാക്ക് തന്നെയായിരുന്നു. പ്രാചിയെ പോലെ സാക്ഷി മഹാരാജ്, യോഗി ആതിഥ്യനാഥ് തുടങ്ങിയ സംഘ് തീവ്രവാദികളും കളത്തിലിറങ്ങി കളി തുടരുക തന്നെയാണ്.

എല്ലാം കണ്ടും കേട്ടും 'നിസ്സംഗനായി' നിലകൊള്ളുന്ന രാജ്യത്തെ സര്‍വ ജനവിഭാഗങ്ങളുടെയും സംരക്ഷകനാവേണ്ട പ്രധാനമന്ത്രിയുടെ മൗനമാണ് ഏറെ ഭയാനകവും അപകടകരവും. അമേരിക്കയില്‍ ചെന്ന് അയല്‍രാജ്യമായ പാകിസ്താനാണ് രാജ്യത്ത് ഭീകരത വിരിയിക്കുന്നതെന്ന് പ്രസംഗിക്കുന്ന നരേന്ദ്രമോദി, സ്വന്തം രാജ്യത്ത് ഹിന്ദുത്വ ഭീകരത പത്തിവിടര്‍ത്തിയാടുന്നതിനെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയാണ്. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത 'മുസ്‌ലിം മുക്ത ഭാരതം' എന്ന കൊടും വിഷ മുദ്രാവാക്യം മുഴക്കിയ ക്രിമിനല്‍ കുറ്റവാളിക്കെതിരെ കേസ്സെടുത്ത് ജയിലിലടക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരിക്കുന്നത് ബോധപൂര്‍വമാണെന്നേ പറയാനാവൂ. മോദിയുടെ പൂര്‍വകാല ചെയ്തികള്‍ ഇങ്ങനെ ചിന്തിക്കാനാണ് നമ്മെ നിര്‍ബന്ധിതരാക്കുന്നത്.

2002-ല്‍ ഗുജറാത്തിലെ ഭീകര വംശഹത്യയില്‍ മൂവായിരത്തോളം മുസ്‌ലിംകളെ കൊന്നൊടുക്കുന്നതിന് മൗനാനുവാദം നല്‍കിയത് ആരായിരുന്നു? 'മൂന്ന് ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്' എന്നായിരുന്നുവല്ലോ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടുള്ള കല്‍പന. 'ഗുജറാത്തിന്റെ ചരിത്രത്തിലില്ലാത്തവിധം മതപരമായും ജാതീയമായും മനുഷ്യരെ ധ്രുവീകരിച്ച വ്യക്തി' എന്നാണ് അന്നത്തെ ഇന്റലിജന്‍സ് ഡി.ജി.പി ശ്രീകുമാര്‍ മോദിയെ വിശേഷിപ്പിച്ചത്.

 

പുതിയ പ്രഭാതങ്ങളെ കൈപ്പിടിയിലൊതുക്കുക

'അഭയാര്‍ഥികളുടെ നോമ്പ്' (ലക്കം 6) എന്ന ഹകീം പെരുമ്പിലാവിന്റെ യാത്രാനുഭവം വല്ലാത്ത ഹൃദയവേദനയോടെയാണ് വായിച്ചുതീര്‍ത്തത്. ഒരുഭാഗത്ത് ധൂര്‍ത്തിന്റെ അടിമകളായി ഭക്ഷണം വലിച്ചെറിയുന്ന ഉമ്മത്തിന്റെ മുഖമാണെങ്കില്‍ മറുഭാഗത്തെ വാര്‍ത്തകള്‍ കണ്ണീര്‍നനവുള്ളതാണ്. ഉറ്റവരുടെ ചേതനയറ്റ ശരീരം നോക്കി ആര്‍ത്തനാദം മുഴക്കുന്ന സിറിയന്‍ അവസ്ഥയും ആണ്‍മക്കളെ പോരാട്ട ഭൂമികയിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞയക്കുന്ന ഫലസ്ത്വീന്‍ വര്‍ത്തമാനങ്ങളും, ഒരു റൊട്ടിക്കഷ്ണത്തിനുവേണ്ടി അടിപിടികൂടുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍നിന്നുള്ള വാര്‍ത്തകളും വിളിച്ചോതുന്നത് സമകാലിക പ്രശ്‌നങ്ങളില്‍ ഉമ്മത്ത് ഒന്നാകെ സടകുടഞ്ഞുണരണമെന്നുതന്നെയാണ്. പാതിരാവുകളില്‍ തഹജ്ജുദിനു ശേഷം സഹോദരങ്ങളുടെ നോവിനും നൊമ്പരങ്ങള്‍ക്കുമറുതി വരുത്താന്‍ സര്‍വശക്തനോട് കണ്ണുനീരിന്റെ അകമ്പടിയോടെ പറയേണ്ട അവസ്ഥകളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിളികള്‍ക്കും കൊലവിളികള്‍ക്കുമിടയില്‍ പുതിയ പ്രഭാതങ്ങളെ പ്രപഞ്ചനാഥന്റെ സഹായത്തോടെ നാം കൈപ്പിടിയിലൊതുക്കുക.

മന്ത്രിയുടെ മൗനമാണ് ഏറെ ഭയാനകവും അപകടകരവും. അമേരിക്കയില്‍ ചെന്ന് അയല്‍രാജ്യമായ പാകിസ്താനാണ് രാജ്യത്ത് ഭീകരത വിരിയിക്കുന്നതെന്ന് പ്രസംഗിക്കുന്ന നരേന്ദ്രമോദി, സ്വന്തം രാജ്യത്ത് ഹിന്ദുത്വ ഭീകരത പത്തിവിടര്‍ത്തിയാടുന്നതിനെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയാണ്. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത 'മുസ്‌ലിം മുക്ത ഭാരതം' എന്ന കൊടും വിഷ മുദ്രാവാക്യം മുഴക്കിയ ക്രിമിനല്‍ കുറ്റവാളിക്കെതിരെ കേസ്സെടുത്ത് ജയിലിലടക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരിക്കുന്നത് ബോധപൂര്‍വമാണെന്നേ പറയാനാവൂ. മോദിയുടെ പൂര്‍വകാല ചെയ്തികള്‍ ഇങ്ങനെ ചിന്തിക്കാനാണ് നമ്മെ നിര്‍ബന്ധിതരാക്കുന്നത്.

2002-ല്‍ ഗുജറാത്തിലെ ഭീകര വംശഹത്യയില്‍ മൂവായിരത്തോളം മുസ്‌ലിംകളെ കൊന്നൊടുക്കുന്നതിന് മൗനാനുവാദം നല്‍കിയത് ആരായിരുന്നു? 'മൂന്ന് ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്' എന്നായിരുന്നുവല്ലോ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടുള്ള കല്‍പന. 'ഗുജറാത്തിന്റെ ചരിത്രത്തിലില്ലാത്തവിധം മതപരമായും ജാതീയമായും മനുഷ്യരെ ധ്രുവീകരിച്ച വ്യക്തി' എന്നാണ് അന്നത്തെ ഇന്റലിജന്‍സ് ഡി.ജി.പി ശ്രീകുമാര്‍ മോദിയെ വിശേഷിപ്പിച്ചത്.

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍

 

തുടരുന്ന 
നീതികേടുകള്‍

 

സത്യവും സമത്വവും നീതിയുമെല്ലാം തൂക്കുകയറില്‍ പിടയുകയാണ് ബംഗ്ലാദേശില്‍. വലിയ ജനകീയാടിത്തറയുള്ള ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ അമരക്കാരനായ മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമിയെയാണ് ഏറ്റവുമൊടുവില്‍ അവിടെ ഇല്ലാതാക്കിയത്. വ്യാജ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് ജനസമ്മിതിയുള്ള നേതാക്കളെ വധിക്കുന്ന കാട്ടുനീതി ബംഗ്ലാദേശ് ഭരണകൂടം തുടരുകയാണ്.

പണ്ട് പാകിസ്താനിലായിരുന്നു ഇത്തരം കിരാത നടപടികള്‍ ഉണ്ടായിരുന്നത്. രാജ്യത്ത് നടക്കുന്ന ദുഷ്പ്രവണതകള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നവരെ ക്രിമിനലുകളായി ചിത്രീകരിച്ച് വേട്ടയാടുന്ന ഫാഷിസ്റ്റ് ഭരണകൂടമാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍. അതുകൊണ്ടുതന്നെ നിസാമിയുടെയും മറ്റും വധം ഒറ്റപ്പെട്ട സംഭവമല്ല.

ആചാരി തിരുവത്ര, ചാവക്കാട്


ഹൃദയം നിറയെ ഈമാനുമായി റബ്ബിനെ കണ്ടുമുട്ടുന്നവര്‍

ശഹീദ് മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ അന്ത്യനിമിഷങ്ങള്‍' (2016 ജൂണ്‍ 24) ഹൃദയസ്പൃക്കായി. മകന്‍ ഡോ. നഈമുര്‍റഹ്മാന്‍ നിസാമി തന്നെ എഴുതിയ വിവരണത്തിന് ആധികാരികത ഏറെയുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ് ആ കുറിപ്പ്. ഒരു ഡോക്ടറായതുകൊണ്ട് പല മരണങ്ങളും നേരില്‍ കണ്ട നഈമുര്‍റഹ്മാന്‍ മരണമണി മുഴങ്ങിയ തന്റെ ഉപ്പയില്‍ വേറിട്ടൊരു മുഖം കണ്ടു എന്ന് എഴുതിയ ഭാഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അല്‍പനിമിഷം കൂടി ജീവിക്കാനായെങ്കിലെന്ന് മരണമടുത്തവരെല്ലാം കൊതിക്കുമ്പോള്‍, അങ്ങനെയുള്ള യാതൊരു കൊതിയോ, ഭയത്തിന്റെയോ നിരാശയുടെയോ ദുഃഖത്തിന്റെയോ ചെറിയൊരംശം പോലുമോ മുത്വീഉര്‍റഹ്മാന്‍ സാഹിബിനുണ്ടായിരുന്നില്ല. ഹൃദയം നിറയെ ഈമാനും മനസ്സ് നിറയെ സമാധാനവുമുള്ള, അല്ലാഹുവിനെ കണ്ടുമുട്ടാന്‍ കൊതിക്കുന്ന വ്യക്തികള്‍ മാത്രമേ മരണമടുത്താല്‍ ഇങ്ങനെയാവൂ.

കല്ലും മുള്ളും നിറഞ്ഞതാണ് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പാത. അല്ലാഹുവിന്റെ അടുക്കല്‍ അത്തരക്കാര്‍ക്കുള്ള പ്രതിഫലം മഹത്തരമത്രെ.

കെ.പി അബൂബക്കര്‍ മുത്തനൂര്‍

 

'നമ്മളെ ആരും അത്ര പെട്ടെന്ന് സമ്മതിച്ചുതരാറില്ല'

ലക്കം 6-ലെ 'ഈദ്ഗാഹില്‍ പോവുമ്പോള്‍ എങ്ങനെ തലശ്ശേരിയെ മറക്കും' എന്ന ഫൗസിയാ ശംസിന്റെ   ലേഖനം വായിച്ചു. നാടന്‍ ഭാഷയില്‍ പഴയകാലത്തെ രസകരമായും പ്രത്യേക വര്‍ണനകള്‍കൊണ്ടും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'കനാത്തര'യും നീറാലിയും ഓര്‍മയില്‍ ഇന്നും മായാതെ കിടക്കുന്നു. മൗലിദും  മാലയും ഉരുവിടുന്നതിന് വേണ്ടിയായിരുന്നു 'കനാത്തര' ഉപയോഗിച്ചിരുന്നത്. ഇന്ന് എല്ലാം പരിഷ്‌കരിച്ചതുകൊണ്ട് പഴയതൊക്കെ അദൃശ്യമാണ്. ലേഖിക സൂചിപ്പിച്ചപോലെ, മറ്റുള്ളവര്‍ ആരും കണ്ണൂര്‍കാരെ അത്ര പെട്ടെന്ന് സമ്മതിച്ചു തരാറില്ല. എന്റെ കൂടെ താമസിച്ചിരുന്ന ആലപ്പുഴക്കാരനായ ഒരു സുഹൃത്തില്‍നിന്ന് എനിക്ക് അനുഭവമുണ്ട്. വിഭവങ്ങള്‍ ഉണ്ടാക്കുന്നതിലും നിരത്തുന്നതിലും കണ്ണൂര്‍കാരെ/തലശ്ശേരിക്കാരെ കഴിച്ചിട്ടേയുള്ളൂ മറ്റാരും എന്ന് പറഞ്ഞാലും (ഉള്ളില്‍ സമ്മതിക്കും, കണ്ണൂര്‍കാരുടെ വിവിധതരം പലഹാരങ്ങള്‍ ഒരുപാട് അദ്ദേഹത്തെ തീറ്റിച്ചതാണ്) ഭാര്യവീട്ടില്‍ താമസിക്കുന്നവരല്ലേ നിങ്ങള്‍ എന്നു പറഞ്ഞ് മൂപ്പര്‍ ഞങ്ങളെ ഒന്നുമല്ലാതാക്കും. നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോയതിന് നന്ദി.

കെ.പി സുബൈര്‍, മബേല, ഒമാന്‍


നവദമ്പതികളുടെ സ്‌നേഹസമ്മാനം

പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാനിപ്പോള്‍. 'ദമ്പതികള്‍ക്കൊരു സ്‌നേഹസമ്മാനം' എന്ന ഡോ. പുത്തൂര്‍ മുസ്ത്വഫ എഴുതിയ പുസ്തക പരിചയം നന്നായി. നവദമ്പതികള്‍ക്കും കുടുംബ ജീവിതം നയിക്കുന്നവര്‍ക്കും ഉപകരിക്കുന്ന പുസ്തകങ്ങളുടെ പരിചയങ്ങള്‍ ഇനിയുമുണ്ടാവണം.

ആര്‍. ദിലീപ് മുതുകുളം, കായംകുളം

 

കണ്ണുനിറച്ച നോമ്പനുഭവം

അഭയാര്‍ഥികളുടെ നോമ്പിനെക്കുറിച്ച് ഹകീം പെരുമ്പിലാവ് എഴുതിയ നോമ്പനുഭവം കണ്ണുനിറഞ്ഞുകൊണ്ടല്ലാതെ വായിക്കാന്‍ കഴിയുകയില്ല. ആഡംബരവും പൊങ്ങച്ചവും പ്രകടിപ്പിക്കാനുള്ള വേദിയായി മാറിയ നമ്മുടെ നോമ്പുതുറകള്‍, അരക്ഷിതാവസ്ഥയും ദാരിദ്ര്യവും അനുഭവിക്കുന്ന ലോകത്തെങ്ങുമുള്ള പട്ടിണിപ്പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി മാറ്റേണ്ടതുണ്ട്.

നേമം താജുദ്ദീന്‍,തിരുവനന്തപുരം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍