Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

സിറിയന്‍ വിപ്ളവത്തിന്റെ സിരാകേന്ദ്രമായി ദര്‍ആ നഗരം

സിറിയന്‍ വിപ്ളവത്തിന്റെ സിരാകേന്ദ്രമായി ദര്‍ആ നഗരം -

- തുനീഷ്യയിലെ സീദീ ബുസൈദ്, ഈജിപ്തിലെ സൂയസ്, ലിബിയയിലെ ബന്‍ഗാസി. നമ്മുടെ കാലത്തെ സര്‍വാധിപതികളെ പിടിച്ചുകുലുക്കിയ വിപ്ളവങ്ങള്‍ പൊട്ടിപുറപ്പെട്ടത് ഈ നഗരങ്ങളില്‍ നിന്നായിരുന്നു. ആ നഗരസമുച്ചയത്തിലേക്ക് മറ്റൊന്ന് കൂടി- സിറിയയിലെ ദര്‍ആ നഗരം. ബഅസ് പാര്‍ട്ടിയുടെ ദശകങ്ങള്‍ നീളുന്ന മര്‍ദക ഭരണത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ഇവിടെ നിന്നായിരുന്നു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും 48 വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെ സൈന്യം ചാടിവീഴുകയായിരുന്നു. നിരവധിയാളുകള്‍ ഇതില്‍ വധിക്കപ്പെട്ടു. ഹൌറാന്‍ ഗോത്രക്കാരായ നാല് പേരും വധിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു. പ്രക്ഷോഭകരിലധികവും ദര്‍ആയിലെ ഉമരി പള്ളിയിലും പരിസരത്തുമാണ് പിടഞ്ഞ് വീണത്. അതിന്റെ ഭീകരദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കാട്ടുതീ പോലെ പടരുകയും ചെയ്തു. ഏറെ വൈകാതെ ലാദിഖിയ്യ, ബാന്‍യാസ്, ജബില്ല, സ്വലീബിയ്യ, തല്‍, കുഫ്ര്‍സൂസ, മയാദീന്‍, ഹലബ്, ഹിംസ്വ്, ഹമാ, അദ്ലബ്, ദേര്‍, ഖാമിശ്ലി, ഹൌറാന്‍ തുടങ്ങിയ ഒട്ടുമിക്ക സിറിയന്‍ നഗരങ്ങളും പ്രക്ഷോഭങ്ങളാല്‍ ഇളകി മറിഞ്ഞു. പലയിടത്തും വെടിവെപ്പും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ പരിഷ്കരണം ആവശ്യപ്പെട്ട് ചെറുതായി തുടങ്ങിയ പ്രക്ഷോഭം, ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കിയതോടെ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പുറത്താക്കിയേ അടങ്ങൂ എന്ന വാശിയായി രൂപാന്തരപ്പെടുകയായിരുന്നു. ഇസ്ലാമിസ്റുകളും ഇടതുപക്ഷവുമെല്ലാം പ്രക്ഷോഭത്തില്‍ കൈകോര്‍ക്കുന്നു. പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭമെന്നതും ശ്രദ്ധേയം. 'അഭിമാനവെള്ളിയാഴ്ച'യുടെ ഓരോ വരവും ബശ്ശാറുല്‍ അസദിന്റെ ഉറക്കം കെടുത്തുന്നു. ദമസ്കസിലെ അമവി, രിഫാഈ, ഹലബിലെ ജാമിഉല്‍ കബീര്‍, ബാന്‍യാസിലെ ജാമിഅ്, ലാദിഖിയ്യയിലെ ജാമിഉ ഖാലിദ്ബ്നു വലീദ്, സ്വൂഫാന്‍, ജബില്ലയിലെ ജാമിഉ അബീബകര്‍, ഹമായിലെ ജാമിഉസ്സ്വഹാബ, ഹിംസ്വിലെ ജാമിഉ ഉമര്‍ തുടങ്ങി സിറിയയിലെ പ്രധാന പള്ളികളെല്ലാം പ്രക്ഷോഭത്തിന്റെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു. ബശ്ശാറുല്‍ അസദിനെ കണ്ണിന് നേരെ കണ്ടുകൂടാത്ത ഇസ്രയേലിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും പ്രക്ഷോഭത്തിന്റെ ഈ സ്വഭാവം തന്നെ. ഇറാന്റെയും ഹിസ്ബുല്ലയുടെയും പിന്തുണയുള്ള ബശ്ശാര്‍ പുറത്ത് പോകട്ടെ എന്നായിരുന്നു ഇസ്രയേലിന്റെ ആദ്യനിലപാട്. കടുത്ത ഇസ്രയേല്‍ വിരുദ്ധരാവും പകരം വരിക എന്നത് അവരെ ആശങ്കയിലാഴ്ത്തുന്നു. ഇസ്രയേല്‍ കൈയടക്കിവെച്ച ജൂലാന്‍കുന്നുകള്‍ തിരിച്ച് വാങ്ങാന്‍ ബശ്ശാര്‍ ഒന്നും ചെയ്യാതിരിക്കുന്നതും പ്രക്ഷോഭത്തിന് ഇന്ധനമാകുന്നുണ്ട്. സിറിയന്‍ പ്രക്ഷോഭം ഈജിപ്തിന്റെ വഴിക്കോ അതോ ലിബിയയുടെ വഴിക്കോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. ഭരണകൂടത്തിന്റെ നിര്‍ദയമായ അടിച്ചമര്‍ത്തല്‍ തുടരുകയാണെങ്കില്‍ ലിബിയന്‍ മാതൃകയില്‍ ചോരക്കളം പ്രതീക്ഷിക്കാം; പിന്നെ വിദേശ ഇടപെടലും മറ്റും മറ്റും.സ്വാലിഹ്‌ അധികാരം വിട്ടൊഴിയുന്ന പക്ഷം നാല്‌ സാധ്യതകളാണ്‌ ഉയര്‍ന്നുവരിക. സൈനിക സമിതിക്കോ, പ്രസിഡന്‍ഷ്യല്‍ സമിതിക്കോ, വൈസ്‌ പ്രസിഡന്റിനോ, ദേശീയ ഗവണ്‍മെന്റിനോ അധികാരം കൈമാറുക. ഈ നാലും താല്‍ക്കാലിക സംവിധാനങ്ങളാണ്‌. ഭരണഘടന പരിഷ്‌കരിക്കുക, പാര്‍ലമെന്റ്‌-പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തുക എന്നിവ മാത്രമാവും അവയുടെ ചുമതലകള്‍. ഇതില്‍ ദേശീയ ഗവണ്‍മെന്റിനാണ്‌ കൂടുതല്‍ സാധ്യത. എല്ലാ ദേശീയ ശക്തികള്‍ക്കും അതില്‍ പ്രാതിനിധ്യമുണ്ടാവും. ഏറെക്കുറെ നിഷ്‌പക്ഷമായി പുതിയ ഭരണഘടന ഉണ്ടാക്കാനും തെരഞ്ഞെടുപ്പുകള്‍ നടത്താനും ദേശീയ ഗവണ്‍മെന്റിന്‌ സാധിക്കും. പ്രസിഡന്റോ സൈന്യമോ നിശ്ചയിക്കുന്ന സമിതിയിലേക്ക്‌ അധികാരം കൈമാറിയാല്‍ അത്‌ ജനാധിപത്യ പ്രക്രിയയിലേക്ക്‌ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്‌. നിലവിലെ വൈസ്‌ പ്രസിഡന്റിനെക്കുറിച്ച്‌ പൊതുവെ ആര്‍ക്കും മതിപ്പില്ലാത്തതിനാല്‍ അദ്ദേഹത്തെ ഭരണമേല്‍പിക്കുന്നതും ആപത്‌കരമാണ്‌. സ്വാലിഹ്‌ നാടുവിടുന്ന പക്ഷം പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷന്‍ യാസീന്‍ സഈദ്‌ നുഅ്‌മാന്‍ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനും ഇടയുണ്ട്‌. പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്ന യുവ സമൂഹവും അവരുടെ ഭാവി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്‌. സ്വാലിഹിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യണമെന്നാണ്‌ അവരുടെ ഒന്നാമത്തെ ആവശ്യം. സൈന്യത്തെ വരെ ജനാഭിലാഷങ്ങള്‍ക്കൊത്ത്‌ പുനഃസംഘടിപ്പിക്കണം. ഇങ്ങനെ ഒട്ടുവളരെ നിര്‍ദേശങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ്‌ വരേണ്ടതാണ്‌ യമനിലെ പുതിയ ഭരണ സംവിധാനം. -

- -

- #### യമനില്‍ ഉരുത്തിരിയുന്ന ഭരണ സംവിധാനം -

- ഒരു വശത്ത്‌ പ്രക്ഷോഭകരെ നിര്‍ദയം അടിച്ചമര്‍ത്തുമ്പോഴും, തനിക്ക്‌ മാന്യമായ നിലയില്‍ നാടു വിടാനുള്ള സാവകാശം വേണമെന്നാണ്‌ യമന്‍ പ്രസിഡന്റ്‌ അലി അബ്‌ദുല്ല സ്വാലിഹ്‌ അനുരജ്ഞന ചര്‍ച്ചകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സൈന്യമടക്കം സ്വാലിഹിനെ കൈവിട്ടതിന്റെ തെളിവാണിതെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 24-ന്‌ യമന്‍ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുര്‍റബ്ബ മന്‍സ്വൂര്‍ ഹാദിയുടെ വീട്ടില്‍ വെച്ച്‌ ഒരു യോഗം ചേര്‍ന്നിരുന്നു. ജനപക്ഷത്തേക്ക്‌ കൂറുമാറിയ സൈന്യാധിപന്‍ അലി മുഹ്‌സിന്‍ അഹ്‌മര്‍, അമേരിക്കന്‍-ബ്രിട്ടീഷ്‌ അംബാസഡര്‍മാര്‍, പ്രതിപക്ഷമായ `അല്ലിഖാഉല്‍ മുശ്‌തറകി'ന്റെ പ്രതിനിധികള്‍ എന്നിവരും സ്വാലിഹും ഇതില്‍ പങ്കെടുത്തു. സ്വാലിഹ്‌ അധികാരമൊഴിഞ്ഞ്‌ ഒരു ജനകീയ സമിതിക്ക്‌ ഭരണം കൈമാറണമെന്ന്‌ ഇതില്‍ ഏറെക്കുറെ തീരുമാനമായതാണ്‌. സ്വാലിഹിന്റെ വീഴ്‌ച ആസന്നമാണെന്നാണ്‌ ഇതെല്ലാം നല്‍കുന്ന സൂചന. സ്വാലിഹ്‌ അധികാരം വിട്ടൊഴിയുന്ന പക്ഷം നാല്‌ സാധ്യതകളാണ്‌ ഉയര്‍ന്നുവരിക. സൈനിക സമിതിക്കോ, പ്രസിഡന്‍ഷ്യല്‍ സമിതിക്കോ, വൈസ്‌ പ്രസിഡന്റിനോ, ദേശീയ ഗവണ്‍മെന്റിനോ അധികാരം കൈമാറുക. ഈ നാലും താല്‍ക്കാലിക സംവിധാനങ്ങളാണ്‌. ഭരണഘടന പരിഷ്‌കരിക്കുക, പാര്‍ലമെന്റ്‌-പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തുക എന്നിവ മാത്രമാവും അവയുടെ ചുമതലകള്‍. ഇതില്‍ ദേശീയ ഗവണ്‍മെന്റിനാണ്‌ കൂടുതല്‍ സാധ്യത. എല്ലാ ദേശീയ ശക്തികള്‍ക്കും അതില്‍ പ്രാതിനിധ്യമുണ്ടാവും. ഏറെക്കുറെ നിഷ്‌പക്ഷമായി പുതിയ ഭരണഘടന ഉണ്ടാക്കാനും തെരഞ്ഞെടുപ്പുകള്‍ നടത്താനും ദേശീയ ഗവണ്‍മെന്റിന്‌ സാധിക്കും. പ്രസിഡന്റോ സൈന്യമോ നിശ്ചയിക്കുന്ന സമിതിയിലേക്ക്‌ അധികാരം കൈമാറിയാല്‍ അത്‌ ജനാധിപത്യ പ്രക്രിയയിലേക്ക്‌ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്‌. നിലവിലെ വൈസ്‌ പ്രസിഡന്റിനെക്കുറിച്ച്‌ പൊതുവെ ആര്‍ക്കും മതിപ്പില്ലാത്തതിനാല്‍ അദ്ദേഹത്തെ ഭരണമേല്‍പിക്കുന്നതും ആപത്‌കരമാണ്‌. സ്വാലിഹ്‌ നാടുവിടുന്ന പക്ഷം പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷന്‍ യാസീന്‍ സഈദ്‌ നുഅ്‌മാന്‍ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനും ഇടയുണ്ട്‌. പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്ന യുവ സമൂഹവും അവരുടെ ഭാവി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്‌. സ്വാലിഹിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യണമെന്നാണ്‌ അവരുടെ ഒന്നാമത്തെ ആവശ്യം. സൈന്യത്തെ വരെ ജനാഭിലാഷങ്ങള്‍ക്കൊത്ത്‌ പുനഃസംഘടിപ്പിക്കണം. ഇങ്ങനെ ഒട്ടുവളരെ നിര്‍ദേശങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ്‌ വരേണ്ടതാണ്‌ യമനിലെ പുതിയ ഭരണ സംവിധാനം. -

- -

- #### നിഖാബ് നിരോധം വലതുപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ -

- 'ഇന്ന് യൂറോപ്പ് സ്വാതന്ത്യ്രത്തിന്റെ ഭൂമിയല്ല, വിലക്കുകളുടെ ഭൂമിയാണ്.'' മുസ്ലിം രാജ്യകൂട്ടായ്മയായ ഒ.ഐ.സിയുടെ സെക്രട്ടറി ജനറല്‍ ഇഹ്സാന്‍ ഓഗ്ലുവിന്റെ പ്രതികരണം. മുഖമടക്കം മൂടുന്ന വസ്ത്രധാരണം(നിഖാബ്) നിരോധിച്ചുകൊണ്ടും അത് ധരിച്ച് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് പിഴ ചുമത്തിയും ഫ്രാന്‍സ് നടത്തിയ നിയമനിര്‍മാണത്തെ രൂക്ഷമായി വിമര്‍ശിക്കവെയാണ് ഇഹ്സാന്‍ ഓഗ്ലു ഇങ്ങനെ പറഞ്ഞത്. "ഒരാളുടെ മതബോധ്യങ്ങളെ വസ്ത്രധാരണത്തിലൂടെ പ്രകാശനം ചെയ്യാന്‍ അവള്‍ക്ക്/അയാള്‍ക്ക് അവകാശമുണ്ട്'' എന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടോണര്‍ ഇതിനോട് പ്രതികരിച്ചത്. വിഷയത്തില്‍ വന്ന ഏറ്റവും മികച്ച കമന്റും ഇത് തന്നെ. പക്ഷേ, നിയമനിര്‍മാണത്തിന്റെ പേരില്‍ ഫ്രഞ്ച് ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. തൊട്ടടുത്ത ദിവസം തന്നെ നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. നിഖാബ് ധരിച്ചവരും ഹിജാബ് ധരിച്ചവരും പ്രകടനത്തില്‍ ഉണ്ടായിരുന്നു. എല്ലാവരെയും പോലീസ് അറസ്റ് ചെയ്തു. നിയമത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് നിഖാബ് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട കന്‍സ ദേദാര്‍ എന്ന യുവതിക്ക് പോലീസ് പിഴയിട്ടു. താന്‍ വിശ്വസിക്കുന്ന മതചിട്ടകള്‍ പുലര്‍ത്താന്‍ തനിക്ക് സ്വാതന്ത്യ്രമുണ്ടെന്നും പിഴയിട്ട നടപടിക്കെതിരെ വേണ്ടിവന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്നും കന്‍സ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുസ്ഥലത്ത് നിഖാബ് ധരിച്ചെത്തിയാല്‍ 150 യൂറോ ആണ് പിഴ. ഹിജാബ് ധരിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുന്ന പുരുഷന് മുപ്പതിനായിരം യൂറോ പിഴയടക്കേണ്ടിവരും. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ബലപ്രയോഗം നടത്താന്‍ പോലീസിന് അവകാശമില്ല. നിഖാബ് ധാരിണിയെ തടയാനോ നിഖാബ് എടുത്തുമാറ്റാനോ അനുവാദമില്ല. 'ഉപദേശിച്ച് ബോധ്യപ്പെടുത്തണം' എന്നാണ് പോലീസിന് കിട്ടിയ നിര്‍ദേശം. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ളത് ഫ്രാന്‍സിലാണ് - നാല് മില്യനോളം. ഇതില്‍, കൂടിവന്നാല്‍ രണ്ടായിരം സ്ത്രീകളേ നിഖാബ് ധരിക്കുന്നുള്ളൂ. ഇത്ര കുറഞ്ഞ ആളുകള്‍ സ്വീകരിക്കുന്ന വസ്ത്രധാരണ രീതിയെ പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ചും വ്യാപകമായ പ്രചാരണം നടത്തിയും നേരിടേണ്ടതുണ്ടോ എന്നാണ് നിഷ്പക്ഷമതികള്‍ ഉയര്‍ത്തുന്ന ചോദ്യം. ഭൂരിപക്ഷം മുസ്ലിംകളും മുഖമടക്കം മറയ്ക്കുന്ന നിഖാബ് മതബാധ്യതയായി കാണുന്നുമില്ല. എന്നിരിക്കെ ഇങ്ങനെ കാടിളക്കേണ്ട കാര്യമെന്ത്? 2012-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ കാര്യം. അടുത്ത തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷം കാര്യമായ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരിക്കെ, വലതുപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള നിലവിലെ പ്രസിഡന്റ് നിക്കളോസ് സര്‍കോസിയുടെ രാഷ്ട്രീയ തന്ത്രമാവാം ഈ നിയമനിര്‍മാണം. -

- -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം