Prabodhanm Weekly

Pages

Search

2016 ജനുവരി 15

സയ്യിദ് ഹാമിദ് വിട പറഞ്ഞിട്ട് ഒരാണ്ട്

ദേശീയം

സയ്യിദ് ഹാമിദ് വിട പറഞ്ഞിട്ട് ഒരാണ്ട്

ന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് നേതൃത്വം നല്‍കിയിരുന്ന സയ്യിദ് ഹാമിദ് മരണപ്പെട്ടിട്ട് ഒരു വര്‍ഷമാകുന്നു. 2014 ഡിസംബറിലായിരുന്ന അന്ത്യം. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം സര്‍വീസിന് ശേഷം മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുകയായിരുന്നു. സയ്യിദ് ഹാമിദ് ജനിച്ചതും വളര്‍ന്നതുമെല്ലാം യു.പിയിലെ മൊറാദാബാദിലാണ്. ഐ.എ.എസ് ഓഫീസറായിരുന്ന അദ്ദേഹം 1980-ല്‍ റിട്ടയര്‍ ചെയ്തപ്പോഴാണ് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആകുന്നത്. 1999-ല്‍ ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലറായി. 79-ാം വയസ്സില്‍  സയ്യിദ് ഹാമിദ് ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരുപാട് സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സംഘടനകളും അദ്ദേഹം സ്ഥാപിച്ചു. യു.പിയില്‍ ഉടനീളം സഞ്ചരിച്ച് മുസ്‌ലിംകളെ സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാന്‍  പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 2003-ല്‍ ഗുജറാത്ത് കലാപാനന്തരം ഹിന്ദു-മുസ്‌ലിം സൗഹൃദ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ട്രെയിനില്‍ ഇന്ത്യ മൊത്തം യാത്ര ചെയ്ത അദ്ദേഹം സച്ചാര്‍ കമ്മിറ്റിയിലും അംഗമായിരുന്നു. മരണപ്പെടുമ്പോള്‍ 94 വയസ്സായിരുന്നു. 

നവൈദ് ഹാമിദ് മജിലിസെ മുശാവറയുടെ പുതിയ പ്രസിഡന്റ്

ള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറെയുടെ പുതിയ പ്രസിഡന്റായി നവൈദ് ഹാമിദ് തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യോ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റായ നവൈദ് ഹാമിദ് മുസ്‌ലിം  മജ്‌ലിസെ മുശാവറെയുടെ ഏഴാമത്തെ പ്രസിഡന്റാണ്. ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, മുഫ്തി അതാഉര്‍റഹ്മാന്‍ ഖാസിമി, മുജ്തബ ഫാറൂഖ്, സയ്യിദ് ജലാലുദ്ദീന്‍ ഉമരി തുടങ്ങിയവരടങ്ങിയ ഇരുപത് അംഗ കേന്ദ്ര പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. 2017 ഡിസംബര്‍ 31 വരെയാണ് പുതിയ നേതൃത്വത്തിന്റെ കാലാവധി. 

സാമൂഹിക സാഹചര്യം കൂടി നന്നാവണം

ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെ ജമാഅത്തെ ഇസ്‌ലാമി സ്വാഗതം ചെയ്യുന്നുവെന്ന് വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി. എന്നാല്‍ നിയമവും ശിക്ഷയും മാത്രമാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള വഴിയെന്ന് അഭിപ്രായമില്ല. സിനിമ, പരസ്യ, മാധ്യമ മേഖലകളിലുള്ള ചൂഷണങ്ങള്‍, ആല്‍ക്കഹോള്‍ തുടങ്ങി ഒട്ടേറെ സാമൂഹിക സാഹചര്യങ്ങളുണ്ട്. സെന്‍സര്‍ ചെയ്യാത്ത പോണോഗ്രഫിയും, അശ്ലീല സാഹിത്യവും മനസ്സുകളെ വഴിതെറ്റിക്കുന്നു. സാമൂഹികവും ധാര്‍മികവുമായ ബോധത്തിന് അത് പരിക്കേല്‍പ്പിക്കുന്നു. നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ കുറ്റകൃത്യ മുക്തമായ ഒരു സമൂഹത്തെ നിര്‍മിക്കാന്‍ പറ്റൂ എന്നാണ് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്, അദ്ദേഹം തുടര്‍ന്നു. 

എന്തുകൊണ്ട് ഐസിസിനെ വേഗം തുരത്തുന്നില്ല? 

ടിഞ്ഞാറ് വിചാരിച്ചാല്‍ ദിവസങ്ങള്‍ക്കകം ഐസിസിനെ തുരത്താവുന്നതേയുളളൂവെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി. അത് ചെയ്യാതെ സിറിയയിലും മിഡിലീസ്റ്റിലുമൊക്കെയുള്ള സൈനിക ഇടപെടല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നാളിന്നേവരെയുള്ള ഐസിസിന്റെ പ്രവൃത്തികള്‍. ഐസിസിന് പിന്നില്‍ പടിഞ്ഞാറിന്റെ ഗൂഢാലോചന ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഐസിസ് ബന്ധം ആരോപിച്ച് യാതൊരു തെളിവും ഇല്ലാതെ മുസ്‌ലിം യൗവനത്തെ വേട്ടയാടുന്നതും അറസ്റ്റ് ചെയ്യുന്നതും നിര്‍ത്തണമെന്നും ഭീകരവിരുദ്ധ നിയമം ബന്ധപ്പെട്ടവര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ഗവണ്‍മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍