Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

+2 കാര്‍ക്ക് മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങള്‍

സുലൈമാന്‍ ഊരകം /കരിയര്‍

 NMIMS

മുംബൈ, ബംഗളുരു, ഷിര്‍പ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന NMIMS എന്ന യൂനിവേഴ്‌സിറ്റി ഡീംഡ് ആണെങ്കിലും മാനേജ്‌മെന്റ് പഠന, ഗവേഷണ രംഗത്ത് 32 വര്‍ഷത്തെ പഴക്കമുണ്ട്. മാനേജ്‌മെന്റിന് പുറമെ Pharmacy, Engineering Technology എന്നിവയിലും നൂതന കോഴ്‌സുകളും പാഠ്യപദ്ധതികളുമുണ്ട്. വികസിത യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന നൂതന മാനേജ്‌മെന്റ് കോഴ്‌സും സ്‌പെഷലൈസേഷനുമായ Family Busines, Entrepreneurship Management തുടങ്ങിയവയിലാണ് പ്ലസുടുകാര്‍ക്ക് ഇവിടെ അഞ്ച് വര്‍ഷത്തെ Integrated MBA നല്‍കുന്നത്. കുടുംബത്തിന്റെ പരമ്പരാഗത വാണിജ്യ വ്യവസായ മേഖല കൊണ്ടുനടക്കാന്‍ താല്‍പര്യമുള്ളവര്‍, പുതു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ കോഴ്‌സ് വളരെയധികം ഉപകാരപ്പെടും. ഫാര്‍മസി മെഡിക്കല്‍ സയന്‍സില്‍ ബിരുദം നേടിയവര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റിലും MBA ഈ സ്ഥാപനം നല്‍കുന്നുണ്ട്. ഹയര്‍ സെക്കന്ററിക്ക് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നീ കടമ്പകള്‍ കഴിഞ്ഞു വേണം പ്രവേശനം നേടാന്‍.

www.nmimssbm.org

 

 SYMBIOSIS

മാനേജ്‌മെന്റ്, ഹെല്‍ത്ത് സയന്‍സ്, ഡിസൈന്‍, നൂതന മാധ്യമ പ്രവര്‍ത്തനം, നിയമം, സാങ്കേതിക വിദ്യ എന്നീ പഠനങ്ങള്‍ക്ക് ലോകോത്തര നിലവാരം പുലര്‍ത്തുന്ന, ഇന്ത്യക്കകത്തുള്ള സുപ്രധാന സ്ഥാപനമാണ് Symbiosis International University. മൂന്ന് വര്‍ഷത്തെ മാനേജ്‌മെന്റ് പഠനം മഹാരാഷ്ട്രയിലെ പൂനെ കാമ്പസില്‍ മാത്രമേയുള്ളൂ. ഒന്നിലധികം സ്‌പെഷലൈസേഷനാണ് ഈ മൂന്ന് വര്‍ഷത്തെ ബി.ബി.എ പഠനത്തോടൊപ്പം Symbiosis നല്‍കുന്നത്. Human Resource Management, Marketing Management, Accounting and Finance, International Business, Environmental Management, Entrepreneurship Management എന്നിവയാണവ. മികച്ച അക്കാദമിക സൗകര്യം, പാഠ്യപദ്ധതി, ട്രെയ്‌നിംഗ്, വെര്‍ച്യുല്‍ ക്ലാസ് റൂം എന്നിവയെല്ലാം Symbiosis-നെ മറ്റു സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. അക്കാദമിക് പഠനത്തിനപ്പുറം പാഠ്യേതര രംഗത്തും പുതു തലമുറയെ വാര്‍ത്തെടുക്കുന്നതാണ് Symbiosis പാഠ്യപദ്ധതി. ഓരോ വര്‍ഷവും മികച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കമ്പനികളുമാണ് വിദ്യാര്‍ഥി പ്രതിഭകളെ തേടി സിംബയോസില്‍ എത്തുന്നത്. പോരാത്തതിന് Marketing Management, Financial Accounting, Cost and Managerial Accounting, Corporate Tax, International Business, Small Scale Industry, corporate and Company Law, Entrepreneurship എന്നീ വിവിധ വിഷയങ്ങളില്‍ ഓരോ സെമസ്റ്ററിലും ധാരാളം വര്‍ക്ക് ഷോപ്പുകളും ഇന്റര്‍നാഷ്‌നല്‍ സെമിനാറുകളും ട്രെയ്‌നിംഗുകളും നടത്താറുണ്ട്. ആകെ 300 സീറ്റാണുള്ളത്. അതില്‍ 60 സീറ്റും വിദേശ വിദ്യാര്‍ഥികള്‍ക്കാണ്. പ്ലസ്ടുവിന് 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയാല്‍ ഏതൊരു വിദ്യാര്‍ഥിക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ കൂടാതെ ഗ്രൂപ്പ് ഇന്റര്‍വ്യൂവും കഴിഞ്ഞാണ് അഡ്മിഷന്‍ നല്‍കുന്നത്. അപേക്ഷ ഫെബ്രുവരി മുതല്‍ ആരംഭിക്കും. www.scie.ac.in 

സുലൈമാന്‍ ഊരകം/9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍