Prabodhanm Weekly

Pages

Search

2015 ജൂലൈ 10

പ്രബോധനം പ്രശ്‌നോത്തരി - 4

പ്രബോധനം വാരിക പ്രശ്‌നോത്തരി ഈ ലക്കത്തോടെ അവസാനിക്കുന്നു. പ്രബോധനം 71-ാം വാള്യം (2014 മെയ് 30 മുതല്‍ 2015 മെയ് 22 വരെയുള്ള ലക്കങ്ങള്‍) മുഖ്യാവലംബമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ക്ക് ഒരുമിച്ച് ഉത്തരമെഴുതി കവറിലിട്ടാണ് അയക്കേണ്ടത്. ഓരോന്നായി അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഉത്തരങ്ങള്‍ അയക്കുന്ന കവറിന് പുറത്ത് 'പ്രശ്‌നോത്തരി' എന്ന് പ്രത്യേകം എഴുതിയിരിക്കണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ശരിയുത്തരമെഴുതിയ കൂടുതല്‍ പേരുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതാണ്.

76. ഖുര്‍ആനില്‍ നമസ്‌കാരത്തോടൊപ്പം എത്രയിടങ്ങളിലാണ് സകാത്തിനെ കുറിച്ച് പരാമര്‍ശിക്കുന്നത്?

77. രണ്ട് തിലാവത് സുജൂദ് ഉള്ള ഖുര്‍ആനിലെ ഏക സൂറഃ?

78. ഏത് സൂറഃയില്‍ നിന്നുള്ള വചനങ്ങള്‍ ശ്രവിച്ചാണ് ഉമര്‍(റ) ഖുര്‍ആനില്‍ ആകൃഷ്ടനായത്?

79. സൂറഃ ആലുഇംറാന്‍ 154-ാം സൂക്തത്തില്‍ അറബിയിലെ മുഴുവന്‍ അക്ഷരങ്ങളുമുണ്ട്. മറ്റൊരു സൂറയുടെ അവസാനത്തിലും അറബിയിലെ മുഴുവന്‍ അക്ഷരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സൂറഃ ഏത്?

80. 'തഫ്‌സീര്‍ ഹാമിശ്' എന്ന ഖുര്‍ആന്‍ വ്യാഖ്യാനം അറബി ഭാഷയില്‍ രചിച്ച മലയാളി?

81. ഉമ്മുല്‍ കിതാബ്, ഉമ്മുല്‍ ഖുര്‍ആന്‍ (വേദത്തിന്റെ മാതാവ്) എന്ന വിശേഷണമുള്ള സൂറഃ?

82. കേവലാക്ഷരങ്ങള്‍ (അല്‍ഹുറൂഫുല്‍ മുഖത്തഅഃ) കൊണ്ട് ആരംഭിക്കുന്ന എത്ര സൂറഃകള്‍ ഖുര്‍ആനിലുണ്ട്?

83. 'മശ്ഹറുല്‍ ഹറാം' എന്ന് പേരുള്ള, ഹജ്ജ് കര്‍മത്തിന്റെ ഭാഗമായ സ്ഥലം ഏതാണ്?

84. ''ഞാന്‍ ശപിക്കുന്നവനാകാനല്ല നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് കാരുണ്യമായിട്ട് മാത്രമാകുന്നു.'' ഏത് യുദ്ധ പശ്ചാത്തലത്തിലാണ് പ്രവാചകന്‍ ഇത് പറഞ്ഞത്?

85. ''ലോകഃ സമസ്തഃ സുഖിനോ ഭവന്തു''- ഏത് വേദത്തിലെ മന്ത്ര ഭാഗമാണ്?

86. സ്വിദ്ദീഖ ബിന്‍ത് സ്വിദ്ദീഖ് എന്ന വിശേഷണമുള്ള സ്വഹാബി വനിത ആരാണ്?

87. 'സൂഫിയ' എന്ന നാമധേയത്തില്‍ അറിയപ്പെട്ട പണ്ഡിത സ്ത്രീ ആരായിരുന്നു?

88. ഖാദിയാനികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന സയ്യിദ് മൗദൂദിയുടെ വിവാദ പുസ്തകം?

89. ഒരു പത്രാധിപരുടെ അസാധാരണ ജീവിതകഥ എന്ന ഗ്രന്ഥം ആരെക്കുറിച്ചുള്ളതാണ്?

90. ''നമുക്കും അവര്‍ക്കും ഇടയിലുള്ള ഉടമ്പടി ............. ആണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാല്‍ അവന്‍ സത്യ നിഷേധിയായി.'' (അഹ്മദ്). ഏത്?

91. ഒരു പ്രവാചകന് പേരിട്ടത് അല്ലാഹുവാണ്. ബനൂ ഇസ്‌റാഈലിലേക്ക് നിയോഗിക്കപ്പെട്ട  ആ പ്രവാചകന്‍?

92. സ്ത്രീകളുടെ വസ്ത്ര ധാരണാവകാശത്തിനായി തിരുവിതാംകൂറില്‍ നടന്ന കലാപം ഏത് സമുദായത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്?

93. 'ദുന്നൂന്‍', 'സ്വാഹിബുല്‍ ഹൂത്' എന്നീ വിശേഷണങ്ങളുള്ള പ്രവാചകന്‍?

94. മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് കാര്‍ട്ടൂണ്‍ വരച്ച പാരീസിലെ ഹാസ്യ പ്രസിദ്ധീകരണം?

95. ''അവര്‍ എന്റെ ദാസന്മാരെ വഴിയില്‍ നിന്ന് കൊള്ളയടിക്കുന്നവരാണ്.'' പൗരോഹിത്യത്തെക്കുറിച്ചുള്ള ഈ വാചകങ്ങള്‍ ഏത് പ്രവാചകനോട് പറഞ്ഞ വാചകങ്ങളായാണ് ഇമാം ഗസ്സാലി ഉദ്ധരിക്കുന്നത്?

96. ഖിലാഫത്ത് പ്രക്ഷോഭാനന്തരം ഹിന്ദു മുസ്‌ലിം വൈരം ആളിക്കത്തിക്കാനായി ആര്യസമാജം ആരംഭിച്ച പ്രസ്ഥാനം?

97. മലബാര്‍ കലാപത്തിന്റെ കേന്ദ്രബിന്ദുവും ആറു മാസം ഖിലാഫത്ത് സ്ഥാപിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമരസേനാനി?

98. ബീഗം ഹസ്രത്ത് മഹലിനെ കേന്ദ്ര കഥാപാത്രമാക്കി കെനിസ് മുറാദ് രചിച്ച നോവല്‍? 

99. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

100. വര്‍ഗീയത കാരണം സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കുകയും സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും ചെയ്ത ഒരു പഞ്ചാബി ചലച്ചിത്രം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതിയോടെ പുറത്തിറങ്ങുകയുണ്ടായി. ഏതാണീ ചിത്രം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍