Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

സുഡാന്‍ പ്രക്ഷോഭകര്‍ക്ക് ഉമറുല്‍ ബശീറിന്റെ താക്കീത്

'സുഡാന്‍ വിമോചന ജനകീയ പ്രസ്ഥാനം' എന്ന പേരില്‍ നീല നൈല്‍ സംസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭകര്‍ക്ക് പ്രസിഡന്റ് ഉമര്‍ ഹസന്‍ അല്‍ബശീറിന്റെ താക്കീത്. പ്രക്ഷോഭകരെ സര്‍ക്കാര്‍ സൈന്യം നേരിടുമെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രസ്ഥാന നേതാക്കളിലൊരാളും പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് മുതലാളിയുമായ പൗരപ്രമുഖന്റെ വീട്  സൈന്യം ആ്രകമിച്ചതിനെത്തുടര്‍ന്നാണ് സെപ്റ്റംബര്‍ ഒന്നിന് ്രപക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ചില കുത്സിത താല്‍പര്യക്കാര്‍ ആയുധമെടുത്ത് േപാരിനിറങ്ങിയതാണ് സൈന്യം ഇടപെടാന്‍ കാരണമായതെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. സുഡാന്‍ വിമോചന പ്രസ്ഥാനം എന്ന പേരില്‍ രാജ്യത്ത് ഒരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ അനധികൃതമായാണ് പാര്‍ട്ടി ്രപവര്‍ത്തിക്കുന്നതെന്നും ഭരണ കക്ഷിയായ നാഷ്‌നല്‍ കോണ്‍്രഗസ് പറഞ്ഞു. അതേസമയം തങ്ങളുടെ പാര്‍ട്ടിയെ സുഡാനിലെ എല്ലാ സംസ്ഥാനങ്ങളിലും നിരോധിച്ചിരിക്കുകയാണെന്നാണ് സെ്രകട്ടറി ജനറല്‍ യാസിര്‍ അര്‍മാന്റെ പ്രതികരണം.
തെക്കന്‍ സുഡാന്‍ വേറിട്ടുപോയ സാഹചര്യത്തില്‍ കൂടുതല്‍ ഭ്രദമായ അവസ്ഥ കൈവരിക്കേണ്ടതിന് പകരം  രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ്രപേക്ഷാഭകര്‍ ്രശമിക്കുന്നതെന്നും ഇത്‌വരെയായി 17 സിവിലിയന്മാരെ അവര്‍ വധിച്ചിട്ടുണ്ടെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി. നാട്ടില്‍ അരാജകത്വം പടരാന്‍ അനുവദിക്കില്ലെന്നും സൈന്യത്തെ ഉപയോഗിച്ച് ്രപശ്‌നക്കാരെ നേരിടുമെന്നും ്രപസിഡന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അറൂസുല്‍ ബഹ്ര്‍ (കടലിന്റെ മണവാട്ടി)
വിപ്ലവാനന്തര ലിബിയയിലെ ആദ്യ സ്വതന്ത്ര ദിനപത്രം
വിപ്ലവാനന്തര ലിബിയയിലെ ആദ്യ സ്വതന്ത്ര ദിനപത്രം പുറത്തിറങ്ങി. യുവപത്രപ്രവര്‍ത്തകനായ ഫത്ഹി ബിന്‍ ഈസയാണ് അറൂസുല്‍ ബഹ്ര്‍ (കടലിന്റെ മണവാട്ടി) എന്ന പത്രം പുറത്തിറക്കിയത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത ആദ്യ പത്രം ജനങ്ങള്‍ക്ക് നല്‍കാനായതിലും ആദ്യ ദിവസം തന്നെ പതിനായിരം കോപ്പി വില്‍പന നടത്താന്‍ കഴിഞ്ഞതിലും താന്‍ അതീവ സന്തുഷ്ടനാണെന്ന് ഫത്ഹി പറഞ്ഞു. കടലോര തലസ്ഥാന നഗരമായ ട്രിപളി കേന്ദ്രീകരിച്ചാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. ട്രിപളിയിലും സമീപ പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. വിതരണ ശൃംഖല സജീവമാകുന്നതോടെ മറ്റു നഗരങ്ങളിലേക്കും പത്രം എത്തിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
ഖദ്ദാഫി സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം മുഖ്യമായും ഇലക്‌ട്രോണിക് മാധ്യമങ്ങളെയും അല്‍ജസീറ ചാനലിനെയുമാണ് വിപ്ലവകാരികള്‍ അവലംബിച്ചിരുന്നത്. വിപ്ലവം ആരംഭിച്ച ഫെബ്രുവരി 17 മുതല്‍ ഒളിവിലായിരുന്ന ഫത്ഹി ബിന്‍ ഈസ രഹസ്യ കേന്ദ്രത്തില്‍ നിന്ന് വിദേശ ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കി വിപ്ലവകാരികളുടെ വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കാനും വിപ്ലവത്തിന് വീര്യം പകരാനും ശ്രമിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യത്ത് നിലനിന്ന കര്‍ശന നിരീക്ഷണത്തിന്റെ ഘട്ടം അവസാനിച്ചതായി താന്‍ കരുതുന്നുവെന്ന് അറൂസുല്‍ ബഹ്ര്‍ പത്രത്തിന്റെ ഉടമയും ചീഫ് എഡിറ്ററുമായ ഫത്ഹി പ്രത്യാശ പ്രകടിപ്പിച്ചു.
1971 ഫെബ്രുവരിയില്‍ ട്രിപളിയില്‍ ജനിച്ച ഫത്ഹി പത്രപ്രവര്‍ത്തനത്തിലാണ് ബിരുദമെടുത്തത്. സര്‍ക്കാര്‍ നിയന്തണത്തില്‍ നിന്ന് സ്വതന്ത്രമായ പത്രം പുറത്തിറക്കുക എന്ന തന്റെ സ്വപ്നമാണ് അറൂസുല്‍ ബഹ്ര്‍ പുറത്തിറക്കിയതിലൂടെ ഫത്ഹി സാക്ഷാത്കരിച്ചിരിക്കുന്നത്. സമാന ചിന്താഗതിക്കാരായ ചില മാധ്യമ പ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ ഫത്ഹിയോടൊപ്പമുണ്ട്. ഖദ്ദാഫിയുടെ ആസ്ഥാനമായിരുന്ന ബാബുല്‍ അസീസിയ്യ കീഴടക്കിയതിന് ശേഷം പ്രാദേശിക തലത്തില്‍ രൂപവത്കരിച്ച സാംസ്‌കാരിക, വാര്‍ത്താവിതരണ സഭയുടെ മേധാവി കൂടിയാണ് ഫത്ഹി.

കോടതിയില്‍ കൈയാങ്കളി
മുബാറക് വിചാരണയുടെ മൂന്നാം സിറ്റിംഗ് നിര്‍ത്തിവെച്ചു
ജനകീയ വിപ്ലവത്തിലൂടെ സ്ഥാനചലനം സംഭവിച്ച ഈജിപ്ത് ്രപസിഡന്റ് ഹുസ്‌നി മുബാറകിന്റെയും മക്കളായ ജമാല്‍, അലാ, ആഭ്യന്തര മന്ത്രി ഹബീബ് അല്‍ആദിലി എന്നിവരുടെയും വിചാരണയുടെ മൂന്നാം സിറ്റിംഗ് കോടതി നിര്‍ത്തിവെച്ചു. ഇരു വിഭാഗത്തിന്റെയും വക്കീല്‍മാരും സാക്ഷികളും തമ്മില്‍ കോടതിക്കകത്തും, മുബാറകിന്റെ  അനുയായികളും ്രപതിയോഗികളും തമ്മില്‍ കോടതിക്ക് പുറത്തും കൈയാങ്കളി നടന്നതാണ് കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ കാരണം.
വിപ്ലവകാരികള്‍ക്ക് േനരെ ഗ്യാസ് ബോംബുകള്‍ ഉപയോഗിക്കാനും വെടിവെക്കാനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ജനുവരി 25-ന് നിര്‍ദേശം ലഭിച്ചതായി ഒന്നാം സാക്ഷിയും മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗം ജോലിക്കാരനുമായ ഹുസൈന്‍ മൂസ  കോടതിയെ ബോധിപ്പിച്ചു. വിപ്ലവകാരികള്‍ക്കെതിരെ ആയുധം ഉപയോഗിക്കാനും ്രപേക്ഷാഭകരെ കൊന്നൊടുക്കാനും ്രശമിച്ച കേസിലായിരുന്നു മൂന്നാം  സിറ്റിംഗ് വാദം കേള്‍ക്കേണ്ടിയിരുന്നത്.
കഴിഞ്ഞ രണ്ട് സിറ്റിംഗിനും ഹുസ്‌നി മുബാറകിനെ  ഹെലികോപ്റ്ററിലാണ് കോടതിയിലേക്ക് കൊണ്ടുവന്നത്.എന്നാല്‍, ഇപ്പോള്‍ ആരോഗ്യ്രപശ്‌നം കാരണം അദ്ദേഹത്തെ കയ്‌റോക്കടുത്തുള്ള ആശുപ്രതിയില്‍ ്രപവേശിപ്പിച്ചിരിക്കയാണ്. രണ്ട് സിറ്റിംഗുകളും ദൂരദര്‍ശന്‍ വഴി ്രപക്ഷേപണം ചെയ്ത കോടതി മൂന്നാം സിറ്റിംഗ് മുതല്‍ ്രപക്ഷേപണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ സിറ്റിംഗ്  നടന്ന വേളയിലും കോടതിക്ക് പുറത്ത് മുബാറക്ക് അനുകൂലികളും എതിരാളികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ജൂത കുടിയേറ്റക്കാര്‍ പള്ളിക്ക് തീവെച്ചു
ജൂത കുടിയേറ്റക്കാര്‍ ഫലസ്ത്വീനിലെ നാബ്‌ലുസിലുള്ള പള്ളിക്ക് തീവെച്ചു. ്രപവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വാചകങ്ങള്‍ ചുമരുകളില്‍ എഴുതിവെച്ച് ഒന്നാം നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് വീണ്ടും ആ്രകമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അ്രകമകാരികള്‍ പിരിഞ്ഞുപോയത്. നാബ്‌ലുസിലെ മസ്ജിദുന്നൂറൈനിലാണ് വാഹനത്തിന്റെ ടയറുകള്‍ പള്ളിക്കകത്തിട്ട് തീകൊടുത്തത്. തൊട്ടടുത്ത വീടുകളില്‍ നക്ഷ്രതം വരച്ച് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഹാനി ഇസ്മാഈല്‍ പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം