Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

പോരാട്ടം

ഫൈസല്‍ അബൂബക്കര്‍

നോമ്പിലമ്പുണ്ട്
വില്ലുണ്ട് പരിചയും
പിശാചിനെതിരെയൊരമ്പ്
സൂക്ഷ്മതയുടെ പൊട്ടരുതാത്ത വില്ല്
സഹനത്തിന്റെ പരിച
ഇനി യുദ്ധം തുടങ്ങാം
ആമാശയത്തോടാദ്യം
ഒരു മാസക്കാല യുദ്ധം
അരുതാത്ത ആശയങ്ങളോടാദ്യന്തം
ഒരു ആയുഷ്‌ക്കാല യുദ്ധം.

faisalaboobacker@gmail.com

Comments