Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

അറബ് വസന്തം തുടരുമെന്ന് ഫോറിന്‍ പോളിസി മാഗസിന്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

2013-ലെ ലോകത്തെ പ്രധാന സംഭവങ്ങള്‍ പ്രവചിച്ചുകൊണ്ട് പ്രസിദ്ധ അമേരിക്കന്‍ മാഗസിനായ ഫോറിന്‍ പോളിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതര അറബ് നാടുകളിലും 'അറബ് വസന്തം' ഉണര്‍വ് പകരുമെന്ന് വിലയിരുത്തി. '2013-ല്‍ ലോകത്ത് നടക്കാനിടയുള്ള പ്രധാന മൂന്നു സംഭവങ്ങള്‍' എന്ന തലക്കെട്ടില്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടിലാണ് രണ്ടാമത്തെ പ്രധാന സംഭവമായി 'അറബ് വസന്ത'ത്തെക്കുറിച്ച പരാമര്‍ശം. മൂന്ന് പ്രധാന സംഭവങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്ത് പാശ്ചാത്യ നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയാണ് (യുറോ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും). മൂന്നാമത്തേത്, ലോകത്ത് രാഷ്ട്രീയവും സൈനികവുമായ ഇടപെടല്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതമൂലം അമേരിക്ക ആഭ്യന്തരമായി കൂടുതല്‍ ഒറ്റപ്പെട്ടേക്കുമെന്ന ഭീതിയും.
വാഷിംഗ്ടണ്‍ ഡി.സി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഇമൃിലഴശല ഋിറീാംലി ളീൃ കിലൃിേമശീിേമഹ ജലമരല എന്ന സംഘടനയുടെ അധ്യക്ഷ ജെസ്സിക്ക മാത്യൂസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 'അറബ് വസന്ത'ത്തിന്റെ ഉണര്‍വ് മൊറോക്കോ മുതല്‍ ഇറാന്‍ വരെ പ്രതിഫലിക്കുമെന്നും വിലയിരുത്തുന്നു. അറബ് ലോകത്ത് ഇസ്ലാമിസ്റുകള്‍ പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്ക് മാറുമെന്നും അതത് നാടുകളിലെ മതേതരവാദികള്‍ ചെറുത്തുനില്‍ക്കുമെന്നും അത് 2013-ല്‍ മിഡിലീസ്റിനെ ചൂടുപിടിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈജിപ്തിലെ ഭരണകക്ഷിയായ 'മുസ്ലിം ബ്രദര്‍ഹുഡ്' താമതമ്യേന മധ്യ നിലപാട് സ്വീകരിക്കുന്നതു കാരണം രാജ്യം പ്രസിഡന്റ് മുര്‍സിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സ്ഥിരത നേടുമെന്നും ഈജിപ്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നുമാണ് ജെസ്സിക്കയുടെ കണ്ടെത്തല്‍. എന്നാല്‍, ഇറാഖിലും സിറിയയിലും മേഖലയിലെ പല നാടുകളിലും വംശീയവും മത ഗോത്രപരവുമായ വിഭാഗീയതകള്‍ തലപൊക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ബാഹ്യ സ്വാധീനം ഗണ്യമായി കുറയുമെന്നും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പേരില്‍ ഇസ്രയേലുമായി ഒരു ഏറ്റുമുട്ടല്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്താക്കുന്നു.

മാലിയിലെ ഫ്രഞ്ച് ഇടപെടല്‍ അവസാനിപ്പിക്കുക
മാലിയിലെ ഫ്രഞ്ച് ഇടപെടല്‍മൂലം നടന്നുവരുന്ന സംഘട്ടനങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം വേണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഫ്രാന്‍സിന്റെ സായുധ ഇടപെടല്‍ അപലപനീയമാണെന്നും സഭ പറഞ്ഞു. രാജ്യത്തിന്റെ പുനരേകീകരണത്തിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തുക മാത്രമേ നിലവിലെ സംഘട്ടനം അവസാനിപ്പിക്കാന്‍ മാര്‍ഗമുള്ളൂവെന്നും ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഫോര്‍ മുസ്ലിം സ്കോളര്‍ഴ്സ് (ഐ.യു.എം.എസ്) വിലയിരുത്തി. ദക്ഷിണ മാലിയില്‍ ഇസ്ലാമിസ്റുകള്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സ് സൈനിക ഇടപെടല്‍ നടത്തിയത്.
മാലിയില്‍ വിദേശ സൈനിക ഇടപെടല്‍ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് അധിനിവേശം രാജ്യത്ത് കലാപം അഴിച്ചുവിടും. രാജ്യം കുരുതിക്കളമായി മാറുകയും അഭയാര്‍ഥി പ്രവാഹം അനിയന്ത്രിതമായി വര്‍ധിക്കുകയും ചെയ്യും. ഐക്യ രാഷ്ട്രസഭയുടെ കണക്കു പ്രകാരം മൂന്നു ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ പുനരേകീകരണ ശ്രമത്തിന് തയാറാണെന്നും ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ പറഞ്ഞു. ഒ.ഐ.സി യും ആഫ്രിക്കന്‍ രാജ്യങ്ങളും മാലി പ്രതിസന്ധിക്ക് തൃപ്തികരമായ പരിഹാരം കണ്ടെത്താന്‍ മുന്നോട്ടുവരണമെന്നും ഖറദാവി ആവശ്യപ്പെട്ടു.

ബ്രിട്ടനില്‍ ചര്‍ച്ചുകളുടെ സ്വാധീനം കുറയുന്നുവെന്ന് പഠനം
ബ്രിട്ടീഷ് സമൂഹത്തില്‍ ചര്‍ച്ചുകളുടെ സ്വാധീനം കുറഞ്ഞു വരുന്നതായി ഒല്യിൃ ഖമരസീി എീൌിറമശീിേ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍, ബ്രിട്ടനിലെ ഇസ്ലാമിക കൂട്ടായ്മയായ ഠവല ങൌഹെശാ ഇീൌിരശഹ ീള ആൃശമേശി സമൂഹത്തില്‍ സ്വാധീനം വര്‍ധിപ്പിച്ച തായും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടീഷുകാര്‍ മതാധ്യാപനങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി വരുമ്പോള്‍ തന്നെയാണ് ചര്‍ച്ചുകളുടെ സ്വാധീനം കുറയുന്നതെന്നും പഠനം തയാറാക്കിയ ഒമിിമ ടൌമൃ കണ്ടെത്തി. 2012-ല്‍ വിവിധ മത സംഘങ്ങള്‍ നടത്തിയ പ്രഭാഷണങ്ങളും മാധ്യമ പ്രചാരണങ്ങളും മറ്റും വിലയിരുത്തിയ പഠനം മത പ്രചാരണ രംഗത്ത് 67 ശതമാനം പ്രവര്‍ത്തനങ്ങളും ക്രിസ്തീയ സഭകളുടെതാണെന്ന് വ്യക്തമാക്കി. മുസ്ലിം കൌണ്‍സില്‍ ഓഫ് ബ്രിട്ടന്‍ 2012-ല്‍ വിവിധ സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 410 ഓളം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്ലാമിനെതിരെ നിരവധി ആരോപണങ്ങളും കുപ്രചാരണങ്ങളും നടത്തിയിട്ടും 2012ല്‍ യൂറോപ്യന്‍ സമൂഹങ്ങളില്‍ പൊതുവെ ഇസ്ലാമിന് പ്രിയം കൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ ഇസ്ലാമിനെ പഠിക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്ത് വരുന്നുണ്ട്. പ്രാദേശികവും ദേശീയവുമായ വിവിധ സംഘടനകളും സ്ഥാപനങ്ങളും പള്ളികളും സ്കൂളുകളും മറ്റും അടങ്ങുന്ന 500 ഓളം വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഠവല ങൌഹെശാ ഇീൌിരശഹ ീള ആൃശമേശി. ബ്രിട്ടീഷ് പൊതുജീവിതത്തില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ നടത്തുന്ന ങഇആ ഇസ്ലാമിക പ്രചാരണരംഗത്ത് നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നു.

ഇസ്ലാമിനെ പഠിക്കാന്‍ ഗീനിയ-ബിസാഉ മുസ്ലിംകള്‍
ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുമ്പോള്‍ പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യമായ ഗീനിയ-ബിസാഉ മുസ്ലിംകള്‍ക്ക് ഇസ്ലാമിക ആദര്‍ശം പഠിപ്പിക്കാന്‍ മതിയായ സൌകര്യങ്ങളില്ലെന്ന ആധിയും വര്‍ധിക്കുകയാണ്. നിരവധി വെല്ലുവിളികളെ അതിജീവിച്ച് പുതുതായി ഇസ്ലാം സ്വീകരിക്കാന്‍ മുന്നോട്ടു വരുന്നവരെ അലട്ടുന്ന മുഖ്യ പ്രശ്നം ദാരിദ്യ്രവും അജ്ഞതയുമാണെന്ന് ആഫ്രിക്കന്‍ മുസ്ലിം കമ്മിറ്റി ഉപാധ്യക്ഷന്‍ അഹ്മദ് അബ്ദുല്ല പറയുന്നു. പുതുതായി ഇസ്ലാമിലേക്ക് കടന്നുവരുന്നവര്‍ക്ക് ഖുര്‍ആനും അറബി ഭാഷയും പഠിക്കാനുള്ള സംവിധാനം ആവശ്യമാണ്. എന്നാല്‍, മതിയായ സാമ്പത്തിക സഹായം ലഭ്യമല്ലാത്തത് ഇസ്ലാമിക പ്രചാരണ രംഗത്ത് പ്രതിസന്ധിയുണ്ടാക്കുന്നതായി ഗീനിയ-ബിസാഉ മുസ്ലിംകള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം 3000 ത്തോളം പേര്‍ പുതുതായി ഇസ്ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇസ്ലാം സ്വീകരിച്ചവരില്‍ മുന്‍ പ്രസിഡന്റ് കുംബയാലയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് എഡ്മോണ്ട് ഇവോറയും ഉള്‍പ്പെടും.
പോര്‍ച്ചുഗീസ് ആധിപത്യത്തിലായിരുന്ന പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യമായ പോര്‍ച്ചുഗീസ് ഗീനിയ 1974-ല്‍ സ്വാതന്ത്യ്രം നേടി ഗീനിയ-ബിസാഉ (ഏൌശിലമ ആശമൌൈ) റിപ്പബ്ളിക് എന്ന പേര് സ്വീകരിച്ചു. സെനഗല്‍, ഗീനിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 16 ലക്ഷത്തോളമാണ് ജനസംഖ്യ. ഗീനിയയുമായി സാമ്യം ഇല്ലാതിരിക്കാനാണ് തലസ്ഥാനമായ ബിസാഉവിലേക്ക് ചേര്‍ത്ത് ഗീനിയ-ബിസാഉ എന്ന പേര് സ്വീകരിച്ചത്. ആഫ്രിക്കന്‍ പരമ്പരാഗത ആചാരങ്ങളും ഇസ്ലാമുമാണ് മുഖ്യ മതങ്ങള്‍. ക്രിസ്ത്യന്‍ (കാത്തലിക്) വിഭാഗമാണ് പ്രമുഖ ന്യൂനപക്ഷം. സ്വാതന്ത്യ്രത്തിനു ശേഷം ഇതുവരെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൈവന്നിട്ടില്ല. പട്ടാള അട്ടിമറികളുടെ ചരിത്രമുള്ള ഗീനിയ -ബിസാഉയില്‍ അഞ്ചുവര്‍ഷം തികച്ച ഒരു പ്രസിഡന്റും ഇതുവരെ ഉണ്ടായിട്ടുമില്ല.

മനുഷ്യത്വം മരവിച്ചാല്‍ മനുഷ്യരെയും വില്‍ക്കാം
മനുഷ്യത്വം മരവിച്ചാല്‍ മനുഷ്യരോട് ഏതു ക്രൂരതയു മാകാം. മ്യാന്‍മറിലെ ഭരണകൂട ഭീകരതയുടെ ഇരകളായി മരിച്ചൊടുങ്ങുന്ന റോഹിങ്ക്യ മുസ്ലിംകള്‍ നിരവധിയാണ്. ജീവന്‍ തിരിച്ചു കിട്ടിയവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് തായ് തീരത്ത് എത്തിപ്പെട്ടാല്‍ തായ് അധികൃതര്‍ അവരെ മനുഷ്യക്കടത്തുകാര്‍ക്ക് വില്‍ക്കുന്നതായി ബി.ബി.സി തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. മരപ്പലക കൊണ്ട് കെട്ടിയുണ്ടാക്കിയ ബോട്ടില്‍ കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തായ് പോലീസ് പിടികൂടി വില്‍പ്പന നടത്തുകയാണ് പതിവ്. ഇങ്ങനെ പിടികൂടുന്നവരുടെ ശിഷ്ഠ ജീവിതം മൃഗതുല്യമാണ്.
മ്യാന്മര്‍ ഭരണകൂടം ബുദ്ധിസ്റ് തീവ്രവാദികളുടെ സമ്മര്‍ദത്തിനു വഴങ്ങുന്നതുമൂലം റോഹിങ്ക്യ മുസ്ലിം വിഭാഗത്തെ അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. റോഹിങ്ക്യകളെ മൂന്നാമതൊരു രാജ്യത്ത് പുനരധിവസിപ്പിക്കണമെന്ന് മ്യാന്മര്‍ പ്രസിഡന്റ് ഠവലശി ടലശി കഴിഞ്ഞ ജൂലൈയില്‍ ആവശ്യപ്പെടുകയുണ്ടായി.

ക്രൂരതയില്‍ പിതാവിനെ കവച്ചുവെക്കുന്ന പുത്രന്‍
പിതാവ് ഹാഫിദുല്‍ അസദിന്റെ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്ന് ബശ്ശാറുല്‍ അസദ് മുമ്പ് തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിതാവിനേക്കാള്‍ ഭീകരമായ കൊലപാതകമാണ് മകന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഹിംസിലും ഹമാതിലുമായി 30,000 ത്തോളം മാത്രമേ ഹാഫിസ് അല്‍അസദ് കൊന്നൊടുക്കിയുള്ളൂ. എന്നാല്‍, മകന്‍ ബശ്ശാര്‍ സിറിയയുടെ മുക്കിലും മൂലയിലും ബോംബിട്ട് അതിന്റെ എത്രയോ ഇരട്ടി ഇതിനകം തന്നെ കൊന്നൊടുക്കിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ബശ്ശാര്‍ നടത്തുന്ന നരഹത്യക്ക് അദ്ദേഹം കടുത്ത വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു. ഉര്‍ദുഗാന്‍ രാജ്യത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മാനിച്ച് ദക്ഷിണ തുര്‍ക്കിയിലെ ഗാസി അല്‍തബ് സര്‍വകലാശാല തനിക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസദിന്റെ പതനശേഷം സിറിയയില്‍ നിലവില്‍വരുന്ന ജനകീയ സര്‍ക്കാറുമായി തുര്‍ക്കി ഊഷ്മളമായ ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്ന ഗാസി അന്‍തബില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഈ ദുരന്ത നാടകം അധികം നീളില്ലെന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

സ്പെയിനില്‍
ഇറാനിയന്‍ ടി.വിക്ക് വിലക്ക്
പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനിയന്‍ ടി.വി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിലൂടെ ആവിഷ്കാര സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട അവരുടെ അവകാശവാദം കാപട്യമാണെന്ന് വ്യക്തമാവുന്നതായി ഇറാനിയന്‍ മാധ്യമ വിഭാഗം മേധാവി ഇസ്സത്തുല്ല ദര്‍ഗാമി പറഞ്ഞു. സ്പെയിനില്‍ ഇറാനിയന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പെയിനിലെ കേബിള്‍ നെറ്റ്വര്‍ക്കായ ഒകടജഅടഅഠ കമ്പനിയോട് ഇറാന്റെ 'ജൃല ഠഢ' യുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ സ്പെയിന്‍ ഭരണകൂടം നിര്‍ദേശിച്ചത് അഭിപ്രായ സ്വാതന്ത്യ്രത്തിന്മുേള്ള കടന്നുകയറ്റമാണെന്നും ദര്‍ഗാമി പറഞ്ഞു. തഹ്റാന്‍ കേന്ദ്രമായി 24 മണിക്കൂറും ലോകത്തുടനീളം ഇംഗ്ളീഷില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഇറാനിയന്‍ നെറ്റ്വര്‍ക്കാണ് 'പ്രസ് ടി.വി'. എന്നാല്‍ സ്പെയിനിന്റെ തീരുമാനത്തെ ഹാര്‍ദ്ദവമായി സ്വാഗത ചെയ്ത അാലൃശരമി ഖലംശവെ ഇീാാശലേേല ഇറാനിയന്‍ മാധ്യമ സ്വാധീനം കുറക്കാന്‍ നടപടി സഹായകരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിയന്‍ വാര്‍ത്താ മാധ്യമങ്ങളെ പരമാവധി നിയന്ത്രിക്കു ന്നതില്‍ വിവിധ ലോക ജൂത സംഘടനകള്‍ ബദ്ധശ്രദ്ധരാണ്.

സിറിയന്‍ യുദ്ധമുഖത്ത്
അല്‍ജസീറ റിപ്പോര്‍ട്ടറുടെ രക്തസാക്ഷിത്വം
സിറിയന്‍ സര്‍ക്കാര്‍ സേനയും പ്രതിപക്ഷ 'സ്വതന്ത്ര സേന'യും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന 'ദിര്‍അ'യില്‍ യുദ്ധമുഖത്ത് രംഗം പകര്‍ത്തിക്കൊണ്ടിരിക്കെ അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് അല്‍മുസാലമ സര്‍ക്കാര്‍ സേനയുടെ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചു. മുഹമ്മദ് അല്‍ഹൂറാനി എന്ന പേരില്‍ പ്രശസ്തനായ അല്‍ജസീറയുടെ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായ ഈ 33 കാരന്‍ യുദ്ധമുഖത്തുനിന്ന് അതിസാഹസികമായി നിരവധി രംഗങ്ങള്‍ പകര്‍ത്തി ലോകത്തിനു മുമ്പാകെ എത്തിച്ചിട്ടുണ്ട്. സിറിയന്‍ സേന തൊടുത്തുവിട്ട ഹ്രസ്വ ദൂര മിസൈലില്‍നിന്നുള്ള തീനാളങ്ങള്‍ ദേഹത്ത് പതിച്ച് പിടഞ്ഞുവീഴുന്ന രംഗം ഞെട്ടലോടെയാണ് തല്‍സമയം സിറിയന്‍ യുദ്ധഭൂമിയിലേക്ക് കണ്‍തുറന്നിരിക്കെ ലോകം കണ്ടത്. അല്‍ഹൂറാനിയുടെ കുടുംബവും യുദ്ധഭൂമിയില്‍നിന്ന് പാലായനം ചെയ്തവരില്‍പ്പെടും. സിറിയയുടെ പല ഭാഗത്തുനിന്നും അല്‍ഹൂറാനി പകര്‍ത്തി നല്‍കുന്ന യുദ്ധക്കെടുതിയുടെ നേര്‍ക്കാഴ്ചകള്‍ ഏകാധിപതി ബശ്ശാറിനെയും സൈനിക കിങ്കരന്‍മാരെയും ചൊടിപ്പിച്ചിരുന്നു. മുഹമ്മദ് അല്‍ഹൂറാനിയുടെ രക്തസാക്ഷിത്വം യൂടൂബിലൂടെ പുറത്തുവന്നയുടനെ സിറിയന്‍ ഏകാധിപതിക്കെതിരെ രോഷം അണപൊട്ടിയൊഴുകുകയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍.
എന്നാല്‍ ഇത്തരം നിഷ്ഠുരതകളൊന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 16 വര്‍ഷങ്ങളായി പ്രതിബന്ധങ്ങളോട് മല്ലടിച്ച് സത്യം ജനങ്ങളിലേക്കെത്തിക്കുന്ന അല്‍ജസീറയുടെ ധീരരായ മാധ്യമ പ്രവര്‍ത്തകരെ തളര്‍ത്തുകയില്ലെന്ന് അല്‍ജസീറ വക്താവ് പ്രതികരിച്ചു. സത്യം പുറംലോകത്തെ അറിയിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അല്‍ജസീറ പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍