Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി സൂഫിയും സലഫിയും

അഹ്മദ്കുട്ടി ശിവപുരം

അല്‍ഗസല്‍ എന്ന് പടിഞ്ഞാറുകാര്‍ വിളിക്കുന്ന അബൂഹാമിദില്‍ഗസാലി ജീവിച്ചു പിരിഞ്ഞിട്ട് ഒമ്പത് നൂറ്റാണ്ട് പിന്നിടുന്നു. മരണം സൂര്യപഞ്ചാംഗപ്രകാരം(ക്രി.വ) 1111ലാണ്. ഗംഭീരമായ ഒരു ആശയത്തെ ദ്യോതിപ്പിക്കുന്ന ഒന്ന് എന്ന അക്കം സഹസ്രാബ്ദത്തിന്റെയും ശതകത്തിന്റെയും ദശകത്തിന്റെയും സംവത്സരത്തിന്റെയും കുറിമാനമായി വന്നുനില്‍ക്കുമ്പോള്‍ ആ മഹാപ്രതിഭ ചരിത്രത്തോട് വിടപറയുന്നു. പക്ഷേ, അതൊരു ദേഹത്തിന്റെ വിടപറച്ചിലായി മാത്രമേ കാണേണ്ടതുള്ളൂ. 'അദ്ദേഹം' പിന്നെ ഇവിടെയില്ല എന്നു പറയാം. എന്നാല്‍, അതില്‍ നിറഞ്ഞുനിന്നിരുന്ന അറിവിന്റെ സാന്നിധ്യം ഏറെ ശക്തമായാണ് മനുഷ്യ ചരിത്രാനുഭവത്തിന് പിന്നീടുള്ള കാലത്തൊക്കെയും അനുഭവവേദ്യമായിത്തീര്‍ന്നു പോന്നത്. അറിവിന്റെ നിക്ഷേപമായിരുന്നു ആ സാന്നിധ്യം. അദ്ദേഹം കഥാവശിഷ്ടനായി എന്നല്ല പറയേണ്ടത്, ആശയാവിഷ്ടനായി എന്നു ഭേദഗതിപ്പെടുത്തണം. കാലശേഷം ആശയം ശേഷിക്കുക മാത്രമായിരുന്നില്ല, വികസിക്കുക കൂടിയായിരുന്നു; ജ്വലിക്കുകയായിരുന്നു.
'ഗസാലിയെ വായിക്കുമ്പോള്‍' എന്ന ശീര്‍ഷകത്തില്‍ ഈ വിശേഷാല്‍ പതിപ്പില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഒന്നമ്പരന്നുപോയി; ഈ തൂലികക്ക് അത് സാധിക്കുമോ! ഗസാലിയെ വായിക്കുക എന്നു പറഞ്ഞാല്‍ അദ്ദേഹം എഴുതിയതത്രയും വായിക്കുക എന്നാണെങ്കില്‍, അതില്‍ നൂറിലൊരംശമെങ്കിലും വായിക്കുക എന്നാണുദ്ദേശിക്കുന്നതെങ്കില്‍, തുറന്നു പറയട്ടെ, ഞാന്‍ ഒഴിയുന്നു. എനിക്കാവില്ല തന്നെ! എന്നാല്‍, ഗസാലിയെ വായിക്കുക എന്നതിന്, കണ്ടവരെക്കാണുക എന്നു പറയുമ്പോലെ, വായിച്ചവരെ വായിക്കുക എന്നോ ആ മഹാപ്രതിഭയുടെ ജ്ഞാനതപസ്യയില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചത് പറയുക എന്നോ ആണ് അര്‍ഥമെങ്കില്‍ ആ നിലക്കുള്ള ഒരു ഉത്സാഹമായി ഈ കുറിപ്പിനെ കാണാം. ഗസാലി ഈ മനസ്സില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പേനയിലൂടെ ഇറങ്ങിവന്ന് അനുവാചകരില്‍ കയറിപ്പോകും. ആ നിലക്കുള്ള ഒരു ഉത്സാഹം മാത്രം.
ഗസാലിയെ ഏറെ വായിച്ച ഒരാളോട് അദ്ദേഹം ആരായിരുന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ പറയാനുണ്ടാകൂ; ഒരു 'മുസ്ലിം' ആയിരുന്നുവെന്ന്! ഫലിതോക്തിയെന്നു തോന്നിയേക്കും ചിലര്‍ക്കെങ്കിലും ഇത്. ആരെന്ന് ചോദിച്ചാല്‍ 'മനുഷ്യന്‍' എന്ന് ഉത്തരം പറയും പോലെ! അങ്ങനെതന്നെ പറയുന്നതും പക്ഷേ, ഫലിതോക്തിയാവില്ല ഗസാലിയുടെ കാര്യത്തില്‍. കാരണം, മനുഷ്യന്‍ എന്നതിനും മുസ്ലിം എന്നതിനും വാള്യങ്ങളില്‍ ഒതുങ്ങാത്തവിധം ആശയവ്യാപ്തിയുണ്ട്. ഗസാലിയുടെ വ്യക്തിത്വം അത് പ്രതിഫലിപ്പിക്കുന്നുമുണ്ട്, നക്ഷത്രശോഭയോടെ. മുസ്ലിം എന്നതിന്റെ ആശയ വ്യാപ്തിയില്‍ വരുന്നതാണ് ഗസാലി എന്ന മഹാജ്ഞാനി പില്‍ക്കാലത്ത് ആയിത്തീര്‍ന്നതൊക്കെയും. 'ഹുജ്ജതുല്‍ ഇസ്ലാം' എന്ന അഭിധാനം അന്വര്‍ഥമാക്കുന്നതാണ് ഗസാലിയുടെ പഠിപ്പും പരിശ്രമവും. ഹുജ്ജത് എന്നതിനര്‍ഥം തെളിവ് എന്ന്. അടയാളം എന്നതിലേക്കു നീളുന്ന ആശയ വ്യാപ്തിയുമുണ്ടതിന്. താക്കോല്‍ എന്ന മട്ടിലുള്ള ധര്‍മം ആ ധിഷണയിലൂടെ മനുഷ്യാനുഭവത്തിനും ഇസ്ലാമിനും സാധിച്ചുകിട്ടുമ്പോള്‍ 'ഹുജ്ജത്', എന്നത് ഏതു നിലക്കും അന്വര്‍ഥമാവുകയും ചെയ്യുന്നു.
സുന്നി ഇസ്ലാമില്‍ 'ഇമാം' ആയി അറിയപ്പെടുന്ന വ്യക്തിത്വമാണ് ഗസാലി. നേതാവ് എന്ന സാമാന്യമായ അര്‍ഥ കല്‍പനയേക്കാള്‍ 'പ്രമാണം' എന്ന ദ്വിതീയാര്‍ഥമാണ് 'ഇമാമി'ന് ഗസാലിയുടെ കാര്യത്തില്‍ കൂടുതല്‍ സംഗതമാകുക.
വിസ്മയാവഹമായ വ്യാപ്തിയും ഭദ്രതയുമുള്ള കോട്ടക്കുള്ളിലെ കൊട്ടാരത്തിലേക്ക്, അതിലെ സിംഹാസനമിരിക്കുന്ന സാംഗ്ടം സാംഗ്ടോറത്തിലേക്ക് ഒറ്റയാനായി കടന്നു ചെല്ലുന്ന ആളാണ് ഈ ജ്ഞാനയോഗി. ഇസ്ലാം ആണ് മഹാസൌധമുള്‍ക്കൊള്ളുന്ന ആ കോട്ട. ഇസ്ലാം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പരലോക മോക്ഷത്തിന് നിദാനമായി ഭവിക്കുന്ന ധര്‍മധാരയല്ലെന്ന് എടുത്തുപറയട്ടെ. ചരിത്രപരമായി ദര്‍ശിക്കപ്പെടുന്ന ഒരു ഇസ്ലാമിനെയാണുദ്ദേശിക്കുന്നത്. മനുഷ്യാനുഭവത്തിലെ ഏറ്റവും മിഴിവാര്‍ന്ന അദ്ഭുതം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഇവിടെ പറയുന്ന ഇസ്ലാം. ചരിത്രപരമായ അനിവാര്യത എന്ന നിലയില്‍ കാലപ്രവാഹത്തിന്റേതായ ഒരു നിര്‍ണിത ബിന്ദുവില്‍- ഒരു വഴിത്തിരിവില്‍- ദിവ്യവെളിപാടിന്റെ സമാപനത്തോടെ സംഭവിക്കുന്ന ചരിത്ര പ്രതിഭാസമാണ് ഇവിടെ ഇസ്ലാം എന്നു കാണുക. അതൊരു മഹാസംസ്കാരവും സ്ഥാപനവും സാമ്രാജ്യവുമായി വളര്‍ന്നുവികസിച്ച കാലഘട്ടത്തിലാണ് ഗസാലി വരുന്നത്. ലോകത്തെയാകെയും ഉള്ളിലൊതുക്കിയ കോട്ടയായി അത് വികാസം പ്രാപിച്ചു കഴിഞ്ഞിരുന്നു. ചക്രവാളങ്ങള്‍ അതിരുകള്‍ തീര്‍ക്കുന്ന കോട്ടയിലെ അനേകവാതിലുകളും അറകളുമുള്ള സൌധത്തെ സങ്കല്‍പിക്കുക. അനേക വാതിലുകളും താഴിട്ടുപൂട്ടിയ അറകളും കടന്നുവേണം ഒരാള്‍ക്ക് അതിന്റെ ഹൃദയസ്ഥാനത്തെത്താന്‍. കോട്ടക്കകത്തെ പലവിധ ഫലവൃക്ഷങ്ങളില്‍നിന്നും പറവകള്‍ വിത്തുള്ള കായ്കള്‍ കൊത്തിയെടുത്ത് കൊണ്ടുപോയി പല പല ദേശങ്ങളില്‍ പലകാലാവസ്ഥകളില്‍ മുളപ്പിച്ചിരുന്നു. അങ്ങനെയാണ് എവിടെയും തണല്‍ മരങ്ങള്‍ മുളച്ച് ആകാശത്തില്‍ പടര്‍ന്നു പന്തലിച്ച ശിഖരങ്ങള്‍ ഹേതുവാല്‍ എവിടെയുമുള്ള ക്ഷീണിച്ചു വിയര്‍ക്കുവോര്‍ക്ക് തണല്‍ ലഭിച്ചുപോന്നത്.
അതൊരുവശം. മറുവശവും കാണണമല്ലോ. ആദാനപ്രദാന തത്ത്വമുണ്ട് ഇവിടെ. അങ്ങോട്ടുകൊടുക്കുക എന്നപോലെ ഇങ്ങോട്ട് എടുക്കുകയും ചെയ്തിട്ടുണ്ട് ഇസ്ലാം. പലതും പലയിടത്തുനിന്നും. എടുത്തതൊക്കെയും ശുദ്ധമായതായിരുന്നില്ല. മലിനമായതും കളങ്കപ്പെട്ടതുമൊക്കെയുണ്ടായിരുന്നു. അസംസ്കൃതമായത് സംസ്കരിക്കപ്പെടേണ്ടതുണ്ട് എന്നതിനാല്‍ എല്ലാം ഇസ്ലാം വാങ്ങിവെച്ചു. കോട്ടയിലെ അറകളില്‍വെച്ച് പൂട്ടി. അതെല്ലാം വന്നു നിറഞ്ഞപ്പോള്‍ ഉള്ളറയിലേക്കുള്ള ശരിയായ വഴി ഒരു സഞ്ചാരിക്ക് ദുര്‍ഘടമായിത്തീര്‍ന്നു. ഒരു ഇടനാഴിക എന്നപോലെയാണ് ആ അറകള്‍ കിടന്നിരുന്നത്. മുന്നോട്ടു പോകേണ്ടവര്‍ അത് തുറന്ന്, ഓരോന്നോരോന്നായി തുറന്ന് മേല്‍ ചേറാകാതെ, സ്വയം ആപത്ത് വരുത്താതെ അപ്പുറമെത്തണം. അങ്ങനെയുള്ളൊരു സാഹസികനായിരുന്നു ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസാലി റഹിമഹുല്ലാഹ്.
പല വാതിലുകളും അടഞ്ഞു കിടന്നിരുന്നു. തന്റെ ധിഷണയുടെയും സത്യാന്വേഷണ തൃഷ്ണയുടേതുമായ താക്കോലിട്ട് അവ ഓരോന്നും തുറന്നാണ് അദ്ദേഹത്തിന് ലക്ഷ്യസ്ഥാനത്തെത്തേണ്ടത്. ചിലത് ചവിട്ടിപ്പൊളിക്കേണ്ടിയും വരും. വാതിലുകള്‍ തുറന്നു നോക്കുമ്പോള്‍ പലതിലും പലതായിരുന്നു. സാമാന്യനായ മുസ്ലിം പ്രതീക്ഷിക്കുന്ന, പ്രവാചകനും ഖുര്‍ആനും മാത്രമുള്ള നിലവറകളായിരുന്നില്ല ഒന്നും. ഒന്നുമില്ലാത്തവന് വേണ്ടി മഹാജനത്തിന്റെ തമ്പുരാന്‍, ചരിത്രാനുഭവത്തിന്റെ ഈശ്വരന്‍ അവതീര്‍ണമാക്കിക്കൊടുത്ത അടിമത്ത നിരാസ മുല്‍ഘോഷിച്ച് പരമസത്യത്തിന് മാത്രം സമ്പൂര്‍ണ സമര്‍പ്പണം എന്ന ഇസ്ലാം ഒരു ബോര്‍ഡായി മാത്രം കോട്ടയുടെ പ്രവേശന കവാടത്തില്‍ തൂങ്ങിയിരുന്നു എന്നത് സത്യമാണ്. എന്നു മാത്രം കണ്ട് അകത്ത് കയറി പലരും വേറെ പലതും അതായിക്കണ്ട് ഉള്ളില്‍ ഏറ്റുവാങ്ങി തിരിച്ചു പോയിട്ടുണ്ട്. എന്നാല്‍, ഈ യാത്രികന്‍ അങ്ങനെയല്ലല്ലോ. ഇസ്ലാം എന്തെന്ന് നന്നായറിയുന്നവനാണ്. അതവിടെ കാണാനില്ലെങ്കില്‍ എവിടെ എന്ന് തിരക്കി അദ്ദേഹം മുന്നോട്ടു പോകും. ഇടനാഴിയിലെ പൂട്ടുകള്‍ താക്കോലിട്ട് തുറന്നും വഴങ്ങാത്തത് ചവിട്ടിപ്പൊളിച്ചുമൊക്കെ പുരോഗമിക്കും. സത്യം കണ്ടെത്തിയേ അദ്ദേഹത്തിന് വിശ്രമമുള്ളൂ. ചരിത്രപരമായ ഇസ്ലാമിനകത്തെ സത്തായ ഇസ്ലാം എന്നതാണ് ലക്ഷ്യം.
അതെ, ആ അറകളില്‍ പലതുമുണ്ടായിരുന്നു. ഉഗ്രവിഷമുള്ള കടന്നലുകള്‍ മച്ചില്‍ തൂങ്ങിക്കിടന്നിരുന്നു. കുത്തേറ്റാല്‍ ചത്തുപോകും. ചിലതില്‍ കുത്തുന്ന തേനീച്ചകളായിരുന്നെങ്കിലും അവ ശേഖരിച്ചുവെച്ചത് മധുരമുള്ള തേനായിരുന്നു. ചില അറകള്‍ കാറ്റുപോലും കടക്കാതെ ശൂന്യമായിക്കിടന്നിരുന്നു, എങ്കിലും നശിപ്പിക്കുന്ന ചിതല്‍ കെട്ടിടത്തിന്റെ മരഭാഗങ്ങളില്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു. ചിലതിന്നകത്ത് ജിന്നുകളും ശൈതാന്മാരും! ക്രിസ്തുവിന്റെ കാലത്തെ ഇസ്ലാമിന്റേതിലെന്നപോലെ എവിടെയും ചില സദൂക്കിയന്മാരും പരീശന്മാരും നിലയുറപ്പിക്കയും ചെയ്തിരുന്നു.
എന്നിരുന്നാലും എത്തേണ്ടിടത്ത് തന്നെ എത്തുന്നുണ്ട് ഈ അന്വേഷകന്‍. അവിടെനിന്ന് എടുക്കേണ്ടത് എടുക്കലും ചരിത്രാനുഭവത്തിനായി ആയതിന്റെ വിതരണം സ്വയം ബാധ്യതയായി കാണുകയും ചെയ്യുന്നു പിന്നീട്. അങ്ങനെ 1111ല്‍ എല്ലാം കാലത്തെ ഏല്‍പിച്ച് തനിക്ക് പോകേണ്ട അന്തിമഗേഹത്തിലേക്ക് ഗൃഹവിരഹതയറിഞ്ഞ ദേശാടനക്കിളിയെ പോലെ പാറിപ്പോയ്ക്കളയുകയും ചെയ്യുന്നു!
പഠിക്കുംതോറും ചിന്തയില്‍ സന്ദേഹങ്ങള്‍ ഏറിവന്നു. ഭക്തിയും സന്ദേഹവും മനസ്സില്‍ ധിഷണാപരമായ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹം തൊഴിലുപേക്ഷിച്ചു. ആശയകാലുഷ്യങ്ങളെ അകറ്റാന്‍ അവയെ ജന്യമാക്കുന്ന ആശയങ്ങളെ നന്നായി പഠിക്കുക എന്ന ഒരു നിലപാടാണദ്ദേഹം എടുത്തത്. കൂടാതെ, പലരും 'സന്ദേഹം' എന്നു തെറ്റിദ്ധരിച്ചത് അദ്ദേഹത്തിലെ 'തഖ്വാ' ആയിരുന്നു എന്നുകൂടി കാണണം. കാരണം, പ്രശസ്തിക്കും ഭൌതികനേട്ടത്തിനും വേണ്ടി കൊതിക്കുന്നതും അതിനുവേണ്ടി പണിയെടുക്കുന്നതും പാപമല്ലേ എന്ന ശങ്ക അദ്ദേഹത്തിലുദിച്ചിരുന്നു. ആശയങ്ങളെ സമീപിക്കുമ്പോഴും തഖ്വയില്‍നിന്ന് വരുന്ന ഈ ശങ്ക അദ്ദേഹത്തെ നിയന്ത്രിച്ചു.
ഗസാലിയെ വളരെ ചെറുപ്രായത്തില്‍തന്നെ ഗുരുവായി വരിക്കാനുള്ള ഭാഗ്യം ഒരര്‍ഥത്തില്‍ ഇതെഴുതുന്നയാളിനുമുണ്ടായി എന്ന് ഇടക്ക് വിനയത്തോടെ പറയാന്‍ അനുവദിക്കുക. കാലവും സ്ഥലവും അദ്ദേഹത്തെയും ഇദ്ദേഹത്തെയും രണ്ടറ്റങ്ങളില്‍ നിര്‍ത്തി, ഇടയില്‍ മറയിടുന്നുണ്ടെങ്കിലും അദ്ദേഹത്തില്‍നിന്നുണ്ടായിത്തീര്‍ന്ന ഒരു സല്‍ക്കര്‍മം ആ മറയെ തകര്‍ത്ത് ഇവന്റെ ഹൃദയത്തില്‍ ഒരു ഗുരുവായി അവിടുത്തെ എത്തിച്ചു എന്നു കാണുക. നിമിത്തമായത് കൊച്ചുനാളില്‍ കിതാബോതിത്തന്ന ഉസ്താദാണ്; ആലങ്കോട് മുഹമ്മദ് മുസ്ല്യാര്‍ എന്ന പൊന്നാനിക്കാരന്‍.
പത്താം വയസ്സില്‍ പത്ത് കിതാബ് ഓതുന്ന കാലത്ത് ഗുരുനാഥനായ അദ്ദേഹം നാട്ടില്‍ പോയി വരുമ്പോള്‍ ഒരു സമ്മാനം കൊണ്ടുവന്നു തന്നു. ഒരു കൊച്ചുപുസ്തകം. ഇമാം ഗസാലിയുടെ 'അയ്യുഹല്‍ വലദ്' എന്ന കൃതിയുടെ മലയാള പരിഭാഷയായിരുന്നു അത്. 'മോനേ' എന്ന വാത്സല്യത്തോടെയുള്ള വിളി എട്ടുനൂറ്റാണ്ടിന്റെയും പേര്‍ഷ്യയില്‍നിന്നുള്ള ദൂരത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഹൃദയത്തിന്റെ കാതില്‍ വന്നു തട്ടുകയായിരുന്നു അന്നേരം. അയ്യുഹല്‍ വലദ് -അല്ലയോ ബാലകാ- എന്നത് എന്റെ പ്രായത്തിലുള്ളൊരുവന് നല്‍കപ്പെടുന്ന വാത്സല്യ പൂര്‍ണമായ ഉപദേശമായിരുന്നു. ഇമാം ഗസാലി എന്നൊരു പേരു പോലും പലര്‍ക്കും കേട്ടറിവില്ലാത്ത ഒരു കാലഘട്ടത്തില്‍ ആ പുസ്തകം എനിക്ക് എത്തിച്ചുതന്ന ഗുരുവിനോട് ഈ തൂലിക വല്ലാതെ കടപ്പെട്ടിരിക്കുന്നു. ശൈഖ് സൈനുദ്ദീന്റെ നാട്ടില്‍ നിന്ന് എന്റെ കുഗ്രാമത്തില്‍ വഴിതെറ്റിയെന്ന പോലെ എത്തിപ്പെട്ട ഉസ്താദിന് ലോക വിവരവും നന്നായുണ്ടായിരുന്നു. ബ്രിട്ടീഷ് ആര്‍മിയില്‍ സിലോണില്‍ സേവനമനുഷ്ഠിച്ച് പിരിഞ്ഞ അദ്ദേഹം എന്റെ നാട്ടില്‍ എത്തിപ്പെടുന്നത് ഓത്തു പഠിപ്പിക്കുന്ന മുദര്‍രിസായാണ്. മദ്റസ എന്ന സ്ഥാപനം പ്രചാരത്തിലെത്തും മുമ്പ് പള്ളിയിലാണ് വിദ്യാരംഭം. ഗുരുവിന്റെ വാസവും അവിടെ തന്നെ. മേലേനിന്ന് കൊളുത്തില്‍ തൂങ്ങുന്ന ഒരു റാന്തല്‍ വിളക്കിനു ചുറ്റും വട്ടത്തിലിരുന്ന് ഞങ്ങള്‍ കിതാബോതി.
ആ ഗുരുവില്‍നിന്നും എനിക്ക് കിട്ടിയ ഗുരുവാണ് ഇമാം ഗസാലി എന്നോര്‍ത്ത് അഭിമാനിക്കുന്നു. മഹിമാവായ തമ്പുരാന്‍ ഇരുവര്‍ക്കും അവരെത്തിപ്പെട്ട ലോകത്തില്‍ അനുഗ്രഹത്തിന്റേതായ വിശുദ്ധ വിരുന്ന് ഊട്ടുമാറാകട്ടെ- റഹിമഹുമുല്ലാഹ്.
ഏതായാലും ആ പ്രായത്തില്‍ വായിച്ച 'അയ്യുഹല്‍ വലദ്' എന്ന പുസ്തകം എവിടെയോ വെച്ച് ആരുടെ കൈയിലോ പോയ് മറഞ്ഞു. അതില്‍ എന്തു പറഞ്ഞു എന്നതും ഓര്‍ത്തെടുക്കാനാകുന്നില്ല, വ്യക്തതയോടെ. ഇന്നിപ്പോള്‍ ഗസാലിയുടെയും ഗസാലിയെപ്പറ്റിയുമുള്ള കുറച്ചേറെ പുസ്തകങ്ങള്‍ എന്റെ ശേഖരത്തിലുണ്ട്. (പഴയ നാണയങ്ങളും സ്റാമ്പും മറ്റും ശേഖരിക്കുമ്പോലെയുള്ള ഒരു ക്രെയ്സാണ്. അതിലിരിക്കുന്നത് തലയിലെത്തുന്നത് വിരളം). എന്നാല്‍ 'അയ്യുഹല്‍ വലദ്' ആ ശേഖരത്തിലില്ല. അറബി മൂലവും പരിഭാഷയുമൊന്നും. എങ്കിലും എന്നിലെവിടെയോ അതിപ്പോഴും ശേഷിക്കുന്നു! വായിക്കുക എന്നാല്‍ അതായിരിക്കണം. പുസ്തകം കൈയിലില്ലെങ്കിലും കാര്യം ഉള്ളിലുണങ്ങാതെയിരിക്കുക. പോഷകാഹാരം പോലെയാണത്. ദഹിക്കാതെ കിടന്ന് പുറത്തുപോകുന്നതാകരുത്. രക്തവും മജ്ജയും മാംസവുമായി മാറണമത്. പുസ്തകമാണെങ്കില്‍ ആശയമായി സ്വത്വത്തില്‍ ലയിച്ചിരിക്കണം. 'അയ്യുഹല്‍ വലദ്' ആ നിലയില്‍ എന്നില്‍ അവശേഷിക്കുന്നു എന്ന് സ്വയം കരുതി തുഷ്ടിയടയുന്നു.
വായിച്ചതൊക്കെയും മറന്നുപോയി. അരനൂറ്റാണ്ടിന്റെ പഴക്കമുള്ള ഭാഷയും അത്രയും പഴക്കമുള്ള വായനയും അപ്പടി അവിടെക്കിടക്കില്ല. ഭക്ഷണം അകത്ത് ചെന്ന് രക്തവും മജ്ജയുമായി ശരീരത്തില്‍ കോശങ്ങള്‍ വര്‍ധിച്ച് ആളു വലുതായാല്‍ കഴിച്ചത് എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കാനായെന്ന് വരില്ലല്ലോ, അതുപോലെ. എന്നാല്‍, ആഹാരം കൊണ്ട് ഞാന്‍ ഉണ്ടായി, ഇല്ലാതായില്ല എന്നു പറയാം. അതുപോലെ തന്നെയിതും. അയ്യുഹല്‍ വലദ് അകത്തുചെന്ന് ഞാന്‍ ഉണ്ടായി. മരിച്ചാലും ഇല്ലാതാവാത്ത വിധം ഞാന്‍ 'ഉണ്ടു.' ചൂരല്‍ കഷായം പേടിച്ച് പഠിച്ച കിതാബും ഗുണകോഷ്ടവുമായിരുന്നില്ല അയ്യുഹല്‍വലദ്.
എന്റെ ഹൃത്തിന് ഒരു പ്രത്യേകഭാവം സമ്മാനിച്ചിരുന്നു ആ പുസ്തകം. മനസ്സിന് ഒരു പ്രത്യേക ഭാഷ നല്‍കിയിരുന്നു. ഒരു പ്രാര്‍ഥന പഠിപ്പിച്ചിരുന്നു. പുലരാനാകുമ്പോള്‍ കേള്‍ക്കുന്ന പൂങ്കോഴിപ്പാട്ടിലേക്ക് ശ്രദ്ധ ക്ഷണിച്ച് ജീവിതത്തിന് ചിട്ടവേണമെന്ന് ബോധ്യപ്പെടുത്തിയിരുന്നു. പുലരും മുമ്പെ ഞെട്ടിയെഴുന്നേറ്റ് ബാങ്കുവിളിപോലെ പൂങ്കോഴി പടച്ചവന് സ്തോത്രമോതുമ്പോള്‍ പുതച്ചുറങ്ങുന്നവന്‍ തോറ്റുപോകുന്നില്ലേ എന്നു ചോദിച്ചിരുന്നു. പറക്കാന്‍ ചിറകുള്ള പക്ഷിയെ ചൂണ്ടിക്കാട്ടിത്തന്നിരുന്നു ഗുരു ഗസാലി. പക്ഷിക്കൂടുപോലെയാണ് മനുഷ്യശരീരം എന്ന് അബൂബക്കര്‍ സിദ്ദീഖിനെ ഉദ്ധരിച്ച് പറഞ്ഞുതന്നു. അത് കന്നുകാലികളുടെ ആലയെന്നതുപോലെ ആയിപ്പോകരുതെന്നും പറഞ്ഞുതന്നു. പലപ്പോഴും കഴുത്തില്‍ കയറുമായി നാലുകാലില്‍ ഭൂമിക്ക് സമാന്തരമായി മുന്നോട്ട് നോക്കി നടക്കുന്ന പോത്തിനെപ്പോലെയല്ലല്ലോ പക്ഷി. അതിന് ചിറകുകളുണ്ട്. ഉയരത്തില്‍ പറക്കുന്ന പറവക്കൂട്ടങ്ങളില്‍ നീ പെടേണമെന്നാണ് അയ്യുഹല്‍ വലദ് പഠിപ്പിച്ചത്. പറന്നുയരുന്നവന് ആകാശത്തില്‍ കേള്‍ക്കാവുന്ന സംഗീതമാണ്, തമ്പുരാനിലേക്ക് വാ, എന്റെ തോട്ടത്തിലേക്ക് പാറിവാ എന്ന ഉത്തേജകമായ വിളിയുടെ നാദം. അപ്പോള്‍ നീ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കപ്പെടുകയാണ്!
എന്നിലെവിടെയോ 'അയ്യുഹല്‍ വലദിലെ' പക്ഷി ചേക്കേറിയതിന്റെ ലക്ഷണം പില്‍ക്കാലത്തു തൂലികയിലൂടെ പുറത്തുവന്നപ്പോള്‍ അതൊരു ഗസാലിയന്‍ ഇഫക്ടായി കണ്ടറിയാന്‍ സാധിക്കുന്നു. അബോധമനസ്സില്‍ കിടിന്നിരുന്നത് മഷിയായി ഒഴുക്കിയത്. പിന്നെ ഫരീദുദ്ദീന്‍ അത്താറിന്റെ പക്ഷി സംഭാഷണം വായിച്ചു. ഗസാലി തന്നെയും 'രിസാലതു ത്വൈര്‍' എന്നൊരു പക്ഷിസന്ദേശമെഴുതിയിരുന്നുവെന്നും ആന്‍മേരിഷിമ്മല്‍ പറഞ്ഞുതന്നതും വളരെ വൈകിയിട്ട്. അതൊക്കെ അറിയുംമുമ്പെ ഗസാലി എന്നില്‍ പാര്‍പ്പിച്ച പക്ഷി അതിരുകള്‍ ഭേദിച്ച് പറന്നെത്തിയിരുന്നു തൂലികയിലേക്ക്.
ഗസാലി ഉള്ളില്‍ വികസിപ്പിച്ച ചിറകുകളുമായപ്പോള്‍ പറക്കാന്‍ ഒരു ഉത്സാഹം അന്നേ ഹൃത്തില്‍ മുളച്ചിരിക്കണം. ഗസാലിയിട്ട വിത്ത്. പക്ഷേ, ഞാന്‍ പ്രതലത്തിലൂടെ കൂക്കുവിളിച്ച് പാഞ്ഞു നടക്കുകയായിരുന്നു പിന്നെ കുറെക്കാലം. പന്തുതട്ടി ഓടുകയായിരുന്നു. ഉരുണ്ടുപോകുന്ന ഒരു പന്തിന് പിന്നാലെ എന്നെപോലുള്ള അനേകം പേര്‍ മത്സരിച്ച് പായുന്ന വ്യായാമം തടിയെ നന്നാക്കി, ശാരീരികമായ വളര്‍ച്ച വേഗമാക്കി.
അതൊക്കെയും പത്താം വയസ്സിലെ പത്ത് കിതാബ് പഠനകാലത്തും തൊട്ടു ശേഷമുള്ള ഇടവേളയിലും. ബാപ്പാക്ക് ഞാന്‍ കിതാബോതി മുസ്ലിയാരായാല്‍ പോരെന്നായി. ഓത്തു നിര്‍ത്തി 'എഴുത്ത്' തുടങ്ങി. ഓത്ത് എന്നാല്‍ മതപഠനവും 'എഴുത്ത്' എന്നാല്‍ അതൊഴിച്ചുള്ള സകലവിദ്യയും എന്നാണ്. സ്കൂള്‍ തലം കഴിഞ്ഞു കലാലയത്തിലെത്തി. ആയിടക്ക് 'ഗസാലിയും' പേനയുമൊക്കെ എവിടെയോ പോയി. ആലങ്കോട് ഗുരുവും ഞങ്ങളുടെ നാട്ടില്‍നിന്ന് പോയി.
ഗസാലി പക്ഷേ, വീണ്ടും വന്നു. കലാലയത്തിലെ ക്ളാസ് മുറിയിലേക്കായിരുന്നു ആ വരവ്. കറുത്ത കോട്ടും സൂട്ടും ടൈയുമൊക്കെയുള്ള കണ്ണടവെച്ച പ്രഫസര്‍മാരുടെ ഇംഗ്ളീഷ് ഭാഷയിലുള്ള പ്രഭാഷണത്തിലൂടെ! കോളേജ് ലൈബ്രറിയിലെ കനത്ത ചട്ടയുള്ള കിതാബുകളില്‍ ഗസാലി! എനിക്കന്ന് ഉച്ചരിക്കാന്‍ പോലും പ്രയാസമായ പേരുകളുള്ള പ്രതീച്യരുടെ ഫേവറേറ്റായ അല്‍ ഗസല്‍ ആയിക്കൊണ്ട്. ഡബ്ളിയു മോണ്‍ഗോമറി വാട്ട്, എന്ന് കേട്ടാല്‍ ആ പേര് ഒന്ന് വ്യക്തമായി മൊഴിഞ്ഞു കേള്‍ക്കാനായി ഞാന്‍ ചോദിച്ചു പോകും, വാട്ട്? സായിപ്പാണ് മോണ്‍ഗോമറി വാട്ട്. ഇമാം ഗസാലിയെ നന്നായി പഠിച്ചെഴുതിയിരിക്കുന്നു അദ്ദേഹം. ഗസാലിയുടെ 'അല്‍ മുന്‍ഖിദു മിനദ്ദലാല്‍'' എന്ന കൃതിയും 'ബിദായതുല്‍ ഹിദായ' എന്നതും അദ്ദേഹം ആംഗലത്തില്‍ മൊഴിമാറ്റിയത് അലങ്കാരമായി അലമാരക്കകത്തുണ്ട്. എന്നാല്‍ എന്റെ ഹൃദയവും ആത്മാവും ഗസാലിയെ സ്വായത്തമാക്കിയത് 'അയ്യുഹല്‍ വലദി'ലൂടെയാണ്. ഞാന്‍ ഗസാലിയെ വായിച്ച രീതിയാണ് ആത്മകഥാംശമായി ഹൃദയം ഏറ്റു വാങ്ങിയ 'മോനേ' എന്ന ഗസാലിയന്‍ വിളിയുടെ ചരിതമായി അവതരിപ്പിച്ചത്. എന്നാല്‍ അതല്ല പ്രതീക്ഷിക്കുന്നതെങ്കില്‍ അല്‍പം മോണ്‍ഗോമറി വാട്ട് ആകാം. 'ബിദായതുല്‍ ഹിദായ' - ഠവല ആലഴശിിശിഴ ീ ള  ഒമുുശില - തുഷ്ടിയുടെ തുടക്കം- എന്നതില്‍നിന്ന് വായിച്ചതും ഹൃദയത്തില്‍ തട്ടി, പിന്നെ അല്‍പം നര്‍മം രുചിച്ച് ചിരിച്ചു പോയതുമായ ഒരു ഭാഗമുണ്ടതില്‍. ഇമാം ഗസാലി റഹ്മാനായ തമ്പുരാന്റെ അത്യുന്നത വിശേഷണങ്ങളായ കാരുണ്യത്തിലും നീതിയിലും ഊന്നിനിന്നാണ് മതം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. എല്ലാ സൃഷ്ടികളോടും കാരുണ്യം എന്ന ഭാവമുള്‍ക്കൊണ്ട് മാത്രമേ വര്‍ത്തിച്ചുകൂടൂ എന്നതിനാല്‍ ഒരാളെയും ഒന്നിനെയും ശപിക്കരുത് എന്ന് അദ്ദേഹം ശഠിക്കുന്നു. ഒരു മുന്നറിയിപ്പ് പോലെ അദ്ദേഹം പറഞ്ഞത് ആംഗലത്തില്‍ ഇങ്ങനെ വായിച്ചു. ആലംമൃല ീള രൌൃശിെഴ മ്യിവേശിഴ വേമ ഏീറ ങീ ഒശഴവ വമ, രൃലമലേറ, ംവലവേലൃ മിശാമഹ ീൃ ളീീറ ീൃ ാമി വശാലെഹള. ശേഷം പറയുന്നതിലാണ് ചിരിച്ചുപോകുന്ന ആ നര്‍മം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അപ്പോള്‍ ഇബ്ലീസിനെയും ശപിച്ചുകൂടല്ലോ എന്ന ചോദ്യം മുന്നില്‍ കണ്ട് ഗസാലി പറയുന്ന ഉത്തരം രസാവഹമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങള്‍ എന്തുകൊണ്ട് ഇബ്ലീസിനെ ശപിച്ചില്ല എന്ന് പടച്ചവന്‍ നിങ്ങളോട് ചോദിക്കില്ല എന്ന്. ശപിക്കാത്തതിന്റെയും വെറുക്കാത്തതിന്റെയും കണക്ക് പടച്ചവന്‍ ചോദിക്കില്ല എന്ന് ഗസാലിയില്‍നിന്ന് പഠിക്കാനായപ്പോള്‍ വലിയ ആശ്വാസമായി. കാരണം, ഇപ്പോഴും മാറ്റം വന്നിട്ടില്ലാത്ത നമ്മുടെ നാട്ടിലെ മതപാഠമാണല്ലോ പരസ്പരം ശപിക്കുകയെന്നത്. കുട്ടിക്കാലത്ത് പ്രസിദ്ധനായൊരു മതപണ്ഡിതന്റെ വഅ്ള് കേള്‍ക്കാന്‍ പോയത് ഓര്‍ത്തുപോകുന്നു. ഒരുപാട് ജനം തടിച്ചുകൂടിയ സദസ്സില്‍ മുന്‍നിരയില്‍ മുഴുവന്‍ മതപഠിതാക്കളാണ്. പ്രസംഗകന്‍ എതിര്‍മതഗ്രൂപ്പുകാര്‍ വളരെ ആദരിക്കുന്ന പൂര്‍വസൂരികളില്‍ പെടുന്ന ഒരു പണ്ഡിതന്റെ പേരു പറഞ്ഞു. സ്വഹാബികളുടെയും ഇമാമുകളുടെയുമൊക്കെ പേര് കേട്ടാല്‍ 'തര്‍ളിയത്' ചൊല്ലണം. തിരുനബിയുടെ പേരില്‍ സ്വലാത്. ശാപം കൂറുക ഇബ്ലീസിന്നെതിരെയാണ്. ഇബ്ലീസ് 'ലഅനതുല്ലാഹി അലയ്ഹി' എന്നുപറയണം! ഗസാലി എതിര്‍ത്താലും അതങ്ങനെ കിടക്കട്ടെ. എന്നാല്‍, പ്രഭാഷകന്‍ പറഞ്ഞത് ഇബ്ലീസെന്നും ശൈതാനെന്നും ദജ്ജാലെന്നുമൊന്നുമല്ല. അറിയപ്പെടുന്ന ഒരു ഇമാമിന്റെ പേരാണ്. അപ്പോഴതാ ഒരാരവം! മതവിദ്യാര്‍ഥികളാകെയും ഒറ്റസ്വരത്തില്‍ 'ലഅനതുല്ലാഹി അലൈഹി' എന്ന് ആര്‍ക്കുകയാണ്! അതിലും വിചിത്രമായ മറ്റൊരു കാര്യം വായിച്ചു. അതൊരു പ്രസ്താവനയല്ല. ഇസ്ലാമിലെ അവാന്തരവിഭാഗങ്ങളെയും അവരുള്‍ക്കൊണ്ട ശരിതെറ്റുകളെയും ദര്‍ശന വീക്ഷണങ്ങളിലെ വൈരുധ്യങ്ങളെയും പഠിക്കാന്‍ ഗസാലി ഒരുമ്പെടുന്നതിന്റെ വിവരണം തുടങ്ങുന്നിടത്ത് 'അല്‍മുന്‍ഖിദു മിനദ്ദലാലി' (ഉലഹശ്ലൃമിരല ളൃീാ ഋൃൃീൃ) ന്റെ മൊഴിമാറ്റത്തില്‍ മോണ്‍ഗോമറി വാട്ട് 'എന്റെ സമുദായം എഴുപത്തി മൂന്നു കക്ഷികളായി വിഭജിക്കപ്പെടും എന്നര്‍ഥമുള്ള ഹദീസിനെ മൊഴിമാറ്റിയത് ഇങ്ങനെയാണ് കണ്ടത്. ങ്യ ഇീാാൌിശ്യ ംശഹഹ യല ുഹശ ൌു ശിീ ല്െലി്യ വൃേലല ലെര, മിറ യൌ ീില ീള വേലാ ശ മ്െലറ. ഇതിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? യൌ ീില എന്നാല്‍ ഒന്നൊഴികെ എന്നാണല്ലോ അര്‍ഥം. ഒന്നൊഴികെ എല്ലാവരും രക്ഷപ്പെടും എന്നാണപ്പോള്‍ അര്‍ഥം കിട്ടുക! ഹദീസായി പറഞ്ഞും പഠിച്ചും കേട്ടതാകെയും എഴുപത്തിരണ്ടും നരകത്തിലും ഒന്ന് മാത്രം സ്വര്‍ഗത്തിലുമെന്നാണ്. ഒറിജിനല്‍ ഇംഗ്ളീഷുകാരനായ വാട്ട് എഴുതിയത് ഇന്നാട്ടുകാരനായ എനിക്ക് തിരിയാതെ പോയതാകാം. സുഹൃത്ത് എ.കെ അബ്ദുല്‍ മജീദുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം 'അല്‍മുന്‍ഖിദു മിനദ്ദലാലിന്' അറബിയില്‍ തന്നെ ഒരു ഈജിപ്ഷ്യന്‍ പണ്ഡിതന്‍ എഴുതിയ ശറഹ് വായിച്ചുതന്നു. അതുപ്രകാരം, എഴുപത്തി രണ്ടും സ്വര്‍ഗത്തിലും ഒരെണ്ണം മാത്രം നരകത്തിലുമെന്നും ഹദീസിലുണ്ട് (ഇസ്നാനി വ ഇശ്രീന ഫില്‍ ജന്ന വവാഹിദ് ഫിന്നാര്‍) എന്നും ആ ഹദീസാണ് കൂടുതല്‍ സ്വഹീഹായത് എന്നും കാണാനായി. വാട്ടിനെ വിട്ട് ഞാന്‍ ശറഹിനെ പിടിച്ചു. അതിലെ ഹദീസ് കണ്ടല്ലോ.
ഇമാം ഗസാലിയെ കൊണ്ടാടുന്നവരില്‍ പലരും കാണാതെ പോകുന്ന പലതുമുണ്ടെന്ന് ഗസാലിയെ പഠിച്ചവരില്‍നിന്ന് പഠിക്കാന്‍ കഴിയുന്നു. ഗസാലിയെ പഠിച്ചവര്‍ ഏറിയ പങ്കും പടിഞ്ഞാറുകാരോ അക്കാദമിക തലത്തില്‍ അവരെ മാതൃകയാക്കുന്നവരോ ആണ്. ആര്‍.എ നിക്കള്‍സണ്‍ ഉദാഹരണം. അ ഘശലൃേമ്യൃ വശീൃ്യ ീള വേല അൃമയ ല്‍ നിക്കള്‍സണ്‍ ഗസാലിയെ പരിചയപ്പെടുത്തിയത് കരിക്കുലത്തിന്റെ ഭാഗമായി പഠിച്ച സാഹിത്യ ചരിത്രത്തിലുണ്ട്. നിക്കള്‍സണ്‍ സൂഫിസത്തെക്കുറിച്ച് വളരെ പഠിക്കുകയും എഴുതുകയും ചെയ്ത അതോറിറ്റിയുമാണ്. സര്‍ തോമസ് ആര്‍ണോള്‍ഡ് തന്റെ ഠവല ഘലഴമര്യ ീള കഹെമാല്‍ ഗസാലിയെ പരിചയപ്പെടുത്തുന്നു.
വലിയവരെയും മഹാകേമന്മാരെയും കണ്ടും ഗസാലി പലതും പറഞ്ഞിട്ടുണ്ട്. രണ്ടാം ക്ളാസുകാരനോട് പറയുന്നത് പിഎച്ച്.ഡിക്ക് ഗവേഷണ പഠനം നടത്തുന്നവനോട് പറഞ്ഞാല്‍ അയാള്‍ക്കത് മതിയാവില്ലല്ലോ. കിളിയാവാനും കുയിലാവാനും സ്വയം കൊതിക്കുന്നവനോട് പറയുന്നത് മതിയോ, ദര്‍ശനങ്ങളെ അപഗ്രഥിച്ച് ഡിസര്‍ട്ടേഷന്‍ ചെയ്യുന്നവന്. ഹൃദയഭാഷയില്‍ പറയുന്നവനെയും പറയേണ്ടവനെയും തലച്ചോര്‍ കൊണ്ടുമാത്രം കാര്യങ്ങള്‍ കാണുന്നവരെയും ഗസാലി വേര്‍തിരിച്ചു കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രവും ഭൌതിക ശാസ്ത്രവും രസതന്ത്രവും മനഃശാസ്ത്രവും ജ്ഞാനശാസ്ത്രവുമൊക്കെ ആ മഹാജ്ഞാനി കൈകാര്യം ചെയ്തിട്ടുണ്ട്. ഗസാലിയും അവിസെന്നയും(ഇബ്നുസീന) മുഖാമുഖം നില്‍ക്കുന്നത് പലരും എടുത്തുകാട്ടിയ ഉദാഹരണമാണ്. ഗ്രീക്കുതത്ത്വശാസ്ത്രത്തെ ഇസ്ലാം എന്ന കോട്ടക്കകത്ത് പ്രതിഷ്ഠിച്ച് അറബിവത്കരിക്കാന്‍ ശ്രമിച്ച ആളാണ് ഇബ്നുസീന. ഗസാലി അദ്ദേഹത്തെ ശരിക്ക് കൈകാര്യം ചെയ്ത് ഒടുക്കം പടിക്ക് പുറത്താക്കി വാതിലടച്ചുകളയുന്നു! ഇബ്നുസീന പറഞ്ഞതെന്തെന്ന് തലയിലോടാത്തവര്‍ക്ക് അതിനെ വിമര്‍ശിച്ച് ഗസാലി പറഞ്ഞതും സുഗ്രാഹ്യമാവില്ല. ഗസാലിയെ വിശ്വാസിയുടെ ഭാഗത്തുനിന്നുള്ള പ്രതിരോധക്കാരനായി വിശ്വാസപരമായ ബാധ്യതയുടെ പേരില്‍ നമുക്ക് നെഞ്ചേറ്റാം. എന്നാല്‍, അവിസെന്നയെ കാഫിറായി മുദ്രകുത്തി നരകത്തിലേക്ക് പറഞ്ഞയക്കുക എന്നത് മതശാഠ്യത്തിന്റെതായ ഒരു സങ്കുചിത നിലപാട് മാത്രമേ ആകുകയുള്ളൂ. സര്‍വാതിശായിയും അനാദിയുമായ ഈശ്വരനില്‍ വിശ്വസിക്കുകയും പ്രവാചകനെ അംഗീകരിക്കുകയും ചെയ്യുന്ന ഇബ്നുസീന പ്രപഞ്ചം അനാദിയാണ് എന്ന മട്ടിലുള്ള പ്രസ്താവന നടത്തിയെങ്കില്‍ അതെങ്ങനെ എന്ന് മനസ്സിലാക്കാനും അതിനെതിരിലുള്ള ദര്‍ശനപരമായ മറുപടി എങ്ങനെയെന്നും ഗ്രഹിച്ചറിയാനുമുള്ള ദാര്‍ശനിക കവാടം വേണം പഠിതാവിന്. ഒരുകാര്യം ലളിതമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇസ്ലാമിലെ അധ്യാത്മദര്‍ശന(തസവ്വുഫ്) പ്രകാരമുള്ള അസ്തിത്വദര്‍ശനത്തെ (ീിീഹീഴ്യ) അംഗീകരിക്കുന്ന ആളാണ് ഗസാലിയും എന്നതാണത്. അല്ലാഹുവിന്നല്ലാതെ അനിവാര്യമായ അസ്തിത്വം അഥവാ ഉണ്‍മ(ചലരലമ്യൃൈ ആലശിഴ) ഇല്ല എന്നു കണ്ടറിഞ്ഞ ആളാണ് ഗസാലിയും. പക്ഷേ, 'ഞാന്‍ അല്ലാഹു' ആണെന്ന് വല്ല സൂഫിയും പറഞ്ഞാല്‍ ഗസാലി അയാളെ കണക്കിന് കശക്കി വിടും. അല്ലെങ്കില്‍ നൊസ്സനെന്ന് വിധിയെഴുതി പാമരജനത്തെ അയാളോടടുക്കുന്നതില്‍നിന്ന് തടയും. അസ്തിത്വദര്‍ശനവും മറ്റും ഉള്‍ക്കൊള്ളേണ്ടവിധം ഉള്‍ക്കൊള്ളാനാവാത്തവന്‍ ആ വഴിയേ പോയാല്‍ അപഭ്രംശത്തിന്റെ പടുകുഴിയില്‍ ആപതിക്കുമെന്ന് പറയാന്‍ ഗസാലി മടികാണിക്കുന്നില്ല. അയ്യുഹല്‍ വലദില്‍ തന്നെ 'മോനോട് പറയുന്ന ഒരു പ്രധാന കാര്യമതാണ്. "അല്ലയോ കുട്ടീ നിന്റെ വാക്കും പ്രവൃത്തിയും നിയമപ്രകാരം തന്നെയായിരിക്കേണം (ശരീഅത്ത് അനുസരിച്ച്). ശരീഅത്തിന് വിരുദ്ധമായ ജ്ഞാനവും ആ നിലക്കുള്ള ചെയ്തികളും വഴിതെറ്റിക്കും. സൂഫികളുടെ വാക്കുകളിലും അദ്ഭുത പ്രകടനങ്ങളിലും പെട്ട് നീ വഞ്ചിതനാകരുത്. അത്തരം വാക്കും പ്രവര്‍ത്തനങ്ങളും പിന്‍പറ്റിക്കൊണ്ടല്ല ഒരുവന് അധ്യാത്മമാര്‍ഗത്തില്‍(ത്വരീഖത്ത്) പ്രവേശിക്കാന്‍ സാധിക്കുക. അതിന് വഴിവേറെയാണ്. ദേഹേച്ഛയുടെ താല്‍പര്യങ്ങളെ കൊന്നുകളയേണം ആദ്യമായി. അതിന്റെ വികാരങ്ങളെ കഠിനയജ്ഞത്തിലൂടെ തിരസ്കരിക്കേണം. അങ്ങനെയാണ് അധ്യാത്മ സരണി(ത്വരീഖത്ത്)യിലേക്ക് പ്രവേശനം തേടേണ്ടത്. പ്രയാസമുള്ള വഴിത്താരയാണത്.'' ഇതുപറയുന്ന ഗസാലി തന്നെ കര്‍മശാസ്ത്രബന്ധമായ, ആത്മാവില്ലാത്ത അനുഷ്ഠാന രീതികളെ വിമര്‍ശിക്കുകയും ദൈവശാസ്ത്രത്തെ(ഠവലീഹീഴ്യഇല്‍മുല്‍കലാം) നിരൂപണ വിധേയമാക്കുകയും ചെയ്യുന്നുണ്ട്. എന്നല്ല, എല്ലാ സഞ്ചാരങ്ങള്‍ക്ക് ശേഷവും അദ്ദേഹം വന്നെത്തുന്നത് സൂഫിസത്തില്‍ തന്നെയാണ് എന്നും കാണാം. അപ്പോള്‍ ഇബ്നുതൈമിയ്യയെപ്പോലുള്ള സലഫീ അച്ചടക്കത്തിന്റെ വക്താക്കളായ ഇമാമുകളുടെ വിമര്‍ശനം അദ്ദേഹം ക്ഷണിച്ചുവരുത്തുകയും ചെയ്യും. പക്ഷേ, ഇബ്നുതൈമിയ്യ പോലും ഇമാം ഗസാലിയുടെ ആത്മാര്‍ഥതക്ക് വിലകല്‍പിക്കുന്നുണ്ട്. അന്ധമായ തഖ്ലീദിനെ പരിഹസിക്കുന്ന ആളാണ് സുന്നി 'അശ്അരി' ചിന്തയുടെ വക്താവ് തന്നെയാണെങ്കിലും ഗസാലി. അദ്ദേഹത്തിന്റെ തഖ്ലീദ് വിരോധം പക്ഷേ, സൂഫികളെ സംബന്ധിക്കുന്ന മറ്റൊരു വിമര്‍ശനത്തിന്റെ മുന്‍കുറിപ്പായും വേണമെങ്കില്‍ കാണാം. സൂഫി അധ്യാത്മദര്‍ശനത്തിലെ അനുഭൂതിദായകമായ അവസ്ഥകളെ അനുഭവിച്ചറിയാത്തവര്‍ സൂഫികളുടേതായ ചില അത്യുക്തികളെ അവലംബിച്ച് അതിന്റെ വക്താക്കളായി രംഗത്തു വരുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. സൂഫികളുടേതായ പല അത്യുക്തികള്‍ക്തെതിരെയും ഗസാലി നെറ്റിചുളിക്കുന്നു. ഒരുവേള ഇത്രവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. 'ഇതില്‍ ഒരെണ്ണമെങ്കിലും മരിച്ചു പോകുന്നത് അത്തരത്തിലുള്ള പത്തെണ്ണത്തിന്റെ ജീവന്‍ രക്ഷപ്പെടുന്നതിനെക്കാള്‍ ഗുണകരമായിരിക്കും!
'അയ്യുഹല്‍ വലദി'ന് ശേഷം ഗസാലിയുടേതായി ഞാന്‍ വായിച്ചു എന്നു പറയാവുന്ന മറ്റൊരു കൃതി 'കീമിയാസആദ'യാണ്- സൌഭാഗ്യത്തിന്റെ രസതന്ത്രം. അതും വായിച്ചത് ഏറെ മുമ്പാണ്. പരപ്പനങ്ങാടി ബയാനിയ്യാ ബുക്സ്റാള്‍ പുറത്തിറക്കിയ മലയാള പരിഭാഷയാണ് നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചത്. അതിലെയും പാഠങ്ങള്‍ ഹൃദയമുള്‍ക്കൊണ്ടു എന്നു പറയാമെങ്കിലും തലച്ചോറില്‍ കൃത്യമായ സൂക്ഷിപ്പായി അപ്പടി നില്‍ക്കുന്നില്ല. ചില ആശയങ്ങള്‍ കിട്ടിയത് പില്‍ക്കാലത്ത് സ്വന്തം ആശയങ്ങളായി പരിവര്‍ത്തിതമായിരിക്കാം. ഇസ്ലാമിലെ ആരാധനാനുഷ്ഠാനങ്ങളെയും അവയുള്‍ക്കൊള്ളുന്ന ആത്മീയ രഹസ്യങ്ങളെയും വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്ന രചനയാണിത്. ആരാധനാ കര്‍മങ്ങളില്‍ ധ്യാനം എന്ന ആത്മനിഷ്ഠമായ ഉള്‍ക്കൊള്ളലിന്റെ അംശം കുറഞ്ഞ് അനുഷ്ഠാനത്തിന്റെതായ ചട്ടക്കൂടുമാത്രമായി അധഃപതിച്ചു പോകുന്നതിനെ ഇമാം ഗസാലി ചൂണ്ടിക്കാട്ടുന്നു. സുന്നി പാരമ്പര്യവാദികളില്‍ പലരെയും മനോരോഗികളാക്കുന്ന അനുഷ്ഠാനത്തിലെ ഒരു ഇനമാണ് 'നിയ്യത്ത്' എന്നത്. എല്ലാ കര്‍മങ്ങളും നിയ്യത്തോട് കൂടിയായിരിക്കണം എന്ന നബിവചനം പ്രസിദ്ധമാണല്ലോ. എന്നാല്‍ വുളൂഅ്, കുളി, നമസ്കാരത്തിന് നില്‍ക്കല്‍, ഇഹ്റാമില്‍ പ്രവേശിക്കല്‍ എന്നീ അനുഷ്ഠാന കാര്യങ്ങള്‍ക്കു മുമ്പായി നിയ്യത്ത് വേണമെന്നത് ചിലരെ(യെങ്കിലും) ഒബ്സസ്സീവ് ന്യൂറോസിസം എന്ന മനോരോഗത്തിലേക്ക് തള്ളിവിടുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഒസ്വാസ് എന്നാണതിന് നാട്ടുമൊഴി. സലഫി വഹ്ഹാബി വിഭാഗക്കാരില്‍ ഇത് തീരെയില്ലെന്നു പറയാം. നിയ്യത്ത് ശരിയാവാതിരിക്കുന്ന പ്രശ്നം അധികവും സുന്നികള്‍ക്കാണ്. 'കീമിയാസആദ'യില്‍ ഇതു സുഖപ്പെടുത്താവുന്ന ഒരു പാഠമുണ്ട്. നിയ്യത്ത് എന്നാല്‍ താന്‍ ചെയ്യുന്ന കര്‍മത്തെക്കുറിച്ചുള്ള ശരിയായ ബോധത്തോട് കൂടിയ ഉദ്ദേശമാണെന്ന് ഗസാലി പറഞ്ഞുതരുന്നു. അതിനു പകരമായി 'ഹദീസുന്നഫ്സ്' ആണ് ആളുകള്‍ അനുഷ്ഠാനത്തിന്റെ അനിവാര്യതയായി മനസ്സിലാക്കുന്നത്. ഹദീസുന്നഫ്സ് എന്നാല്‍ മനസ്സില്‍ ഒരുകാര്യം വാകൊണ്ട് പറയുംപോലെ അക്ഷരസ്ഫുടതയോടെ പറയലാണ്. ചില ആളുകള്‍ ഈ മനസ്സില്‍ പറയലിലെ അറബി അക്ഷരങ്ങളുടെ മഖ്റജ് പോലും കാര്യമാക്കിയെടുത്ത് ഒരു മന്ത്രമെന്നപോലെ ചൊല്ലും. ഇതല്ല 'നിയ്യത്ത്' എന്ന് ഗസാലി പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട്, കീമിയ സആദയില്‍.
തന്റെ പ്രസിദ്ധമായ 'ഇഹ്യാഉലൂമിദ്ദീന്‍' (ധര്‍മപാഠങ്ങളുടെ പുനരുജ്ജീവനം) എന്ന മാഗ്നം ഓപസിന് പേര്‍ഷ്യന്‍ ഭാഷയില്‍ ഗസാലി തന്നെ എഴുതിയ സംഗ്രഹമാണ് 'കീമിയാസആദ' എന്ന് അത് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയ ക്ളാഡ് ഫീല്‍ഡ്(ഇഘഅഡഉഎകഋഘഉ) മുഖവുരയില്‍ പറയുന്നു. അദ്ദേഹത്തിന്റെ പരിഭാഷയില്‍ എട്ട് അധ്യായങ്ങളായാണ് കൃതി വിഭജിക്കപ്പെട്ടിരിക്കുന്നത്. അതിങ്ങനെ. 1. സ്വത്വത്തെക്കുറിച്ചുള്ള ജ്ഞാനം (ഠവല സിീംഹലറഴല ീള വേല ലെഹള) 2. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം(ഠവല സിീംഹലറഴല ീള ഏീറ) 3. ഇഹലോകപരിജ്ഞാനം (ഠവല സിീംഹലറഴല ീള വേശ ംീൃഹറ) 4. മറുലോകത്തെപ്പറ്റിയുള്ള ജ്ഞാനം (ഠവല സിീംഹലറഴല ീള വേല ിലഃ ംീൃഹറ) 5. സംഗീതവും നൃത്തവും ധാര്‍മിക ജീവിതത്തിന് സഹായകമാവുന്നത്(ങൌശെര മിറ ഉമിരശിഴ മ അശറ ീ വേല ഞലഹശഴശീൌ ഹശളല) 6. ആത്മ പരിശോധനയും ദൈവസ്മരണയും (ടലഹള ലഃമാശിമശീിേ മിറ വേല ഞലരീഹഹലരശീിേ ീള ഏീറ) 7. വിവാഹം ധാര്‍മിക ജീവിതത്തിന് സഹായകമോ തടസ്സമോ ആവുന്നത് (ങമൃൃശമഴല മ മ ഒലഹു ീൃ ഒശിറൃമിരല ീ വേല ഞലഹശഴശീൌ ഹശളല) 8. ദൈവത്തോടുള്ള സ്നേഹം (ഠവല ഹ്ീല ീള ഏീറ)
പ്രസിദ്ധ ജര്‍മന്‍ പണ്ഡിതയായ പ്രഫ. ആന്‍മേരി ഷിമ്മല്‍(അിില ങമൃശല ടരവശാാലഹ) തന്റെ മിസ്റിക്കല്‍ ഡയമെന്‍ഷന്‍സ് ഓഫ് ഇസ്ലാം' എന്ന കൃതിയില്‍ പലയിടത്തും ഗസാലിയെ പരാമര്‍ശിക്കുന്നുണ്ട്. ബാത്വിനികള്‍ എന്നറിയപ്പെടുന്ന ഇസ്മാഈലി ശിയാ വിഭാഗത്തിന്റെ കടുത്ത വിമര്‍ശകനായാണ് സല്‍ജൂക് വാഴ്ചക്കാലത്ത് ഗസാലി രംഗത്തുവരുന്നത്. ശിയാക്കളായ ഫാതിമീ രാജവംശം രാഷ്ട്രീയ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. സുന്നികളിലെ പാമരന്മാരായ പലരും സൂഫി ആശയങ്ങളുടെ സ്വാധീനത്താല്‍ ഇസ്മാഈലി ബാത്വിനിസത്തിലേക്കു വഴിതെറ്റിപ്പോകുമോ എന്ന ഭയം അശ്അരി മതമീമാംസയെ മാത്രം അംഗീകരിക്കുന്ന ഗസാലിക്കുണ്ടായിരിക്കാം. അശ്അരി മീമാംസക്ക് കടുത്ത ഭീഷണിയായിരുന്ന ബാത്വിനീ ചിന്താധാരക്കെതിരെ മുന്നറിയിപ്പുമായാണ് ഗസാലി വരുന്നത് ഈ ഘട്ടത്തില്‍. എന്നാല്‍, ആ മിസ്റിക് വിഭാഗത്തിന്റെ ആശയങ്ങളെ സമര്‍ഥമായി നേരിടുന്നതിന്റെ ഭാഗമായി സുന്നികര്‍മശാസ്ത്ര ശാഠ്യങ്ങളെയും കര്‍മശാസ്ത്രത്തെയും ശരീഅത്ത് നിയമങ്ങളെയും മറയാക്കി സ്വന്തം താല്‍പര്യങ്ങള്‍ അധികാരികളില്‍നിന്ന്(സല്‍ജൂക്) നേടിയെടുക്കാന്‍ പാകത്തില്‍ ചിലപ്പോള്‍ ഒഴികഴിവുകളും ചിലപ്പോള്‍ കണിശമായ നിഷ്ഠയും സ്വന്തം താല്‍പര്യത്തിനനുസരിച്ച് മതശാസനകളായി കൊണ്ടാടുന്നവരുടെ വിജ്ഞാനപ്രകടനത്തെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. മതപണ്ഡിതന്മാരെ ഉദ്ദേശിച്ച് അദ്ദേഹം നടത്തിയ ഈ പരാമര്‍ശം കാണുക. ആക്ഷേപഹാസ്യം ഉള്‍ക്കൊള്ളുന്നതാണത്. "അപൂര്‍വമായ വിവാഹമോചന നിയമങ്ങളെക്കുറിച്ച് വല്ലാതെ പഠിച്ചറിഞ്ഞ പണ്ഡിതന്, പക്ഷേ, ആത്മീയ ജീവിതത്തിന്റെ ലളിതമായ തത്ത്വങ്ങളെപോലും പറഞ്ഞു തരാനായി എന്നുവരില്ല. ദൈവത്തോടുള്ള ആത്മാര്‍ഥത(ഇഖ്ലാസ്) യുടെയും അവനില്‍ സര്‍വവിധേനയും വിശ്വാസമര്‍പ്പിച്ച് ഭരമേല്‍പിക്കുകയും ചെയ്യുക എന്നതിന്റെയുമൊന്നും പൊരുള്‍ അത്തരം പണ്ഡിതന്മാര്‍ക്ക് പറഞ്ഞുതരാനായെന്നു വരില്ല!''
ബാത്വിനികളെ നേരിടണമെങ്കില്‍ അവര്‍ പറയുന്ന അസ്തിത്വ ദര്‍ശനത്തെ വെല്ലുന്ന വിധമുള്ളത് സ്വന്തം ഭൂമികയായ അശ്അരി സുന്നി മീമാംസയില്‍നിന്നു കൊണ്ട് തന്നെ കണ്ടെത്തണം എന്ന് ഗസാലി കണ്ടറിഞ്ഞു. ആ നിലക്കാണ് അദ്ദേഹം തസവ്വുഫിന്റെതായ സുന്നി പശ്ചാത്തലങ്ങളെയും അതുള്‍ക്കൊള്ളുന്ന അധ്യാത്മദര്‍ശനത്തെയും നെഞ്ചേറ്റുന്നത് എന്ന് മനസ്സിലാക്കാം. എന്നു പറഞ്ഞാല്‍ ഇസ്ലാമിലെ സുന്നി ഓര്‍ത്തഡോക്സിയെയും ആത്മനിഷ്ഠമായ മിസ്റിക് അനുഭൂതിയെ എടുത്തുകാട്ടുന്ന സൂഫിതത്ത്വവാദത്തെയും ആരോഗ്യപരമായ വിധത്തില്‍ സമന്വയിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യത്തെ ഗസാലി കണ്ടറിഞ്ഞു.
ഗസാലിയെ വായിച്ചവരെ വായിക്കാനുള്ള ഒരെളിയ ശ്രമത്തില്‍ ഏതാനും പേരുകള്‍ മാത്രമേ എടുത്തുകാട്ടിയുള്ളൂ. അതിലൊരു ശ്രദ്ധേയയായ അതോറിറ്റിയാണ് ഇംഗ്ളീഷ് എഴുത്തുകാരി കരന്‍ ആംസ്ട്രോങ്ങ്. അവരുടെ ഠവല ഒശീൃ്യ ീള ഏീറ, അ രമലെ ളീൃ ഏീറ എന്നീ കൃതികളില്‍ ഗസാലി പരാമര്‍ശിക്കപ്പെടുന്നു.
ഗസാലിയെ നിരൂപണാത്മകമായി വിലയിരുത്തിയ മോഡേണിസ്റ് മുസ്ലിം ചിന്തകനാണ് 1988 ല്‍ അന്തരിച്ച പാകിസ്താന്‍ പണ്ഡിതനായ ഫസ്ലുര്‍റഹ്മാന്‍. അദ്ദേഹത്തിന്റെ ഞല്ശ്മഹ മിറ ഞലളീൃാ ശി കഹെമാല്‍ ഗസാലിയെ നിരൂപണാത്മകമായ വിധത്തില്‍ വിലയിരുത്തുന്നുണ്ട്.
ഗസാലി ശ്രദ്ധേയനായിത്തീരുന്ന മറ്റൊരിടം അദ്ദേഹം സമാഹരിച്ച ക്രിസ്തുവചനങ്ങളും ക്രിസ്തുവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണവുമാണ്. അദ്ദേഹത്തിന്റെ 'ഇഹ്യ' പോലുള്ള രചനകളില്‍ പലയിടങ്ങളിലായി അത് ചിതറിക്കിടക്കുന്നു. സമാപ്തികനായ മുഹമ്മദ് നബി(സ) യെ ഹൃദയത്തില്‍ ഒന്നാംസ്ഥാനത്തു വെച്ച് കൊണ്ട് തന്നെ, അവിടുത്തെ മുന്‍ഗാമിയും അവിടുത്തെക്കുറിച്ച് സുവിശേഷമറിയിച്ച ഒടുവിലത്തെ ബനീ ഇസ്റാഈല്‍ പ്രവാചകനുമായ ഈസാമസീഹിനെ അനല്‍പമായ പ്രാധാന്യത്തോടെ വീക്ഷിക്കുന്നുണ്ട് ഇമാം ഗസാലി. പരിത്യാഗം(ഞലിൌിരശമശീിേ) ഉള്‍ക്കൊണ്ട തന്റെ ആത്മീയസഞ്ചാരത്തില്‍ അദ്ദേഹം ക്രിസ്തുവിനെ സ്വയം അന്വേഷിച്ച് കണ്ടെത്തുന്ന പോലെയാണ്. ഈസാ നബിയെ ഗസാലി കാണുന്നത് ഹൃദയത്തിന്റെ പ്രവാചകന്‍(ജൃീുവല ീള വേല വലമൃ) എന്നാണെന്ന് താരിഫ് ഖാലിദി തന്റെ 'ദ മുസ്ലിം ജീസസ്' എന്ന കൃതിയില്‍ പറയുന്നു. അംഗീകരിക്കപ്പെട്ട ക്രിസ്ത്യന്‍ സുവിശേഷങ്ങള്‍ക്കു പുറമെയായി ഈസാ നബിയുടെ വചനങ്ങള്‍ ഗസാലി, അഹ്മദിബ്നു ഹമ്പല്‍ തുടങ്ങിയവര്‍ ഒരു മുസ്ലിം സുവിശേഷം (ങൌഹെശാ ഏീുലഹ) ആയി സ്വരൂപിച്ചതിനെ പ്രത്യേകമായി എടുത്ത് സമാഹരിച്ചതാണ് താരിഫ് ഖാലിദിയുടെ 'ദ മുസ്ലിം ജീസസ്.' നേരത്തേ ജെയിംസ് റോബ്സണ്‍  ഠവല ഇവൃശ ശി കഹെമാ എന്ന പേരിലും ഇങ്ങനെയൊരു സമാഹാരമിറക്കിയിരുന്നു(1921). ഗസാലി ശേഖരിച്ച ക്രിസ്തുവചനങ്ങളാണ് അതിലെയും അധിക പങ്കും.
ഗസാലിയുടെ 'സഞ്ചാര'ത്തെ വിലയിരുത്തുമ്പോള്‍ കണ്ടെത്താവുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു. കാടുകയറിയ മിസ്റിക് അത്യുക്തികളെ എതിര്‍ക്കുന്ന ഗസാലി തന്നെ ഇസ്ലാമിക(സുന്നി) മിസ്റിസത്തിന്റെ അതിശക്തനായ വക്താവായി പ്രത്യക്ഷപ്പെടുന്നു. സൂഫിസത്തെ ഒരുവേള നിരാകരിച്ച് സൂഫിയായിത്തന്നെ പ്രത്യക്ഷപ്പെടുന്നു ഗസാലി! വിശുദ്ധ നിയമത്തിന്റെ(ശരീഅത്ത്) ഫ്രെയിമിന്റെ പ്രാധാന്യം ഉറപ്പിച്ചു പറയുന്ന ഗസാലി തന്നെ മതമീമാംസയുടെ ചൈതന്യം നശിച്ച് ഉണങ്ങി വരണ്ടുപോയ പ്രകൃതത്തെയും മതഭോക്താക്കളായ പണ്ഡിതരെയും ആക്ഷേപിക്കുന്നു. തത്ത്വശാസ്ത്രത്തെ- ഫിലോസഫിയെ, അതിന്റെ ഗ്രീക്ക് പശ്ചാത്തലത്തെ നന്നായി പഠിച്ചു മനസ്സിലാക്കിക്കൊണ്ട് തന്നെ ശക്തമായി ആക്രമിക്കുന്ന ഗസാലി ഒന്നാംതരം ഫിലോസഫറായി തന്നെ സ്വയം തെളിയിക്കുന്നു. പക്ഷേ, എങ്ങനെയൊക്കെ വെളിപ്പെട്ടാലും സ്വന്തമായ ഒരു നിലപാടിലും ഉറച്ച ബോധ്യമുള്ള ഒരു ആശയത്തിലും പതറാതെ നിലക്കൊള്ളുകയും ചെയ്യുന്നു ആ മഹാജ്ഞാനി. സൂഫിയും സലഫിയും ഒരേ വ്യക്തിത്വത്തില്‍ സംഗമിക്കുന്നതാണ് ഗസാലി എന്ന് ഇന്നത്തെ കക്ഷിത്വത്തിന്റെ സിദ്ധാന്ത വാശിയെ കണ്ട് ധര്‍മസങ്കടത്തിലായിപ്പോകുന്ന പഠിതാക്കള്‍ക്ക് പറയാം. ഇരുഭാഗത്തും മുള്‍വേലികളുള്ള ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ അല്‍പം തെറ്റിയാല്‍ മുള്ളില്‍ വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ കാണിക്കുന്ന കരുതലുണ്ടായിരുന്നു ആ സത്യാന്വേഷിക്ക്. എന്നാലും, കണ്ടെത്തേണ്ടത് കണ്ടെത്തുക തന്നെ വേണമെന്ന നിശ്ചയ ദാര്‍ഢ്യതയും. ആശയങ്ങളുടെ കാലുഷ്യം ഇസ്ലാമിക മനസ്സിനെ തകര്‍ത്ത് ആപത്തില്‍ ചാടിക്കുമെന്ന് കണ്ടറിഞ്ഞതിനാലാണ് അദ്ദേഹം സ്വന്തമായ തൊഴിലും പദവിയുമുപേക്ഷിച്ച് സത്യാന്വേഷണ വഴിയിലേക്ക് ഇറങ്ങിയത്. ജേതാവായിക്കൊണ്ട് തിരിച്ചുവരികയും ചെയ്തു അദ്ദേഹം. വളരെ സമാധാനത്തോടും പ്രാര്‍ഥനയോടും കൂടിയ പര്യവസാനവുമായിരുന്നു കര്‍മയോഗിയും ജ്ഞാനയോഗിയും ഒന്നുപോലെ സമ്മേളിച്ച ഗസാലിയുടേത്. അല്ലാഹുവിന്റെ കരുണാമയമായ കടാക്ഷത്തെ ഉള്‍ക്കണ്ണില്‍ ദര്‍ശിച്ച് ലോകത്തോട് അദ്ദേഹം കണ്ണടച്ചു, 1111ല്‍. പിന്നെ, അദ്ദേഹത്തെ കാണാന്‍ കണ്ണുതുറന്നത് നന്മയെ കണ്ടറിയാന്‍ കൊതിക്കുന്ന ലോകമായിരുന്നു.
(കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

Comments

Other Post