Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

കണ്ണിയത്ത് അബ്ദുസ്സലാം

പി.കെ അലി അക്ബര്‍

ഇസ്ലാമിക പ്രസ്ഥാനത്തിന് പോത്തുകല്ല് പ്രദേശത്ത് അടിത്തറ പാകിയ പരേതനായ മൊയ്തീന്‍ കുട്ടി മൌലവിയുടെ മകനാണ് കണ്ണിയത്ത് അബ്ദുസ്സലാം സാഹിബ്. ആത്മാര്‍ഥതയുടെ ആള്‍രൂപമായി എന്നും മുന്നില്‍ നിന്നിരുന്ന അദ്ദേഹം പോത്തുകല്ല് ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റിന്റെ രൂപീകരണം മുതലേ ചെയര്‍മാനായിരുന്നു. നിരവധി പള്ളികളിലും മദ്റസകളിലും ഖത്വീബായും ഇമാമായും മദ്റസാ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള അബ്ദുസ്സലാം സാഹിബ് വിശാലമായ സൌഹൃദവൃത്തത്തിനുടമയായിരുന്നു.
സത്താര്‍
വളപട്ടണം ഏരിയയിലെ പുതിയതെരു ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു സത്താര്‍. കിഡ്നി സംബന്ധമായി അസുഖമുണ്ടായിട്ടും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മരണം വരെ അദ്ദേഹം സജീവമായിരുന്നു. സഹോദര സമുദായങ്ങളുമായി എന്നും അടുത്ത ബന്ധം നിലനിര്‍ത്തി. അവരില്‍ പരാധീനത അനുഭവിക്കുന്നവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍ എന്നും ശ്രദ്ധ വെച്ചു. പ്രസ്ഥാനത്തിന് പക്വമതിയായ ഒരു സഹചാരി, കുടുംബത്തില്‍ സ്നേഹ നിധിയായ കുടുംബനാഥന്‍, നാട്ടുകാര്‍ക്ക് അഭ്യുദയകാംക്ഷിയായ സുഹൃത്ത് ഇതൊക്കെയാണ് സത്താര്‍ക്കയുടെ വിയോഗം മൂലം നഷ്ടമായത്.
എന്‍.എം കോയ
പി.കെ.അബ്ദുല്ലക്കുട്ടി
ജമാഅത്തെ ഇസ്ലാമി കൊച്ചി പ്രാദേശിക ഹല്‍ഖ മുന്‍ അമീറായിരുന്ന പി.കെ അബ്ദുല്ലക്കുട്ടി സാഹിബിന്റെ വിയോഗത്തോടെ കര്‍മനിരതമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണത്.. 
ചായപ്പൊടി, മസാലപ്പൊടി മുതലായ ഉല്‍പന്നങ്ങളുമായി മട്ടാഞ്ചേരി ബസാറിലും കൊച്ചിയുടെ മറ്റു പരിസരപ്രദേശങ്ങളിലും സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും പുഞ്ചിരിയും പരിചിതര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ചെറളായിക്കടവ് മസ്ജിദുല്‍ ഹുദ, ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ് എന്നിവ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ് ഹാളിലാണ് അദ്ദേഹത്തിന്റെ ജനാസ പൊതുദര്‍ശനത്തിന് വെച്ചത്. റുഖിയ്യയാണ് ഭാര്യ. മക്കള്‍: മര്‍യം ആമിന, മുംതാസ്, ഹസീന, പരേതനായ ലുഖ്മാന്‍.
വി.പി മുഹമ്മദ് കൊച്ചി
എം.എ റഹീം
തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ പ്രദേശത്തു ചാത്തൂര്‍ ഹൌസില്‍ എം.എ റഹീം (91) അല്ലാഹുവിങ്കലേക്കു യാത്രയായി. തിരുവനന്തപുരം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ മുരുക്കുംപുഴ പ്രദേശത്തും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പി.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും ജീവിതാന്ത്യം വരെ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ പ്രബോധനം വാരികയും ഐ.പി.എച്ച് സാഹിത്യങ്ങളും ജാതിമതഭേദമന്യേ പ്രദേശത്തെ മിക്കവാറും ഭവനങ്ങളില്‍ എത്തിക്കുമായിരുന്നു. മുരുക്കുംപുഴ ചാത്തൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റായും മുരുക്കുംപുഴ ഹല്‍ഖയുടെ നാസിമായും സലാമത്തുല്‍ ഇസ്ലാം മദ്റസയുടെ പ്രസിഡന്റായും അഴീക്കോട്ടെ ഇസ്ലാമിക് എജുക്കേഷന്‍ കോംപ്ളക്സ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. മൂസാന്‍ മാസ്റര്‍
പഴയങ്ങാടി മാടായി പഞ്ചായത്തിലെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ നിറ സാനിധ്യമായിരുന്നു 84-ാം വയസ്സില്‍ നിര്യാതനായ സി. മൂസാന്‍ മാസ്റര്‍.
മാടായി വാടിക്കല്‍ മഹല്ല് ജമാഅത്തിന്റെ മൂന്നര പതിറ്റാണ്ടു കാലത്തെ സെക്രട്ടറിയായിരുന്നു. സുന്നി സംഘടനകളുടെ സാരഥ്യം വഹിക്കുമ്പോള്‍ തന്നെ പണ്ഡിതരുടെ യാഥാസ്ഥിതിക സമീപനങ്ങളെ അകത്തു നിന്ന് അദ്ദേഹം വിമര്‍ശന വിധേയമാക്കിയിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മൂസാന്‍ മാസ്റര്‍ വരണ്ട വീക്ഷണങ്ങള്‍ക്ക് പകരം മതത്തിന്റെ ആത്മ സത്തക്ക് പ്രാമുഖ്യം നല്‍കാന്‍ ശ്രമിച്ചു. സുന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും ഇസ്ലാമിക പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു മൂസാന്‍ മാസ്റര്‍.
മഹ്മൂദ് വാടിക്കല്‍, പഴയങ്ങാടി
ബി.എം ശരീഫ്
ഓര്‍ക്കാന്‍ ഒട്ടേറെ നന്മകളും മൂല്യങ്ങളും മാതൃകകളും ബാക്കിവെച്ചാണ് പാഞ്ഞെ മംഗലൂര്‍ ഹല്‍ഖയിലെ ബി.എം ശരീഫ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. ഒരുപാട് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ശരീഫ്. ഒട്ടനവധി അമുസ്ലിം സഹോദരങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ശരീഫ് ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. 2000-ല്‍ എസ്.ഐ.ഒ മെമ്പറായ ശരീഫ് പാഞ്ഞെ മംഗലൂര്‍ യൂനിറ്റ് പ്രസിഡന്റായി. 2004-ല്‍ ജമാഅത്ത് കാര്‍കുനായ അദ്ദേഹം സാമൂഹിക സേവന വിഭാഗം പ്രസിഡന്റായി. മരിക്കുമ്പോള്‍ എച്ച്.ആര്‍.എസ് മെമ്പര്‍, അനുഗ്രഹ എജുക്കേഷന്‍ ട്രസ്റ് സെക്രട്ടറി, സ്കൂള്‍ വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അബ്ദുര്‍റഹ്മാന്‍ വീരാജ്പേട്ട

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍