Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

ഡിജിറ്റൽ സർവകലാശാലാ കോഴ്സുകൾക്ക് അപേക്ഷിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

ഡിജിറ്റൽ സർവകലാശാലാ കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള ഡിജിറ്റൽ സർവകലാശാലയുടെ പി.ജി, പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്‌കോർ, ഡിജിറ്റൽ യൂനിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്, സി.യു.ഇ.ടി - പി.ജി എന്നിവ സെലക്്ഷന് പരിഗണിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, സൈബർ സെക്യൂരിറ്റി, എ.ഐ ഹാർഡ്‌വെയർ, അഗ്രി-ഫുഡ് ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള സ്പെഷ്യലൈസേഷനോടെ വിവിധ ബ്രാഞ്ചിൽ എം.ടെക്, എം.എസ്.സി കോഴ്സുകൾ നൽകുന്നുണ്ട്. എം.ബി.എ കോഴ്സുകൾക്ക് പ്രാബല്യത്തിലുള്ള CAT/KMAT/CMAT/NMAT/GRE സ്‌കോർ ഉണ്ടായിരിക്കണം. ഡിജിറ്റൽ ഗവേർണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ടെക്നോളജി മാനേജ്മെന്റ് തുടങ്ങി പത്തോളം സ്പെഷ്യലൈസേഷനുകൾ നൽകുന്നുണ്ട്. പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് ജെ.ആർ.എഫ്, ഡിജിറ്റൽ യൂനിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് (DRAT) എന്നിവ പരിഗണിക്കും. അപേക്ഷാ ഫീസ് 750 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 8078193800
    info    website: https://duk.ac.in/admission/
last date: 2023 June 15 (info)


എൻ.സി.ഇ.ആർ.ടി അധ്യാപക പഠന 
പ്രോഗ്രാമുകൾ
എൻ.സി.ഇ.ആർ.ടിയുടെ വിവിധ അധ്യാപക പഠന പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. ബി.എസ്.സി ബി.എഡ് (4 വർഷം), ബി.എ.ബി.എഡ് (4 വർഷം), എം.എസ്.സി.എഡ് (6 വർഷം), ബി.എഡ് (2 വർഷം), ബി.എഡ്.എം.എഡ് (3 വർഷം), എം.എഡ് (2 വർഷം) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ) മൈസൂരുവിലാണ് കേരളീയർക്ക് അവസരം- ആർ.ഐ.ഇ ഭോപ്പാലിലേക്കും അപേക്ഷ നൽകാം. 2023 ജൂലൈ 02-ന് നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ സെലക്്ഷൻ. കേരളത്തിൽ എറണാകുളം പരീക്ഷാ കേന്ദ്രമാണ്. ഫോൺ: 0755-2661467/68, ഇമെയിൽ: ncertcee2023help@gmail.com 
    info    website: https://ncert.nic.in/
last date: 2023 June 06 (info)


NIFTEM - പ്രവേശനം
ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ്പ് & മാനേജ്മെന്റ്(NIFTEM) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് ടെക്നോളജി മാനേജ്മെന്റിൽ നാല് വർഷത്തെ ബി.ടെക് (അപേക്ഷകർ പ്ലസ്ടുവും, ജെ.ഇ.ഇ (മെയിൻ) 2023 സ്കോറും നേടിയിരിക്കണം), ഫുഡ് പ്ലാന്റ് ഓപ്പറേഷൻ മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് പ്രോസസ്സ് എഞ്ചിനീയറിംഗ് & മാനേജ്മെന്റ്, ഫുഡ് ടെക്നോളജി മാനേജ്മെന്റ് എന്നിവയിൽ രണ്ട് വർഷത്തെ എം.ടെക് പ്രോഗ്രാമുകൾ, ഫുഡ് & അഗ്രി ബിസിനസ്സ് മാനേജ്മെന്റിൽ രണ്ട് വർഷ എം.ബി.എ പ്രോഗ്രാം, ഫുൾ ടൈം പി.എച്ച്.ഡി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
    info    website: https://niftem.ac.in/
last date: 2023 June 15 (info)


മീഡിയ അക്കാദമിയിൽ പി.ജി ഡിപ്ലോമ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേർണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. ഓൺലൈനായി നടത്തുന്ന അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഫോൺ:  9539084444 (ഡയറക്ടര്‍), ഇമെയിൽ: kmaadmissions@gmail.com  
    info    website: http://
keralamediaacademy.org/ 
last date: 2023 May 31 (info)


മത്സര പരീക്ഷകൾ
സി-ടെറ്റ്: 2023 ജൂലൈ സെഷനിലെ സി-ടെറ്റ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസ് ഒരു പേപ്പറിന് 1000 രൂപ, രണ്ട് പേപ്പറിന് 1200 രൂപ. ജൂലൈ-ആഗസ്റ്റ് കാലയളവിലായിരിക്കും എക്സാം നടക്കുക.
    info    website: https://ctet.nic.in/ 
last date: 2023 May 26 (info)


യു.ജി.സി നെറ്റ് : 2023 ജൂൺ സെഷൻ യു.ജി.സി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 83 വിഷയങ്ങളിലായി നടക്കുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ജൂൺ 13 - 22 കാലയളവിലായി നടക്കും. അപേക്ഷാ ഫീസ് 600 രൂപ (ഒ.ബി.സി). അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: https://ugcnet.nta.nic.in/ 
last date: 2023 May 31 (info)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌