Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

ഈ ആദർശ സമ്മേളനങ്ങൾ കൊണ്ട് എന്ത് പ്രയോജനം!

കെ. സാദിഖ് കാരകുന്ന്, ഉളിയിൽ

നാടെങ്ങും ആദർശ സമ്മേളനങ്ങൾ അരങ്ങു തകർക്കുകയാണ്. പ്രബോധന മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. പ്രസംഗത്തിൽ നിന്ന് അടർത്തിമാറ്റി തങ്ങൾ ക്കനുകൂലമെന്ന് തോന്നുന്ന ഭാഗം പരസ്പരം കൊമ്പ് കോർ ക്കാനും വെല്ലുവിളിക്കാനും ഉപയോഗിക്കുന്നത് ഏറെ വേദനയുണ്ടാക്കുന്നു. പൊതു സമൂഹത്തിൽ ഇസ്ലാമിന്റെ യഥാർഥ മൂല്യങ്ങളും പാഠങ്ങളും പകർന്നുകൊടുക്കേണ്ട മതസംഘടനകൾ ലക്ഷങ്ങൾ പൊടിപൊടിച്ച് നടത്തുന്ന പരിപാടികൾ എന്തിനു വേണ്ടി യാണെന്ന് ഇനിയെങ്കിലും നേതൃത്വം ഗൗരവത്തിൽ ചിന്തിക്കണം. ഈച്ചയും കൊതുകുമൊക്കെയാണ് ആദർശ സംവാദത്തിൽ വിഷയീഭവിക്കുന്നത്. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ നിർബന്ധമാണെങ്കിൽ ഇൻഡോർ പരിപാടികളല്ലേ, റോഡരികിൽ നടത്തുന്ന മഹോൽസവത്തെക്കാൾ അണികൾക്കെങ്കിലും ഉപകരിക്കുക? ദഅ്വത്ത് നടത്തേണ്ട മേഖലകളിൽ ഇത്തരം വൈകാരിക പ്രകടനങ്ങൾ വിപരീത പ്രതിഫലനമാണുണ്ടാക്കുക. അണികളെ ക്രിയാത്മകമായി ഇസ്ലാമിന്റെ സന്ദേശ പ്രചാര കരാക്കാതെ അതിവൈ കാരിക സംവാദങ്ങൾക്ക് അടിമപ്പെടുത്തുന്ന രീതി  അവസാന വിശകലനത്തി ലെങ്കിലും  തെറ്റിയെന്ന് സമ്മതിക്കേണ്ടി വരും. പരസ്പരം തീവ്രവാദിയും ഉഗ്രവാദിയുമാക്കാൻ  മൈക്ക് കെട്ടി ആയത്തും ഹദീസും ഉദ്ധരിക്കുന്നവർ ശത്രുക്കളുടെ കൈയിലെ കളിപ്പാവയായി മാറുന്നുണ്ടെന്ന കാര്യം മറക്കരുത്.
9656219523

ആർത്തവ അവധിയും ജെൻഡർ ന്യൂട്രാലിറ്റിയും

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലക്ക് പിന്നാ ലെ, കേരള സാങ്കേതിക സർവ കലാശാലയും വിദ്യാർഥിനികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള ഹാജർ നിലയിൽ രണ്ട് ശതമാനം കുറവ് അനുവദിച്ചിരിക്കുന്നു. പെൺകുട്ടികൾക്ക് ആർത്തവ സമയത്തുണ്ടാവുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം രണ്ട് സർവകലാശാല കളും എടുത്തിരിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥിനികൾക്ക് നേരത്തെ തന്നെ പ്രസവാവധി അനുവദി ച്ചിരുന്നു. തീരുമാനങ്ങളെല്ലാം സ്വാഗതാർഹം തന്നെ. തീരുമാന ങ്ങൾ പെൺകുട്ടികളുടെ ജൈവികാവസ്ഥ പരിഗണിച്ചു കൊണ്ടുള്ളതാണ്. മേൽ തീരുമാ നങ്ങൾ  ചൂണ്ടിക്കാണിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകൾ ചില പ്രത്യേക പരിഗണ നകൾ അർഹിക്കുന്നു എന്നാണ ല്ലോ. അതുകൊണ്ടാണ് ബസ്സിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം, തദ്ദേ ശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പ്രത്യേക സംവരണം എന്നിവ ഏർ പ്പെടുത്തുന്നത്.
പക്ഷേ, നമുക്കിതിൽ വൈരുധ്യം തോന്നുന്നത്, മേൽ തീരുമാനങ്ങളെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയത് സംബന്ധിച്ച് ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയെയും കൂട്ടിവായിക്കുമ്പോഴാണ്. അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഇങ്ങനെ: “സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് നമ്മൾ. ഇത് നേടുന്നതിന്, സമൂഹത്തിന്റെ വൈവിധ്യമാർന്ന പ്രതീക്ഷകളുടെ ഭാരം (ഹെറ്ററോ നോർമാറ്റിവിറ്റി) തടസ്സപ്പെടുത്താതെ, നമ്മുടെ വിദ്യാർഥികൾക്ക് ഒരു സ്വതന്ത്രാന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തിനുള്ള അവസരം ആദ്യം നൽകണം.” ഭിന്ന ലൈംഗികതയാണ് ലൈംഗിക ആഭിമുഖ്യത്തിന്റെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ സാധാരണ രീതി എന്ന ആശയമാണ് ഹെറ്ററോ നോർമാറ്റിവിറ്റി.  ലൈംഗികവും വൈവാഹികവുമായ ബന്ധങ്ങൾ എതിർ ലിംഗത്തിലുള്ള ആളുകൾക്കിടയിൽ ആവുന്നത് ഏറ്റവും അനുയോജ്യമാണെന്നും ഇത് അനുമാനിക്കുന്നു.
     ‘സ്‌കൂളുകൾ തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകർഷ തകളിൽനിന്നും, ഞാനും അവനും വേറെയാണെന്ന ധാരണ കളിൽനിന്നും പുറത്തുകടക്കാൻ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടത്. അതാണ് ബാലുശ്ശേരി ഗവ. ഗേൾ സ് ഹയർസെക്കന്ററി സ്‌കൂൾ ചെയ്തത്’ എന്ന് അന്ന് പറഞ്ഞ മന്ത്രി തന്നെയാണ് ഇന്ന് അവളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിന് മുൻ കൈയെടുത്തിരിക്കുന്നത് എന്നതും, അന്ന് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ പ്രതിഷേധിച്ചവരെ പിന്തി രിപ്പന്മാരായും യാഥാസ്ഥി തികരായും മുദ്രകുത്തിയ ദേശാഭിമാനി ഇന്ന് (19-01-2023) ‘ആർത്തവ അവധി, വീണ്ടും കേരള മാതൃക’ എന്ന തലക്കെട്ടിൽ മുഖപ്രസംഗം എഴുതി എന്നതും തികച്ചും വൈരുധ്യമാണ്.
ഷമീം, മഞ്ഞേരകത്ത് 
9995 910 158

 

ഇരട്ട നീതി പാടില്ല 

ഹർത്താലുകൾ കേരളത്തിന് ഒട്ടും അപരിചിതമല്ല. കോടതി ബന്ദ്‌ നിരോധിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികളും മറ്റും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ കണ്ടെത്തിയ മാർഗമാണ് ഹർത്താൽ. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, ലീഗ് തുടങ്ങിയ പല പാർട്ടികളും ഹർത്താൽ നടത്തിയിട്ടുണ്ട്; പലപ്പോഴും പൊതുമുതൽ നശിപ്പിച്ചിട്ടുമുണ്ട്. 
പൊതുമുതൽ നശിപ്പിക്കുന്നത് കുറ്റകരമായ കാര്യമാണ്, സംശയമില്ല. അത് ആർ ചെയ്താലും അത് അവരിൽ 
നിന്ന് തന്നെ തിരിച്ചുപിടിക്കണം. എന്നാൽ, മറ്റു ഹർത്താലുകൾ
ക്കെതിരെയൊന്നും കാണാത്ത അസാധാരണമായ ധൃതി പോപുലർ ഫ്രന്റ് നടത്തിയ ഹർത്താലിൽ മാത്രം കാണിക്കു ന്നത്  ഇരട്ട നീതിയെയാണ് കാണിക്കുന്നത്. നിയമസഭാ കയ്യാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ച പലരും ഇന്ന് മന്ത്രിമാരും എം.എൽ.എ മാരുമാണ്. അവരിൽനിന്ന് നഷ്ടപരിഹാരത്തുക തിരിച്ചു പിടിക്കാൻ എന്തുകൊണ്ട് പറയുന്നില്ല? അല്ലെങ്കിൽ 
അതിന്റെ കാലതാമസത്തിൽ 
മൗനം പാലിക്കുന്നതെന്തു കൊണ്ടാണ്?  പൊതുമുതൽ നശിപ്പിക്കുന്നത് കുറ്റകരമായ കാര്യമാണ്. അവർ ശിക്ഷിക്ക പ്പെടണം. പക്ഷേ, അവിടെ വിവേചനം പാടില്ല.
യു. മുഹമ്മദ് അലി വളാഞ്ചേരി

 

ഭൂമി ഇടിഞ്ഞു താഴുമെന്നോ?

‘ഉത്തരാഖണ്ഡിലെ ജോഷി മഠിൽ ഭൂമി ഇടിഞ്ഞു താഴുന്നു. നിരവധി വീടുകൾ അപകടത്തിൽ. ആയിരങ്ങളെ ഒഴിപ്പിക്കുന്നു. പട്ടണം തന്നെ ഇടിഞ്ഞു താഴ്ന്ന് ഇല്ലാതായേക്കാം’- വാർത്ത കേട്ട് ഞെട്ടി. കൂടെ വിസ്മയവും! അപ്പോഴാണ് ദിവ്യവചനം ഓർമയിലെത്തുന്നത്: ‘‘(ഭൗതിക നേട്ടത്തിൽ മതിമറന്ന് അഹങ്കരിച്ച) ഖാറൂനെയും അവന്റെ വസതിയെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അല്ലാഹുവിനെതിരിൽ അവനെ സഹായിക്കാൻ ഒരു കൂട്ടരുമുണ്ടായില്ല. സ്വയം പ്രതിരോധിക്കാനുമായില്ല’’ (ഖുൻആൻ 28:81).
കെ.സി ജലീൽ പുളിക്കൽ

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്