Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

ലൈല ടീച്ചർ

സോഫി ഈരാറ്റുപേട്ട

ജമാഅത്തെ ഇസ്്ലാമി കോട്ടയം ജില്ല വനിതാ വിഭാഗം പ്രഥമ പ്രസിഡന്റായിരുന്ന ലൈല ടീച്ചർ കാഞ്ഞിരപ്പള്ളി (77) ഇക്കഴിഞ്ഞ ഡിസംബർ 27-ന്  അല്ലാഹുവിങ്കലേയ്ക്ക് യാത്രയായി. ആലപ്പുഴ മാന്നാർ സ്വദേശിയാണ്. പ്രസ്ഥാന മാർഗത്തിൽ ആത്മ സമർപ്പണം നടത്തിയ വ്യക്തിത്വമായിരുന്നു. രണ്ടു മീഖാത്തു കാലം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ പ്രവർത്തകർക്ക് ആവേശവും പ്രചോദനവുമായിരുന്നു. ജില്ലാ സമിതിയിൽ പുഞ്ചിരിയോടെ സ്നേഹപൂർവം കാര്യങ്ങൾ ചർച്ച ചെയ്യുകയും ഗൗരവപൂർവം അതു നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപികയായി ജോലി ചെയ്യുമ്പോഴും ജില്ലയിലെ പ്രസ്ഥാനവ്യാപനത്തിനും വളർച്ചയ്ക്കുമായി ഓടി നടന്നു. കോട്ടയം ജില്ലയിൽനിന്ന് ജമാഅത്ത് അംഗത്വം നേടിയ ആദ്യ വനിതയും ലൈല ടീച്ചർ ആയിരുന്നു.
നേതൃത്വത്തെ അംഗീകരിക്കുന്നതിലും ആദരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. ആതിഥേയത്വം ശീലമാക്കിയ അവർ പ്രവർത്തകരെയും കൂട്ടുകാരെയും വീട്ടിലേയ്ക്ക് വിളിച്ചു സത്കരിക്കുന്നതിലും, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്ന സമയത്ത് കൂടെയുള്ളവർക്ക്  ഭക്ഷണമെത്തിക്കുന്നതിലും ഏറെ തൽപരയായിരുന്നു. കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തി. സഹോദര സമുദായ മൈത്രിയും കാത്തുസൂക്ഷിച്ചു. യാത്രകൾ ഏറെ ഇഷ്്ടപ്പെട്ടിരുന്ന ടീച്ചർ സുഖമില്ലാതിരിക്കുമ്പോഴും രോഗികളെ സന്ദർശിക്കുന്നതിനും പ്രസ്ഥാന പരിപാടികൾക്കും യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. ജമാഅത്ത് അംഗങ്ങളുടെ സമ്മേളനങ്ങളിൽ ആവേശപൂർവം പങ്കെടുത്തിരുന്ന അവർ ഇക്കഴിഞ്ഞ ശാന്തപുരം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അതീവ ദുഃഖിതയായിരുന്നു.
ദീനീ ചുറ്റുപാടുകൾ കുറഞ്ഞ സാഹചര്യത്തിൽ നിന്ന് പ്രസ്ഥാനത്തിലേയ്ക്കു കടന്നുവന്ന ടീച്ചർ,  ഇസ്്ലാമിക സാഹിത്യ വായനയിലൂടെയും പഠനത്തിലൂടെയും ദീനീ വിജ്ഞാനമാർജിക്കുകയും നന്നായി പഠന ക്ലാസെടുക്കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തനത്തോടൊപ്പം കുടുംബത്തിന്റെ പ്രസ്ഥാനവത്കരണത്തിലും ലൈല ടീച്ചറും ഭർത്താവും ഏറെ ശ്രദ്ധ പുലർത്തി. ടീച്ചറുടെ ആഗ്രഹം പോലെ കുടുംബം- ഭർത്താവും മക്കളും മരുമക്കളും പേരക്കുട്ടികളും - എല്ലാവരും സജീവ പ്രസ്ഥാന പ്രവർത്തകരാണ്. കുടുംബിനി, അധ്യാപിക,  IRW പ്രവർത്തക, സംഘാടക, സാമൂഹിക പ്രവർത്തക തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ടീച്ചർ യാത്രയായത്.
റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയറും ജമാഅത്ത് അംഗവുമായ അബ്്ദുൽ ജലീൽ ആണ് ഭർത്താവ്.
മക്കൾ - ഫസലുൽ ഹഖ്, ഫസീല, സുമയ്യ.
മരുമക്കൾ - സജ്ന, മുഹമ്മദ് ഷാജി, സുനിൽ ജാഫർ.

 

ഖദീജ ശാന്തപുരം


കഴിഞ്ഞ ഒക്്‌ടോബര്‍ 30-ന് അല്ലാഹുവിലേക്ക് യാത്രയായ ശാന്തപുരത്തെ പണിക്കര്‍ക്കുന്നന്‍ ഖദീജ (മാളു) ശാന്തപുരം ഇസ്്‌ലാമിയാ കോളേജിലെ ആദ്യകാല ജീവനക്കാരിയായിരുന്നു. മാളുതാത്തയെ പരിചയപ്പെട്ടവരാരും അവരെ മറക്കില്ല; അത്രയധികം സ്‌നേഹനിധിയായിരുന്നു. കോളേജിനെയും നാടിനെയും ദാരിദ്ര്യം പിടിമുറുക്കിയ ആദ്യകാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വെച്ചുവിളമ്പിക്കൊടുത്ത ഓര്‍മകള്‍ എന്നും അവര്‍ അഭിമാനത്തോടെ അയവിറക്കി. മാതാപിതാക്കളുടെ വേര്‍പാടില്‍ തുടങ്ങി ജീവിതവഴിയില്‍ പ്രതിസന്ധികള്‍ വളരെയേറെ നേരിടേണ്ടി വന്നെങ്കിലും പ്രയാസപ്പെടുന്നവരുടെയും അന്നം തേടി വരുന്നവരുടെയും ഒറ്റപ്പെടുന്നവരുടെയും ആശ്രയമായി അവർ വര്‍ത്തിച്ചു. ഒരു വര്‍ഷത്തോളം രോഗശയ്യയില്‍ ഏറെ അവശയായ ഉമ്മയെ കണ്ണിലെ കൃഷ്ണമണിപോലെ പരിചരിച്ച ഏക മകന്‍ അബ്ദുന്നാസര്‍ ശാന്തപുരം മഹല്ല് ജുമാ മസ്ജിദ് മുഅദ്ദിനും, സഹധര്‍മിണി ആബിദ പള്ളിക്കുത്ത് സ്വദേശിനിയുമാണ്.
കെ.പി ഷരീഫ് മാറഞ്ചേരി

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി