Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

മലര്‍വാടി മെഗാ ക്വിസ് ഗ്രാന്റ് ഫിനാലേ ചരിത്ര സംഭവമായി

സാബു മേലതില്‍

ഠനം കഴിഞ്ഞ് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി, സ്വാതന്ത്യ്ര സമരാവേശവുമായി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുകയും ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുകയും ചെയ്ത മഹാത്മാവ്. ഒരിക്കല്‍ വൈകാ നദിയുടെ തീരത്ത് സ്വന്തം വസ്ത്രങ്ങള്‍ കഴുകി വിരിക്കുന്നതിനിടെ താഴെ കടവില്‍ ആകെയുള്ള ഉടുതുണി ആറുന്നതും കാത്തിരിക്കുന്ന വീട്ടമ്മക്ക് ധരിക്കാന്‍ തന്റെ തലപ്പാവ് ഒഴുക്കിവിട്ടുകൊടുത്ത മനുഷ്യ സ്നേഹി. വൈകയുടെ ഓളങ്ങള്‍ എത്തിച്ചു കൊടുത്ത വസ്ത്രം നെഞ്ചോട് ചേര്‍ത്ത് സന്തോഷശ്രുക്കള്‍ പൊഴിച്ച് മാറുമറച്ച ആ മാതാവിനെ നോക്കി അന്നദ്ദേഹം ഒരു തീരുമാനമെടുത്തു. ഭാരത സ്ത്രീകള്‍ക്കെല്ലാം ശരീരം മറക്കാന്‍ വസ്ത്രം കിട്ടുവോളം താന്‍ അര്‍ധ നഗ്നനായിരിക്കുമെന്ന്. കുവൈത്തില്‍ നിന്ന് മലര്‍വാടി ജി.സി.സി മെഗാ ക്വിസ്സില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലെത്തിയ ഈ കൊച്ചുസുന്ദരി മനസ്സില്‍ വിചാരിച്ച വ്യക്തി മഹാത്മാ ഗാന്ധി അല്ലേ? ജി.എസ് പ്രദീപ് എന്ന അറിവിന്റെ അക്ഷയ ഖനി ബഹ്റൈന്‍ കേരള സമാജത്തില്‍ മലര്‍വാടി ജി.സി.സി മെഗാ ക്വിസിന്റെ ഗ്രാന്റ് ഫിനാലെയില്‍ ഗാന്ധിജിയെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
ചൊല്ലി പഠിച്ച പാഠങ്ങള്‍ക്കപ്പുറം നന്മയും സ്നേഹവും കാരുണ്യവും സഹവര്‍ത്തിത്വവും ഉള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മലര്‍വാടി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച മെഗാ ക്വിസിനാണ് ഗ്രാന്റ് ഫിനാലെയോടെ പരിസമാപ്തിയായത്. പവിഴങ്ങളുടെ ദ്വീപായ ബഹ്റൈന്‍ നല്‍കിയ ഊഷ്മളമായ ആതിഥ്യവും കെ.ഐ.ജി ഒരുക്കിയ പിഴവില്ലാത്ത സംഘാടനവും ഗ്രാന്റ് മാസ്റര്‍ ജി.എസ് പ്രദീപിന്റെ ചടുലമായ സാന്നിധ്യവും മലര്‍വാടി ജി.സി.സി മെഗാ ക്വിസിന്റെ സമാപനം മലയാളികളുടെ പ്രവാസ ചരിത്രത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കുന്നതാക്കി. പാട്ടും നൃത്തവും കലാപരിപാടികളും മാത്രം വാരാന്ത്യത്തിന്റെ പതിവ് ശീലങ്ങളായ പ്രവാസികള്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതായിരുന്നു മേയ് 11ന് നടന്ന സമാപനം. വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ അറുപതോളം മല്‍സരാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രേക്ഷകരാല്‍ തിങ്ങിനിറഞ്ഞ സദസ്സ് പരിപാടിയുടെ ജനപ്രിയതയും സ്വീകാര്യതയും വിളിച്ചോതി.
അറിവിന്റെ അഗ്നി പര്‍വതം ഉള്ളില്‍ ജ്വലിപ്പിച്ച് വിദ്യാര്‍ഥികളുടെ പ്രായത്തിനും ശേഷിക്കും അനുസരിച്ച് അവസരോചിതം ചോദ്യങ്ങളുയര്‍ത്തി, പ്രേക്ഷകരെ കൂടി മത്സരത്തിന്റെ ഭാഗമാക്കി ജി.എസ് പ്രദീപ് അരങ്ങു വാണപ്പോള്‍ ഒരു വര്‍ഷമായി മലര്‍വാടി പ്രവര്‍ത്തകര്‍ കാത്തിരുന്ന മെഗാ ക്വിസ് അവിസ്മരണീയമാവുകയായിരുന്നു. തിരയൊടുങ്ങാത്ത ഓര്‍മയുടെ ആവനാഴിയില്‍ നിന്ന് വാക്കുകള്‍ അമൃത മഴ പോലെ പെയ്തിറങ്ങിയത് സദസ്സ് സാകൂതം വീക്ഷിച്ചു. സബ് ജുനിയര്‍ വിഭാഗം മത്സരങ്ങളാണ് ആദ്യം നടന്നത്. കുട്ടികളെയും സദസ്സിനെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന ചോദ്യങ്ങള്‍. ചിലപ്പോഴോക്കെ ഉത്തരം നല്‍കി ചോദ്യങ്ങള്‍ തേടി. രണ്ടാമത് നടന്ന കിഡ്സ് വിഭാഗം മത്സരം ആയിരുന്നു ഏറെ രസകരം. കെട്ടിപിടിച്ചും ഉമ്മവെച്ചും കളിയ്ക്കാന്‍ വിടേണ്ടý കൊച്ചുപ്രായത്തില്‍ ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ക്ളേശകരമാണെന്ന് പറഞ്ഞ ക്വിസ് മാസ്റര്‍ ടെലിവിഷന്‍ ഷോ തുടങ്ങിയതിന്റെ രജത ജൂബിലി പിന്നിടവേ തന്നെ ഏറ്റവും വിഷമിപ്പിച്ച പരിപാടി മലര്‍വാടി മെഗാ ക്വിസിലെത്തിയ ഈ കുരുന്നു പ്രതിഭകളെ അഭിമുഖീകരിക്കലാണെന്നും മനസ് തുറന്നു. 'മലര്‍വാടി ഈ കുരുന്നുകള്‍ക്ക് വെളിച്ചം പകരാന്‍ കൊളുത്തിവെച്ച മണ്‍ ചെരാതാണ് മെഗാ ക്വിസ്. സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വെളിച്ചം ചൊരിയുകയും ചെയ്യുന്ന നന്മയുടെ കെടാവിളക്ക് ആയിത്തീരാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ' എന്ന് ക്വിസ് മാസ്റര്‍ ആശംസിച്ചു. മത്സരത്തിനു ഒടുവില്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ ലഭിച്ച മൂന്നു കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ അശ്വമേധം നവ്യാനുഭവമായി. മത്സരത്തിന്റെ ഇടവേളയില്‍ നടത്തിയ കരാട്ടെ പ്രദര്‍ശനവും ശ്രദ്ധേയമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം