Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

പി.ജി പഠനത്തിന് സ്‌കോളര്‍ഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍ raheemkcmr@gmail.com

എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളില്‍ GATE/GPAT/CEED പരീക്ഷകളിലൂടെ ഫുള്‍ടൈം പി.ജി കോഴ്‌സുകളായ എം.ഇ/എം.ടെക്/എം.ഫാം/ എം.ആര്‍ക്ക്/ എം.ഡെസ് കോഴ്‌സുകള്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിമാസം 12,400 രൂപ വീതം ലഭിക്കുന്ന എ.ഐ.സി.ടി.ഇ സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. GATE/GPAT/CEED സ്‌കോര്‍ കാര്‍ഡ്, ഒ.ബി.സി നോണ്‍-ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. 2022 ഡിസംബര്‍ 30-നകം സ്ഥാപന മേധാവികള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aicte-india.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2022-'23 അധ്യയന വര്‍ഷത്തെ വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹൈസ്‌ക്കൂള്‍ എജുക്കേഷന്‍ ഗ്രാന്റ് (8 മുതല്‍ 10 വരെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക്), പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ് (ഒന്നാം വര്‍ഷത്തില്‍ തന്നെ അപേക്ഷ നല്‍കണം) എന്നിവക്ക് 2022 ഡിസംബര്‍ 20 വരെ അപേക്ഷ നല്‍കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്: www.labourwelfarefund.in.

NIELIT - ല്‍ ശാസ്ത്രജ്ഞരെ നിയമിക്കുന്നു

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT) വിവിധ ഗ്രേഡുകളിലായി ശാസ്ത്രജ്ഞരെ നിയമിക്കുന്നു. സയന്റിസ്റ്റ് സി,ഡി,ഇ,എഫ് ഗ്രേഡുകളിലായി 127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സയന്റിസ്റ്റ് സി കാറ്റഗറിയിലെ 30 ഒഴിവുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ളതാണ്. ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണം, ജോലി പരിചയം സംബന്ധിച്ച വിശദമായ വിജ്ഞാപനം https://www.calicut.nielit.in/nic21/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2022 നവംബര്‍ 21 വരെ അപേക്ഷ നല്‍കാം.   

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററില്‍ പി.എച്ച്.ഡി

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB) 2022 നവംബര്‍ സെഷന്‍ പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി & പ്ലാന്റ് സയന്‍സ് മേഖലയിലാണ് ഗവേഷണ പഠനം. 55 ശതമാനം മാര്‍ക്കോടെ ലൈഫ്/അഗ്രികള്‍ച്ചര്‍/എന്‍വയോണ്‍മെന്റല്‍/വെറ്ററിനറി ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ പി.ജിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് www.rgcb.res.in എന്ന വെബ്‌സൈറ്റ് കാണുക. പ്രായപരിധി 26 വയസ്സ്. അപേക്ഷാ ഫീസ് 500 രൂപ. സംശയങ്ങള്‍ക്ക് ഇമെയില്‍: phd.admn@rgcb.res.in. അവസാന തീയതി നവംബര്‍ 30.

Design Aptitude Test (DAT)

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് (എന്‍.ഐ.ഡി) ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (DAT) ഇപ്പോള്‍ അപേക്ഷിക്കാം. അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം, ബംഗളൂരു, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ എന്‍.ഐ.ഡി സ്ഥാപനങ്ങളില്‍ 2023-'24 അധ്യയന വര്‍ഷത്തെ ബി.ഡെസ്, എം.ഡെസ് പ്രോഗ്രാമുകളിലേക്ക് ഉഅഠ സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. 2023 ജനുവരി 8-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് 2022 ഡിസംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. Bachelor of Design (B.Des) കോഴ്‌സിന് പ്ലസ്ടു/അംഗീകൃത ത്രിവത്സര ടെക്നിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. മൂന്ന്/നാല് വര്‍ഷ ഡിഗ്രി അല്ലെങ്കില്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിടെക്ച്വര്‍ എന്നിവയില്‍ നാല് വര്‍ഷ ഫുള്‍ ടൈം ഡിപ്ലോമയാണ് Master of Design (M.Des.) പ്രോഗ്രാമിനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് https://admissions.nid.edu/ , ഫോണ്‍: 079-26623462, ഇമെയില്‍: nid@applyadmission.net.   

സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്

ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ് പ്രോഗ്രാം-2023-ലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.ias.ac.in/ എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പത്താം ക്ലാസ് മുതല്‍ അവസാന യോഗ്യതാ പരീക്ഷ വരെയുള്ള മാര്‍ക്ക് ഷീറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇമെയില്‍: jointsrf@ias.ac.in.

IELTS ട്രെയ്‌നിംഗ് പ്രോഗ്രാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസ്  (KITTS) നല്‍കുന്ന ക ELTS ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.kittsedu.org/  എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ദി പ്രിന്‍സിപ്പല്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസ് (KITTS), റസിഡന്‍സി, തൈക്കാട് (പി.ഒ), തിരുവനന്തപുരം, കേരള - 695 014 എന്ന അഡ്രസ്സിലേക്ക് അയക്കണം. 2022 നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2329468, 2339178. ഇമെയില്‍: kittsielts@kittsedu.org.

IIFTയില്‍ എം.ബി.എ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) ദല്‍ഹി, കൊല്‍ക്കത്ത ക്യാമ്പസുകളിലെ എം.ബി.എ (ഇന്റര്‍നാഷനല്‍ ബിസിനസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 18-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://www.iift.ac.in..
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് mhdpkd@gmail.com