Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

സുബ്ഹാനല്ലാഹ്

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍   ckmunavviririkkur@gmail.com

കവിത

 

 

നീ തന്ന കരങ്ങളില്‍
എഴുത്താണി വെച്ച്
വരച്ചിട്ട ചിത്രങ്ങള്‍
നിന്നിലേക്കടുക്കാനുള്ള
കോണിപ്പടിയായിരുന്നെനിക്ക്

ഹാവഭാവങ്ങളൂഹിക്കാനാവാത്ത
നിന്റെ രൂപങ്ങളെ
നാമങ്ങളിലൂടെ
അറിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന
പൈതലാണിന്നു ഞാന്‍

വരയും കുറിയും
തീര്‍ന്നു പോകുമ്പോഴും
നിന്റെ വചസ്സുകള്‍
കാഴ്ചയിലല്‍ഭുതം നിറക്കുന്ന
സപ്ത സാഗരങ്ങളായി
ഒഴുകി മറിയുന്നുവല്ലോ
കണ്ണകം നിറയെ

നീ ഒറ്റ
ഏകനായിരിക്കുന്നവന്‍
വാന ഭുവനങ്ങളില്‍
പ്രകീര്‍ത്തനം ചെയ്യപ്പെടാന്‍
അര്‍ഹനായിരിക്കുന്നവന്‍
നീ മാത്രമല്ലോ

നിന്നെക്കുറിച്ച് പറയാന്‍
ആയിരം നാവുണ്ടെനിക്ക്
നിന്റെ അടുത്തിരിക്കുന്നവ
രോടൊരു നേരമെങ്കിലും
സല്‍പേരു ചൊല്ലി
ഓര്‍ത്തു പോയെങ്കിലെന്ന്
ഉള്ളാലെ കൊതിക്കാത്ത
രാപ്പകലുകളില്ലെനിക്കൊരിക്കലും

അളവറ്റ ദയാപരന്‍
കാരുണ്യവാന്‍
കരുണക്കടല്‍
നിന്റെ നാമങ്ങള്‍
മനതാരില്‍ തീര്‍ക്കുന്ന
സംഗീതപ്പെരുമഴ
പങ്കുവെക്കാനൊരൊഴിഞ്ഞ
നിമിഷങ്ങള്‍
കാത്തിരിക്കുന്നുവല്ലോ
തമ്പുരാനേ

ശ്രുതിമീട്ടിപ്പായുന്ന
കരിവണ്ടുകള്‍ തേനീച്ചകള്‍
മന്ദസ്മിതം തൂകുന്ന മഴത്തുള്ളികള്‍
ആകാശം നിറഞ്ഞിരിക്കുന്ന
കാര്‍മേഘക്കൂട്ടങ്ങള്‍
അടക്കം പറയുന്ന
അണ്ഡകടാഹത്തിനുള്ളിലെ
പരമ രഹസ്യങ്ങളിലൂടെ
ഊളിയിട്ടു പറക്കണം
ശേഷിപ്പു നാളുകള്‍ മുഴുക്കെയും

പിച്ചവെക്കുന്ന ആശതന്‍ ചട്ടിയില്‍
വിടരാതിരിക്കുമോ
സൗഗന്ധ ചെമ്പകം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്