Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ജേര്‍ണലിസം കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

ജേര്‍ണലിസം കോഴ്‌സുകള്‍

IIMC

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്യൂണിക്കേഷന്‍ (IIMC) ദല്‍ഹി, കോട്ടയം കാമ്പസുകളില്‍ നടത്തുന്ന മലയാളം, ഉറുദു ജേര്‍ണലിസം കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് 2022 ജൂലൈ 10 വരെ അപേക്ഷ നല്‍കാന്‍ അവസരം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 30-നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 25 വയസ്സ്. അപേക്ഷ ഫോം www.iimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം Assistant Registrar, IIMC, Aruna Asaf Ali Marg, New Delhi-110067 എന്ന വിലാസത്തിലേക്കും, languagejournalismiimc2022@gmail.com എന്ന മെയിലിലേക്കും അയക്കണം. ഫോണ്‍: 9871182276 (സ്റ്റുഡന്റ്‌സ് റിലേഷന്‍സ് ഓഫീസര്‍), 9818005590 (അക്കാദമിക് കോഡിനേറ്റര്‍). ഹിന്ദി, ഇംഗ്ലീഷ് ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, റേഡിയോ & ടെലിവിഷന്‍ ജേര്‍ണലിസം, അഡ്വര്‍ടൈസിങ് & പബ്ലിക് റിലേഷന്‍സ് എന്നീ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് CUET പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍ നടക്കുക. ജൂലൈ 4 വരെയാണ് CUET T-(PG) 2022-ന് അപേക്ഷ നല്‍കാന്‍ അവസരമുള്ളത്. 

ICJ Kozhikode  

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം (ICJ) നല്‍കുന്ന പി.ജി ഡിപ്ലോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബിരുദം, പ്രായപരിധി 30 വയസ്സ് (2022 ജൂലൈ 1-ന്). കേരള സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 300 രൂപ. www.icjcalicut.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ജൂലൈ 5 വരെ അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2727869/1860, 9447777710. ഇമെയില്‍: icjcalicut@gmail.com


തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

സ്‌കില്‍ യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍

ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ യൂനിവേഴ്‌സിറ്റി വിവിധ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കില്‍ ഫാക്കല്‍റ്റി ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി, മാനേജ്‌മെന്റ് സ്റ്റഡീസ് & റിസര്‍ച്ച്, ഫാക്കല്‍റ്റി ഓഫ് അപ്ലൈഡ് സയന്‍സ് & ഹ്യുമാനിറ്റീസ്, ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ചര്‍ തുടങ്ങിയ പഠന വകുപ്പുകളിലായി ബി.വോക്ക്, ഡി.വോക്ക്, എം.വോക്ക്, ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം https://www.svsu.ac.in/  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  


ടിസ്സില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍


ടിസ്സ് (TISS) നല്‍കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. യോഗ്യത പ്ലസ്ടു. ബി.വോക്ക് ഇന്‍ അഗ്രികള്‍ച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേര്‍ണിംഗ്, ഡയാലിസിസ് ടെക്‌നോളജി, പേഷ്യന്റ് കെയര്‍ മാനേജ്‌മെന്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്, ജേര്‍ണലിസം, സോഷ്യല്‍ റിസര്‍ച്ച്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് തുടങ്ങി 37-ല്‍ പരം വിഷയങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. കൂടാതെ വിവിധ പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.tiss.edu/ .

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (NSTI)

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (NSTI) കോഴിക്കോട്, നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ വിമന്‍ തിരുവനന്തപുരം എന്നിവ പത്താം ക്ലാസ് പാസായവര്‍ക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം നല്‍കുന്നു. കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റുകള്‍ കാണുക https://nsticalicut.dgt.gov.in/, https://nstiwtrivandrum.dgt.gov.in/. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  

എന്‍.ഐ.ടിയില്‍ എം.എസ്.സി ചെയ്യാം

കോഴിക്കോട് എന്‍.ഐ.ടിയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വകുപ്പുകളില്‍ എം.എസ്.സിക്ക് അപേക്ഷ ക്ഷണിച്ചു. ജാം സ്‌കോര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.എസ്.സി, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക http://www.nitc.ac.in/ .

സിവില്‍ സര്‍വീസ് പരിശീലനത്തിന് സകാത്ത്
ഫൗണ്ടേഷന്‍ ഫെലോഷിപ്പ്

ദല്‍ഹി ആസ്ഥാനമായുള്ള സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ZFI) ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 19-നും 28-നും ഇടയില്‍ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. https://www.zakatindia.org/ എന്ന വെബ്‌സൈറ്റിലൂടെ 2022 ജൂലൈ 31 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. യു.പി.എസ്.സി മാതൃകയിലുള്ള എഴുത്ത് പരീക്ഷ, ഉപന്യാസം, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. സകാത്ത് ഫൗണ്ടേഷന് കീഴിലുള്ള സര്‍ സയ്യിദ് കോച്ചിങ് & ഗൈഡന്‍സ് സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസസ് (SSCGC) ആണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഒഴിവുകള്‍

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 27 വയസ്സ് (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്). യോഗ്യത ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളുള്ള  ബി.എസ്.സി ബിരുദം അല്ലെങ്കില്‍ ബി.ടെക് (ഒരു സെമസ്റ്ററില്‍ എങ്കിലും ഫിസിക്‌സ്, മാത്‌സ് വിഷയമായി പഠിച്ചിരിക്കണം). യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://www.aai.aero/ എന്ന വെബ്‌സൈറ്റ് കാണുക.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌