കേരള ലോ എന്‍ട്രന്‍സ് എക്സാമിന് തയാറെടുക്കാം
കേരള ലോ എന്‍ട്രന്‍സ് എക്സാമിന്
തയാറെടുക്കാം
ഈ അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എല്‍.എല്‍.ബി കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷയായ കേരള ലോ എന്‍ട്രന്‍സ് എക്സാമിന് (KLEE -2022) തയാറെടുക്കാം. 2022 ജൂണ്‍ 18 മുതല്‍ 28 വരെ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സിനും, ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെ ത്രിവത്സര എല്‍.എല്‍.ബി കോഴ്സിനും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. പരീക്ഷാ തീയതി, സമയം, പരീക്ഷാ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 04712525300.
ബിരുദ യോഗ്യതയുള്ളവര്‍ക്ക്
വിദൂര വിദ്യാഭ്യാസത്തിലൂടെ നിയമം പഠിക്കാം
നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (NALSAR) വിദൂര വിദ്യാഭ്യാസ വിഭാഗം നല്കുന്ന രണ്ട് വര്‍ഷത്തെ എം.എ, ഏക വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. https://ddeapplicationform.nalsar.ac.in/ എന്ന വെബ്സൈറ്റിലൂടെ 2022 ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സെക്യൂരിറ്റി & ഡിഫന്‍സ് ലോ, സ്പേസ് & ടെലികമ്യൂണിക്കേഷന്‍ ലോ, ക്രിമിനല്‍ ലോ & ഫോറന്‍സിക് സയന്‍സ്, മീഡിയ ലോ, സൈബര്‍ ലോ, സൈബര്‍ സെക്യൂരിറ്റി & ഡാറ്റ പ്രൊട്ടക്ഷന്‍ ലോ തുടങ്ങി 22-ല്‍ പരം പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
ബി.എസ്.സി, എം.എസ്.സി ഇന്‍
സ്പോര്‍ട്സ് കോച്ചിംഗ്
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് & സ്പോര്‍ട്സ്ന് കീഴിലുള്ള കേന്ദ്ര സര്‍വകലാശാലയായ നാഷനല്‍ സ്പോര്‍ട്സ് യൂനിവേഴ്സിറ്റി (NSU) നല്കുന്ന നാല് വര്‍ഷത്തെ ബി.എസ്.സി ഇന്‍ സ്പോര്‍ട്സ് കോച്ചിംഗ്, രണ്ട് വര്‍ഷത്തെ എം.എസ്.സി ഇന്‍ സ്പോര്‍ട്സ് കോച്ചിംഗ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. National Sports University Entrance Examination (NSUEE) അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ http://www.nsu.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ & സ്പോര്‍ട്സ് (ബി.പി.ഇ.എസ്), രണ്ട് വര്‍ഷത്തെ എം.എ ഇന്‍ സ്പോര്‍ട്സ് സൈക്കോളജി, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ & സ്പോര്‍ട്സ് (എം.പി.ഇ.എസ്) എന്നീ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
AIISH അഡ്മിഷന്
മൈസൂര്‍ ആസ്ഥാനമായ All India Institute of Speech and Hearing (AIISH) വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ച്ലര് ഓഫ് ഓഡിയോളജി & സ്പീച് ലാംഗ്വേജ് പാതോളജി, എം.എസ്.സി ഓഡിയോളജി, എം.എസ്.സി പാതോളജി എന്നീ കോഴ്സുകള്‍ക്ക് ജൂലൈ 24-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വര്‍ഷത്തെ ഡിപ്ലോമാ പ്രോഗ്രാമുകള്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (RCI) പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടാതെ ബി.എഡ്, എം.എഡ് സ്പെഷ്യല്‍ എജുക്കേഷന്‍ കോഴ്സുകളും അകകടഒ നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.aiishmysore.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അഡ്മിഷന് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 0821-250 2228/ 2164/ 2165, ഇ-മെയില്‍: admission@aiishmysore.in/ aiish.academic@gmail.com.
ബി.ടെക്, എം.എസ്.സി, എം.ബി.എ കോഴ്സുകള്‍
നാഷനല്‍ റെയില്‍ & ട്രാന്സ്പോര്ട്ടേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (NRTI) ബി.ടെക്, എം.എസ്.സി, എം.ബി.എ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. Rail Infrastructure Engineering, Rail Systems & Communication Engineering, Mechanical and Rail Engineering എന്നിവയിലാണ് നാല് വര്‍ഷത്തെ ബി.ടെക് പ്രോഗ്രാമുകള്‍. പ്രായപരിധി 25 വയസ്സ് (2022 ജൂലൈ 1-ന്). വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക www.nrti.edu.in/data/applications.html . ഡീംഡ് യൂനിവേഴ്സിറ്റിയാണ് NRTI.
ഡിസൈന്‍ കോഴ്സ്
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ ബാച്ച്ലര് ഓഫ് ഡിസൈന്‍ (ബി.ഡെസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈന്‍ & ആപ്റ്റിറ്റിയൂട് ടെസ്റ്റ് (KSDAT) പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും അഡ്മിഷന്. 2022 ജൂലൈ 9-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 1200 രൂപ. വിവരങ്ങള്‍ക്ക് 0471- 2560327.
Comments