Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

നാഷ്‌നല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി അഡ്മിഷന്‍

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ഫോറന്‍സിക് സയന്‍സസ്
യൂനിവേഴ്‌സിറ്റി അഡ്മിഷന്‍

നാഷ്‌നല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി (NFSU) മാസ്റ്റേഴ്‌സ്, പി.ജി ഡിപ്ലോമ, അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗാന്ധി നഗര്‍, ദല്‍ഹി, ത്രിപുര, ഗോവ, ഭോപ്പാല്‍ (പ്രൊപോസ്ഡ്) കാമ്പസുകളിലേക്കാണ് അഡ്മിഷന്‍ നടക്കുന്നത്. https://www.nfsu.ac.in/admission എന്ന വെബ്‌സൈറ്റിലൂടെ 2022 ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷയുടെയും, കൗണ്‍സെലിംഗിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 25, 26 തീയതികളില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് തിരുവനന്തപുരമാണ് കേരളത്തിലെ ഏക സെന്റര്‍. ഫോറന്‍സിക് സയന്‍സ്, സൈബര്‍ സെക്യൂരിറ്റി & ഡിജിറ്റല്‍ ഫോറന്‍സിക്, ലോ, ഫോറന്‍സിക് ജസ്റ്റിസ് & പോളിസി സ്റ്റഡീസ്, ഫോറന്‍സിക് സൈക്കോളജി ഉള്‍പ്പെടെ 11-ല്‍ പരം ഡിപ്പാര്‍ട്‌മെന്റിലേക്കാണ് അഡ്മിഷന്‍. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  

സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് & ടെക്‌നോളജിയില്‍ (ഐ.ഐ.എസ്.ടി) എം.ടെക്, എം.എസ്.സി, പി.എച്ച്.ഡി കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം. പതിനാലില്‍ പരം ഡിസിപ്ലിനുകളിലാണ് എം.ടെകിന് പഠനാവസരമുള്ളത്. എം.എസ്.സി പ്രോഗ്രാമില്‍ ആസ്‌ട്രോണമി & ആസ്‌ട്രോ ഫിസിക്‌സിനാണ് പഠനാവസരം. അപേക്ഷകര്‍ പ്രവേശന യോഗ്യതാ പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പ്രായപരിധി 32 വയസ്സ് (2022 മെയ് 26-ന്). യോഗ്യതാ മാനദണ്ഡങ്ങള്‍, സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എം.ടെക്/എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് മെയ് 26 വരെയും, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് ജൂണ്‍ 7 വരെയും https://admission.iist.ac.in/ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഫിഷറീസ് സയന്‍സ് ബിരുദം 

സിഫ്‌നെറ്റ് (CIFNET) നല്‍കുന്ന നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (BFSC) നോട്ടിക്കല്‍ സയന്‍സ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. കുസാറ്റാണ് ബിരുദം നല്‍കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വാണ് യോഗ്യത. പ്രായ പരിധി 20 വയസ്സ്. പ്രവേശന പരീക്ഷ, അക്കാദമിക് മെറിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 2022 ജൂലൈ  രണ്ടിനാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫോം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം (അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം). പൂരിപ്പിച്ച അപേക്ഷകള്‍ ‘The Director, CIFNET, Fine Arts Avenue, Kochi - 682016” എന്ന അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ & എഞ്ചിനീയറിംങ് ട്രെയിനിംഗ് (CIFNET). വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cifnet.gov.in.

പോസ്റ്റല്‍ സര്‍വീസില്‍ ഒഴിവുകള്‍

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പ്രതീക്ഷിക്കുന്ന 2203 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ABPM), ഗ്രാമീണ്‍ ഡാക്ക് സേവകര്‍ എന്നീ ഒഴിവുകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. യോഗ്യത പത്താം ക്ലാസ്സ്, പ്രായ പരിധി 18-നും 40-നും ഇടയില്‍ (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്). അപേക്ഷകര്‍ക്ക് സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍/സ്‌കൂട്ടര്‍ സവാരി അറിഞ്ഞിരിക്കണം. https://indiapostgdsonline.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ അഞ്ച് വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് 100 രൂപ (വനിതകള്‍ക്ക് ഫീസില്ല). വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് കാണുക.

NCERT Common Entrance Examination - 2022

റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ (RIE) നല്‍കുന്ന ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള NCERT പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജൂണ്‍ 30 വരെ https://cee.ncert.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇന്റഗ്രേറ്റഡ് ബി.എസ്.സി - ബി.എഡ്, ബി.എ - ബി.എഡ്, എം.എസ്.സി - ബി.എഡ് പ്രോഗ്രാമുകള്‍, രണ്ട് വര്‍ഷത്തെ ബി.എഡ്, എം.എഡ് പ്രോഗ്രാമുകള്‍ക്കുമാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശന പരീക്ഷക്ക് എറണാകുളത്ത് സെന്ററുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റീഹാബിലിറ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍

റീഹാബിലിറ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ജൂണ്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്വാമി വിവേകാനന്ദ് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  റീഹാബിലിറ്റേഷന്‍ & റിസര്‍ച്ച് - ഒഡിഷ (SVNIRTAR), നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസബിലിറ്റീസ് - കൊല്‍ക്കത്ത (NILD), നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ് - ചെന്നൈ (NIEPMD), ദല്‍ഹിയിലെ PDUNIPPD എന്നീ സ്ഥാപനങ്ങളിലെ ഫിസിയോ തെറാപ്പി, ഒക്ക്യൂപ്പേഷനല്‍ തെറാപ്പി, പ്രോസ്‌തെറ്റിക്‌സ് & ഓര്‍തോടിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷക്കാണ് അപേക്ഷ നല്‍കാന്‍ അവസരം. http://www.niohkol.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 9432772725, ഇ-മെയില്‍: cet2022.nild@gmail.com
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌