Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം

റഹീം ചേന്ദമംഗല്ലൂര്‍

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നിയമ പഠന മേഖലയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ Integrated Programme in Law (IPL) ചെയ്യാന്‍ ഐ.ഐ.എം റോഹ്തക്ക് അവസരമൊരുക്കുന്നു. അപേക്ഷകരെ 2022 ലെ Common Law Admission Test (CLAT) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ (2022 മെയ് 8-ന് നടക്കുന്ന ഇഘഅഠ എക്സാമിന് മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്) പേഴ്സണല്‍ ഇന്റര്‍വ്യൂവിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. അപേക്ഷകര്‍ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്ലസ് ടു ഏത് സ്ട്രീമിലുള്ളവര്‍ക്കും അപേക്ഷ നല്‍കാം. ഇഘഅഠ സ്‌കോര്‍, പേര്‍സണല്‍ ഇന്റര്‍വ്യൂ, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് പട്ടിക തയാറാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2022 മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iimrohtak.ac.in/.   

CLAT-2022

രാജ്യത്തെ 22-ല്‍ പരം നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (CLAT) മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എല്‍.എല്‍.ബി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വാണ് യോഗ്യത. പി.ജി പ്രോഗ്രാമുകള്‍ക്ക്  50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2022 മേയ് 8-നാണ് പരീക്ഷ. കൊച്ചിയിലെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) അഡ്മിഷന്‍ ക്ലാറ്റ് യോഗ്യത മാനദണ്ഡമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.conosrtiumofnlus.ac.in  എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍: clat@conosrtiumofnlus.ac.in, ഫോണ്‍: 08047162020.

ഡിജിറ്റല്‍ ഗവേണന്‍സില്‍ എം.ബി.എ

ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള ഡിജിറ്റല്‍ ഗവേണന്‍സ് സ്‌പെഷ്യലൈസേഷനോടെ നല്‍കുന്ന എം.ബി.എ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇതിന് പുറമെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സ് എന്നിവയിലും എം.ബി.എ നല്‍കുന്നുണ്ട്. ഡാറ്റ അനലിറ്റിക്സ്, ജിയോസ്‌പെഷ്യല്‍ അനലിറ്റിക്സ്, ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എം.എസ്.സി കോഴ്‌സുകളും, വിവിധ ബ്രാഞ്ചില്‍ എം.ടെക് കോഴ്‌സുകളും നല്‍കുന്നുണ്ട്. 2022 മെയ് 1 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://duk.ac.in/ എന്ന വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്ക് കാണുക. 

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിഷന്‍

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ഡിഗ്രി, പി.ജി, ഡിപ്ലോമ, ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. നിശ്ചിത യോഗ്യത മാനദണ്ഡങ്ങള്‍ നേടിയവര്‍ക്ക് പഠന കാലയളവില്‍ സ്‌റ്റൈപ്പന്റ് ഉള്‍പ്പെടെ ലഭിക്കും. മൂന്ന് വര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഹോണേഴ്സ് ഡിഗ്രി അപേക്ഷകര്‍ ഹയര്‍ സെക്കണ്ടറിയില്‍ മാത്‌സ്, ഇംഗ്ലീഷ് വിഷയമായി പഠിച്ചിരിക്കണം. സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ക്വാണ്ടിറ്റേറ്റീവ് എക്കണോമിക്‌സ്/ക്വാളിറ്റി മാനേജ്‌മെന്റ് സയന്‍സ്/ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ പ്രോഗ്രാമിന് ഡിഗ്രിയാണ് യോഗ്യത. https://www.isical.ac.in/~admission/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 2022 മെയ് 8-നാണ് പ്രവേശന പരീക്ഷ.

പി.എച്ച്.ഡി അഡ്മിഷന്‍

കേരള കേന്ദ്ര സര്‍വകലാശാല, കാസര്‍ഗോഡ്, ഫുള്‍ ടൈം പി.എച്ച്.ഡി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. 21 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 130-ല്‍ പരം പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. https://www.cukerala.ac.in/ എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഫിസിക്‌സ് (16), എജുക്കേഷന്‍ (14), മാത്‌സ് (11) എന്നിവയിലാണ് കൂടുതല്‍ ഒഴിവുകള്‍. അപേക്ഷാ ഫീസ് 1000 രൂപ. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയും പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. 2022 ജനുവരി സെഷനില്‍ വിവിധ വകുപ്പുകളിലായി 190-ല്‍ പരം ഒഴിവുകളാണുള്ളത്. കെമിസ്ട്രി (18), ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് (17), എക്കണോമിക്‌സ് (13) എന്നിവയിലാണ് കൂടുതല്‍ ഒഴിവുകള്‍. www.pondiuni.edu.in  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് യോഗ്യത നേടിയവരായിരിക്കണം. 

എം.എസ്.സി കോഴ്‌സുകള്‍

ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (FRI), ഡെറാഡൂണ്‍, രണ്ട് വര്‍ഷത്തെ എം.എസ്.സി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോറസ്ട്രി, വുഡ് സയന്‍സ് & ടെക്‌നോളജി, എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്, സെല്യൂലോസ് & പേപ്പര്‍ ടെക്‌നോളജി എന്നിവയിലാണ് എം.എസ്.സി പ്രോഗ്രാമുകള്‍ നല്‍കുന്നത്. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ യോഗ്യതാ ബിരുദം നേടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 2022 ഏപ്രില്‍ 19-നകം ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാ ഫോമിനും, വിജ്ഞാപനത്തിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.fridu.edu.in .

CAT- MGU 2022

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം, എല്‍.എല്‍.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ, ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കാം. അവസാന വര്‍ഷ ബിരുദ/പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 1100 രൂപ. വിശദ വിവരങ്ങള്‍ക്ക് https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. അഡ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഇമെയില്‍: cat@mgu.ac.in, ഫോണ്‍: 0481-2733595. അവസാന തീയതി ഏപ്രില്‍ 7 ആണ്. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് എം.ബി.എ പ്രോഗ്രാം ഒഴികെ ഒരേ അപേക്ഷയില്‍ തന്നെ നാല് പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌